Business
-
വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കുന്നു
രാജ്യത്ത് ജിഎസ്ടി ക്രമക്കേടുകൾക്കെതിരെ നടപടി ശക്തമാക്കുന്നു. വ്യാജ ജിഎസ്ടി ഇൻവോയ്സ് റാക്കറ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ജൂലൈ 11ന് ചേരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ യോഗത്തിൽ ജിഎസ്ടി തട്ടിപ്പുകൾ നടത്തിയവർക്കെതിരൊയ ശിക്ഷാനടപടികൾ പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചതായാണ് വാർത്തകൾ. ബില്ലിംഗിലെ ക്രമക്കേടുകൾക്ക് പിഴ വർധിപ്പിക്കുക, സംശയാസ്പദമായ സ്ഥാപനങ്ങളിലേക്ക് നിർബന്ധിത ഫിസിക്കല്ഡ വെരിഫിക്കേഷൻ, തെറ്റുകുറ്റങ്ങൾ ആവർത്തിക്കുന്നവർക്കുള്ള ജിഎസ്ടി രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെയ്ക്കൽ തുടങ്ങിയ നടപടികളാണ് കുറ്റം ചെയ്യുന്നവർക്കെതിരെ സ്വീകരിക്കുക. വിവിധ ഇടങ്ങളിലായി ഏകദേശം 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, നോയിഡയിലും ഇൻഡോറിലും അടുത്തിടെ നടന്ന പരിശോധനയിൽ 6,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ വ്യാജ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റും കണ്ടെത്താൻ ഈ പരിശോധന സഹായിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ…
Read More » -
സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശയോ ? കൊട്ടക് മഹീന്ദ്ര ആക്ടീവ് മണി പ്ലാനിനെക്കുറിച്ച് അറിയാം
ബാങ്കിൽ നിക്ഷേപങ്ങൾ തുടങ്ങണമെന്ന് ആഗ്രഹിക്കുമെങ്കിലും പലർക്കും അതിന് കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒരു സേവിംഗ്സ് അക്കൗണ്ട് എങ്കിലും ഇല്ലാത്തവർ ഇന്ന് കുറവായിരിക്കും. നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റെ പലിശ ലഭിച്ചാലോ? അതെ ഉപഭോക്താവിന്റെ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപത്തിന്റ പലിശ ലഭ്യമാക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കൊട്ടക് മഹീന്ദ്ര. പുതിയ പദ്ധതിപ്രകാരം ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്സ് അക്കൗണ്ടിൻമേൽ, സ്ഥിരനിക്ഷേപത്തിന്റെ 7 ശതമാനം വരെയുള്ള പലിശയും, പണം എപ്പോൾ വേണമെങ്കിലും ആക്സസ് ചെയ്യാനുള്ള സൗകര്യവുമാണ് ബാങ്ക് നൽകുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ സമ്പാദ്യത്തിന് ഉയർന്ന പലിശ നിരക്ക് നേടുന്നതിന് ആക്ടിവ് മണി ഫീച്ചർ മുഖേന, അക്കൗണ്ടിലെ അധിക ഫണ്ടുകൾ , സ്വയമേവ ഒരു സ്ഥിരനിക്ഷേപത്തിലേക്ക് മാറ്റുന്നു. 180 ദിവസത്തേക്ക് 7 ശതമാനം പലിശ നിരക്കിന് പുറമെ അകാല പിൻവലിക്കലിന് നിരക്കുകളുമില്ല. ഒരു ഉപഭോക്താവ് ഫണ്ട് ആവശ്യമായി വന്നാൽ സേവിംഗ്സിലേയും എഫ്‌ഡിയിലേയും മുഴുവൻ ബാലൻസും ഉടനടി ലഭ്യമാവും. ആക്ടീവ് മണി ഫീച്ചറിലൂടെ, ഉപഭോക്താവിന് എഫ്ഡിയിൽ സേവിംഗ്സ് സൂക്ഷിക്കുന്ന…
Read More » -
അംബാനി വമ്പൻ, മുമ്പൻ! വരിക്കാരും വരുമാനവും കൂടി; എയർടെല്ലിനെ പിന്തള്ളി റിലയൻസ് ജിയോ
2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ റവന്യൂ മാർക്കറ്റ് ഷെയറിൽ എതിരാളിയായ ഭാരതി എയർടെല്ലിനെ പിന്തള്ളി മുകേഷ് അംബാനിയുടെ ടെലികോം കമ്പനിയായ റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) യുടെ കണക്കുകൾ പ്രകാരം, 2023 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ എയർടെല്ലിന്റെ റവന്യു മാർക്കറ്റ് ഷെയ്ർ 36.5 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നപ്പോൾ, അതേ കാലയളവിലെ റിലയൻസ് ജിയോയുടെ ആർ എംഎസ് 13 ബേസിസ് പോയിന്റ് ഉയർന്ന് 41.7 ശതമാനത്തിലെത്തി. എന്നാൽ രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ ആർഎംഎസ് 42 ബിപിഎസ് നഷ്ടത്തിൽ 16.6% ആയി കുറയുകയും ചെയ്തു. എയർടെല്ലിന്റെ 2ജി പാക്കുകളുടെ അടിസ്ഥാന താരിഫുകൾ വർധിച്ചതിനാലാണ് വിപണി വിഹിതത്തിൽ ഇടിവുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രീപെയ്ഡ് നിരക്കുകൾ വർധിപ്പിച്ചതിനാൽ എയർടെല്ലിന്റെ 2ജി മൊബൈൽ നിരക്കുകൾ 22 സർക്കിളുകളിൽ വർധിക്കുകയും ചെയ്തിരുന്നു. റിലയൻസ് ജിയോ മാർച്ചിൽ 30.5…
Read More » -
ഏഴാംനാള്‍ ഉയര്‍പ്പ്! സ്വര്‍ണവില വീണ്ടും 44,000 കടന്നു
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നത്. 720 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ കുറഞ്ഞത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഇന്ന് സ്വര്‍ണവില 320 രൂപ ഉയര്‍ന്നു അന്തരാഷ്ട്ര വിപണിയയില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണ് സംസ്ഥാന വിപണിയിയിലെ നിരക്കിലും പ്രതിഫലിക്കുന്നത്. രണ്ട് മാസത്തിന് ശേഷം ഇന്നലെ ആദ്യമായി സ്വര്‍ണവില 44,000 ത്തിന് താഴെ എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 35 രൂപ ഉയര്‍ന്നു. വിപണി വില 4568 രൂപയാണ്. അതേസമയം, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. വിപണി വില 80 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില103…
Read More » -
വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ആർബിഐ നാല് സഹകരണ ബാങ്കുകൾക്ക് പിഴ ചുമത്തി
ദില്ലി: വിവിധ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നാല് സഹകരണ ബാങ്കുകൾക്ക് പണ പിഴ ചുമത്തി. രാജ്‌കോട്ടിലെ സഹകരണ ബാങ്ക്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് അപെക്‌സ് ബാങ്ക് ലിമിറ്റഡ്, ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ജോവായ് കോഓപ്പറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡ് എന്നിവയാണ് പിഴ അടയ്‌ക്കേണ്ട ബാങ്കുകൾ. അനധികൃത ഇടപാടുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ലംഘിച്ചതിന് രാജ്‌കോട്ട് ബാങ്കിന് 10 ലക്ഷം രൂപ പിഴ ചുമത്തി. പണം ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് രണ്ട് ലക്ഷം രൂപ തെലങ്കാന സ്റ്റേറ്റ് കോപ്പ് ബാങ്കിന് പിഴ ചുമത്തി. ബിഹാർ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കിന് 60 ലക്ഷം രൂപ പിഴ ചുമത്തി. ജോവായ് സഹകരണ ബാങ്കിന് ഇന്റർ-ബാങ്ക് എക്‌സ്‌പോഷർ പരിധി ലംഘിച്ചതിനും അതിന്റെ അക്കൗണ്ടുകളുടെ അപകടസാധ്യത വർഗ്ഗീകരണത്തിന്റെ ആനുകാലിക അവലോകനം നടത്തുന്നതിൽ പരാജയപ്പെട്ടതിനും ആർബിഐ 6 ലക്ഷം രൂപ പിഴ ചുമത്തി. എൻഫോഴ്‌സ്‌മെന്റ് വകുപ്പാണ് ആർബിഐയുടെ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ…
Read More » -
രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്
ദുബൈ: രണ്ട് ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയർലൈൻസ്. ഒക്ടോബർ 29 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വിമാനക്കമ്പനി പറയുന്നു. നിലവിൽ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചത്. പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾക്ക് ഉപയോഗിക്കുന്നത്. ഒക്ടോബർ 29 മുതലുള്ള യാത്രകൾക്കായി ഇപ്പോൾ മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ജൂലൈയിൽ ലോസ് ഏഞ്ചൽസിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സർവീസുകൾ ആരംഭിക്കുക. ഈ വർഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.
Read More » -
ഐഫോൺ വാങ്ങാൻ ഇതാണ് ബെസ്റ്റ് സമയം; ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്!
ദില്ലി: ഐഫോൺ പ്രേമികൾക്ക് സന്തോഷ വാർത്ത. ഐഫോൺ 13 ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. നിർദ്ദിഷ്ട ബാങ്ക് കാർഡ് ഉപയോഗിച്ച് 58,749 രൂപയിൽ താഴെ ഐഫോൺ 13 5ജി ഫോൺ വാങ്ങാനാണ് ഇപ്പോൾ അവസരം. എക്സേഞ്ച് ഓഫറുകൾ ഉപയോഗിച്ച് കുറഞ്ഞ വിലയ്ക്ക് ഫോൺ വാങ്ങാനുള്ള അവസരവും ഫ്ലിപ്പ്കാർട്ട് ഒരുക്കുന്നുണ്ട്. നിലവിൽ ആപ്പിൾ ഐഫോൺ 13 28 ജിബി സ്റ്റോറേജ് മോഡലിന് ഫ്ലിപ്കാർട്ടിൽ 58,749 രൂപ വിലയിൽ ലഭ്യമാകും. ആപ്പിളിൻറെ ഓൺലൈൻ സ്റ്റോറിൽ ഇതേ ഫോണിൻറെ വില 69,900 രൂപയാണ്. ഇതിലൂടെ തന്നെ ഐഫോൺ 13ന് 11,151 രൂപ ഫ്ലാറ്റ് കിഴിവ് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ ഐഫോൺ 13 57,999 രൂപയ്ക്ക് വാങ്ങാൻ കഴിയും. കാരണം ഫ്ലിപ്കാർട്ട് ഈ കാർഡിൽ ഫോണിന് 10 ശതമാനം വരെ കിഴിവ് ലഭിക്കും. ഇതിന് പുറമേ ഉപയോക്താക്കൾക്ക് 30,000 രൂപ വരെ അധിക എക്സ്ചേഞ്ച് ഓഫർ ലഭിക്കും. ഇതിലൂടെ വീണ്ടും കുറഞ്ഞ…
Read More » -
വമ്പൻ ഓഫറുകളുമായി ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ
ജൂൺ മാസത്തിൽ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റ മോട്ടോഴ്സ്. തിരഞ്ഞെടുത്ത മോഡലുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളാണ് ടാറ്റ ജൂണിൽ വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ബെനഫിറ്റ് എന്നിവയുടെ രൂപത്തിലാണ് ആനുകൂല്യങ്ങൾ ലഭിക്കുക. എന്നാൽ ഇലക്ട്രിക്ക് മോഡലുകൾക്ക് ഓഫറുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ടാറ്റ ടിയാഗോ 53,000 രൂപ വരെ ടിയാഗോയുടെ സിഎൻജി മോഡലുകൾക്ക് 30,000 രൂപയും പെട്രോൾ വേരിയന്റുകൾക്ക് 20,000 രൂപയുമാണ് ടാറ്റ ക്യാഷ് ഡിസ്‌കൗണ്ട് നൽകുന്നത്. എല്ലാ വേരിയന്റുകൾക്കും 10,000 രൂപ എക്‌സചേഞ്ച് ബോണസ് ലഭിക്കും. അഡീഷനൽ എക്‌സ്‌ചേഞ്ച് ബോണസായ 10,000 രൂപയും കോർപറേറ്റ് ഡിസ്‌കൗണ്ടായ 3,000 രൂപയും ചേർത്ത് മൊത്തം 53,000 രൂപ വരെ ആനുകൂല്യത്തിൽ ടിയാഗോ സ്വന്തമാക്കാം. 5.60 ലക്ഷം രൂപ മുതൽ 8.11 ലക്ഷം രൂപ വരെയാണ് ടിയാഗോയുടെ എക്‌സ്‌ഷോറൂം വില. ടിയാഗോ ഹാച്ച്ബാക്ക് ഒന്നിലധികം പവർട്രെയിനുകളിൽ ലഭ്യമാണ്, മാരുതി സുസുക്കി സ്വിഫ്റ്റ് , മാരുതി സുസുക്കി ഇഗ്നിസ് ,…
Read More » -
2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി ആർബിഐ
ദില്ലി: രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ച് 20 ദിവസത്തിന് ശേഷമാണ് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളിൽ 50 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ അറിയിച്ചത്. തിരിച്ചെത്തിയ നോട്ടുകളുടെ മൂല്യം 1.8 ലക്ഷം കോടി രൂപയാണ്. 85 ശതമാനം നോട്ടുകളും ബാങ്ക് നിക്ഷേപമായി തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2023 മാർച്ച് 31 വരെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബർ 30 വരെയാണ് നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ ഉള്ള അവസരമുള്ളത്. സെപ്റ്റംബറിലെ അവസാന 10-15 ദിവസങ്ങളിൽ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കണമെന്ന് ആർബിഐ ഗവർണർ അഭ്യർത്ഥിച്ചു. മാറ്റാൻ ആവശ്യമായ കറൻസി സെൻട്രൽ ബാങ്കിന്റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ടുകൾ പിൻവലിക്കുന്നതിന് മുമ്പ് തന്നെ പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം ഗണ്യമായി കുറഞ്ഞിരുന്നു. ഇത് 2018 മുതൽ…
Read More » -
ആഗോളതലത്തിൽലേക്ക് റുപെ കാർഡുകൾ; വിദേശയാത്രയ്ക്കിടെയുള്ള പണമിടപാടുകൾക്ക് ഉപയോഗിക്കാം, പുതിയ തീരുമാനവുമായി ആർബിഐ
ദില്ലി: ആഗോളതലത്തിൽ റുപേ ക്രെഡിറ്റ് കാർഡുകളുടെ വ്യാപനവും സ്വീകാര്യതയും വർദ്ധിപ്പിക്കാനുള്ള നീക്കവുമായി റിസർവ്വ് ബാങ്ക്. വിദേശരാജ്യങ്ങളിൽ കാർഡ് ഉപയോഗിച്ച് പണമിടമാടുകൾ നടത്താനാണ് ആർബിഐ അനുമതി നൽകിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ബാങ്കുകൾ മുഖേന റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കും. കൂടാതെ, റുപേ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡുകൾ വിദേശ അധികാരപരിധിയിൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തെ വായ്പാ അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആർബിഐ ഗവർണർ ശക്തികാന്താദാസ് ആണ് ഇക്കാര്യം അറിയിച്ചത്. വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കുള്ള പേയ്‌മെന്റ് ഓപ്ഷനുകൾ വിപുലീകരിക്കും.ഇതിന്റെ ഭാഗമായി എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും ഓൺലൈൻ ഇടപാടിനും റുപേ പ്രീപെയ്ഡ് ഫോറെക്സ് കാർഡുകൾ അനുവദിക്കാൻ ആർബിഐ, ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശവും നൽകി. ഈ നടപടികൾ റുപേ കാർഡുകളുടെ ആഗോള തലത്തിലുള്ള സ്വീകാര്യത വർധിപ്പിക്കുമെന്ന് ആർ ബി ഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. മാത്രമല്ല ഇന്ത്യയ്ക്ക് നിലവിൽ മറ്റു വിദേശ രാജ്യങ്ങളുമായി അന്താരാഷ്ട്ര കാർഡ്…
Read More »