20/02/2026

      നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

      19/02/2026

      INCA അവാർഡ് മുംബൈയിൽ

      19/02/2026

      പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

      18/02/2026

      പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം

      18/02/2026

      റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

      17/02/2026

      നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

      17/02/2026

      ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

      17/02/2026

      സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

      17/02/2026

      പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ

      16/02/2026

      കേന്ദ്ര ധനമന്ത്രി നോർവെയിൽ; രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം; ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തീക ബന്ധം സുദൃഢമാക്കുക ലക്ഷ്യം

      Business

      • പ്രിയപ്പെട്ടവൻ ജവാ​ൻ,മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ട​ണ​മെ​ന്ന് ബി​വ​റേ​ജ​സ് എം ​ഡി​

          തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ മ​ദ്യ ഉ​ദ്പാ​ദ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ബി​വ​റേ​ജ​സ് എം​ഡി​യു​ടെ ശി​പാ​ർ​ശ. ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ട​ണ​മെ​ന്നും പാ​ല​ക്കാ​ട് മ​ല​ബാ​ർ ഡി​സ്റ്റി​ല​റി തു​റ​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ധാ​ന ആ​വ​ശ്യം. നി​ല​വി​ൽ 7,000 കെ​യ്സ് മ​ദ്യ​മാ​ണ് പ്ര​തി​ദി​നം ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഇ​ത് 16,000 കെ​യ്സാ​ക്കി ഉ​ദ്പാ​ദ​നം ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ശി​പാ​ർ​ശ. സം​സ്ഥാ​ന​ത്തെ 23 വെ​യ​ർ​ഹൗ​സു​ക​ളി​ൽ വി​ത​ര​ണ​മു​ണ്ടെ​ങ്കി​ലും ഇ​നി​യും ജ​വാ​ൻ മ​ദ്യ​ത്തി​ന് ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. സ​ർ​ക്കാ​ർ, അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്താ​ൽ പു​തി​യ എ​ക്സൈ​സ് ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

        Read More »
      • അപ്ഗ്രാഡ് ഇനി തിരുവനന്തപുരത്തും

          തിരുവനന്തപുരം: ഓണ്‍ലൈന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അതികായരായ അപ്ഗ്രാഡ് തിരുവനന്തപുരത്ത് ഓഫീസ് തുറന്നു. പട്ടം മേനത്തോട്ടം ചേംബറിലാണ് അപ്ഗ്രാഡ് സെന്റര്‍ തുടങ്ങിയത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്വീകാര്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ കോഴ്‌സുകളും വ്യക്തിഗത സഹായവും കരിയര്‍ കൗണ്‍സലിംഗും അപ്ഗ്രാഡില്‍നിന്ന് ലഭിക്കും. ദേശീയ- രാജ്യാന്തര സര്‍വകലാശാലകളുടെ അംഗീകാരമുള്ള കോഴുകളാണ് അപ്ഗ്രാഡ് നല്‍കുന്നത്. ഡാറ്റ സയന്‍സ്, മെഷിന്‍ ലേണിംഗ്, സോഫ്റ്റ് വെയർ ആന്റ് ടെക്നോളജി, ബ്ലോക്ക്ചെയിന്‍, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ്, ടെക്നോളജി, നിയമം, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ബിസിനസ് അനലിറ്റിക്സ്, ഹെല്‍ത്ത് കെയര്‍, ക്രിമിനോളജി തുടങ്ങിയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ലഭ്യമാണ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് അപ്ഗ്രാഡ് അലുംനി നെറ്റ്വര്‍ക്കിന് (യുഎഎന്‍) രൂപം നല്‍കിയിട്ടുണ്ട്. അപ്ഗ്രാഡ് പൂര്‍വ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഈ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം അംഗങ്ങള്‍ക്ക് മികച്ച കരിയര്‍ വികസന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് അപ്ഗ്രാഡ് ബിസിനസ് മേധാവി ജിതേന്ദര്‍ സിംഗ് പറഞ്ഞു. ഏഷ്യയിലെ ഉന്നത എഡ്യുടെക് കമ്പനിയെന്നു വിശേഷിപ്പിക്കപ്പെടുന്ന…

        Read More »
      • റേഷൻ കടകൾക്ക് അപേക്ഷിക്കാം; യോഗ്യത പത്താം ക്ലാസ്

        സംസ്ഥാനത്ത് റേഷന്‍ കട നടത്തിപ്പിന് കൂടുതൽ ലൈസന്‍സികളെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കാന്‍ റേഷനിങ് കണ്‍ട്രോളര്‍ എല്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.ഓരോ ജില്ലയിലും പത്തിലേറെ ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ റേഷന്‍ കട നടത്തുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പുതിയ ലൈസന്‍സിനായി അപേക്ഷിക്കാനാവില്ല.   പത്താം ക്ലാസിന് പുറമെ അപേക്ഷകന്‍ 21നും 62നും ഇടയില്‍ പ്രായമുള്ളവരാകണം. റേഷന്‍ കട സ്ഥിതിചെയ്യുന്ന തദ്ദേശ സ്ഥാപന പരിധിയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷമായി താമസിക്കുന്ന ആളായിരിക്കണം.സര്‍ക്കാര്‍, പൊതു-സഹകരണ മേഖലയിലെ ജിവനക്കാര്‍ക്ക് ലൈസന്‍സിന് അപേക്ഷിക്കാനാവില്ല.   അപേക്ഷിക്കുന്ന ആളിന് ട്രഷറിയില്‍ ഒരു ലക്ഷത്തില്‍ കുറയാത്ത സ്ഥിര നിക്ഷേപം ഉണ്ടാകണം. എന്നാല്‍ ലൈസന്‍സിന് അപേക്ഷിക്കുന്ന സ്ത്രീ സ്വയം സഹായ സംഘങ്ങള്‍ക്കും പട്ടിക വിഭാഗക്കാര്‍ക്കും 50,000 രൂപയുടെ നിക്ഷേപം മതി. അപേക്ഷകന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനായി കുറഞ്ഞത് 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഉണ്ടായിരിക്കണം.ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അല്ലെങ്കില്‍ അവശ്യസാധന നിയമം എന്നിവ…

        Read More »
      • വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകളിൽ മാറ്റം വരുത്താനൊരുങ്ങി കമ്പനികൾ

          നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ ടെലികോം സേവനദാതാക്കൾ.വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 26 വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് എയർടെൽ അറിയിച്ചിരിക്കുന്നത്.

        Read More »
      • കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി സൗഹൃദം പുതുക്കി മന്ത്രി പി രാജീവ്‌

          കേന്ദ്ര വ്യവസായ, വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ബൊക്കെയുമായി ചെന്നപ്പോൾ മറ്റൊരു ബൊക്കെയുമായി സ്വീകരിക്കാൻ അദ്ദേഹവും. പാർലമെൻ്റിലെ ആറുവർഷത്തെ സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പ്രതിപക്ഷത്തുണ്ടായിരുന്ന പിയൂഷ് ഗോയലുമൊന്നിച്ച് പാർലമെൻ്ററി കമ്മിറ്റിയിലും പ്രവർത്തിച്ചിരുന്നു. കേരളത്തിൽ ആരംഭിക്കാനിരിക്കുന്ന ട്രേഡ് സെൻ്ററിന് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ലോജിസ്റ്റിക് പാർക്കിനെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥരെ അവിടെ വെച്ച് തന്നെ ചുമതലപ്പെടുത്തി. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിൻ്റെ റാങ്ക് നിശ്ചയിക്കുന്നതിലെ അപാകം ശ്രദ്ധയിൽപ്പെടുത്തി. കേരളത്തിൻ്റെ അഭിപ്രായം പൂർണ്ണമായും ശരിയാണെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തേണ്ടത് സംബന്ധിച്ച് ആവശ്യമായ പഠനം നടത്തേണ്ടതുണ്ടെന്ന കാര്യം അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിൻ്റെ തുണിമില്ലുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതിൽ ചില ബുദ്ധിമുട്ടുകൾ അദ്ദേഹം സൂചിപ്പിച്ചു. പാർവ്വതി മില്ലുൾപ്പെടെ ഏറ്റെടുക്കാൻ തയ്യാറാണെന്ന കാര്യം സൂചിപ്പിച്ചു, വിശദമായ പ്രപ്പോസൽ നൽകാൻ ആവശ്യപ്പെട്ടു. ചേന്ദമംഗലത്ത് കൈത്തറി ഗ്രാമം കേന്ദ്ര പദ്ധതിയിൽ പ്രത്യേക പരിഗണനയോടെ…

        Read More »
      • റിവോള്‍വിംഗ് ഫണ്ട്: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മന്ത്രി  റിയാസ് ഉദ്ഘാടനം ചെയ്തു, ടൂറിസം ജീവനക്കാര്‍ക്ക് 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും

          തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനം ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ ഈടും പലിശയും ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി. കോവിഡ് പ്രതിസന്ധി ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ പ്രത്യക്ഷമായും പരോക്ഷമായും സാരമായി ബാധിച്ചിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ സഹായകമാകുന്നതായിരിക്കും ഈ വായ്പാ പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. കാരവന്‍ ടൂറിസം പോലെ കൂടുതല്‍ നൂതന പദ്ധതികള്‍ ടൂറിസം വകുപ്പ് ആലോചിച്ചുവരികയാണ്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള ടൂറിസം വകുപ്പിന്‍റെ ശ്രമങ്ങളുടെ ഭാഗമായി സാംസ്കാരിക വകുപ്പുമായി ചേര്‍ന്ന് സിനിമാ ടൂറിസത്തിന്‍റെ സാധ്യതകള്‍ തേടും. ശ്രദ്ധേയങ്ങളായ മലയാള സിനിമകളുടെ ഷൂട്ടിംഗ് നടന്ന സ്ഥലങ്ങള്‍ ആളുകള്‍ക്ക് കൗതുകമുളവാക്കുന്നവയാണ്. പ്രകൃതിരമണീയമായ ഒട്ടേറെ സ്ഥലങ്ങള്‍ സിനിമയുടെ…

        Read More »
      • പെട്രോൾ, ഡീസൽ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും

        ഇന്ധനവില കുറച്ച് കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും. അസം, ത്രിപുര, കര്‍ണാടക, ഗോവ, ഉത്തര്‍പ്രദേശ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളാണ് നികുതി വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സര്‍ക്കാരുകള്‍ ലിറ്ററിന് ഏഴ് രൂപ ഇന്ധന വില കുറയുന്ന നിലയില്‍ ഇടപെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡില്‍ ലിറ്ററിന് രണ്ട് രുപ കുറയുന്ന നിലയില്‍ മൂല്യ വര്‍ദ്ധിത നികുതിയില്‍ കുറവ് വരുത്തുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ദാമി പ്രഖ്യാപിച്ചു. മൂല്യ വര്‍ദ്ധിത നികുതിയില്‍ സംസ്ഥാനം വരുത്തുന്ന മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ജയറാം താക്കൂര്‍ പ്രതികരിച്ചു. പെട്രോളിനും ഡീസലിനും ലിറ്റരിന് 7 രുപ കുറയ്ക്കുമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശില്‍ 12 രൂപ കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം.

        Read More »
      • പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ സംസ്ഥാനം കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ

        പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ സൂ​​​ചി​​​പ്പി​​​ച്ചു. എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ, സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ വാ​​​റ്റ് നി​​​കു​​​തി കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ പ്ര​​​ത്യേ​​​ക​​​മാ​​​യി ചു​​​മ​​​ത്തി​​​യി​​​രു​​​ന്ന എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യാ​​​ണ് കു​​​റ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല. സം​​​സ്ഥാ​​​ന​​​ത്തി​​​ന് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

        Read More »
      Back to top button
      error: