Business
-
റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? സർവീസ് ചാർജ് നൽകിയില്ലങ്കിൽ എന്ത് സംഭവിക്കും ?
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ബാറുകളിലും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് പലതവണ ചർച്ചയായിട്ടുണ്ട്. അടുത്തിടെ നോയിഡയിലെ ഒരു റെസ്റ്റോറന്റിൽ സർവ്വീസ് ചാർജ് സംബന്ധിച്ച് ഉപഭോക്താവും ജീവനക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ബില്ലിനൊപ്പം സർവ്വീസ് ചാർജ് നൽകാൻ കുടുംബം വിസമ്മതിച്ചതോടെ റെസ്റ്റോറന്റ് ജീവനക്കാർ ഉപഭോക്താക്കളോട് മോശമായി പെരുമാറുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് ഇന്ത്യയിലെ സർവീസ് ചാർജ് നിയമങ്ങളെക്കുറിച്ചും രാജ്യത്തുടനീളമുള്ള ഭക്ഷണശാലകളിലും, ബാറുകളിലും സേവന നിരക്കുകൾ നൽകേണ്ടത് നിർബന്ധമാണോ എന്നതും വീണ്ടും ചർച്ചചെയ്യപ്പെട്ടു.മാത്രമല്ല അടുത്തിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സേവന ചാർജുകൾ അടയ്ക്കുന്നത് സംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് വിജ്ഞാപനവും പുറപ്പെടുവിച്ചു. റെസ്റ്റോറന്റുകളിൽ സർവീസ് ചാർജ് നിർബന്ധമാണോ? ഉപഭോക്തൃ കാര്യ വകുപ്പ് പുറപ്പെടുവിച്ച നോട്ടീസ് പ്രകാരം, സേവന ചാർജ്ജ് നൽകാൻ റെസ്റ്റോറന്റുകൾക്ക് ഉപഭോക്താവിനെ നിർബന്ധിക്കാനാവില്ല, കൂടാതെ ഉപഭോക്താവ് സേവനത്തിൽ സംതൃപ്തനല്ലെങ്കിൽ നിർബന്ധിതമായി സേവനനിരക്ക് വാങ്ങിയെടുക്കുകയും ചെയ്യരുത്. സര്‍വീസ് ചാര്‍ജ് സ്വന്തം ഇഷ്ടപ്രകാരം ചെയ്യേണ്ടതാണെന്ന് ഉപഭോക്താക്കളോട് ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ വ്യക്തമാക്കണം. ഉപഭോക്താവിനോട് സര്‍വീസ് ചാര്‍ജ് ആവശ്യപ്പെടാനോ, ഭക്ഷണശാലകൾ സ്വമേധയ ചാര്‍ജ് വര്‍ധിപ്പിക്കാനൊ…
Read More » -
ആമസോൺ പ്രൈം സേവനങ്ങളുടെ പേരിൽ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം, നിയമ നടപടി
ന്യൂയോര്‍ക്ക്: ആമസോണ്‍ പ്രൈം സേവനങ്ങളുടെ പേരില്‍ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ആരോപണം. ഈ ആരോപണത്തില്‍ യുഎസിലെ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ നിയമ നടപടി ആരംഭിച്ചു. പ്രൈം വീഡിയോ സബ്സ്ക്രിപ്ഷന്‍ മാത്രം എടുക്കാന്‍ വരുന്ന ഉപയോക്താവിനെ കൂടിയ വിലയ്ക്കുള്ള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപിക്കുന്നത്. ആമസോണ്‍ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് സര്‍വീസായ പ്രൈം വീഡിയോയില്‍ വീഡിയോ കാണാന്‍ മാത്രം യുഎസില്‍ ചാര്‍ജ് 8.99 ഡോളറാണ്. ഇത് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിന് പുറത്ത് ലഭിക്കും. എന്നാല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് ആമസോണ്‍ 14.99 ഡോളറിന്‍റെ പ്രൈം മെമ്പര്‍ഷിപ്പ് എടുപ്പിക്കുന്നുവെന്നാണ് എഫ്.ടി.സി ആരോപണം. ഇതിനെതിരെ സിയാറ്റയിലെ ഫെഡറല്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് എഫ്.ടി.സി. ഉപയോക്താക്കള്‍ അറിയാതെയാണ് അവരെ പ്രൈം മെമ്പേര്‍സ് ആക്കുന്നത് എന്നാണ് എഫ്.ടി.സി ആരോപണം. എന്നാല്‍ ഒരിക്കല്‍ ഇതില്‍ അംഗമായാല്‍ അതില്‍ നിന്നും പുറത്തുവരാനുള്ള വഴി വളരെ കടുപ്പമുള്ളതാക്കുന്നു. ഇതിനായുള്ള വെബ് പേജുകളിലെ സജ്ജീകരണങ്ങള്‍ കഠിനമാക്കി വയ്ക്കുന്നു ആമസോണ്‍. ഇത്തരത്തിലുള്ള പേജുകളെ ‘ഡാര്‍ക്ക് പാറ്റേണ്‍’ എന്നാണ്…
Read More » -
മുതിർന്ന പൗരൻമാർക്ക് 9.50 % വരെ പലിശ! കിടിലൻ എഫ്ഡി പ്ലാനുകൾ! അറിയേണ്ടതെല്ലാം
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആകർഷകമാക്കാൻ മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുകയും, കൃത്യമായ ഇടവേളകളിൽ പലിശനിരക്കുകൾ പുതുക്കുകയും ചെയ്യാറുണ്ട്. മുതിർന്ന പൗരൻമാർക്ക് സാധാരണ പൗരൻമാരേക്കാൾ ഉയർന്ന നിരക്കുകൾ നൽകുകയും ചെയ്യും. ഈ ഉയർന്ന പലിശ നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ മെച്ചപ്പെട്ട വരുമാനം ഉറപ്പുവരുത്തുന്നതിനും സഹായകരമാകും. അടുത്തിടെ, ചെറുകിട ധനകാര്യ ബാങ്കായ യൂണിറ്റി സ്മോൾഫിനാൻസ് ബാങ്കും സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ പുതുക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പൗരൻമാർക്കായി 9.50 ശതമാനം വരെ പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പുതുക്കിയ പലിശ നിരക്ക് 2023 ജൂൺ 14 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 4.50 ശതമാനം മുതൽ 9.50 ശതമാനം വരെ പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 1,001 ദിവസത്തെ നിക്ഷേപ കാലാവധിയിൽ, മുതിർന്ന പൗരന്മാർക്ക് 9.50 ശതമാനവും, റഗുലർ നിക്ഷേപകർക്ക് 9…
Read More » -
ഉയർന്ന പലിശനിരക്കുള്ള എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി
ദില്ലി: എസ്ബിഐ മുതിർന്ന പൗരൻമാർക്കായി അവതരിപ്പിച്ച, എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തിയ്യതി പ്രകാരം 2023 സെപ്തംബർ 30 വരെ പദ്ധതിയിൽ അക്കൗണ്ട് തുറക്കാം. 2020 മെയ് മാസത്തിലാണ് എസ്ബിഐ വീ കെയർ സീനിയർ സിറ്റിസൺസ് ടേം ഡെപ്പോസിറ്റ് സ്‌കീം പ്രാബല്യത്തിൽ വന്നത്. വീ കെയർ- പലിശ നിരക്ക് അഞ്ച് മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് വീ കെയർ പദ്ധതി അനുസരിച്ച് 7.50 ശതമാനമാണ് മുതിർന്ന പൗരൻമാർക്കുളള പലിശനിരക്ക്. ഈ സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യം മുതിർന്ന പൗരന്മാരുടെ ടേം ഡെപ്പോസിറ്റുകൾക്ക് അധിക പലിശ നൽകിക്കൊണ്ട് അവരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ്. ബ്രാഞ്ച് സന്ദർശിച്ചോ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ യോനോ ആപ്പ് ഉപയോഗിച്ചോ വീ കെയർ എഫ്ഡി ബുക്ക് ചെയ്യാം. വീ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ വർഷത്തിൽ തവണകളായും വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ , പലിശവരുമാനം…
Read More » -
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്വകാര്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് തെരഞ്ഞെടുക്കപ്പെട്ടു. ഹുറൺ ഇന്ത്യയുടെ 2022 ബർഗണ്ടി പ്രൈവറ്റ് ഹുറൂൺ ഇന്ത്യ 500 പട്ടികപ്രകാരമാണിത്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്കും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയതായും റിപ്പോർട്ടിൽ പറയുന്നു. 16.4 ലക്ഷം കോടി രൂപ വിപണി മൂല്യത്തോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഹുറുൺ ഇന്ത്യ 500 പട്ടികയിൽ ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ടിസിഎസിന് . 11.8 ലക്ഷം കോടി രൂപയുടെ വിപണി മൂല്യവും, മൂന്നാം സ്ഥാനത്തുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന് 9.4 ലക്ഷം കോടി വിപണി മൂല്യവുമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ, സ്വാകാര്യ ഉടമസ്ഥതയിലുള്ള 500 കമ്പനികളുടെ പട്ടികയാണ് റാങ്ക് ചെയ്തിരിക്കുന്നത്. 16,297 കോടി രൂപ അടയ്‌ക്കുന്ന ഏറ്റവും ഉയർന്ന നികുതിദായകൻ കൂടിയാണ് റിലയൻസ്. കഴിഞ്ഞ ആറ് മാസത്തിനിടെ റിലയൻസിന്റെ മൂല്യം 5.1 ശതമാനം കുറഞ്ഞിട്ടുമുണ്ട്. എന്നാൽ ടിസിഎസിന്റെ മൊത്തം മൂല്യം 0.7…
Read More » -
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് അദാനിയുടെ വരവ് വെല്ലുവിളിയല്ലെന്ന് ഐആർസിടിസി
ട്രെയിൻമാൻ സ്വന്തമാക്കി ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന രംഗത്തേക്ക് കൂടി ചുവടുറപ്പിക്കാനൊരുങ്ങുന്ന അദാനിഗ്രൂപ്പിന്റ് കടന്നുവരവ് വെല്ലുവിളിയില്ലെന്ന പ്രതികണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ്. ഐആർസിടിസി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐആർസിടിസി കുത്തക തകർക്കുകയാണ് അദാനിഗ്രൂപ്പിന്റെ ലക്ഷ്യമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐആർസിടിസിയുടെ പ്രതികരണം. ട്രെയിൻമാനെ അദാനി എന്റർപ്രൈസസ് ഏറ്റെടുക്കുന്നത് ഐആർസിടിസിയെ ബാധിക്കില്ലെന്നും, തങ്ങൾക്ക് ഭീഷണിയാവില്ലെന്നുമാണ് ജയറാം രമേശിന്റെ ട്വീറ്റിനോടുള്ള ഐആർസിടിസി പ്രതികരണം. മാത്രമല്ല, ഇതൊരു തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും, ട്രെയിൻമാൻ ഓഹരി മാറ്റൽ പ്രശ്നമാകില്ലെന്നും, ട്രെയിൻമാൻ പങ്കാളികളിൽ ഒരാൾ മാത്രമായതിനാൽ, മറ്റേതെങ്കിലും ഏജൻസി അത് ഏറ്റെടുക്കുന്നത് തങ്ങളഎ ബാധിക്കില്ലെന്നും, എല്ലാ സംയോജന പ്രവർത്തനങ്ങളും ഐആർസിടിസി വഴി തുടരുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.. ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാ’ൻറെ ഓഹരി ഏറ്റെടുക്കാൻ അദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചത് ദുസ്സൂചനയാണെന്ന് പറഞ്ഞുള്ള കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് ഐആർസിടിസി വിശദീകരണം.…
Read More » -
വീണ്ടും യാത്രക്കാരോടും ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്; ജൂൺ 25 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി
ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജൂൺ 25 വരെയുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ജൂൺ 22-നകം സർവീസുകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിരവധി യാത്രക്കാർക്ക് നിരാശാജനകമായ വാർത്തയാണിത്. നേരത്തെ ജൂൺ 24 വരെ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി ഗോ ഫസ്റ്റ് ട്വീറ്റ് ചെയ്തു. യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. പ്രതിസന്ധികൾ കമ്പനി ഉടനടി പരിഹരിക്കുമെന്നും പുനരുജ്ജീവനത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും ഗോ ഫസ്റ്റ് വ്യക്തമാക്കി. ഉടൻ ബുക്കിംഗ് പുനരാരംഭിക്കാൻ കഴിയും എന്ന് ഗോ ഫസ്റ്റ് പറഞ്ഞു. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിന് അപേക്ഷ നൽകിയിരുന്നു, അതിനുശേഷം പ്രവർത്തനങ്ങൾ സ്തംഭിച്ചു. ജൂൺ അവസാനത്തോടെ കാരിയറിന് ഫ്ലൈറ്റ് പ്രവർത്തനം പുനരാരംഭിക്കാൻ കഴിയുമെന്നും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.…
Read More » -
എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് മിസ്ഡ് കോളുകൾ, എസ്എംഎസ്, വാട്ട്‌സ്ആപ്പ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കാം; എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ നിരവധി മാർഗങ്ങൾ നൽകിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് വഴിയും എസ്എംഎസ് വഴിയും മിസ്‌ഡ് കോൾ വഴിയും അക്കൗണ്ട് ബാലൻസ് പരിശോധിക്കാവുന്നതാണ്. എന്നാൽ പലർക്കും ഇതിലൂടെയൊക്കെ എങ്ങനെ ബാലൻസി പരിശോധിക്കണമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് അവരുടെ ബാങ്ക് ബാലൻസ് പരിശോധിക്കാൻ ഈ ഓരോ രീതികളും എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം. എസ്എംഎസ് വഴി അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്ന രീതി: രജിസ്റ്റർ ചെയ്യുന്നതിനായി നിങ്ങളുടെ ഫോണിൽ നിന്നും 07208933148 എന്ന നമ്പരിലേക്ക് ‘ആർഇജി അക്കൗണ്ട് നമ്പർ’ അയക്കുക. രജിസ്റ്റർ ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് ‘ബിഎഎൽ’ എന്ന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +919223766666 എന്നതിലേക്ക് എസ്എംഎസ് അയച്ചാൽ മതി. മിസ്ഡ് കോൾ രീതി: ആദ്യംതന്നെ നേരത്തെ ചെയ്തതുപോലെ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം. ശേഷം, നിങ്ങളുടെ അക്കൗണ്ട് ബാലൻസ്…
Read More » -
ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ; 1000 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ടുകൾ
ബെംഗളൂരു: പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും കൂട്ടപിരിച്ചിവിടൽ. കമ്പനിയുടെ പുനർനിർമ്മാണ പ്രക്രിയയുടെ ഭാഗമായി ,1000 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളർ ടേം ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് യുഎസിലെ വായ്പക്കാരുമായി കമ്പനി നിയമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് പുതിയ വാർത്ത. എന്നാൽ പിരിച്ചുവിടലിനെ കുറിച്ച് ബൈജൂസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല ഏറ്റവും പുതിയ പിരിച്ചുവിടൽ കമ്പനിയുടെ ഏകദേശം 2% തൊഴിലാളികളെ ബാധിച്ചേക്കും. കഴിഞ്ഞ വർഷം ബൈജൂസ് രണ്ട് താവനകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടിരുന്നു. ലാഭക്ഷമത കൈവരിക്കുന്നതിനായി കമ്പനി സ്വീകരിച്ച ചെലവ് ചുരുക്കൽ നടപടികൾക്ക് അനുസൃതമായാണ് ഏറ്റവും പുതിയ പിരിച്ചുവിടലുകൾ. 2022 ഒക്‌ടോബർ മുതൽ ആറ് മാസത്തിനുള്ളിൽ 2,500 തൊഴിൽ വെട്ടിക്കുറയ്ക്കുന്നതായി ബൈജൂസ് പ്രഖ്യാപിച്ചിരുന്നു. 2023 മാർച്ചോടെ കമ്പനി ലാഭകരമാക്കാനുള്ള പദ്ധതി അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ്…
Read More » -
ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്; രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്
ഈ വർഷം ഏകദേശം 6500 ഓളം അതിസമ്പന്നർ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ 2023ലെ റിപ്പോർട്ടിലാണ് 6500 ഓളം സമ്പന്നർ ഈ വർഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഏകദേശം 7,500 മില്യണയർമാരാണ് ഇന്ത്യ വിട്ടു പോയത്. ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് 2023 റിപ്പോർട്ട് പ്രകാരം, മുൻവർഷത്തെ കണക്കിൽ നിന്നും കുറവാണ് ഈ വർഷത്തെ കൊഴിഞ്ഞുപോക്ക്. 8.2 കോടി രൂപയോ (ഒരു മില്യൺ യു എസ് ഡോളർ) അതിൽ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരിൽ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂർ, യുഎസ്, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെൻലേ പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ ഡാഷ്ബോർഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികൾ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്. 2022ലെ റെക്കോർഡ് ഭേദിച്ച…
Read More »