Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDINGWorld

മൂന്നു കളികളില്‍ ഡക്ക്! അഭിഷേകിനെ കൈയൊഴിയുമോ ഇന്ത്യ? നിര്‍ണായക തീരുമാനം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്; അടിക്കാന്‍ നില്‍ക്കാതെ ‘കൊട്ടിത്തുടങ്ങൂ’ എന്ന് ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ മോശം തുടക്കത്തിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീമില്‍നിന്നു മാറ്റുമോയെന്ന ചര്‍ച്ച സജീവം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായി. മോശം പ്രകടനം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ പിന്തുണയുമായി ടീം മാനേജ്‌മെന്റ് രംഗത്തുണ്ട്.

അഭിഷേകിനെ ടീമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ തള്ളി ‘അഭിഷേക് ശര്‍മ്മയെക്കുറിച്ച് ടീമിനുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നുമില്ല. അദ്ദേഹം ടീമിനും കാണികള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഒരു എന്റര്‍ടെയ്നറാണ്. നെറ്റ്സില്‍ അദ്ദേഹം പരിശീലനം തുടരുന്നുണ്ട്’ -മോര്‍ക്കല്‍ പറഞ്ഞു.

Signature-ad

അമിതമായ സമ്മര്‍ദ്ദമാണ് 25-കാരനായ ഈ ബാറ്ററെ ബാധിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്നതിന് പകരം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണു പ്രശ്‌നം. ‘അഭിഷേക് ശര്‍മ്മ മികച്ചൊരു താരമാണ്, എന്നാല്‍ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തുന്നതായി തോന്നുന്നു. യുഎസ്എക്കെതിരായ മത്സരത്തില്‍ ഒരു നല്ല തുടക്കം ലഭിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ മാറുമായിരുന്നു. ഇപ്പോള്‍, വലിയ സിക്സറുകള്‍ അടിക്കുന്ന താരം എന്ന ലേബലും മികച്ച ബാറ്ററാകണം എന്ന സമ്മര്‍ദ്ദവും പ്രകടമാണ്’- ഗവാസ്‌കര്‍ പറഞ്ഞു.

‘അദ്ദേഹത്തിന് എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാനുള്ള കഴിവുണ്ട്, അതിനാല്‍ കുറച്ചു സമയം ക്രീസില്‍ ചെലവഴിക്കേണ്ടതുണ്ട്. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ സിക്‌സിനോ ഫോറിനോ ശ്രമിക്കരുത്. സ്വാഭാവികമായി വലിയ ഷോട്ടുകള്‍ വന്നാല്‍ നല്ലത്, എന്നാല്‍ ബലപ്രയോഗത്തിലൂടെ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കരുത്. ഒരു സിംഗിള്‍ എടുത്ത് സ്‌കോര്‍ ബോര്‍ഡ് തുറക്കൂ. നാല് ഡോട്ട് ബോളുകള്‍ വന്നാലും അത് കുഴപ്പമില്ല, പിന്നീട് അത് പരിഹരിക്കാവുന്നതേയുള്ളൂ. ബുദ്ധിപരമായി കളിക്കണം. കുറച്ചു സമയം ക്രീസില്‍ സെറ്റില്‍ ആകുക, അതിനുശേഷം സ്വന്തം ശൈലിയില്‍ കളിക്കുക. ആദ്യം റണ്‍ അക്കൗണ്ട് തുറക്കുക എന്നതാണ് പ്രധാനം. ഏതൊരു ബാറ്ററും ആഗ്രഹിക്കുന്നത് അതാണ്. അത് ലഭിച്ചാല്‍ ബാക്കിയെല്ലാം ശരിയാകും- ഗവാസ്‌കര്‍ പറഞ്ഞു.

അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെയ്റ്റും അഭിഷേകിന് പിന്തുണയുമായെത്തി. അസുഖത്തില്‍ നിന്ന് മുക്തനായ ശേഷം പരിശീലനത്തില്‍ താരം മികച്ച ഫോം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. നെറ്റ്സില്‍ അഭിഷേക് നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്നും അടുത്ത ഘട്ടത്തില്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്നും ഡോഷെയ്റ്റെ വ്യക്തമാക്കി. ഇന്ത്യ സൂപ്പര്‍ 8-ല്‍ പ്രവേശിച്ച സാഹചര്യത്തില്‍, നിര്‍ണായക മത്സരങ്ങളില്‍ അഭിഷേക് തന്റെ ആത്മവിശ്വാസം വീണ്ടെടുത്ത് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം.

ന്യൂസ്ദെൻവാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.

ഫെയ്സ്ബുക്ക് പേജ്

യൂട്യൂബ് ചാനല്

#AbhishekSharma, #T20WorldCup2026, #TeamIndia, #SunilGavaskar, #CricketNews, #IndianCricket, #BleedBlue, #MorneMorkel, #CricketAnalysis, #Super8, #CricketUpdates, #BCCI, #T20WorldCup, #SportsNews, #CricketFans

Back to top button
error: