Business
-
ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്, ജൂൺ 9 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി
ദില്ലി: ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും നീട്ടി ഗോ ഫസ്റ്റ്. രാജ്യത്തെ ലോ ബജറ്റ് എയർലൈനുകളിൽ ഒന്നായ ഗോ ഫസ്റ്റ് നേരത്തെ ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. എയർലൈൻ ഇതിനകം തന്നെ ടിക്കറ്റ് വിതരണം നിർത്തിയിട്ടുണ്ട്. 2023 ജൂൺ 7 വരെ വിമാന സർവീസുകൾ നിർത്തിവയ്ക്കുമെന്ന് എയർലൈൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്വമേധയാ പാപ്പരത്ത നടപടികൾക്കായി ഫയൽ ചെയ്തിരുന്നു. എയർലൈൻ. പാപ്പരത്ത പരിഹാര പ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഗോ ഫസ്റ്റിന്റെ സീനിയർ എക്‌സിക്യൂട്ടീവുകൾ തിങ്കളാഴ്ച ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎയുടെ ഉദ്യോഗസ്ഥരുമായി അതിന്റെ പുനരുജ്ജീവന പദ്ധതികൾ ചർച്ച ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിമാനക്കമ്പനിയോട് 30 ദിവസത്തിനകം പുനരുജ്ജീവന പദ്ധതി സമർപ്പിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ദേശീയ തലസ്ഥാനത്ത് യോഗം…
Read More » -
അയ്യയ്യോ ! ഉയർന്ന പെൻഷന് ഇതുവരെ അപേക്ഷിച്ചില്ലേ? സമയപരിധി ജൂൺ 26 വരെ മാത്രം
ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇപിഎഫ്ഒ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി. ഇത് രണ്ടാം തവണയാണ് ഇപിഎഫ്ഒ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇപിഎഫ്ഒ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി. പിന്നീട് 26 ജൂൺ 2023 വരെ നീട്ടി. സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇപിഎഫ്ഒ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം. എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ…
Read More » -
മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: പ്രധാനമന്ത്രി മത്സ്യസമ്പാദ യോജന (പി.എം.എം.എസ്.വൈ 2021-22,2022-2023) പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് യൂണിറ്റിനു ചെലവാകുന്ന തുകയുടെ 40 ശതമാനം നിരക്കിലും പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 60 ശതമാനം നിരക്കിലും സബ്സിഡി ലഭിക്കും. അപേക്ഷകർ അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. ഫോൺ നം: കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് – 0481 2566823, കോട്ടയം മത്സ്യഭവൻ – 0481 2566823, വൈക്കം മത്സ്യഭവൻ – 04829 291550, പാലാ മത്സ്യഭവൻ 0482 2299151. അപേക്ഷകൾ ജൂൺ 15 ന് വൈകുന്നേരം അഞ്ചുമണിക്കു മുമ്പ് സമർപ്പിക്കണം.
Read More » -
10 ലക്ഷം ഇട്ടാൽ 20 ലക്ഷം തിരിച്ചെടുക്കാം! നിക്ഷേപം ഡബിൾ ആക്കാം.. സുരക്ഷിത പദ്ധതി ഇതാ!
പണം ലാഭിക്കാനും, വരുമാനമുണ്ടാക്കാനും വ്യത്യസ്ത നിക്ഷേപപദ്ധതികൾ ഇന്ന് നിലവിലുണ്ട്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം ഇപ്പോഴും ബാങ്ക്, പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ എൽഐസി സ്കീമുകൾ തന്നെയൈണ് തെരഞ്ഞെടുക്കുക . നിക്ഷേപങ്ങൾക്ക് മികച്ച റിട്ടേൺ ഉറപ്പുനൽകുന്ന, നിക്ഷേപം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസിന്റെ അത്തരമൊരു പദ്ധതിയെക്കുറിച്ച് നോക്കാം. പോസ്റ്റ് ഓഫീസ് കിസാൻ വികാസ് പത്ര: ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. കൂടാതെ 2.5 വർഷത്തെ ലോക്ക്-ഇൻ കാലയളവും നൽകുന്നു. 1000 രൂപ മുതൽ നിക്ഷേപിക്കാം. 100 രൂപയുടെ ഗുണിതമായി നിക്ഷേപം ഉയർത്താം. നിക്ഷേപത്തിന് പരിധിയില്ല. പ്രായ പരിധിയില്ലാതെ നിക്ഷേപിക്കാനും സാധിക്കും. പണം ലാഭിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു കിസാൻ വികാസ് പത്രയുടെ പ്രാരംഭ ലക്ഷ്യം. കേന്ദ്ര ഗവൺമെന്റ് നടത്തുന്ന ഒരു ഒറ്റത്തവണ നിക്ഷേപ പദ്ധതിയാണിത്. പണം ഇരട്ടിയാകും ഈ പോസ്റ്റ് ഓഫീസ് സ്കീമിൽ, നിക്ഷേപം കാലാവധിയോളം തുടർന്നാൽ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാൻ വികാസ് പത്രയുടെ നേട്ടം.…
Read More » -
യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്; ഒരൊറ്റമാസം, ഒന്നും രണ്ടുമല്ല, 941 കോടി ഇടപാടുകൾ!
യു.പി.ഐ. വഴിയുള്ള പണമിടപാടിൽ പുതിയ റെക്കോഡ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഈ വർഷം മെയ് മാസത്തിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചു. ആദ്യമായാണ് ഒരുമാസം ഇടപാടുകൾ 900 കോടി കടക്കുന്നത്. 14.89 ലക്ഷം കോടി മൂല്യമുള്ള ഇടപാടുകളാണ് മെയ് മാസത്തിൽ മാത്രമായി നടന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മെയ് മാസത്തെ അപേക്ഷിച്ച്, ഇടപാട് മൂല്യത്തിൽ വലിയ വർധനവും രേഖപ്പെടുത്തി. മാർച്ചിലെ 14.10 ലക്ഷം കോടി രൂപയുടെ റെക്കോഡാണ് മറികടന്നത്. 2022 മേയിൽ 595.52 കോടി ഇടപാടുകളിലായി 10.41 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ പി സി ഐ) കണക്കുകൾ പ്രകാരം മെയിലെ അവസാന പത്ത് ദിവസങ്ങളിൽ ഏകദേശം 3.96 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ നടന്നു. കഴിഞ്ഞ സാമ്പത്തികവർഷം 8300 കോടി…
Read More » -
നിയന്ത്രണങ്ങളുമായി പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്; നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ല
ദില്ലി: പുതിയ ഡിജിറ്റൽ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള പ്രക്രിയ താൽക്കാലികമായി നിർത്തിവെച്ച് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് (ഐപിപിബി). അതേസമയം, ഉപഭോക്താക്കൾക്ക് പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന അടിസ്ഥാന സേവിംഗ്‌സ്, റെഗുലർ സേവിംഗ്‌സ്, പ്രീമിയം സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള മറ്റ് തരത്തിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകൾ ഇപ്പോഴും തുറക്കാനാകും. പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ തുറക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും അത് നിലവിലുള്ള അക്കൗണ്ട് ഉടമകളെ ബാധിക്കില്ലെന്നും എല്ലാ സേവനങ്ങളും തുടർന്നും ലഭിക്കുന്നതാണെന്നും ഐപിപിബി അറിയിച്ചു. പുതിയ ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കുന്നത് തടഞ്ഞത് എന്തുകൊണ്ടാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റൽ സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന സവിശേഷതകളും നേട്ടങ്ങളും പേപ്പർവർക്കുകളില്ലാതെ വേഗത്തിലും അനായാസമായും സ്വയം രജിസ്ട്രേഷൻ നടത്താം. തടസ്സമില്ലാത്ത ഓൺലൈൻ ഇടപാടുകൾക്കായി റുപേ വെർച്വൽ ഡെബിറ്റ് കാർഡ് നൽകുന്നു. പ്രതിമാസ ഇ-സ്റ്റേറ്റ്‌മെന്റുകൾ സൗജന്യമായി സ്വീകരിക്കുക. ബിൽ പേയ്‌മെന്റ്, റീചാർജ് ഓപ്ഷനുകൾ ലഭ്യമാണ്. മിനിമം പ്രതിമാസ ശരാശരി ബാലൻസ് ആവശ്യമില്ല. പ്രാഥമിക ബാലൻസ് ആവശ്യമില്ലാതെ…
Read More » -
ഗെയിം കളിക്കാൻ ആളെ വേണം; ശമ്പളം 10 ലക്ഷം രൂപ
ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ജോലി? അതേ, ഒരു പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയ്ക്ക് ഗെയിം കളിക്കാൻ ഒരാളെ വേണം. ചുമ്മാതല്ല ശമ്പളമായി പത്തുലക്ഷം രൂപ നൽകും. പ്രമുഖ സ്മാർട്ട്‌ഫോൺ ബ്രാൻഡ് ആയ iQOO ആണ് ചീഫ് ഗെയിമിംഗ് ഓഫീസറെ (സിജിഒ) തേടുന്നത്. മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി പറയുന്നത്. ഗെയിമിങ്ങിനോട് അതിയായ അഭിനിവേശമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ആറുമാസത്തേക്ക് പത്തുലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുക. ഈ അവസരം 25 വയസ്സിന് താഴെയുള്ള യുവ ഗെയിമിംഗ് പ്രേമികളെ ലക്ഷ്യം വച്ചുള്ളതാണ്, ഗെയിമിംഗിനോടുള്ള അവരുടെ ഇഷ്ടം പൂർത്തീകരിക്കുന്നതോടൊപ്പം ലാഭകരമായ ഒരു കരിയറാക്കി മാറ്റാനുള്ള അവസരവുമാണ് കമ്പനി ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കമ്പനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആറുമാസക്കാലം കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കണം. ലോകത്തിലെ ഏറ്റവും കൂൾ ജോലിയിലേക്ക് ഉദ്യോഗാർത്ഥികളെ തേടുന്നു എന്ന കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആണ് ഇതുമായി ബന്ധപ്പെട്ട പരസ്യം നൽകിയിരിക്കുന്നത്.…
Read More » -
ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കാം
ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യാനുള്ള കാലാവധി 2023 ജൂലൈ 31 വരെയാണ്. ഏത് ആദായ നികുതി ഫോമാണ് നിങ്ങൾ നൽകേണ്ടതെന്ന് സംശയത്തിലാണോ? ഒരു വ്യക്തിക്ക് നാല് ആദായ നികുതി റിട്ടേൺ (ITR) ഫോമുകൾ ബാധകമാണ്. ഓൺലൈൻ ആയും ഇപ്പോൾ ഐടിആർ ഫയൽ ചെയ്യാം. ശരിയായ ഐടിആർ ഫയലിംഗ് ഫോം തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ഐടിആർ ഫയൽ ചെയ്യുമ്പോഴുള്ള ഏറ്റവും സാധാരണമായ തെറ്റുകളിലൊന്ന് തെറ്റായ ഐടിആർ ഫോം ഉപയോഗിക്കുന്നതാണ്. തെറ്റായ ഫോം ഉപയോഗിക്കുന്നത് ആദായനികുതി വകുപ്പ് അപേക്ഷ നിരസിക്കാൻ കാരണമായേക്കും ആരാണ് ഐടിആർ ഫയൽ ചെയ്യേണ്ടത്? നിങ്ങളുടെ വരുമാനത്തിന്റെ ആകെത്തുക അടിസ്ഥാന ഇളവ് പരിധിയുടെ പരിധിയേക്കാൾ കൂടുതലാണെങ്കിൽ നിങ്ങൾ നിർബന്ധമായും ഐടിആർ ഫയൽ ചെയ്യേണ്ടതുണ്ട്. എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനവും ഉൾപ്പെടുത്തണം. 60 വയസ്സിന് താഴെയുള്ളവർക്ക് 2.50 ലക്ഷം രൂപയും 60-നും 80-നും ഇടയിൽ പ്രായമുള്ളവർക്ക് 3…
Read More » -
പെട്രോളിനും ഡീസലിനും ഒരു രൂപ കുറച്ച് ഇൻഡോ-റഷ്യൻ ഓയിൽ കമ്പനിയായ നയാരയും
പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് പ്രമുഖ എണ്ണ വിതരണ കമ്പനിയായ നയാര എനർജി. റിലയൻസ് അടുത്തിടെ എണ്ണ വിലയിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് നയാരയുടെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം. സർക്കാർ ഉടമസ്ഥതയിലുള്ള ചില്ലറ വ്യാപാരികൾ വിൽക്കുന്ന ഇന്ധനത്തേക്കാൾ ഒരു രൂപ കുറച്ച് പെട്രോളും ഡീസലും വിൽക്കുമെന്നാണ് ഇൻഡോ-റഷ്യൻ ഓയിൽ കമ്പനിയായ നയാര എനർജി പ്രഖ്യാപിച്ചത്. നയാരയുടെ പമ്പുകളിൽ ലിറ്ററിന് ഒരു രൂപയുടെ കുറവാണ് പ്രഖ്യാപിച്ചത്. 2023 ജൂൺ അവസാനം വരെ നയാരയുടെ ഔട് ലെറ്റുകളിൽ ഈ ആനുകൂല്യം ലഭിക്കുമെന്നും നയാര എനർജിയുടെ വക്താവ് പറഞ്ഞു. രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് വിലകുറച്ചതെന്നും നയാര എനർജി അറിയിച്ചു. എന്നാൽ പൊതുമേഖലാ എണ്ണ വിതരണ കമ്പനികളായ ഐഒസിയുടെയും, ബിപിസിഎല്ലിന്റെയും പമ്പുകളിൽ നിലവിലുള്ള വില തന്നെ ആയിരിക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ…
Read More » -
ജൂണിൽ 12 ദിവസം ബാങ്ക് അടച്ചിടും; ജൂണിലെ അവധി ദിനങ്ങൾ അറിയാം
ഓരോ മാസത്തെയും ബാങ്ക് അവധികൾ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ്. പണമിടപാടുകൾ നടത്തുന്നതിനും, ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും അങ്ങനെ പലവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി ബാങ്കുകളിൽ പോകേണ്ടിവരും. 2000 രൂപ നോട്ടുകൾ കയ്യിലുള്ളവർക്ക് സെപ്തംബർ 30 നകം ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. സെപ്തംബർ വരെ സമയമുണ്ടെങ്കിലും നേരത്തെ 2000 ത്തിന്റെ നോട്ട് മാറ്റിയെടുക്കുന്നവരുമുണ്ട്. അവധി ദിനങ്ങൾ അറിയാതിരുന്നാൽ വെറുതെ ബാങ്കിൽ പോയി മടങ്ങേണ്ടിയും വരും.2023 ജൂൺ മാസത്തിലെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എല്ലാ മാസവും ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും. അതേസമയം, രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. ജൂൺ മാസത്തിൽ, പതിവ് വാരാന്ത്യ അവധികൾക്ക് പുറമേ, രഥയാത്ര, ഖർച്ചി പൂജ , ഈദുൽ അസ്ഹ തുടങ്ങിയ ആഘോഷങ്ങൾ കാരണം നിരവധി സംസ്ഥാനങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ)…
Read More »