Business
-
ക്രിസ്മസും ന്യൂയറും എത്തുന്നു, വിമാന-ബസ് നിരക്കുകളെല്ലാം ഇരട്ടിയാകും
ജനജീവിതം വീണ്ടും ദുരിതത്തിലേക്ക്. ക്രിസ്മസ്, ന്യൂ ഇയര്‍ അവധിക്കാലത്ത് അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് യാത്ര നിരക്കില്‍ വന്കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും. ആ ദിവസങ്ങളിലേക്ക് യാത്ര ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാര്‍ജ്ജാണ് വിമാനകമ്പനികളും സ്വകാര്യ ബസുടമകളും ഈടാക്കുന്നത് അവധിക്കാലം മുതലെടുത്താണ് ഈ പതിവ് കൊള്ള. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ തന്നെ ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസില്‍ മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 7308 രൂപയാണെങ്കില്‍ ക്രസ്തുമസിന് തലേന്ന് ഇത് 16438 രൂപയാണ്. ഇരട്ടിയിലധികം. ആഭ്യന്തര യാത്രയില്‍ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്ന സമയമാണിത്. ബസുകളുടെ അവസ്ഥയും മറ്റൊന്നല്ല. ഇതര സംസ്ഥാന യാത്രകള്‍ക്ക് സാധാരണ ദിവസങ്ങളില്‍ 800 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കുന്ന ടിക്കറ്റുകള്‍ അടുത്ത മാസം ആദ്യം തന്നെ മൂവ്വായിരം മുതല്‍ നാലായിരം രൂപവരെയായി വര്‍ധിക്കും. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും ജോലി ചെയ്യുന്നവരുമടക്കമുള്ള ആയിരങ്ങളാണ് ഈ കൊള്ളക്ക് ഇരകളാവുന്നത്.
Read More » -
വായ്പാ പലിശ നിരക്ക് ഉയർത്തി എസ്ബിഐ; ഇഎംഐ നിരക്ക് ഉയരും
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ നിരക്ക് ഉയർത്തി. എംസിഎൽആർ നിരക്കാണ് ഉയർത്തിയത്. ഇതോടെ എസ്ബിഐയിൽ നിന്നും വായ്പ എടുത്തവരുടെ ഇഎംഐ നിരക്ക് ഉയരും. എംസിഎൽആർ 15 ബേസിസ് പോയിന്റ് ആണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്കിന്റെ വെബ്‌സൈറ്റ് പ്രകാരം പുതുക്കിയ നിരക്കുകൾ നവംബർ 15 മുതൽ നിലവിൽ വന്നു. ഇതോടെ എസ്ബിഐയിലെ വായ്പ ചെലവേറിയതാകും. ഒറ്റ രാത്രിയിലേക്കുള്ള വായ്പയുടെ എംസിഎൽആർ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. 7.60 ശതമാനമാണ് ഇത്. അതേസമയം, ഒരു വർഷത്തെ എംസിഎൽആർ നിരക്ക് 7.95 ശതമാനത്തിൽ നിന്ന് 10 ബിപിഎസ് ഉയർത്തി 8.05 ശതമാനമാക്കി. രണ്ട് വർഷത്തെ എംസിഎൽആർ നിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി. മൂന്ന് വർഷത്തെ എംസിഎൽആർ നിരക്ക് 8.25 ശതമാനത്തിൽ നിന്നും 10 ബിപിഎസ് ഉയർത്തി 8.35 ശതമാനമാക്കി. ഒരു മാസത്തേയും മൂന്ന് മാസത്തേയും എംസിഎൽആർ നിരക്കുകൾ 15 ബിപിഎസ് വീതം വർദ്ധിപ്പിച്ച് 7.60 ശതമാനത്തിൽ നിന്ന് 7.75…
Read More » -
ട്വിറ്ററിന്റെയും മെറ്റയുടെയും വഴിയേ ആമസോണും; 10,000 ജീവനക്കാരെ പിരിച്ചുവിടും
ന്യൂഡല്‍ഹി: ട്വിറ്ററിനും മെറ്റയ്ക്കും പിന്നാലെ ആമസോണും ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലാഭത്തിലല്ലാത്തതിനെ തുടര്‍ന്ന് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് നീങ്ങുകയാണ് കമ്പനി. ആ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചേക്കും 10,000 ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടപടിയായിരിക്കും ഇത്. എന്നാല്‍, ആഗോള തലത്തില്‍ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ആകെ തൊഴിലാളികളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിത്. ‘അലെക്സ വോയ്സ് അസിസ്റ്റന്റ്’ ഉള്‍പ്പടെയുള്ളവ നിര്‍മിക്കുന്ന