Business
-
തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ; നിഫ്റ്റി 17,100 ന് മുകളിൽ
മുംബൈ: തുടർച്ചയായ മൂന്നാം ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 712.46 പോയിൻറ് അഥവാ 1.25 ശതമാനം ഉയർന്ന് 57,570.25 ലും നിഫ്റ്റി 228.70 പോയിൻറ് അഥവാ 1.35 ശതമാനം ഉയർന്ന് 17,158.30 ലും വ്യാപാരം അവസാനിച്ചു. വിപണിയിൽ ഏകദേശം 2037 ഓഹരികൾ മുന്നേറി, 1197 ഓഹരികൾ ഇടിഞ്ഞു, 140 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ ഇൻഡസ്‌ട്രീസ് തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ ഡോ.റെഡ്ഡീസ് ലാബ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്‌ബിഐ, ദിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ്. മെറ്റൽ സൂചിക 4 ശതമാനത്തിലധികം ഉയർന്നപ്പോൾ ഫാർമ, ഓട്ടോ, ഐടി, പവർ, ഓയിൽ & ഗ്യാസ് സൂചികകൾ 1 മുതൽ 2 ശതമാനം വീതം ഉയർന്നു. അതേസമയം, പൊതുമേഖലാ ബാങ്ക് സൂചിക ഒരു ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്മോൾക്യാപ് സൂചിക…
Read More » -
നാല് ദിവസത്തിന് ശേഷം കുതിച്ചുയർന്ന് സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ ഇടിവുണ്ടായിരുന്നു. 360 രൂപയാണ് രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. ഇന്ന് 280 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,440 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 35 രൂപ ഉയർന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 4680 രൂപയാണ് 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 30 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3805 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
Read More » -
ആര്‍.ബി.ഐ. വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കുമെന്ന് സൂചന
മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയേക്കും എന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ റിസർവ് ബാങ്ക് സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയിലും ജൂണിലും പലിശ നിരക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാൽ, പിന്നീലെ രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരും. ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ…
Read More » -
ഇന്ത്യയിലെ അതിസമ്പന്നരായ വനിതകള്‍; മുന്നില്‍ റോഷ്‌നി നാടാര്‍
ദില്ലി: എച്ച് സി എൽ ടെക്നോളജീസ് ചെയർപേഴ്സൺ റോഷ്നി നാടാർ നിലവിൽ ഇന്ത്യയിലെ ഏറ്റവും അതിസമ്പന്നയായ സ്ത്രീയെന്ന പദവി നിലനിർത്തി. 2021 നെ അപേക്ഷിച്ച് റോഷ്നിയുടെ ആസ്തി 54 ശതമാനം ഉയർന്ന് 84330 കോടി രൂപയായി. തന്റെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് കരിയർ ഉപേക്ഷിച്ച് നൈകാ എന്ന ഫാഷൻ ബ്രാന്റിന് തുടക്കം കുറിച്ച് ഫാൽഗുനി നയർ ആണ് രണ്ടാമത്. 57520 കോടി രൂപയാണ് ഇവരുടെ ആസ്തി. കൊടാക് പ്രൈവറ്റ് ബാങ്കിങ് – ഹുറുൺ ലിസ്റ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് പട്ടിക. ഫൽഗുനിക്ക് 59 വയസാണ് പ്രായം. ഒരു വർഷത്തിനിടെ ഇവരുടെ ആസ്തി 963 ശതമാനം ഉയർന്നു. കിരൺ മസുംദാർ ഷായാണ് രാജ്യത്തെ അതിസമ്പന്നരായ സ്ത്രീകളിൽ മൂന്നാം സ്ഥാനത്ത്. ഇവരുടെ ആസ്തി ഒരു വർഷത്തിനിടെ 21 ശതമാനം ഇടിഞ്ഞ് 29030 കോടി രൂപയിലെത്തി. ഇന്ത്യയിൽ ജനിച്ച് ഇന്ത്യയിൽ വളർന്ന് ഇന്ത്യയിൽ ജീവിക്കുന്ന സ്ത്രീകളെ ഉൾക്കൊള്ളിച്ചുള്ളതാണ് ഈ പട്ടിക. ഇതിൽ ആദ്യ നൂറ് പേരുടെ സമ്പത്ത് ഒരു വർഷത്തിനിടെ…
Read More » -
രത്തന്‍ ടാറ്റയുടെ വരുമാനം ആയിരങ്ങള്‍ മാത്രം!
