Business
-
നഷ്ടത്തോടെ തുടക്കം, ഒടുവില്‍ കരുത്തുകാട്ടി കാളകള്‍; വിപണികള്‍ അഞ്ചാം ദിനവും നേട്ടത്തില്‍
മുംബൈ: രാവിലെ നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ച ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് സൂചികകള്‍ ഉയര്‍ന്നു നില്ക്കവേ വ്യാപാരം അവസാനിപ്പിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് 284 പോയിന്റ് അഥവാ 0.5 ശതമാനം ഉയര്‍ന്ന് 55,682ലും എന്‍എസ്ഇ നിഫ്റ്റി 50 89 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 16,610ലും ക്ലോസ് ചെയ്തു. നിഫ്റ്റി പിഎസ്ബി സൂചിക 1.56 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ഫാര്‍മ 0.4 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1.3 ശതമാനം വരെ ഉയര്‍ന്നു. ജൂണിലെ തകര്‍ച്ചയില്‍നിന്ന് ഒമ്പതുശതമാനത്തോളം വിപണികള്‍ കുതിച്ചുയര്‍ന്നു. വിദേശ നിക്ഷേപകരുടെ പിന്തുണയോടെ ആഗോള വിപണികളില്‍നിന്നുള്ള സമ്മര്‍ദത്തെ ചെറുക്കാന്‍ ആഭ്യന്തര സൂചികകള്‍ക്ക് കഴിഞ്ഞു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗതീരുമാനം നിര്‍ണായകമാകും. മുക്കാല്‍ ശതമാനം നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, യുപിഎല്‍, എല്‍ ആന്‍ഡ് ടി,…
Read More » -
കാളകള്‍ കരുത്താര്‍ജിച്ചു; തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി വിപണി നേട്ടത്തിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 630 പോയിന്റ് അഥവാ 1.15 ശതമാനം ഉയർന്ന് 55,397 ലും നിഫ്റ്റി 180 പോയിന്റ് അഥവാ 1.1 ശതമാനം ഉയർന്ന് 16,521 ലും വ്യാപാരം അവസാനിപ്പിച്ചു. മേഖലാതലത്തിൽ, നിഫ്റ്റിയിൽ ഐടി സൂചിക 3 ശതമാനം ഉയർന്നു, എഫ്എംസിജി 1 ശതമാനത്തിലധികം ഉയർന്നു. അതേസമയം, റിയൽറ്റി സൂചിക 0.29 ശതമാനം ഇടിഞ്ഞു. ഒഎൻജിസി 2 ശതമാനം മുതൽ 3 ശതമാനം വരെ ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, എസ്ബിഐ, ഇൻഫോസിസ് എന്നിവയാണ് ഇന്ന് ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. അതേസമയം എച്ച്‌ഡിഎഫ്‌സി ലൈഫ്, എം ആൻഡ് എം, ഐഷർ മോട്ടോഴ്‌സ്, സൺ ഫാർമ എന്നിവ 2 ശതമാനം വരെ നഷ്ടത്തിലായി. മുംബൈ ഓഹരി വിപണിയിൽ ഹിന്ദുസ്ഥാൻ സിങ്ക് 6 ശതമാനം ഇടിഞ്ഞു. ബിഎസ്ഇയിലുള്ള 500 ഓഹരികളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്നത്…
Read More » -
ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ
കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കിയത്. നികുതി അടയ്ക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ വഴി നികുതി അടയ്ക്കാം. കൂടാതെ പണമായി കൗണ്ടർ വഴിയും വേഗത്തിൽ നികുതിയടക്കമുള്ള സൗകര്യമുണ്ട്. പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഉപഭോക്താക്കള്‍ക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്. ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന്, നേരിട്ട് നികുതി പിരിക്കുന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറൽ ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും…
Read More » -
75 വർഷത്തെ ജൈത്രയാത്ര തുടരുന്നു; അമുലിന്റെ വിറ്റുവരവ് 61,000 കോടി
ദില്ലി: അമുൽ സഹകരണസംഘത്തിന്റെ, 2021-22 സാമ്പത്തിക വർഷത്തിലെ വിറ്റുവരവ് 61,000 കോടി രൂപയായി. വിറ്റുവരവ് 15 ശതമാനത്തോളം ഉയർന്നെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ അറിയിച്ചു. മുൻ സാമ്പത്തിക വർഷം 53,000 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത് എന്ന് അമുൽ ബ്രാൻഡിന് കീഴിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന ജിസിഎംഎംഎഫ് വ്യക്തമാക്കി. 2020-21 സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 8,000 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. അമുൽ സഹകരണ പ്രസ്ഥാനം അതിന്റെ 75-ാം വാർഷികം ആഘോഷിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ്, എഫ്എംസിജി ബ്രാൻഡ് എന്ന സ്ഥാനം കൂടുതൽ ഉറപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് എന്ന് 48-ാമത് വാർഷിക പൊതുയോഗത്തിന് ശേഷം ജിസിഎംഎംഎഫ് ചെയർമാൻ ഷമൽഭായ് പട്ടേൽ പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടയിൽ അമുലിന്റെ പാൽ സംഭരണത്തിൽ 190 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ഒപ്പം പാൽ സംഭരണ വില 143 ശതമാനം വർധിച്ചിട്ടുമുണ്ട്. ലാഭകരമായ വില നൽകുന്നത് പാൽ ഉൽപാദനത്തിൽ കർഷകരുടെ താൽപര്യം നിലനിർത്താൻ…
Read More » -
ഇലോൺ മസ്ക്കിന്റെ ആവശ്യം തള്ളി കോടതി; ട്വിറ്ററുമായുള്ള കേസിന്റെ വിചാരണ ഒക്ടോബറിൽ
വാഷിംഗ്ടൺ: ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറിയതിന് കമ്പനി ഇലോൺ മസ്ക്കിനെതിരെ നൽകിയ കേസിലെ വിചാരണ ഒക്ടോബറിൽ നടക്കും. അടുത്ത വർഷത്തേക്ക് മാറ്റണമെന്ന മസ്ക്കിന്റെ ആവശ്യം തള്ളിക്കൊണ്ട് ഒക്ടബോബറിൽ തന്നെ വിചാരണ തുടങ്ങാമെന്ന് ഡെലവെയർ ജഡ്ജി വ്യക്തമാക്കുകയായിരുന്നു. ഇരു വിഭാഗത്തിന്റെ അഭിഭാഷകർ തമ്മിൽ കേസിന്റെ വിചാരണ ആരംഭിക്കുന്നത് സംബന്ധിച്ച് വലിയ വാദമാണ് നടത്തിയത്. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങുമെന്നുള്ള തന്റെ ഏപ്രിലിലെ വാഗ്ദാനം പാലിക്കാൻ ശതകോടീശ്വരനെ നിർബന്ധിക്കാനാണ് ട്വിറ്റർ ശ്രമിക്കുന്നത്. നിലവിലുള്ള തർക്കം ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്നതിനാൽ അത് വേഗത്തിൽ നടക്കണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകൾ തടയുന്നുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടിരുന്നു. ഇതിന്റെ വ്യക്തമായ കണക്കുകൾ മസ്ക് കമ്പനിയോട് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സ്പാം, വ്യാജ അക്കൗണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ട്വിറ്റർ തയ്യാറായില്ലെങ്കിൽ, കരാറിൽ നിന്ന് താൻ പുറത്തുപോകുമെന്നാണ് നേരത്തെ തന്നെ മസ്ക്ക് പ്രഖ്യാപിച്ചിരുന്നതാണ്. ട്വിറ്ററിനെ കൂടുതൽ സുതാര്യമാക്കുക, ട്വീറ്റുകളിലെ…
Read More » -
വമ്പൻ ഓഫറുകളുമായി ഫ്ലിപ്കാർട്ട്; ബിഗ് സേവിങ് ഡേയ്‌സ് സെയിൽ 23 മുതൽ 27 വരെ
ഉപഭോക്താക്കൾക്കായി വമ്പൻ സെയിൽസ് അവതരിപ്പിച്ചെത്തുകയാണ് ഫ്ലിപ്കാർട്ട്. ഫ്ലിപ്കാർട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയിൽ ജൂലൈ 23 മുതൽ 27 വരെയാണ് നടക്കുന്നത്. സ്‌മാർട് ഫോണുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ടിവികൾ എന്നിങ്ങനെ എല്ലാ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങൾക്കും മികച്ച ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത്. ഒപ്പോ റെനോ 5 പ്രോ, ഐഫോൺ 11, മോട്ടോ ജി31, എന്നീ സ്മാർട് ഫോണുകൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 23 മുതൽ ലഭ്യമാകുന്ന കൂടുതൽ ഓഫറുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഫ്ലിപ്പ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് മറ്റ് ഉപഭോക്താക്കളെക്കാൾ വേഗത്തിൽ ബിഗ് സേവിങ് ഡേയ്‌സ് സെയിലിന്റെ ഭാഗമാകാനാകും. കൂടാതെ ബാങ്ക് കാർഡുകൾ, ഇഎംഐ ഇടപാടുകൾ എന്നിവയ്ക്കും കിഴിവുകൾ ഉണ്ടാകുമെന്നാണ് സൂചനകൾ. ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡേയ്‌സ് സെയിൽ സംബന്ധിച്ച വിവരങ്ങൾ മൈക്രോസൈറ്റിൽ നിന്നാണ് എടുക്കുന്നത്. മോട്ടറോള, ആപ്പിൾ, വിവോ, ഓപ്പോ എന്നിവയുടെ വിലക്കിഴിവ് സംബന്ധിച്ച വിവരങ്ങളാണ് നിലവിൽ ഫ്ലിപ്കാർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിനു പിന്നാലെ കുറച്ചു സമയത്തേക്കുള്ള ആകർഷകമായ ഡീലുകളും ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാം.…
Read More » -
നേട്ടം പിടിച്ചടക്കി ഓഹരി വിപണി
മുംബൈ: യുഎസ് ഫെഡ് നിരക്ക് വർധനയെ കുറിച്ചുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ച് നേട്ടത്തിൽ കലാശിച്ചു. ബിഎസ്ഇ സെൻസെക്‌സ് 750 പോയിന്റ് ഉയർന്ന് 54,520ലും എൻഎസ്ഇ നിഫ്റ്റി 230 പോയിന്റ് ഉയർന്ന് 16,280ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഓരോ ശതമാനത്തിലധികം ഉയർന്നു. ഇൻഫോസിസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എൽ ആൻഡ് ടി, ടെക് മഹീന്ദ്ര, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നേട്ടം കൈവരിച്ചു. അതേസമയം, എച്ച്ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എം ആൻഡ് എം, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ നഷ്ടത്തിലാണ്. ഐടി, മെറ്റൽ, നിഫ്റ്റി ബാങ്ക്, എഫ്എംസിജി തുടങ്ങിയ മേഖലകൾ നേട്ടത്തിലാണ്. വ്യാപാരം ആരംഭിക്കുമ്പോൾ സൂചികകൾ ഉയർന്നിരുന്നു. സെൻസെക്സ് 446.07 പോയിന്റ് അല്ലെങ്കിൽ 0.83 ശതമാനം ഉയർന്ന് 54206.85 ലും നിഫ്റ്റി 139.70 പോയിന്റ് അല്ലെങ്കിൽ 0.87 ശതമാനം ഉയർന്ന് 16188.90 ലും ആണ് വ്യാപാരം ഇന്ന് ആരംഭിച്ചത്.
Read More » -
കാനറ ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തി
ദില്ലി: പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 2.90 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.00 ശതമാനം പലിശ നിരക്കും കാനറാ ബാങ്ക് നൽകും. 91 മുതൽ 179 ദിവസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 4.05 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു,അതേസമയം 180 മുതൽ 269 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 4.50 ശതമാനം പലിശ നൽകും. 333 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.10 ശതമാനം പലിശ ലഭിക്കും, 270 ദിവസം മുതൽ…
Read More » -
ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടത്തോടെ വിപണികള്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര സൂചികകൾ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും ഉച്ചയോടെ സൂചികകൾ ദുർബലമായിരുന്നു. എന്നാൽ വ്യാപാരം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സൂചികകൾ വീണ്ടും ഉയർന്നു. സെൻസെക്സ് 344 പോയിന്റ് അഥവാ 0.65 ശതമാനം ഉയർന്ന് 53,760 ലും നിഫ്റ്റി 50 0.69 ശതമാനം ഉയർന്ന് 16,049 ലും വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് എച്ച്‌യുഎൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ മോട്ടോഴ്‌സ്, എൽ ആൻഡ് ടി, എച്ച്‌ഡിഎഫ്‌സി ലിമിറ്റഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എച്ച്‌സിഎൽ ടെക്, വിപ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡോ.റെഡ്ഡീസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്. നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.7 ശതമാനവും 0.3 ശതമാനവും ഉയർന്നു. നിഫ്റ്റി ഓട്ടോ, എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ നേട്ടമുണ്ടാക്കി. മെറ്റൽ, പിഎസ്‌യു…
Read More » -
ഇന്ത്യയില്‍ പരസ്യവിപണി ഈ വര്‍ഷം കുതിച്ചുയരും; 2022ല്‍ 16% വളരുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയിൽ പരസ്യവിപണി ഈ വർഷം കുതിച്ചുയരും എന്ന് വിലയിരുത്തൽ. അടുത്ത രണ്ടുവർഷവും ലോകത്തിലെ അതിവേഗം വളരുന്ന പരസ്യ വിപണിയായി ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരും. ഡെന്റ്സു ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യൻ പരസ്യവിപണി 2022 ൽ 16% വളരും. 2023 ൽ 15.2 ശതമാനവും 2024 ൽ 15.7 ശതമാനവും വളർച്ച നേടും. 2021 9.6 ബില്യൺ ഡോളറാണ് പരസ്യവിപണിയുടെ വലിപ്പം. 2022 ഇത് 11 ബില്യൺ ഡോളർ ആകും. കൊവിഡ് പ്രതിസന്ധിയുടെ തിരിച്ചടി ഉണ്ടായിട്ടും 2021 ൽ 22 ശതമാനമായിരുന്നു വളർച്ച. ചൈനയിലെ പരസ്യ വിപണി 2023 ൽ നാല് ശതമാനവും 2024 5.4 ശതമാനവും വളർച്ച നേടുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 2022 ൽ എത്ര വളർച്ച ഉണ്ടാകുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നില്ല. ആഗോളതലത്തിലെ പരസ്യവിപണി 2022 ൽ 8.7 ശതമാനം വളർച്ചയാണ് നേടുക. 2023 ൽ 5.4 ശതമാനം വളർച്ച മാത്രമേ കൈവരിക്കൂ. 2024…
Read More »