December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ബിഎസ്എന്‍എല്‍ പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം

        ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്‍റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ  പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്  അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

        Read More »
      • ട്രാവൻകൂർ സിമന്റ്സ്: പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായം

        കോട്ടയം ട്രാവൻകൂർ സിമന്റ്സ് നേരിടുന്ന പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകും. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കമ്പനിയുടെ വിവിധ ബാധ്യതകളും നഷ്ടവും നികത്തുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. ട്രാവൻകൂർ സിമന്റ്സിന്റെ പ്രവർത്തന മൂലധന പ്രതിസന്ധി മറികടക്കാൻ സർക്കാർ നടപടി സ്വീകരിക്കും. കമ്പനിക്ക് 2010 മുതലുള്ള പാട്ട കുടിശ്ശിക തീർക്കുന്നതിന് വ്യവസായ, റവന്യൂ മന്ത്രി തല യോഗം ചേരും. കമ്പനിയുടെ ബാധ്യത തീർക്കുന്നതിനായി കാക്കനാട് ഉള്ള സ്ഥലം വിൽപന നടത്തുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കമ്പനി ഡയറക്ടർ ബോർഡിൽ പ്രൊഫഷണലുകളെ ഉൾപ്പെടുത്തും. കമ്പനിയുടെ പ്രധാന ഉൽപന്നമായ വൈറ്റ് സിമന്റ് ഉൽപാദനം വർധിപ്പിക്കാനും തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

        Read More »
      • ആശിഷ് കുമാര്‍ ചൗഹാന്‍ ഇനി എന്‍.എസ്.ഇയില്‍; ബി.എസ്.ഇ. തലവന്‍ സ്ഥാനം രാജിവെച്ചു

        മുംബൈ: ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന ആശിഷ് കുമാർ ചൗഹാൻ രാജിവെച്ചു. നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്റെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് രാജി. ഇദ്ദേഹം ദേശീയ ഓഹരി വിപണിയുടെ സ്ഥാപക സംഘത്തിലെ അംഗമായിരുന്നെങ്കിലും 2000 ൽ ഇവിടെ നിന്ന് രാജിവെക്കുകയായിരുന്നു. പിന്നീട് റിലയൻസ് ഇന്റസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായി വിവിധ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് 2009 ൽ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ഡെപ്യൂട്ടി സി ഇ ഒയായി അദ്ദേഹം നിയമിതനായി. പിന്നീട് 2012 ൽ ബി എസ് ഇയുടെ സി ഇ ഒയായി അദ്ദേഹം മാറി. ചൗഹാന്റെ ഒഴിവിലേക്ക് പുതിയ മേധാവിയെ തേടാനുള്ള ശ്രമം ബി എസ് ഇ തുടങ്ങിക്കഴിഞ്ഞു. അതുവരേക്ക് ഒരു എക്സിക്യുട്ടീവ് മാനേജ്മെന്റ് കമ്മിറ്റിയായിരിക്കും എം ഡിയുടെയും സി ഇ ഒയുടേയും ജോലി ഏറ്റെടുക്കുക. ബി എസ് ഇ ചീഫ് റെഗുലേറ്ററി ഓഫീസർ നീരജ് കുൽശ്രേഷ്ഠ , ചീഫ് ഫിനാൻഷ്യൽ ഓഫീസർ…

        Read More »
      • ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്‌സ് 497 പോയിന്റ് താഴ്ന്ന് 55268 പോയിന്റിലും എൻഎസ്ഇ നിഫ്റ്റി 50 സൂചിക 16500 നഷ്ടത്തിൽ 16483ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി 0.87 ശതമാനം താഴ്ന്ന് 36408 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുംബൈ ഓഹരി വിപണിയിൽ ഇന്ന് നേട്ടം കൊയ്ത ഓഹരികൾ ടാറ്റ സ്റ്റീൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയാണ്. ബജാജ് ഫിൻസെർവ് 2.45 ശതമാനം ഉയർന്നു. അതേസമയം ഇൻഫോസിസ് 3.45 ശതമാനം ഇടിഞ്ഞു. നെസ്‌ലെ ഇന്ത്യ, ഏഷ്യൻ പെയിന്റ്‌സ് ഡോ.റെഡ്ഡീസ് ലാബ്സ് 2.35 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് 2.95 ശതമാനം ഇടിഞ്ഞു. അതേസമയം, യുഎസ് ഫെഡറൽ റിസർവ് പോളിസി മീറ്റിംഗിൽ വ്യാപാര കമ്മി വർധിപ്പിക്കൽ, പണപ്പെരുപ്പം നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി പലിശനിരക്ക് 2.25 ശതമാനം മുതൽ 2.50 ശതമാനം വരെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. അങ്ങനെ വരുമ്പോൾ രൂപയുടെ മൂല്യം 82 യുഎസ്…

        Read More »
      • ആകാശ എയറിന്റെ ആദ്യ യാത്ര ഓഗസ്റ്റ് ഏഴിന്

        ബെംഗളൂരു: രാകേഷ് ജുൻജുൻവാലയുടെ വിമാന കമ്പനിയായ ആകാശ എയർ തങ്ങളുടെ വിമാനത്തിന്റെ ആദ്യ ഔദ്യോഗിക സർവീസ് ഓഗസ്റ്റ് ഏഴിന് ആരംഭിക്കൂ. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കാവും ആകാശ എയറിന്റെ ബോയിങ് 737 മാക്സ് എയർക്രാഫ്റ്റ് സർവീസ് നടത്തുക. ഓഗസ്റ്റ് 13 മുതൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസും ആകാശ എയർ ആരംഭിക്കും. ഓഗസ്റ്റ് ഏഴ് മുതൽ മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 28 വീക്കിലി ഫ്ലൈറ്റ് സർവീസുകൾക്ക് ഇപ്പോൾ ടിക്കറ്റ് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഓഗസ്റ്റ് 13 മുതലുള്ള 28 വീക്കിലി ഫ്ലൈറ്റ് സർവീസിൽ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് സർവീസുകൾക്കും 737 ബോയിങ് മാക്സ് എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുന്നത്. ബോയിങ് കമ്പനി ഒരു വിമാനം ആകാശ എയറിന് ഇതിനോടകം കൈമാറിയിട്ടുണ്ട്. രണ്ടാമത്തേത് ഈ മാസം അവസാനത്തോടെ നൽകുമെന്നാണ് വിവരം. ഡിജിസിഎയിൽ നിന്ന് വിമാന സർവീസ് നടത്താനുള്ള ഓപറേറ്റർ സർട്ടിഫിക്കറ്റ് ഇക്കഴിഞ്ഞ ജൂലൈ ഏഴിനാണ് ആകാശ എയറിന് ലഭിച്ചത്.…

        Read More »
      • അംബാനിമാരുടെ ഭാര്യമാരില്‍ ആര്‍ക്കാണ് കൂടുതല്‍ ആസ്തി ?

        റിലയൻസ് എന്നാൽ അംബാനി. രാജ്യത്തെ ഏറെക്കാലം അതിസമ്പന്നരിൽ മുന്നിലുണ്ടായിരുന്ന മുകേഷ് അംബാനിയും, കുറച്ചുകാലം ഈ പട്ടികയിൽ ഉണ്ടായിരുന്ന പിന്നീട് ബിസിനസിൽ വൻ തിരിച്ചടി നേരിട്ട അനിൽ അംബാനിയും ഇന്ത്യക്കാർക്ക് സുപരിചിതരാണ്. അനിൽ അംബാനിയുടെ ഭാര്യയാണ് ടിന അംബാനി. മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ആണ്. ഇവരിൽ ആർക്കാണ് കൂടുതൽ ആസ്തി ഉള്ളത്? ടിന അംബാനി യുടെ യഥാർത്ഥ പേര് ടിന മുനിം എന്നാണ്. 1975 ലെ അന്താരാഷ്ട്ര സൗന്ദര്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വന്തം കരിയർ കണ്ടെത്തിയ ആളാണ് ടീന. എന്നാൽ നിതാ അംബാനി ആകട്ടെ മുകേഷ് അംബാനി യെ വിവാഹം കഴിച്ച ശേഷമാണ് ബിസിനസിലേക്ക് കടന്നുവന്നത്. തുടക്കത്തിൽ മുകേഷ് അംബാനി യെക്കാൾ ധനികനായിരുന്നു അനിൽ അംബാനി എങ്കിലും ഇന്ന് അദ്ദേഹം പാപ്പരാണ്. മറുവശത്ത് മുകേഷ് അംബാനി ആകട്ടെ നാൾക്കുനാൾ തന്റെ ബിസിനസ് സാമ്രാജ്യം വളർത്തിക്കൊണ്ടു വരികയാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ ആസ്തി 94 ബില്യൺ ഡോളറാണ്. അനിൽ അംബാനിയുടെ…

        Read More »
      • ജി.എസ്.ടി. കൗണ്‍സിലിനെതിരെ വ്യപാരികള്‍; അടുത്ത കൗണ്‍സില്‍ യോഗത്തില്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കും

        തിരുവനന്തപുരം: ജി.എസ്.റ്റി കൗൺസിലിന്‍റെ വ്യാപാരിദ്രോഹ-ജനദ്രോഹ തീരുമാനങ്ങൾക്കെതിരെ അടുത്ത ജി.എസ്.റ്റി. കൗൺസിൽ യോഗം നടക്കുന്ന തമിഴ്നാട്ടിലെ മധുരയിൽ വ്യാപാരികളുടെ വമ്പിച്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭോപ്പാലിൽ ചേർന്ന കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്സ് (CAIT) ദേശീയ ഗവേണിംഗ് കൗൺസിൽ യോഗം തീരുമാനിച്ചു. വ്യാപാരികളുടെ പ്രതികരണശേഷി അളക്കുന്ന നിലപാടാണ് ജി.എസ്. റ്റി കൗൺസിലിന്‍റേത്. ജനങ്ങളെ എങ്ങനെ കൊള്ളയടിക്കാമെന്നതിന്‍റെ ഗവേഷണം നടക്കുന്ന സമിതി ആയി ജി. എസ്. റ്റി കൗൺസിൽ അധപ്പതിച്ചിരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി. അരിക്കും മറ്റു ഭക്ഷ്യധാന്യങ്ങൾക്കും പാലിതര പാൽ ഉൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയവർ മനുഷ്യന്‍റെ ശവം സംസ്കരിക്കുന്നതു പോലും ലക്ഷൂറി ഇനത്തിലെ 18% നികുതി ഏർപ്പെടുത്തുവാൻ തയ്യാറെടുക്കുന്നത് നീതീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.

        Read More »
      • അദാനിയുടെ വരുമാനം ഒരു സെക്കൻഡിൽ 1.4 കോടി രൂപ!

        ദില്ലി: ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നരിൽ ഒന്നാമൻ, ലോകത്തെ അതിസമ്പന്നരിൽ നാലാമൻ, ഗൗതം അദാനിയുടെ ജൈത്രയാത്ര തുടരുകയാണ്. സമീപകാലത്ത് ബിസിനസ്സിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം. ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്. ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ…

        Read More »
      • ഒരു മിനിറ്റിൽ മുകേഷ് അംബാനിയുടെ വരുമാനം എത്ര?

        റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന വമ്പൻ കമ്പനിയുടെ അമരത്തിരുന്ന് മുകേഷ് അംബാനി കൊയ്തെടുത്ത നേട്ടങ്ങൾ എണ്ണിയാൽ ഒടുങ്ങാത്തതാണ്. ലോകത്തിലെ അതി സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ എത്താനും ഏഷ്യയിലെ ഒന്നാമത്തെ ധനികൻ ആകാനും, ഏറെ കാലം ഇന്ത്യയിൽ സമ്പത്തിന് മറുവാക്ക് ആയി മാറാനും മുകേഷ് അംബാനി എന്ന മനുഷ്യന് സാധിച്ചു. ഇന്ന് രാജ്യത്ത് ഗൗതം അദാനിക്ക് പിന്നിൽ രണ്ടാമത്തെ ഏറ്റവും വലിയ അതിസമ്പന്നൻ ആണ് മുകേഷ് അംബാനി. ഇദ്ദേഹത്തിന്റെ ആസ്തി ഏകദേശം ഏഴ് ലക്ഷം കോടി രൂപയാണെന്നാണ് കണക്ക്. ഓരോ മിനിറ്റിലും ഇദ്ദേഹം 22 ലക്ഷം രൂപ വരുമാനം നേടുന്നുണ്ടെന്നാണ് അനുമാനം. ഓരോ മണിക്കൂറിലും 13.67 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്റെ വരുമാനം. കഴിഞ്ഞവർഷം പുറത്തുവന്ന ഒരു കണക്ക് പ്രകാരം ഒരു ദിവസം 164 കോടി രൂപയാണ് മുകേഷ് അംബാനി വരുമാനമായി നേടിയത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചെയർമാനുമാണ് അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം രാജ്യത്തെ…

        Read More »
      • ഒന്ന് ശ്രദ്ധിച്ചാല്‍മതി കുളത്തിലെ മത്സ്യകൃഷിയിലൂടെ നല്ല വരുമാനം നേടാം

        വീട്ടിലുള്ള കുളത്തില്‍ തന്നെ മത്സ്യകൃഷി ചെയ്ത് വരുമാനം നേടുക എന്നത് നല്ലൊരു ആശയമാണ്. പക്ഷെ നല്ല ശ്രദ്ധ ആവശ്യമാണ്. ശരിയായ രീതിയില്‍ ചെയ്തില്ലെങ്കില്‍ മല്‍സ്യങ്ങള്‍ ചത്തൊടുങ്ങുവാന്‍ സാധ്യതയുണ്ട്. ആദ്യമായി ചെയ്യുന്നവര്‍ക്കാണ് അധികവും ഈ അബദ്ധങ്ങള്‍ സംഭവിക്കുന്നത്. കുളം തയ്യാറാക്കേണ്ട വിധം ആദ്യം ചെയ്യേണ്ടത് മണ്ണ് പരിശോധനയാണ്. കുളത്തിന്റെ അടിയിലുള്ള മണ്ണാണ് പരിശോധയ്ക്കായി എടുക്കേണ്ടത്. പി.എച്ചും ജൈവവസ്തുക്കളുടെ അളവും കണക്കാക്കണം. കുളത്തിലെ ചെളി ഒഴിവാക്കുകയെന്നതും വളരെ പ്രധാനമാണ്. അനാവശ്യമായ മത്സ്യങ്ങളെ ഒഴിവാക്കാനായായി വെള്ളം വറ്റിക്കണം. മഴക്കാലത്ത് വെള്ളത്തിന്റെ നിരപ്പ് ഉയരുമ്പോള്‍ കുളത്തിലെ മത്സ്യങ്ങള്‍ ഒലിച്ചുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഉയരത്തിലുള്ള ഭിത്തികള്‍ കെട്ടുന്നത് നല്ലതാണ്. വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന നിരപ്പിനേക്കാള്‍ മൂന്നോ നാലോ അടി ഉയരത്തിലായിരിക്കണം ഭിത്തി. കുളം കുഴിക്കുകയും ചെളി ഒഴിവാക്കുകയും ചെയ്യുന്ന സമയത്ത് ഇത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതാണ്. ഈ സമയത്ത് ഒഴിവാക്കുന്ന മണ്ണ് ഉപയോഗിച്ച് കുളത്തിന്റെ ഭിത്തിക്ക് ഉയരം കൂട്ടാവുന്നതാണ്. കുളം തയ്യാറാക്കുമ്പോള്‍ വെള്ളം പുറത്തേക്ക് പോകാനും കുളത്തിലേക്ക് പ്രവേശിക്കാനുമുള്ള മാര്‍ഗ്ഗമുണ്ടായിരിക്കണം.…

        Read More »
      Back to top button
      error: