Breaking NewsKeralaLead NewsNEWSpolitics

തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള അന്തിമ പട്ടികയിൽ 2.69 കോടി വോട്ടര്‍മാര്‍. അന്തിമ വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും. എസ്ഐആറിന് മുന്‍പുള്ള പട്ടികയിൽ നിന്ന് ഒന്‍പത് ലക്ഷത്തോളം പേരുടെ കുറവാണുള്ളത്. ഡിസംബര്‍ 23 പ്രസിദ്ധീകരിച്ച കരട് പട്ടികയിലുണ്ടായിരുന്ന 53,229 പേരെ ഹിയറിങ് കാലയളവയിൽ ഒഴിവാക്കി. മരിച്ചവരെയും , വിദേശ പൗരത്വം നേടിയവരെയും താമസം മാറിയവരെയുമാണ് ഒഴിവാക്കിയത്. എസ്ഐആര്‍ കാലയളവിൽ പേരുചേര്‍ക്കാൻ കിട്ടിയ അപേക്ഷയിൽ 13.51 ലക്ഷം അംഗീകരിച്ചു.

2.23 ലക്ഷം പ്രവാസി വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. പരാതിയുള്ളവര്‍ക്ക് അപ്പീൽ നൽകാമെന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിൽ മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തൻ കേൽക്കര്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ പട്ടികയുമായി താരതമ്യം ചെയ്യുന്പോള്‍ 30 ലക്ഷത്തോളം പേര്‍ പുറത്തായെന്നും അനര്‍ഹര്‍ പട്ടികയിലുണ്ടെന്നുമാണ് സിപിഎം വാദം. അപേക്ഷ നിരസിച്ച പ്രവാസി വോട്ടര്‍മാരുടെ വിവരം കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടക്കത്തിൽ ആരോപണങ്ങള്‍ ഉന്നയിച്ചവരുടെ നിലപാട് മാറിയയെന്നായിരുന്നു ബിജെപിയുടെ അഭിപ്രായം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: