BusinessNEWS

മീന്‍ വില കുതിച്ചുയരുന്നു; പിന്നില്‍ തമിഴ്നാടിന്റെ ഈ തീരുമാനം

കൊച്ചി: വേനല്‍ച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീന്‍വിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീന്‍ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതല്‍ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതല്‍ 1550വരെയുമായിരുന്നു ഇന്നലെ മാര്‍ക്കറ്റ് വില. കേരള തീരത്ത് കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി (ചാള) മാത്രമാണ് വള്ളക്കാര്‍ക്ക് ലഭിക്കുന്നത്. 10 മുതല്‍ 12 വരെ സെന്റീമീറ്റര്‍ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാന്‍ഡും കുറവാണ്. അയല, വലിയ മത്തി, നെയ്മീന്‍, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് എത്തുന്നത്.

കടലില്‍ 33 ഡിഗ്രി ചൂട്

Signature-ad

അന്തരീക്ഷോഷ്മാവ് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതുമാണ് പെട്ടന്നുള്ള വിലവര്‍ദ്ധനവിന് കാരണം. തീരക്കടലില്‍ 32 മുതല്‍ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.ഏപ്രില്‍ 15മുതല്‍ ജൂണ്‍ 15വരെ തമിഴ്നാട്ടില്‍ ട്രോളിംഗ് നിരോധനമാണ്. അതുകഴിഞ്ഞാലും കേരളത്തിലെ മത്സ്യവില പെട്ടെന്ന് കുറയാന്‍ സാദ്ധ്യതയില്ല. കാരണം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കേരളത്തില്‍ ട്രോളിംഗ് നിരോധനമാണ്.

Back to top button
error: