ദില്ലി: ഓരോ നികുതിദായകനും അവരുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 30 ദിവസത്തിനകം ചെയ്യണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം.
2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും. എന്നാൽ ഇത് എല്ലാ നികുതി ദായകർക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നൽകേണ്ട ആവശ്യമില്ല.
ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്.
- ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്സസ് ചെയ്യുക
- നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക
- തുടർന്ന് ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘റിട്ടേണുകൾ / ഫോമുകൾ കാണുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘ആദായ നികുതി റിട്ടേണുകൾ’ തിരഞ്ഞെടുക്കുക
- തുടർന്ന് ഏത് വർഷത്തെ മൂല്യ നിർണയമാണോ അറിയേണ്ടത് ആ വർഷം തിരഞ്ഞെടുക്കുക. തുടർന്ന് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
- അവസാനമായി, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അക്നോളജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക