Business
-
ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിപ്പോർട്ട്; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ച
ദില്ലി: ഹോസ്പിറ്റാലിറ്റി മേഖലയിൽ വൻ മുന്നേറ്റമെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ജെ എൽ എല്ലിന്റെ റിപ്പോർട്ട്. 2022 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഹോട്ടലുകളെ എണ്ണം ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 63 ശതമാനം വളർച്ചയാണ് ഉണ്ടായിരിരിക്കുന്നത്. ഈ വര്ഷം ഇതുവരെ മൊത്തത്തിൽ 54 ഹോട്ടലുകൾ പുതുതായി ഉയർന്നു. 4,282 മുറികൾ ഈ വർഷം കൂടി. ആഭ്യന്തര ഓപ്പറേറ്റർമാർ 34 ഹോട്ടലുകൾ ആരംഭിച്ചപ്പോൾ 20 അന്താരാഷ്ട്ര കമ്പികളുടെ ഹട്ടലുകളാണ് ഉയർന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവാഹ സീസൺ മുന്നിൽ കണ്ടാണ് പലരും നിലവിൽ ഹോട്ടലുകൾ നവീകരിക്കുന്നത് ഉൾപ്പടെ ചെയ്യുന്നത്. കൂടാതെ ശീതകാലം എത്തുന്നതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ശീതകാല അവധികളിൽ യാത്രക്കാരുടെ എന്നതിൽ വർദ്ധനയുണ്ടാകും. പലപ്പോഴും അവ കുടുംബ സമേതമായിരിക്കും. ഇതും വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നു. ഇതൊന്നും കൂടാതെ ബിസിനസ്സ് യാത്രകളും വർഷാവസാനത്തോടെ വർദ്ധിക്കും. മൊത്തത്തിൽ സീസൺ അടുക്കുമ്പോഴേക്ക് വ്യവസായം പച്ച പിടിപ്പിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവർ. കോവിഡ് 19 പടർന്നു പിടിച്ചതോടെ ഹോസ്പിറ്റാലിറ്റി മേഖലയിൽ…
Read More » -
അറ്റാദായത്തിൽ വൻ വർദ്ധനവ്; ത്രൈമാസ ഫലം പുറത്തുവിട്ട എസ്.ബി.ഐ.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ത്രൈമാസ ഫലം പുറത്തുവിട്ടു. അറ്റാദായത്തിൽ 74 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയാതായി ബാങ്ക് അറിയിച്ചു. വായ്പയിലുണ്ടായ വർദ്ധനവ് തുടരും എന്ന് പ്രതീക്ഷിക്കുന്നതായി ബാങ്കിന്റെ പ്രസ്താവനയിൽ പറഞ്ഞു. കൂടുതൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുമെന്നും ബാങ്ക് വ്യക്തമാക്കുന്നു. റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം, ബാങ്കിന്റെ ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ അറ്റാദായം 132.64 ബില്യൺ ഇന്ത്യൻ രൂപയായി ഉയർന്നു. നിക്ഷേപം 9.99 ശതമാനം ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 14 മുതൽ 16 ശതമാനം വായ്പാ വളർച്ച കൈവരിക്കാൻ ലക്ഷ്യമിടുന്നതായി ചെയർമാൻ ദിനേശ് കുമാർ ഖാര പത്രസമ്മേളനത്തിൽ പറഞ്ഞു. കോവിഡിന് മുൻപുള്ള നിലയിലേക്ക് ബാങ്കിന്റെ പ്രവർത്തനങ്ങൾ തിരിച്ചെത്തിയിട്ടുണ്ടെന്നും വായ്പ വളർച്ച പ്രതീക്ഷ നൽകുന്നുവെന്നും ദിനേശ് കുമാർ ഖാര പറഞ്ഞു. ഇത് പ്രവണത കോവിഡിന് മുൻപ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കോവിഡ് കാലത്ത് വായ്പ വർദ്ധിച്ചുവെങ്കിലും അത് എല്ലാ വിഭാഗങ്ങളിൽ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം വ്യതമാക്കി.…
Read More » -
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമാക്കാൻ പലരും ഭവന വായ്പ എടുക്കാറുണ്ട്, എന്നാൽ ഭവന വായ്പ എടുക്കുന്നതിന് മുന്‍പ് ഈ കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ് അത് സഫലമാക്കാനാണ് പലരും ഭവന വായ്പ എടുക്കാറുള്ളത്. വീടെന്ന സ്വപ്നത്തിനായി മുഴുവൻ പണവും ഒരുമിച്ച് എടുക്കാൻ കഴിയാത്തവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഭവന വായ്പകൾ സഹായിക്കുന്നു. പലപ്പോഴും ദീർഘ കാലത്തേക്കുള്ള തിരിച്ചടവാണ് ഭാവന വായ്പയ്ക്ക് ഉണ്ടാകാറുള്ളത്. 15 മുതൽ 20 വർഷം വരെ നീണ്ടുനിൽക്കുന്ന തിരിച്ചടവുകളായിരിക്കും ഇവയിൽ പലതും. ഇക്കാലയളവിൽ ഹോം ലോൺ ഇഎംഐ കൃത്യമായി മുടങ്ങാതെ അടയ്ക്കുക എന്നുള്ളത് ഒരു വെല്ലുവിളി തന്നെയാണ്. സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ കാരണം ഇഎംഐ അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും? ഇങ്ങനെ വരുത്തുന്ന പിഴകൾ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയടക്കം ബാധിച്ചേക്കും. ഒരു വ്യക്തി ആദ്യമായി ഭാവന വായ്പയുടെ ഇഎംഐ നൽകുന്നതിൽ പിഴവ് വരുത്തുമ്പോൾ പേയ്‌മെന്റിനെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്നതിനായി വായ്പ നൽകിയ കമ്പനി/ ബാങ്ക് എസ്എംഎസ് അല്ലെങ്കിൽ ഇമെയിൽ അല്ലെങ്കിൽ കോളുകൾ വഴി ഒരു മുന്നറിയിപ്പ് നൽകും. കാലതാമസം വരുത്തിയതിന് ബാങ്ക് പിഴ…
Read More » -
മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു; ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിൻറെ ഞെട്ടലിൽ
ദില്ലി: ശത കോടീശ്വരൻ ഇലോണ്‍ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ കമ്പനി കൂട്ടപ്പിരിച്ചുവിടൽ നയം നടപ്പിലാക്കുന്നു. ഇന്ത്യയിലെ ജീവനക്കാരടക്കം കൂട്ടപ്പിരിച്ചുവിടലിന്‍റെ ഞെട്ടലിലാണ്. എഞ്ചിനീയറിങ് , മാർക്കറ്റിങ് , സെയിൽസ് വിഭാഗത്തിലെ നിരവധി പേരെയാണ് ഇന്ത്യയിൽ പുറത്താക്കിയത്. ട്വിറ്ററിന് ഇന്ത്യയിൽ 200 ൽ അധികം ജീവനക്കാരാണ് ഉള്ളത്. ഇതിൽ എത്രപേരെ പുറത്താക്കി എന്നത് സംബന്ധിച്ച കൃത്യമായ ഉത്തരം വരും ദിവസങ്ങളിലെ ഉണ്ടാകു. എന്നാൽ നിരവധി പേരെ ഇതിനകം പുറത്താക്കിക്കഴിഞ്ഞു. പുറത്താക്കൽ നടപടിക്ക് മുൻപ് ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകിയോ എന്നതിൽ സ്ഥിരീകരണമില്ല. ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം സംബന്ധിച്ച വിവരം അറിയിക്കാമെന്നാണ് ജീവനക്കാർക്ക് ലഭിച്ച അറിയിപ്പ്. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലെ ജീവനക്കാരെയും ട്വിറ്റർ പുറത്താക്കിയിട്ടുണ്ട്. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. നേരത്തെ സാൻ ഫ്രാൻസിസ്കോ…
Read More » -
സൈബർട്രക്കിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ ടെസ്‌ല
2023 അവസാനത്തോടെ സൈബർട്രക്കിന്റെ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിക്കാൻ ടെസ്‌ല ഒരുങ്ങുകയാണ്. ടെസ്‌ല സൈബർട്രക്ക് അതിന്റെ അവസാന മിനുക്കു പണികളില്‍ ആണെന്നും കമ്പനിയുടെ ടെക്‌സാസ് പ്ലാന്‍റില്‍ പുതിയ മോഡൽ ഉൽപ്പാദനം ആരംഭിക്കുമെന്നും സിഇഒ എലോൺ മസ്‍ക് ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്റെ അന്തിമ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പ്രാരംഭ വില 40,000 ഡോളറിൽ താഴെയായിരിക്കുമെന്ന് 2019 ൽ കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനുശേഷം, അമേരിക്ക കാർ നിർമ്മാതാവ് അതിന്റെ മോഡൽ ലൈനപ്പിലുടനീളം വില വർദ്ധിപ്പിച്ചിരുന്നു. സോഴ്‌സിംഗ് ഘടകങ്ങളിലെ പ്രശ്‍നങ്ങള്‍ കാരണം സൈബർട്രക്കിന്റെ ലോഞ്ച് 2023-ലേക്ക് കമ്പനി നീക്കി വയ്ക്കുകയായിരുന്നു. പിന്നീട് വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഇലക്ട്രിക് ട്രക്കിനുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി നിർത്തി. ഉൽപ്പാദനം ആരംഭിച്ച് മൂന്ന് വർഷത്തേക്ക് തങ്ങൾക്ക് പൂർത്തിയാക്കാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഓർഡറുകൾ കമ്പനിക്ക് ലഭിച്ചതായി മസ്‌ക് പറഞ്ഞു. ബ്രാൻഡിന്റെ 4680 ബാറ്ററി സെല്ലുകൾ ഉപയോഗപ്പെടുത്തുന്നതിനാണ് ടെസ്‌ല സൈബർട്രക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അവ പഴയ ടെസ്‌ല…
Read More » -
വാക്കുപാലിച്ചു, ക്യാപ്റ്റൻമാരുടെ ശമ്പളം കുത്തനെ ഉയർത്തി സ്പൈസ് ജെറ്റ്
ദില്ലി: ക്യാപ്റ്റൻമാരുടെ ശമ്പളം വർധിപ്പിക്കാൻ ഒരുങ്ങി സ്പൈസ് ജെറ്റ്. കൊവിഡിന് മുൻപുള്ള ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ആയിരിക്കും എയർലൈൻ നൽകുക. പൈലറ്റുമാർ 80 മണിക്കൂർ ജോലി ചെയ്യുന്നതിന് പ്രതിമാസം 7 ലക്ഷം രൂപയായിരിക്കും ഇനി ശമ്പളം എന്ന് എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പരിശീലകരുടെയും സീനിയർ ഓഫീസർമാരുടെയും ശമ്പളവും സ്പൈസ് ജെറ്റ് ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുന്ന എയർലൈൻ ആണ് സ്‌പൈസ് ജെറ്റ്. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിന്റെ (ഇസിഎൽജിഎസ്) ആദ്യഘട്ട പേയ്‌മെന്റ് ലഭിച്ചതിന് ശേഷമാണ് ക്യാപ്റ്റൻമാർക്ക് 20 ശതമാനം ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. പുതുക്കിയ ഇസിഎൽജിഎസ് പ്രകാരം 1,000 കോടി രൂപ അധികമായി വാങ്ങാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇസിഎൽജിഎസിനുപുറമെ 200 മില്യൺ യുഎസ് ഡോളർ സർക്കാരിൽ നിന്ന് സമാഹരിക്കാൻ മാനേജ്‌മെന്റ് നോക്കുകയാണെന്ന് ക്യാപ്റ്റൻ അറോറ പറഞ്ഞു. ഓഗസ്റ്റിൽ, സ്പൈസ് ജെറ്റ് പരിശീലകർക്ക് 10 ശതമാനവും ക്യാപ്റ്റൻമാർക്കും ഓഫീസർമാർക്കും 8 ശതമാനവും ശമ്പളം ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.…
Read More » -
മോഹിപ്പിക്കുന്ന വില, തീരാത്ത ഓഫറുകൾ… ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഫിനാലെ ഡേയ്സ് തുടങ്ങി
ഒരുമാസം നീണ്ടു നിന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആഘോഷങ്ങൾ അവസാനിക്കുമ്പോൾ ഉപയോക്താക്കൾക്കായി പുതിയ ഫിനാലെ ഡേയ്സ് അവതരിപ്പിക്കുകയാണ് ആമസോൺ. 17 മുതൽ 24 വരെ നടക്കുന്ന ഫിനാലെ ഡേയ്സിൽ പ്രമുഖ ബ്രാൻഡുകളുടെ ഏറ്റവും പുതിയ പ്രോഡക്റ്റുകൾ ഉപയോക്താക്കൾക്ക് വാങ്ങാം. The Great Indian Festival – ‘Extra Happiness Days’ powered by Tecno എന്ന ആഘോഷത്തിലൂടെ സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടിവി, ഹെൽത്ത് – പേഴ്സണൽ കെയർ, ബേബി പ്രോഡക്റ്റ് എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളിൽ മികച്ച ഡീലുകൾ നേടാം. ഇതോടൊപ്പം Tecno, iQOO, Microsoft, Pampers, P&G ഉൽപ്പന്നങ്ങളിലും Xiaomi സ്മാർട്ട്ഫോണുകൾ, ടിവി എന്നിവയിലും പ്രത്യേക ഓഫറുകളും നേടാം. റിവാർഡുകൾ മുൻ ഘട്ടങ്ങളിലെപ്പോലെ തന്നെ ഇത്തവണയും റിവാർഡുകൾ നിരവധിയാണ്. ICICI, Citi, Kotak and Rupay ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകളിലും EMI ഇടപാടുകളിലും പത്ത് ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നേടാം. എല്ലാ പ്രധാന ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ബജാജ് ഫിൻസെർവ്,…
Read More » -
ലോക സമ്പന്നരിൽ ഒന്നാമൻ, ഇലോൺ മസ്ക് പെർഫ്യൂം വില്പനയിലും ഒന്നാംനിരയിലേക്ക്
ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് പെർഫ്യൂം വില്പനയിലൂടെ കോടികൾ സമ്പാദിക്കുന്നു. വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല, ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്‌സ് കമ്പനികൾക്ക് പുറമെ ഈ അടുത്താണ് മസ്ക് പെർഫ്യൂം വ്യാപാരത്തിലേക്ക് കടന്നത്. ബേൺഡ് ഹെയർ എന്ന പേരിൽ ഇറക്കിയ പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായി ട്വിറ്ററിലൂടെ മസ്‌ക് അറിയിച്ചു. 28,700 bottles of exquisite Burnt Hair perfume already sold! Only 1,300 left of this unique, limited edition, collector’s item. https://t.co/Gh2Zg7B5qX — Elon Musk (@elonmusk) October 19, 2022 പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ ബയോ മസ്ക് തുരുത്തിയിരുന്നു. “പെർഫ്യൂം സെയിൽസ്മാൻ” എന്നാണ് നിലവിൽ മാസ്കിന്റെ ട്വിറ്റർ ബയോ. പുതിയ ഉത്പന്നത്തിന്റെ ചിത്രം പങ്കവെച്ചുകൊണ്ട് ഇത് “ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് മസ്‌ക് കുറിച്ചത്. ഇപ്പോൾ ബേൺഡ് ഹെയർ പെർഫ്യൂമിന്റെ 28,700 കുപ്പികൾ വിറ്റതായും ഇനി 1300 കുപ്പികൾ…
Read More » -
വലിയ സ്വപ്നങ്ങളുമായി എയർ ഇന്ത്യ; ലക്ഷ്യം അഞ്ചുവർഷം കൊണ്ട് അന്താരാഷ്ട്ര വിപണിയുടെ 30%
മുംബൈ: സ്വകാര്യ വൽക്കരിക്കപ്പെട്ട പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയ്ക്ക് മുന്നിലുള്ളത് വലിയ സ്വപ്നങ്ങൾ. അഞ്ചുവർഷം കൊണ്ട് അന്താരാഷ്ട്ര വിപണിയുടെ 30 ശതമാനം തങ്ങളുടെ കൈപ്പിടിയിൽ ആക്കുകയാണ് കമ്പനിയുടെ സിഇഒ ആയ ക്യാംപ്ബെൽ വിൽസൺ പറയുന്നത്. ആഭ്യന്തരവിപണിയിലും 30 ശതമാനം വിപണി വിഹിതം കൈപ്പിടിയിൽ ആക്കുക കമ്പനിയുടെ ലക്ഷ്യം ആണ്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന പൊതുമേഖല വിമാനക്കമ്പനിയായ എയർ ഇന്ത്യ ഇക്കഴിഞ്ഞ ജനുവരിയിലാണ് ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയത്. നിലവിൽ ആഭ്യന്തര വിപണിയുടെ 10 ശതമാനവും അന്താരാഷ്ട്ര വിപണിയിൽ 12 ശതമാനവുമാണ് എയർ ഇന്ത്യയുടെ വിഹിതം. ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും കൂടുതൽ സേവനം ഏർപ്പെടുത്താൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി അഞ്ച് വൈഡ് ബോഡി എയർക്രാഫ്റ്റുകളും 25 നാരോ ബോഡി വിമാനങ്ങളും അടുത്ത 15 മാസത്തിനുള്ളിൽ എയർ ഇന്ത്യ സ്വന്തമാക്കും. നിലവിൽ 70 നേരെ ബോഡി വിമാനങ്ങളാണ് എയർ ഇന്ത്യക്ക് ഉള്ളത്. ഇതിൽ 54 എണ്ണം…
Read More » -
‘ആക്രി’ വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് വെറും ചില്ലറ കോടികളല്ല… 2587 കോടി രൂപ!
ദില്ലി: ഉപയോഗശൂന്യമായ പാർട്സുകൾ ആക്രി വിലക്ക് വിറ്റ് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസം കൊണ്ട് ഇന്ത്യൻ റെയിൽവേ നേടിയത് 2500 കോടിയിലേറെ രൂപയെന്ന് കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് ആക്രി വിൽപ്പന വരുമാനത്തിലൂടെ ഇന്ത്യൻ റെയിൽവേ ഉണ്ടാക്കിയതെന്നാണ് കണക്കുകൾ പറയുന്നത്. കേന്ദ്ര റെയിൽവേ മന്ത്രാലയം ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021 – 22 സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറു മാസത്തിൽ 2003 കോടി രൂപയായിരുന്നു റെയിൽവേയ്ക്ക് വരുമാനമായി ഇതിലൂടെ കിട്ടിയത്. 2022 ഏപ്രിൽ ഒന്നുമുതൽ സെപ്റ്റംബർ 30 വരെയുള്ള വിൽപ്പനയിലൂടെ 2587 കോടി രൂപ ലഭിച്ചു. നടപ്പു സാമ്പത്തിക വർഷത്തിൽ ആക്രി വിൽപ്പനയിലൂടെ 4400 കോടി രൂപ നേടണം എന്നതാണ് റെയിൽവേയുടെ ലക്ഷ്യം. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവ ഇത്തവണ വിറ്റഴിച്ച ആക്രി സാധനങ്ങളിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഏറെകാലമായി ഇത് റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണ്.
Read More »