Business
-
കീറിയ കറന്‍സി നോട്ടുകള്‍ എങ്ങനെ മാറ്റാം ?
കീറിയതോ മുഷിഞ്ഞതോ ആയ നോട്ടുകൾ ആരും കയ്യിൽ വെയ്ക്കാൻ ആഗ്രഹിക്കില്ല. അങ്ങനെയുള്ള നോട്ടുകൾ ആരും സ്വീകരിക്കുകയില്ലെന്ന് മാത്രമല്ല വേഗത്തിൽ മറ്റുള്ളവർക്ക് കൊടുത്ത് ഒഴിവാക്കാനും ശ്രമിക്കുന്നു. ഈ എടുക്കാത്ത നോട്ട് തലയിലാവുമോ എന്നാണ് പലരുടെയും ഭയം. എന്നാൽ നോട്ട് കീറിയാൽ പോലും ഇതിന് മൂല്യം നഷ്ടപ്പെടില്ലെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഇത്തരത്തിലുള്ള നോട്ടുകളിൽ ഏതൊക്കെ പ്രശ്നങ്ങളാണ് പൊതുവെ പരിണിക്കുന്നതെന്ന് നോക്കാം. മുഷിഞ്ഞ നോട്ടുകളും എല്ലാ സവിശേഷതകളുമുള്ള ടേപ്പ് ഒട്ടിച്ച നേട്ടുകളും മാറ്റിയെടുക്കാം. നിറം മങ്ങല്‍, സാധാരണ തേയ്മാനം ദ്വാരങ്ങള്‍ എന്നിവ പരിഗണിക്കും. ഉപയോഗം മൂലം മുറിഞ്ഞതോ, എണ്ണയില്‍ വീണോ, മഷിയില്‍ വീണോ മുഷിഞ്ഞവയും മാറ്റിയെടുക്കാം. എന്നാല്‍ കറന്‍സി നോട്ടുകളുടെ മുകളില്‍ മതപരമോ രാഷ്ട്രീയമോ ആയ മുദ്രാവാക്യങ്ങള്‍ എഴുതിയാല്‍ ഇവ നിയമപരമായി അസാധുവാണ്. ഇവ മാറ്റിയെടുക്കാന്‍ സാധിക്കില്ല. മാറ്റിയെടുക്കുന്നതെങ്ങനെ? ഇങ്ങനെ കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ ബാങ്ക് ബ്രാഞ്ചുകളിലോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യൂ ഓഫീസുകളിലോ നല്‍കി മാറ്റിയെടുക്കാം. എന്നാല്‍ ഇവ കള്ള നോട്ടുകളാകാന്‍…
Read More » -
ക്രെഡിറ്റ് കാര്‍ഡുകളിലെ യുപിഐ രണ്ട് മാസത്തിനുള്ളില്‍; അറിയാം ഈ സേവനത്തിന്റെ ഗുണങ്ങള്‍
ദില്ലി: രണ്ട് മാസത്തിനുള്ളിൽ ക്രെഡിറ്റ് കാർഡുകൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കും. കഴിഞ്ഞ പണനയ അവലോകന യോഗത്തിനു ശേഷം ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കും എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ദിലീപ് അസ്‌ബെ പറഞ്ഞു. റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ഇതിനായി എസ്ബിഐ കാർഡുകൾ, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുമായി ചർച്ച നടക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിൽ ചേർന്ന പണ നയ അവലോകന യോഗത്തിലാണ് ആർബിഐ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യാൻ അനുവദിച്ചത്. സാധാരണ ഒരു കടയിൽ കയറി ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ പണം നല്കാൻ യുപിഐ ഉപയോഗിക്കാറുണ്ട്. അതായത് ഗൂഗിൾ…
Read More » -
ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ നേട്ടം കൊയ്ത് ജിയോ; കഴിഞ്ഞ പാദത്തില്‍ ലാഭം 4,335 കോടി
മുംബൈ: റിലയൻസ് ജിയോ ഇൻഫോകോം 2022 ലെ രണ്ടാംപാദത്തില്‍ വന്‍ ലാഭത്തില്‍. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ 4,335 കോടി രൂപയാണ് ജിയോ ലാഭം ഉണ്ടാക്കിയത്. മുന്‍ വര്‍ഷത്തിലെ ഈ പാദത്തില്‍ നേടിയ ലാഭത്തെക്കാള്‍ 24 ശതമാനം വർധനയാണ് ജിയോ ഉണ്ടാക്കിയത്. ഡിസംബറില്‍ രാജ്യത്തെ ടെലികോം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് ജിയോയ്ക്ക് വലിയ നേട്ടമായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഒരു ഉപയോക്താവിൽനിന്നുള്ള പ്രതിമാസം നേടുന്ന ജിയോയുടെ ശരാശരി വരുമാനം 175.70 രൂപയാണ്. പ്രവർത്തന വരുമാനം കഴിഞ്ഞ പാദത്തില്‍ 21.5 ശതമാനം വർധനയോടെ 21,873 കോടി രൂപയിലെത്തി. 5ജി ലേലം നടക്കാനിരിക്കെ ജിയോ ഉണ്ടാക്കിയ നേട്ടം ശ്രദ്ധേയമാണ് എന്നാണ് ടെലികോം രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ജൂൺ പാദത്തിൽ വരുമാനം 17,994 കോടി രൂപയിൽ നിന്ന് 22 ശതമാനം ഉയർന്ന് 21,873 കോടി രൂപയായി. ഡിജിറ്റൽ സേവന പ്ലാറ്റ്‌ഫോമിൽ ഉപഭോക്താക്കളുടെ ഇടപെടൽ മികച്ച നിലയിലാണ്. എല്ലാ ഇന്ത്യക്കാർക്കും ഇന്‍റര്‍നെറ്റ് ലഭ്യത വർധിപ്പിക്കുന്നതിനായി ജിയോ പ്രവർത്തിക്കുന്നു, മൊബിലിറ്റിയിലും…
Read More » -
ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കാൻ കമ്മിറ്റി
തിരുവനന്തപുരം: ഇന്ധന ടാങ്കര്‍ ലോറികളുടെ വാടക നിശ്ചയിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കുവാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ടാങ്കർ ലോറികളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്ധനം എത്തിക്കുന്നതിനത്തിനുള്ള വാടക ഏകീകരിക്കുന്നത് കമ്മിറ്റി നിശ്ചയിക്കും. ഇന്ധന കമ്പനികളിൽ നിന്ന് പെട്രോൾ പമ്പുകളിൽ ഇന്ധനം എത്തിക്കുന്നതിന് നിലവിൽ വിവിധ കമ്പനികൾ പല രീതിയിലാണ് വാടക നിശ്ചയിക്കുന്നതെന്ന പരാതികള്‍ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇന്ധന കമ്പനികൾ, ടാങ്കർ ലോറി ഉടമകളുടെ സംഘടനകള്‍, തൊഴിലാളി സംഘടനകള്‍ എന്നിവയുടെ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാവും. ടാങ്കര്‍ ലോറികളിൽ ഡ്രൈവറെ കൂടാതെ ഒരു സഹായി വേണമെന്ന കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം, 2019-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്ത് ഐപിഎസ്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ഇന്ധന കമ്പനികളിലെ…
Read More » -
ഓഹരി വിപണിയിൽ മുന്നേറ്റം; സെൻസെക്സ് 390 പോയിന്റ് ഉയർന്നു, നിഫ്റ്റി 16,700 ന് മുകളിൽ
മുംബൈ: ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായ ആറാം ദിവസവും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സൂചികകൾ നേരിയ തോതിൽ ഉയർന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 390 പോയിന്റ് ഉയർന്ന് 56,072 ലും നിഫ്റ്റി 114 പോയിന്റ് ഉയർന്ന് 16,719 ലും വ്യാപരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്കാപ്പ് സൂചിക 0.2 ശതമാനം ഇടിഞ്ഞു. എന്നാൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.2 ശതമാനം ഉയർന്നു. ഇന്ന് വിപണിയിൽ ഏകദേശം 1732 ഓഹരികൾ മുന്നേറി, 1511 ഓഹരികൾ ഇടിഞ്ഞു, 143 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. അൾട്രാടെക് സിമന്റ്, ഗ്രാസിം, യുപിഎൽ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക് എന്നിവ 2 ശതമാനം വീതം നേട്ടമുണ്ടാക്കി. ഇൻഫോസിസ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്‌സ്, എൻടിപിസി, പവർ ഗ്രിഡ് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് 1.6 ശതമാനം ഉയർന്നു. തുടർന്ന് പിഎസ്‌യു ബാങ്ക് സൂചിക 1.5 ശതമാനം ഉയർന്നു. നിഫ്റ്റി…
Read More » -
ഒടുവില്‍ എത്തി… നത്തിംഗ് ഫോണ്‍ 1 വില്‍പ്പനയ്ക്ക്; ഓഫറുകള്‍ ഇങ്ങനെ
ദില്ലി: നത്തിംഗ് ഫോൺ 1 ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തി. വൈകുന്നേരം ഏഴ് മണിക്കാണ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയത്. ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ് ഫോൺ 1 (Nothing Phone 1) കമ്പനിയുടെ ആദ്യ സ്മാർട്ട്‌ഫോണാണിത്. 6.55 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, 120Hz പുതുക്കൽ നിരക്ക്, ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ SoC, 50 മെഗാപിക്‌സൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 33W ഫാസ്റ്റ് ചാർജിംഗുള്ള 4,500mAh ബാറ്ററി എന്നിവയുമായാണ് ഇത് വന്നിരിക്കുന്നത്. ഫോൺ ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നത് ഫ്ലിപ്കാർട്ട് വഴിയാണ്.നേരത്തെ പ്രീ ഓർഡർ സംവിധാനം വഴി ഫോൺ ബുക്കിങ് ആരംഭിച്ചിരുന്നു. നത്തിങ് ഫോൺ 1-ന്റെ അടിസ്ഥാന മോഡലായ എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള പതിപ്പിന് 4 35,999 രൂപയാണ് വില. ഓഫർ രണ്ടു ശതമാനം കുറച്ചതോടെ 34,999 രൂപയ്ക്കാണ് ഫോൺ ലഭിക്കുന്നത്. ടോപ്പ് വേരിയന്റായ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 37,999 രൂപയാണ് ഓഫർവില. ആപ്പിളിന്റെ…
Read More » -
ഓഗസ്റ്റിൽ ചേരാനിരുന്ന ആർബിഐയുടെ പണനയ യോഗം മാറ്റിവെച്ചു
ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഗസ്റ്റിൽ ചേരാനിരുന്ന പണനയ യോഗം മാറ്റിവെച്ചു. ഭരണ സംബന്ധമായ ആവശ്യകതകൾ കാരണമാണ് ആർബിഐ എംപിസി മീറ്റിംഗ് പുനഃ ക്രമീകരിച്ചത്. ഇത് സംബന്ധിച്ച പ്രസ്താവന ആർബിഐ ഇന്ന് പുറത്തിറക്കി. 2022 ഓഗസ്റ്റ് 2 മുതൽ 4 വരെ ആയിരുന്നു മുൻപ് പണനയ അവലോകന യോഗം നടക്കേണ്ടിയിരുന്നത്. ഇത് ഓഗസ്റ്റ് മുന്നിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് മുന്ന് മുതൽ അഞ്ച് വരെയായിരിക്കും ആർബിഐയുടെ പണനയ അവലോകന യോഗം നടക്കുക. നിലവിലുള്ള ആഭ്യന്തര-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷമാണ് പണനയ അവലോകന യോഗത്തിലൂടെ ആർബിഐ ദ്വിമാസ ധനനയം പ്രഖ്യാപിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് നടക്കേണ്ട മോണിറ്ററി പോളിസി മീറ്റിങ് പുനഃക്രമീകരിക്കുന്നത് 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ടിന്റെ സെക്ഷൻ 45ZI(4) പ്രകാരമാണ് എന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ പണനയ യോഗത്തിന് ശേഷവും റിപ്പോ നിരക്കുകൾ വർധിപ്പിച്ചേക്കാം. രൂപയുടെ മൂല്യം ഇടിയുന്നതും പണപ്പെരുപ്പം ആർബിഐയുടെ…
Read More » -
ബാങ്കുകളിലോ എടിഎമ്മിലോ നേരിട്ട് പോകാതെ തന്നെ ഇടപാട് വിവരങ്ങള്‍ വീട്ടിലിരുന്ന് പരിശോധിക്കാം. അറിയാം എസ്ബിഐയുടെ വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളെ കുറിച്ച്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ ഉപയോക്താക്കൾക്ക് ബാങ്കിംഗ് ഇടപാടുകൾ ലളിതമാക്കുന്നതിനുള്ള ഒരു മാർഗമായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇതുവഴി എസ്‌ബിഐയുടെ ഉപയോക്താക്കൾക്ക് ബാങ്കിലോ എടിഎമ്മിലോ നേരിട്ട് പോകാതെ തന്നെ ചില ബാങ്കിങ് സേവനങ്ങൾ വാട്ട്സ് ആപ്പ് വഴി ലഭിക്കും. എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നത് എങ്ങനെ? വാട്ട്‌സ്ആപ്പ് വഴി എസ്ബിഐയുടെ ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത് ഒപ്പം അക്കൗണ്ട് നമ്പർ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്‌ക്കുക. ഓർക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ എസ്‌ബിഐ അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന അതേ ഫോൺ നമ്പറിൽ നിന്നായിരിക്കണം എസ്എംഎസ് അയക്കാൻ. എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്തതിന് ശേഷം എസ്ബിഐയുടെ 90226 90226 എന്ന നമ്പറിൽ നിന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പിലേക്ക് ഒരു സന്ദേശം ലഭിക്കും. ഈ നമ്പർ സേവ്…
Read More » -
സ്വർണവില കൂപ്പുകുത്തി; നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, പവന് 36,800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഇടിഞ്ഞു. ഇന്നലെ നേരിയ തോതിൽ ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുൻപ് മെയ് 18 ന് സ്വർണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് ഇന്നാണ്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,800 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില…
Read More » -
4,500 എയർ ഇന്ത്യ ജീവനക്കാർ പുറത്തേക്ക്; വിആർഎസ് ഏർപ്പെടുത്തി ടാറ്റ ഗ്രൂപ്പ്
ദില്ലി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,000 പേർ കൂടി കമ്പനിയിൽ നിന്ന് വിരമിക്കും. എയർ ഇന്ത്യയിൽ ആകെ 12,085 ജീവനക്കാരുണ്ട്, അവരിൽ 8,084 പേർ സ്ഥിരം ജോലിക്കാരും 4,001 പേർ കരാറുകാരുമാണ്. ചെലവ് കുറഞ്ഞ അന്താരാഷ്ട്ര വിഭാഗമായ എയർ ഇന്ത്യ എക്‌സ്പ്രസിന് 1,434 ജീവനക്കാരാണുള്ളത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 5,000 എയർ ഇന്ത്യ ജീവനക്കാരാണ് വിരമിക്കാനൊരുങ്ങുന്നത്. സാങ്കേതിക മേഖലയിലും നൂതന പരിഷ്കാരങ്ങൾ കൊണ്ട് വരാൻ എയർ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അതിനാൽ തന്നെ പുതിയ എഞ്ചിനുകളും മെഷീനുകളും കൈകാര്യം ചെയ്യാൻ അന്താരാഷ്ട്ര പരിചയമുള്ള ജീവനക്കാർ ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും വിവിധ തസ്തികകളിലേക്ക് ഉടനെ തന്നെ വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ടാറ്റ സൺസിന് കീഴിലെ മൂന്നാമത്തെ വിമാനക്കമ്പനിയാണ്…
Read More »