മുംബൈ: നീണ്ടകാലം ടാറ്റാ സബ്സിഡിയും ടാറ്റാ ഗ്രൂപ്പിലെയും നെടുംതൂൺ ആയിരുന്നു രത്തൻ ടാറ്റ. കമ്പനിയുടെ മുൻ ചെയർപേഴ്സണായ അദ്ദേഹം രാജ്യത്തെ ആദ്യ സമ്പന്നരിൽ പ്രമുഖനും വ്യവസായികളുടെ നിരയിൽ ഒഴിച്ചു നിർത്താനാകാത്ത ഒരാളുമാണ്. എന്നാൽ അദ്ദേഹത്തിന് ലക്ഷങ്ങളോ കോടികളോ അല്ല ഒരു ദിവസത്തെ വരുമാനം. 18739 രൂപയാണ് ഒരു ദിവസം രത്തൻ ടാറ്റയുടെ വരുമാനം. വെറും 347 ഡോളർ മാത്രം. ഒരു മാസത്തെ അദ്ദേഹത്തിന്റെ വരുമാനം 5.7 ലക്ഷം രൂപയാണ്. 7122 ഡോളർ വരും ഈ തുക. ഒരു മണിക്കൂറിൽ വെറും 780 രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. 2012 ഡിസംബർ മാസത്തിലാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെ ചെയർപേഴ്സൺ സ്ഥാനത്തുനിന്ന് ഒഴിഞ്ഞത്. 2017 എൻ ചന്ദ്രശേഖരൻ ടാറ്റാ സൺസ് ചെയർമാൻ ആയതോടെ രത്തൻ ടാറ്റ പൂർണമായും ചുമതലകൾ ഒഴിഞ്ഞു. എന്നാൽ ഇന്നും അദ്ദേഹത്തിന് ലക്ഷങ്ങളുടെ വാർഷിക വരുമാനം ഉണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നായി 68.4 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ വാർഷിക വരുമാനം. ഏപ്രിലിൽ, തന്റെ…
Read More » -
ബോണസും ഓഹരി വിഭജനവും: ബജാജ് ഫിൻസർവ് ഓഹരികളിൽ 10ശതമാനം കുതിപ്പ്
ഓഹരി വിഭജനവും ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചതോടെ വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ ബജാജ് ഫിന്‍സര്‍വിന്റെ ഓഹരി വിലയില്‍ 10ശതമാനം വര്‍ധനവുണ്ടായി. ഒരു ഓഹരിക്ക് അഞ്ച് ഓഹരികള്‍ വീതം(1ഃ5)നല്‍കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്. ഇതോടെ അഞ്ചുരൂപ മുഖവിലയുള്ള ഓഹരികള്‍ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കും. ഓഹരിയൊന്നിന് ഒരു ഓഹരിയെന്ന തോതില്‍ ബോണസും പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡ് തീരുമാനം പുറത്തുവന്നതോടെ ഓഹരി വില 10 ശതമാനം ഉയര്‍ന്ന് 14,637 നിലവാരത്തിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തിലെ അറ്റാദായത്തില്‍ കമ്പനി 57 ശതമാനം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലയളവിലെ 833 കോടിയില്‍നിന്ന് 1,309 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ബജാജ് ഗ്രൂപ്പിന് കഴിലുള്ള ധനകാര്യ സേവന ബിസിനസുകള്‍ നടത്തുന്ന കമ്പനിയാണ് ബജാജ് ഫിന്‍സര്‍വ്. ധനകാര്യം, ഇന്‍ഷുറന്‍സ്, വെല്‍ത്ത് മാനേജുമെന്റ് തുടങ്ങിയ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. ഹരിത ഊര്‍ജം ഉള്‍പ്പടെയുള്ള സംയുക്ത സംരഭങ്ങളിലും പങ്കാളിത്തമുണ്ട്.
Read More » -
മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് പേടിയില്ല; പോൾ വോൾക്കറുടെ തന്ത്രംപയറ്റി യുഎസ്
മാന്ദ്യത്തിനെ യുഎസ് കേന്ദ്ര ബാങ്കിന് ഒട്ടും പേടിയില്ല. രണ്ടാംതവണയും നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധനവരുത്തി പണപ്പെരുപ്പത്തോട് ഏറ്റുമുട്ടാന്‍തന്നയൊണ് തീരുമാനം. അതുംപോര, അടുത്തയോഗത്തിലും ഇപ്പോഴത്തേതിന് സമാനമായ നിരക്ക് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കാനും ഫെഡ് റിസര്‍വ് മേധാവി ജെറോം പവല്‍ മടിച്ചില്ല. 40 വര്‍ഷത്തെ ഉയര്‍ന്ന, 2.25-2.5ശതമാനത്തിലെത്തിയിരിക്കുന്നു ഫെഡ് നിരക്ക്. ജൂണ്‍-ജൂലായ് കാലയളവില്‍1.50ശതമാനത്തിന്റെ വര്‍ധന. മന്ദ്യമുണ്ടായേക്കാമെന്ന വിലയിരുത്തലുകള്‍ അദ്ദേഹം തള്ളുകയും ചെയ്തു. ഊഹോപോഹംമാത്രമാണതെന്നും തൊഴില്‍ മേഖലയില്‍ മികച്ചവളര്‍ച്ചയാണ് രാജ്യത്തുള്ളതെന്നും പവല്‍ തുറന്നടിച്ചു. 1980കളുടെ തുടക്കത്തില്‍ പണപ്പെരുപ്പം കുതിച്ചപ്പോള്‍ പോള്‍ വോള്‍ക്കറെടുത്ത അതേതന്ത്രം. അമേരിക്കയെ പിടിമുറുക്കിയ വിലക്കയറ്റത്തിനെതിരെ കടുത്ത നടപടിയായിരുന്നു വോള്‍ക്കര്‍ അന്ന് സ്വീകരിച്ചത്. ഹ്രസ്വകാല നിരക്ക് 20ശതമാനത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടായിരുന്നു നേരിടല്‍. കടുത്ത പ്രതിഷേധമായിരുന്നു വോള്‍ക്കര്‍ക്ക് നേരിടേണ്ടിവന്നത്. കാര്‍ ഡീലര്‍മാര്‍ വില്‍ക്കാത്ത വാഹനങ്ങളുടെ താക്കോലുകള്‍ ഫെഡ് റിസര്‍വിന് മെയില്‍ ചെയ്തു. പണിനിലച്ച വീടുകളുടെ സാമഗ്രികള്‍ നിര്‍മാതാക്കളും. വാഷിങ്ടണിലെ ഫെഡ് കെട്ടിടത്തിന് ചുറ്റും ട്രാക്ടറുകള്‍ ഓടിച്ചായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. വോള്‍ക്കര്‍ കുലുങ്ങിയില്ലെന്നുമാത്രമല്ല, അദ്ദേഹത്തിന്റെ നയം ദ്രുതഗതിയില്‍ വിപണിയില്‍…
Read More » -
പറന്ന് പറന്ന് ഉയര്‍ന്ന്…. വിപണി കുതിച്ചുയര്‍ന്നു; സെന്‍സെക്‌സ് 1,000 പോയിന്റ് നേട്ടത്തില്‍, നിഫ്റ്റി 16,900 ന് മുകളില്‍
മുംബൈ: ഓഹരി വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 1,041.47 പോയിന്റ് അഥവാ 1.87 ശതമാനം ഉയര്‍ന്ന് 56,857.79 ലും നിഫ്റ്റി 287.80 പോയിന്റ് അഥവാ 1.73 ശതമാനം ഉയര്‍ന്ന് 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡ് നിരക്കുകള്‍ 75 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തി. എന്നാല്‍ ഉയര്‍ന്ന നിരക്ക് അധികനാള്‍ തുടരില്ല എന്ന് യുഎസ് ഫെഡ് ജെറോം പവല്‍ അറിയിച്ചിരുന്നു. ഇത് വിപണിയെ പ്രതീക്ഷയിലേക്ക് നയിച്ചു. നിഫ്റ്റി മിഡ്ക്യാപ് ഓഹരികള്‍ 0.84 ശതമാനവും സ്മോള്‍ ക്യാപ് 0.75 ഓഹരികള്‍ ശതമാനവും ഉയര്‍ന്നു. മേഖലകളില്‍ രണ്ടെണ്ണം ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സബ് ഇന്‍ഡെക്‌സുകളായ നിഫ്റ്റി ഐടി, നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, നിഫ്റ്റി ബാങ്ക് എന്നിവ യഥാക്രമം 2.54 ശതമാനം, 2.05 ശതമാനം, 1.42 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. ബിഎസ്ഇയില്‍ 1,209 ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ 1,964 ഓഹരികള്‍ മുന്നേറി. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ മുന്നേറിയത് ബജാജ് ഫിനാന്‍സ് ആയിരുന്നു.…
Read More » -
എന്താണ് സിബില്‍ സ്‌കോര്‍ ? എങ്ങനെയാണ് സിബില്‍ സ്‌കോര്‍ സൗജന്യമായി പരിശോധിക്കുക ?
ബാങ്കുകളിൽ ലോണുകൾ എടുക്കുന്നവർ നിർബന്ധമായും സിബിൽ സ്കോർ എന്താണെന്ന് അറിഞ്ഞിരിക്കണം. കാരണം ബാങ്കുകൾ പോലുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നാം ലോണിനായി അപേക്ഷിക്കുമ്പോൾ ആ സ്ഥാപനം സാധാരണയായി അപേക്ഷകൻ്റെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നതാണ്. ഇങ്ങനെ വായ്പ എടുക്കുന്നവരുടെ തിരിച്ചടയ്ക്കാനുള്ള ശേഷി അളക്കുന്ന ക്രെഡിറ്റ് റേറ്റിംങ് ഏജൻസിയാണ് ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ ( സിബിൽ). ഓരോ വ്യക്തിയുടെയും വായ്പാ ചരിത്രം കൃത്യമായി ശേഖരിച്ച്സൂക്ഷിക്കുന്നു. ബാങ്കുകൾ, വിവിധ ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഓരോ ഉപഭോക്താവിനെയും സംബന്ധിച്ച സാമ്പത്തിക രേഖകൾ സിബിൽ കണ്ടെത്തി ഓരോരുത്തർക്കും ഒരു സ്കോർ ഉണ്ടാക്കും. ഇത് പൊതുവെ 300 നും 900 നും ഇടയിലായിരിക്കും. സിബിൽ സ്കോർ 700 നു മുകളിലാണെങ്കിൽ എളുപ്പത്തിൽ വായ്പ ലഭിക്കും. എന്നാൽ 750-ൽ കൂടിയാൽ പലിശ നിരക്ക് കുറ്റവും ചിലവായ്പകളിൽ ബാങ്കുകൾ നൽകുന്നുണ്ട്. 800നു മുകളിലാണെങ്കിൽ ഇവർക്ക് മികച്ച ഓഫറിൽ ലോൺ ലഭിക്കുകയും എക്സലൻ്റ് സ്കോറായി പരിഗണിക്കുകയും ചെയ്യുന്നു. എന്നാൽ 650-ൽ താഴെയാണെങ്കിൽ…
Read More » -
ബിഎസ്എന്എല് പുനരുദ്ധാരണം: 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രം
ദില്ലി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ പുനരുജ്ജീവന പാക്കേജിന് 1.64 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകിയതായി ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് ബിഎസ്എൻഎൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബർ ശ്യംഖല വർധിപ്പിക്കുന്നത് അടക്കമാണ് പാക്കേജ്. പുനരുജ്ജീവന പാക്കേജ് നാല് വർഷത്തേക്കാണ്. ആദ്യ രണ്ട് വർഷങ്ങൾ കൊണ്ട് നവീകരണം പൂർത്തിയാക്കും. കുടാതെ ഭാരത് ബ്രോഡ്ബാൻഡ് നിഗം ലിമിറ്റഡിനെ ബിഎസ്എൻഎല്ലുമായി ലയിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Read More »