Business
-
സെവന് സീറ്റർ എസ്യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി
മാരുതി സുസുക്കി ഏറെ കാത്തിരിക്കുന്ന ഗ്രാൻഡ് വിറ്റാര എസ്യുവി 2022 സെപ്റ്റംബറിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ എസ്യുവികളും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഒരു കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ കമ്പനി വികസിപ്പിക്കുന്നു. അതിനെ ആന്തരികമായി ബലേനോ ക്രോസ് എന്ന് വിളിക്കുന്നു. 2023ൽ അഞ്ച് ഡോർ ജിംനി ലൈഫ്സ്റ്റൈൽ എസ്യുവി കമ്പനി അവതരിപ്പിക്കും. മാരുതി സുസുക്കി ബലേനോ ക്രോസ് 2023 ജനുവരിയിൽ 2022 ഓട്ടോ എക്സ്പോയിൽ അനാച്ഛാദനം ചെയ്യും. അതേസമയം 2023 ഫെബ്രുവരിയിൽ ലോഞ്ച് നടന്നേക്കും. ഈ പുതിയ കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ ബലേനോ ഹാച്ച്ബാക്കിന് അടിവരയിടുന്ന മാരുതിയുടെ ഭാരം കുറഞ്ഞ ഹാർട്ട്ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുസുക്കിയുടെ ബൂസ്റ്റർജെറ്റ് ടർബോ-പെട്രോൾ എഞ്ചിന്റെ പുനരവതരണം അടയാളപ്പെടുത്തും. ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഏഴ് സീറ്റർ എസ്യുവിയും മാരുതി സുസുക്കി വികസിപ്പിക്കുന്നുണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ബ്രാൻഡിന്റെ മുൻനിര മോഡലായിരിക്കും. ഇത് നെക്സ പ്രീമിയം…
Read More » -
കൈക്കൂലിക്കേസില്‍ അകത്തായ സാംസങ് മേധാവിയെ ‘സംഭാവന നല്‍കാന്‍’ ജയില്‍മോചിതനാക്കി സര്‍ക്കാര്‍
സോള്‍: മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കോടീശ്വരനും സാംസ്ങ് മേധാവിയുമായ ലീ ജെയ് യോങിന് മാപ്പു നല്‍കി മോചിപ്പിച്ച് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് പറഞ്ഞാണ് മോചനം. മുന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്കിന്റെ പുറത്താകലിനു കാരണമായ കൈക്കൂലിക്കേസിലാണ് ലീ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീക്ക് അഞ്ച് വര്‍ഷ തടവ് വിധിക്കുകയായിരുന്നു. കൈക്കൂലിവാങ്ങിയ പാര്‍ക്ക് കുനെക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ാം സ്ഥാനത്താണ് ലീ. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2018 ല്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടര വര്‍ഷത്തെ തടവിന്…
Read More » -
ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയോ? സമയപരിധി കഴിഞ്ഞാലും ഈ നികുതിദായകര്‍ പിഴ അടക്കേണ്ട
നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. നിശ്ചിത തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാ നികുതി ദായകര്‍ക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നല്‍കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമം അനുസരിച്ച് സമയപരിധി കഴിഞ്ഞതിനാല്‍, നികുതിദായകര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. എന്നാല്‍ ചില വ്യക്തിഗത നികുതിദായകരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരൊക്കെയാണ് ഇങ്ങനെ ഇളവുകള്‍ നേടുന്നവര്‍? പുതിയ വ്യവസ്ഥ അനുസരിച്ച്, 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലും പിഴ ഈടാക്കില്ല. പഴയ നികുതി വ്യവസ്ഥയില്‍, ഇളവ് പരിധി നികുതിദായകന്റെ പ്രായത്തെ ആശ്രയിച്ചായിരുന്നു. പഴയ നികുതി വ്യവസ്ഥ അനുസരിച്ച്, 60 വയസ്സ് വരെയുള്ള നികുതിദായകര്‍ക്ക്…
Read More » -
700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നു
വാഷിംഗ്ടണ്‍: ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ 7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്. ട്വിറ്ററുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചില ഇക്വിറ്റി പങ്കാളികള്‍ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ടെസ്ല സ്റ്റോക്കിന്റെ അടിയന്തര വില്‍പ്പന ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ചൊവ്വാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറാനുള്ള ശ്രമത്തെ തുടര്‍ന്ന് ടെസ്ല മേധാവിയുമായി ട്വിറ്റര്‍ നിയമ പോരാട്ടത്തിലാണ്. ഒക്ടോബറില്‍ വിചാരണ ആരംഭിക്കുമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അറിയിച്ചു. 44 ബില്യണ്‍ ഡോളര്‍ ഇടപാടിന് മുമ്പ് ട്വിറ്റര്‍ വഞ്ചന നടത്തിയെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ ബിസിനസിനെക്കുറിച്ച് തന്നെ…
Read More » -
വിപണിയില്‍ നേരിയ നഷ്ടം; സെന്‍സെക്സ് 58,817.29ലും നിഫ്റ്റി 17,534.80ലും വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.78 പോയിന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയിന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മികച്ച തൊഴില്‍ ഡാറ്റയ്ക്കൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയതോതില്‍ നിലനിന്നാല്‍ ഫെഡ് റിസര്‍വ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.
Read More » -
ഓഹരി സൂചികകള്‍ കരുത്താര്‍ജിച്ചു; നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൈവരിച്ചു മുന്നേറി. വ്യാപാരത്തിനിടെ ഒരുവേള 500 പോയന്റിലേറെ കുതിച്ച സെന്‍സെക്സ് 465 പോയിന്റ് നേട്ടത്തില്‍ 58,853ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 17,525ലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കര്‍ശന പണനയവുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനൊപ്പം യുഎസിലെ തൊഴില്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഹാങ്സെക് സൂചിക നഷ്ടംനേരിട്ടു. ഷാങ് ഹായ് കോമ്പോസിറ്റാകട്ടെ 0.31ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത് കോള്‍ ഇന്ത്യ,…
Read More » -
65 വയസ്സ് വരെ പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യയെ പറപ്പിക്കാം; അതുകഴിഞ്ഞാല്‍, പൈലറ്റുമാരെ എയര്‍ ഇന്ത്യ പറപ്പിക്കും !
മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ (Air India) പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പൈലറ്റുമാരെ 65 വയസ്സ് വരെ ജോലി ചെയ്യാൻ അനുവദിക്കുന്നുണ്ട്. മിക്ക എയർലൈൻ കമ്പനികളും പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ പ്രയോജനപ്പെടുത്താറുണ്ട്. നിലവിൽ എയർ ഇന്ത്യ ജീവനക്കാർക്ക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എയർലൈനിന്റെ വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനം ലഭിച്ച പൈലറ്റുമാരെ ആവശ്യമുള്ളതിനാൽ വിരമിക്കലിന് ശേഷം കരാർ അടിസ്ഥാനത്തിൽ അഞ്ച് വർഷത്തേക്ക് കൂടി പൈലറ്റുമാരുടെ സർവീസ് ദീർഘിപ്പിക്കാൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഇതിനായി, രണ്ട് വർഷത്തിനുള്ളിൽ വിരമിക്കുന്ന പൈലറ്റുമാരുടെ യോഗ്യത പരിശോധിക്കാൻ മാനവ വിഭവശേഷി വകുപ്പ്, ഓപ്പറേഷൻ വിഭാഗം, ഫ്ലൈറ്റ് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത…
Read More » -
5ജി സ്‌പെക്ട്രം ലേലം അവസാനിച്ചു; ജിയോ മുന്നേറിയെന്ന് റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി: 5ജി സ്പെക്ട്രത്തിനായുള്ള ഇന്ത്യയുടെ ആദ്യ ലേലം ഇന്നലെ സമാപിച്ചു. ലേലത്തിന്റെ ഏഴാം ദിവസമായിരുന്നു ഇന്നലെ. 1,50,173 കോടി രൂപയാണ് അവസാന ലേല തുക എന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുത്തത്. കമ്പനികള്‍ സ്വന്തമാക്കിയ സ്പെക്ട്രങ്ങള്‍ സംബന്ധിച്ച വിവരം കേന്ദ്രം പുറത്തുവിട്ടിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, കോടീശ്വരൻ ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് എന്നിവയെല്ലാം കടത്തി വെട്ടി എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം വിറ്റ 4G എയർവേവ്സിന് 77,815 കോടി രൂപയായിരുന്നു മൂല്യം. ഇതിന്റെ ഇരട്ടിയാണ് 5G എയർവേവ്സിന് ലഭിച്ചിരിക്കുന്നത്. 2010 ലെ 3G ലേലത്തിൽ നിന്ന് 50,968.37 കോടി രൂപ ലഭിച്ചിരുന്നു. 4G-യേക്കാൾ 10 മടങ്ങ് വേഗത, ലാഗ്-ഫ്രീ കണക്റ്റിവിറ്റി എന്നിവ വാഗ്ദാനം ചെയ്യാൻ കഴിവുള്ള എയർവേവുകളിൽ ഏറ്റവും കൂടുതൽ ലേലം വിളിച്ചത് ജിയോയാണ്,…
Read More » -
പെട്രോളും ഡീസലും വിറ്റത് നഷ്ടത്തിൽ! ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കുകൾ ഇങ്ങനെ
ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെട്രോളും ഡീസലും നഷ്ടത്തിലാണ് വിറ്റതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിൽ പെട്രോൾ ലിറ്ററിന് പത്തു രൂപയും ഡീസൽ ലിറ്ററിന് 14 രൂപയും നഷ്ടത്തിലാണ് വിറ്റത്. കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായാണ് നഷ്ടത്തിൽ സാമ്പത്തിക പാദത്തിലെ വ്യാപാരം അവസാനിപ്പിച്ചത്. ഏപ്രിൽ ജൂൺ മാസ കാലയളവിൽ 1992 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5941 കോടി രൂപയായിരുന്നു ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ലാഭം. ഇക്കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്നു മാസത്തിൽ 6021.9 കോടി രൂപ ലാഭം നേടിയ ശേഷമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നഷ്ടത്തിലേക്ക് വീണത്. ഇതിനു മുൻപ് 2020 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കമ്പനി നഷ്ടം നേരിട്ടത്. ഉയർന്ന വിലയ്ക്ക് ക്രൂഡോയിൽ വാങ്ങേണ്ടി വന്നതും സംസ്കരിക്കാനുള്ള ചെലവ് ഉയർന്നതും ആയിരുന്നു അന്ന് നഷ്ടത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര…
Read More » -
വ്യക്തിഗത വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ ഇവ ശ്രദ്ധിക്കുക…
പണത്തിന് എല്ലാവര്‍ക്കും ആവശ്യമുണ്ട്. ആവശ്യത്തിന് പണമില്ലാത്തതാണ് പലര്‍ക്കും പ്രശ്‌നമാകുന്നത്. തുടങ്ങിവച്ച വീട്ടുപണി പൂര്‍ത്തിയാക്കാന്‍, പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങള്‍ എന്നിവയ്ക്ക് വ്യക്തിഗത വായ്പകളാണ് ഏറ്റവും അനുയോജ്യം. ജാമ്യമില്ലാതെ അനുവദിക്കുന്നതിനാല്‍ ബാങ്കുകള്‍ക്ക് വലിയ തോതിലുള്ള റിസ്‌ക് വ്യക്തിഗത വായ്പകളിലുണ്ട്. ഇതിനാലാണ് വായ്പ ലഭിക്കാനുള്ള നിബന്ധനകള്‍ ബാങ്കുകള്‍ കര്‍ശനമാക്കുന്നത്. വായ്പ ലഭിച്ചു കഴിഞ്ഞാല്‍ ഭവന, വാഹന വായ്പകള്‍ പോലെ നിബന്ധനകളില്ലാതെ ഏത് ആവശ്യത്തിനും പണം ഉപയോഗിക്കാന്‍ സാധിക്കും. വ്യക്തിഗത വായ്പ അന്വേഷണങ്ങള്‍ക്ക് മുന്‍പ് എത്ര തുകയാണ് ആവശ്യമെന്നത് ആദ്യം തീരുമാനിക്കണം. ആവശ്യം മനസിലാക്കി അതിന് മാത്രം വായ്പയെടുക്കുക. വിവിധ ബാങ്കുകളുടെ പലിശ നിരക്ക് അറിഞ്ഞ് കുറഞ്ഞത് നോക്കി തിരഞ്ഞെടുക്കാം. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഓരോരുത്തര്‍ക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നത് വ്യത്യസ്ത നിരക്കായിരിക്കും. ഇതോടൊപ്പം പ്രോസസിംഗ് ഫീസ്, വായ്പ നേരത്തേ ക്ലോസ് ചെയ്യുന്നതിനുള്ള ചാര്‍ജ് ഉണ്ടോ എന്നിവ അറിഞ്ഞിരിക്കണം. വ്യക്തിഗത വായ്പയ്ക്ക് ശ്രമിക്കുമ്പോള്‍ വേഗത്തില്‍ വായ്പ ലഭിക്കാനുള്ള നാല് വഴികള്‍: 1. സിബില്‍ സ്‌കോര്‍ യോഗ്യതയ്ക്ക് ബാങ്കുകള്‍…
Read More »