കമ്പനിയുടെ ഉപകരണ നിര്‍മാണ വിഭാഗം, റീട്ടെയില്‍ ഡിവിഷന്‍, ഹ്യൂമന്‍ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയായിരിക്കും കൂടുതലും പിരിച്ചുവിടുക എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നടപടിയെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നു. മറ്റ് അവസരങ്ങള്‍ തേടണമെന്ന നിര്‍ദേശവും നല്‍കി. സാധാരണ നല്ലരീതിയില്‍ കച്ചവടം നടക്കുന്ന സമയത്ത് പോലും വളര്‍ച്ച മന്ദഗതിയിലായെന്ന് ആമസോണ്‍ പറയുന്നു. കമ്പനി സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനിടയുണ്ടെന്ന സാഹചര്യത്തിലാണ് ചെലവ്…
Read More » -
വുമൺ എന്റർപ്രെനർ നെറ്റ്വർക്ക് ചാപ്റ്ററിന് തുടക്കം തിരുവനന്തപുരം
വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്ക് (WEN) ന്റെ തിരുവനന്തപുരം ചാപ്റ്ററിന് തുടക്കം. കൊച്ചി, കോഴിക്കോട്, തൃശൂർ, കോട്ടയം എന്നീ ജില്ലകളിലുള്ള വുമൺ എന്റർപ്രെനെർ നെറ്റ്‌വർക്കിൽ 600 ഓളം അംഗങ്ങളാണ് നിലവിലുള്ളത്. അതിന്റെ തുടർച്ചയെന്ന നിലയിൽ ഏകദേശം നൂറോളം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം വെൻ ചാപ്റ്റർ ഉദ്ഘാടനം ചെയ്തത്. എസ്.പി. ഗ്രാന്റ് ഡേയ്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി മുഖ്യാതിഥിയായിരുന്നു. യു.എസ്. ടി. ഗ്ലോബൽ സെന്റർ ഹെഡ് ശിൽപ മേനോൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം മാല പാർവതി എന്നിവർ സന്നിഹിതരായിരുന്നു. വനിത സംരംഭകർക്ക് പരിശീലനം ഉൾപ്പെടെ നൽകി അവരുടെ ബിസിനസ് മെച്ചപ്പെടുത്തുകയാണ് ഈ സംരംഭത്തിന്റെ ഉദ്ദേശം. വി സ്റ്റാർ ക്രിയേഷൻസ് ഉടമ ഷീല കൊച്ചൗസേഫ് ആറ് വർഷം മുമ്പ് തുടക്കം കുറിച്ചതാണ് ഈ നെറ്റ് വർക്ക് . അനു രാമചന്ദ്രനാണ് തിരുവനന്തപുരം ചാപ്റ്റർ അധ്യക്ഷ.
Read More » -
എൽഐസിയുടെ ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു!
ദില്ലി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 കോടി രൂപയാണ് എൽഐസിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1434 കോടി രൂപയായിരുന്നു എൽ ഐ സിയുടെ ലാഭം. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാൽ ഇത് മുൻവർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളിൽ നിന്നുള്ള എൽ ഐ സിയുടെ വരുമാനം. മെയ് മാസത്തിൽ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എൽ ഐ സി ആദ്യ പാദ ഫലം പുറത്തുവന്ന ജൂൺ മാസത്തിൽ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്. ഇക്കുറി രാജ്യത്തെ ഇൻഷുറൻസ്…
Read More » -
നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തും: റിസർവ് ബാങ്ക് ഗവർണർ
ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലും ലോകത്തെ അതിവേഗം വളരുന്ന പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മുന്നിലെത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. 2022 – 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി 7 ശതമാനം വളർച്ച കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സാമ്പത്തിക രംഗം വലിയ വെല്ലുവിളികളെ നേരിടുന്ന കാലമാണിതെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡിന്റെ മൂന്ന് ഷോക്ക് ലോകം നേരിട്ടു. പിന്നാലെ യുക്രൈൻ യുദ്ധവും ഓഹരി വിപണിയിലുണ്ടാകുന്ന തിരിച്ചടികളുമെല്ലാം ലോക രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾ യൂറോപ്യൻ രാഷ്ട്രങ്ങളെ സാമ്പത്തിക മാന്ദ്യത്തിന്റെ സാഹചര്യങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ്. എങ്കിലും വൻകരയിലെ രാജ്യങ്ങൾ ഇതിനെ മറികടക്കുമെന്ന് താൻ കരുതുന്നു- ശക്തികാന്ത ദാസ് പറയുന്നു. അമേരിക്കൻ വിപണി സ്ഥിരത കൈവരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് പല രാഷ്ട്രങ്ങളുടെയും സാമ്പത്തിക വളർച്ചയെ വെല്ലുവിളികൾ സാരമായി ബാധിച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയെ ഈ പ്രതിസന്ധികൾ ബാധിച്ചതായി കാണാനാവില്ലെന്ന്…
Read More » -
നിബന്ധനകൾ കടുപ്പിച്ചു; പറഞ്ഞതുപോലെ ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ രാജി വെച്ചുപോകണമെന്ന് മസ്ക്
ട്വിറ്റർ ജീവനക്കാർക്ക് ഇനി കടുത്ത ദിനങ്ങളായിരിക്കും വരാൻ പോകുന്നത്. നിബന്ധനകൾ കടുപ്പിച്ചുള്ളതാണ് എലൺ മസ്കിന്റെ നടപടികൾ ഓരോന്നും. ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യണം. പഴയതുപോലെ അല്ല സൗജന്യ ഭക്ഷണം ഉണ്ടാവില്ല, വർക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ച കമ്പനി മേധാവി ഇക്കാര്യങ്ങൾ സംബന്ധിച്ച് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. പണം കൂടുതൽ ഉണ്ടാക്കണം. അല്ലെങ്കിൽ ട്വിറ്റർ പാപ്പരാവുന്ന അവസ്ഥയിലെത്തുമെന്നും മസ്ക് പറഞ്ഞു. ബ്ലൂംബെർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പറഞ്ഞതുപോലെ ജോലി ചെയ്യാൻ താല്പര്യമില്ലെങ്കിൽ രാജി വെച്ചിട്ട് പോകണമെന്നും മസ്ക് ആവശ്യപ്പെട്ടു. മസ്‌കിന്റെ പുതിയ നേതൃസംഘത്തിലെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവർ രാജിവെച്ചു എന്നാണ് കഴിഞ്ഞ ദിവസം പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 50 ശതമാനത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടത്…
Read More » -
ഇ-കൊമേഴ്‌സ് ഭീമനായ ആമസോണും പണിതുടങ്ങി; ചെലവ് ചുരുക്കാൻ ജീവനക്കാരെ പിരിച്ചുവിട്ടേക്കും
സാൻഫ്രാൻസിസ്കോ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ചെലവ് ചുരുക്കൽ നടപടി ആരംഭിച്ചതായി റിപ്പോർട്ട്. കമ്പനിയുടെ ലാഭകരമല്ലാത്ത ബിസിനസ്സ് യൂണിറ്റുകൾ, പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷം അടച്ചുപൂട്ടാൻ സാധ്യതയുണ്ട്. ആമസോൺ ഇങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആൻഡി ജാസിയാണ് സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളുടെയും ലാഭ നഷ്ടങ്ങളുടെയും പരിശോധനയ്ക്ക് നേതൃത്വം നൽകുക. ആമസോണിന്റെ കീഴിലുള്ള ഉപസ്ഥാപനങ്ങളിൽ ലാഭം ഉണ്ടാക്കാത്തവയെ കണ്ടെത്തി അവയുടെ പ്രകടനം വിലയിരുത്തിയ ശേഷം ലാഭ സാധ്യത ഇല്ലെങ്കിൽ അടച്ചുപൂട്ടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ലാഭകരമല്ലാത്ത ചില യൂണിറ്റുകളിൽ ജോലി ചെയ്യുന്ന ജീവനക്കാരോട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താൻ ആമസോൺ ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനം ആമസോൺ അടച്ചുപൂട്ടിയേക്കും . ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള വാർത്തകളോട് ആമസോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. അമേരിക്കയിൽ പണപ്പെരുപ്പം കുത്തനെ ഉയർന്നതും ആഗോള മാന്ദ്യത്തിന്റെ ഭീഷണിയും മറ്റ് കമ്പനികളെ പോലെ ആമസോണിനെയും ബാധിച്ചിട്ടുണ്ട്. വലിയ ടെക് കമ്പനികൾ ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ ഇതിനകം പിരിച്ചു വിട്ടു കഴിഞ്ഞു. സോഷ്യൽ മീഡിയ…
Read More » -
19ന് ബാങ്ക് പണിമുടക്ക്: ബാങ്കിംഗ്, എടിഎം സേവനങ്ങൾ സ്തംഭിച്ചേക്കും
ദില്ലി: രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ). നവംബർ 19 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും. യൂണിയനിൽ സജീവമായതിന്റെ പേരിൽ ബാങ്ക് ജീവനക്കാരെ മനഃപൂർവം ഇരകളാകുന്ന രീതിയുണ്ട്, ഇതിൽ പ്രതിഷേധിച്ചാണ് പണി മുടക്കുമെന്ന് എഐബിഇഎ അംഗങ്ങൾ വ്യക്തമാക്കിയത്. ഈയിടെയായി യൂണിയനിൽ അംഗമായവരെ കരുതിക്കൂട്ടി ഉപദ്രവിക്കുന്നത് വർദ്ധിച്ചിട്ടുണ്ടെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സിഎച്ച് വെങ്കിടാചലം പറഞ്ഞു. https://twitter.com/ChVenkatachalam/status/1586955895967477760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1586955895967477760%7Ctwgr%5E3484d015b9c0ee8451e73e508da5d51ddab22c8e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FChVenkatachalam%2Fstatus%2F1586955895967477760%3Fref_src%3Dtwsrc5Etfw പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിങ് സേവനങ്ങൾ തടസ്സപ്പെടും എന്നുള്ളതിനാൽ തന്നെ ഉപഭോക്താക്കൾ അത്യാവശ്യ ഇടപാടുകൾ മുൻകൂട്ടി ചെയ്യുന്നത് നല്ലതായിരിക്കും. കാരണം പല പേയ്‌മെന്റുകളുടെയും അവസാന ദിവസം ബാങ്കിലെത്താമെന്ന കരുതി മാറ്റി വെച്ചാൽ പണിമുടക്ക് കാരണം സേവനം ലഭിച്ചെന്നു വരില്ല. രാജ്യത്തെ എടിഎം സേവനങ്ങളും തടസ്സപ്പെട്ടേക്കാം. നവംബർ 19 മൂന്നാം ശനിയാഴ്ചയാണ്. സാധരണ എല്ലാ ബാങ്കുകളും ഒന്നും മൂന്നും ശനിയാഴ്ചകളിൽ തുറന്നിരിക്കും, എന്നാൽ പണിമുടക്ക് ആയതിനാൽ ശനിയാഴ്ച സേവനങ്ങൾ തടസ്സപ്പെടും ഒപ്പം അടുത്ത ദിവസം ഞായർ ആയതിനാൽ ബാങ്ക്…
Read More » -
ട്വിറ്ററിന് പിന്നാലെ മെറ്റയും; ചെലവ് ചുരുക്കാന്‍ 11,000 ജീവനക്കാരെ പിരിച്ചുവിട്ടു
ന്യൂഡല്‍ഹി: ഫെയ്സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 11,000-ലേറെ ജീവനക്കാരെ പിരിച്ചുവിട്ടു. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതിനെ തുടര്‍ന്ന് ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍. മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും പ്രയാസകരമായ ചില മാറ്റങ്ങളാണ് ഞാന്‍ ഇന്ന് പങ്കുവെക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബ്ലോഗ്പോസ്റ്റിലൂടെ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്. മെറ്റയുടെ ജീവനക്കാരില്‍ നിന്ന് 13 ശതമാനം പേരെയാണ് ഒഴിവാക്കുക. തങ്ങളുടെ മികവുറ്റ ജീവനക്കാരില്‍ നിന്ന് 11,000 പേര്‍ക്ക് പുറത്തുപോവേണ്ടി വരുമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. ചെലവ് ചുരുക്കുക, നിയമനങ്ങള്‍ നിര്‍ത്തിവെക്കുക തുടങ്ങിയ അധിക നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്. പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് 16 ആഴ്ചയിലെ അടിസ്ഥാന ശമ്പളവും സേവനംചെയ്ത ഒരോ വര്‍ഷവും രണ്ടാഴ്ചത്തെ അധിക ശമ്പളവും നല്‍കും. 2004-ല്‍ ഫെയ്സ്ബുക്ക് തുടക്കമിട്ടതിന് ശേഷം വരുന്ന ഏറ്റവും വലിയ ചെലവ് ചുരുക്കല്‍ നടപടിയാണിത്. വിര്‍ച്വല്‍ റിയാലിറ്റി വ്യവസായത്തിലേക്കുള്ള അതിഭീമമായ നിക്ഷേപവും ഫെയ്സ്ബുക്കില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ ഇടിവുണ്ടായതും കമ്പനിയെ വലിയ സാമ്പത്തിക നഷ്ടത്തിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച 50 ശതമാനം ജീവനക്കാരെ…
Read More »