24/03/2026

      യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയൊരുക്കും; നിരന്ത നയതന്ത്ര ഇടപെടലുകളുമായ് പാകിസ്താൻ, തുർക്കി, ഈജിപ്ത്

      24/03/2026

      മതിയായി,യുദ്ധം അവസാനിപ്പിക്കാൻ ധാരണ? ചർച്ചകളെ സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

      23/03/2026

      ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ഊർജ ഇറക്കുമതി ചെയ്തിരുന്നതെങ്കിൽ ഇപ്പോളത് 41 രാജ്യങ്ങളിൽ നിന്നാക്കിയാണ് ഉയർത്തിയിരിക്കുന്നത്‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

      23/03/2026

      ‘ഇതൊരു വല്ലാത്ത കടമ്പ തന്നെ‘! ; ഹൊർമൂസ് കടക്കുന്ന കപ്പലുകളിൽ നിന്നും ടോൾ ഈടാക്കാനുള്ള തീരുമാനത്തിൽ ഇറാൻ; ‘ചില കപ്പലുകളിൽ നിന്ന് 2 മില്യൻ ഡോളർ വാങ്ങും‘

      23/03/2026

      പശ്ചിമേഷ്യൻ യുദ്ധം: ‘1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യത ലോകമെങ്ങും അഭിമുഖീകരിക്കേണ്ടി വരു, ഒരൊറ്റ പരിഹാരമേയുള്ളൂ, ഹോർമൂസ് തുറക്കുക‘ – ഐഇഎ എക്സിക്യൂട്ടീവ് ഡയറക്ടർ

      23/03/2026

      ‘ഞങ്ങളുടെ വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ ഇരുട്ടിലാകാൻ നിങ്ങളും ഒരുങ്ങിയിരുന്നോളൂ‘ ; ഗൾഫ് രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ സായുധ വിപ്ലവ സേനയുടെ ഭീഷണി

      22/03/2026

      ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

      22/03/2026

      റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

      21/03/2026

      ഹാവൂ ആശ്വാസം! ഇന്ന് 2,200 രൂപ കുറഞ്ഞ് 1,07,040 രൂപയായി; ഈ വർഷം ഫെബ്രുവരി 2ന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില

      21/03/2026

      ചെറിയ ആശ്വാസം! ഇറാനിയൻ എണ്ണയ്ക്ക് മേലുള്ള ഉപരോധം നീക്കി; കുടുങ്ങിക്കിടന്ന ടാങ്കറുകളിലെ എണ്ണ വിപണിയിലെത്തിക്കാം

      Business

      • നാലാം പാദത്തില്‍ 272 കോടി രൂപ അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്

        2022 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഉയര്‍ന്ന അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 272.04 കോടി രൂപയാണ് ബാങ്ക് നേടിയ അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 6.79 കോടി രൂപയായിരുന്നു ഇത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ബാങ്കിന്റെ അറ്റാദായം 44.98 കോടി രൂപയാണ്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 9.59 ശതമാനം വര്‍ധിച്ച് 85,320 കോടി രൂപയിലെത്തി. സേവിങ്‌സ് നിക്ഷേപം 22.06 ശതമാനവും കറന്റ് നിക്ഷേപം 12.49 ശതമാനവും വര്‍ധിച്ച് യഥാക്രമം 24,740 കോടി രൂപയും 4,862 കോടി രൂപയിലുമെത്തി. കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 20.38 ശതമാനം വര്‍ധിച്ച് 29,601 കോടി രൂപയായി. പ്രവാസി നിക്ഷേപം 6.13 ശതമാനം വര്‍ധിച്ച് 27,441 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 25,855 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ അനുപാതം മെച്ചപ്പെട്ട് 33.21 ശതമാനത്തിലെത്തി. കാസ, റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍, കോര്‍പറേറ്റ് അക്കൗണ്ടുകള്‍,…

        Read More »
      • യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ

        മുംബൈ: യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് 29.79 ലക്ഷം രൂപ പിഴ ചുമത്തി ആര്‍ബിഐ. ചെറുകിട-പ്രീപേയ്മെന്റ് ഇന്‍സ്ട്രുമെന്റ്സ് (പിപിഐ) ആവശ്യകതകളിലെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് പിഴയിട്ടത്. പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങളുടെ (പിപിഐ) വിതരണവും പ്രവര്‍ത്തനവും സംബന്ധിച്ച ആര്‍ബിഐ നല്‍കിയ ചില നിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിച്ചില്ലെന്നാണ് നിരീക്ഷണം. യൂണിമോനി ഫിനാന്‍ഷ്യല്‍ സര്‍വീസസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കമ്പനിയുടെ പ്രതികരണം പരിഗണിച്ചാണ് പിഴ ചുമത്തിയത്. എന്നിരുന്നാലും, പിഴ, റെഗുലേറ്ററി പാലിക്കുന്നതിലെ പോരായ്മകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കമ്പനി അതിന്റെ ഉപഭോക്താക്കളുമായുള്ള ഏതെങ്കിലും ഇടപാടിനേയോ കരാറിനേയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

        Read More »
      • ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനില്ല; പിഎല്‍ഐ പദ്ധതിയില്‍ നിന്ന് പിന്മാറി ഫോര്‍ഡ്

        പെര്‍ഫോമന്‍സ്-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമില്‍ നിന്ന് (പിഎല്‍ഐ) പിന്മാറി അമേരിക്കന്‍ വാഹന നിര്‍മാതാവായ ഫോര്‍ഡ്. ഇന്ത്യയില്‍ ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി നിക്ഷേപം നടത്തുന്നതില്‍ നിന്ന് പിന്മാറുകയാണെന്നാണ് ഫോര്‍ഡ് അറിയിച്ചത്. കാര്‍ നിര്‍മാണം അവസാനിപ്പിച്ച ശേഷം ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുമെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചത്. 27 വര്‍ഷത്തെ ഇന്ത്യയിലെ സാന്നിധ്യം അവസാനിപ്പിക്കുന്നതായി 2021 സെപ്റ്റംബറിലാണ് ഫോര്‍ഡ് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കാര്യമായ നേട്ടമുണ്ടാക്കാന്‍ ഫോര്‍ഡിന് സാധിച്ചിരുന്നില്ല. കാര്‍ നിര്‍മാണം അവസാനിപ്പിക്കുമെന്നും അതേ സമയം എഞ്ചിന്‍ നിര്‍മാണവും ടെക്നോളജി സര്‍വീസ് ബിസിനസും തുടരുമെന്നുമാണ് കമ്പനി അറിയിച്ചിരുന്നത്. പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ രാജ്യത്തെ ഏതെങ്കിലും ഒരു പ്ലാന്റില്‍ ഇവികള്‍ നിര്‍മിച്ച് കയറ്റി അയക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് ഫോര്‍ഡിന് ഫാക്ടറികള്‍ ഉള്ളത്. ഫോര്‍ഡിനെ ഉള്‍പ്പടെ 20 വാഹന നിര്‍മാതാക്കളെയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ തെരഞ്ഞെടുത്തത്. 45,016 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് തെരഞ്ഞെടുത്ത വാഹന നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നത്. ഫോര്‍ഡ്…

        Read More »
      • യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 1,440 കോടി രൂപയായി

        ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം 8 ശതമാനത്തിലധികം വര്‍ധിച്ച് 1,440 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1,330 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്തം വരുമാനം 20,417.44 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 19,804.91 കോടി രൂപയായിരുന്നുവെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. 2021-22 മുഴുവന്‍ വര്‍ഷവും, സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം മുന്‍ വര്‍ഷത്തെ 2,906 കോടിയില്‍ നിന്ന് 80 ശതമാനം ഉയര്‍ന്ന് 5,232 കോടി രൂപയായി. അതേസമയം മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 80,511.83 കോടിയില്‍ നിന്ന് 80,468.77 കോടി രൂപയായി കുറഞ്ഞു. 2022 മാര്‍ച്ച് 31 വരെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) മുന്‍ വര്‍ഷം ഇതേ കാലയളവിലെ 13.74 ശതമാനത്തില്‍ നിന്ന് 202211.11 ശതമാനമായി മെച്ചപ്പെട്ടു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍,2022 ല്‍ മൊത്ത നിഷ്‌ക്രിയ…

        Read More »
      • എസ്ബിഐ അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി

        രാജ്യത്തെ മുന്‍നിര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്ബിഐ 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 81,327 കോടി രൂപയില്‍ നിന്ന് 82,613 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ കണ്‍സോളിഡേറ്റ്ഡ് അറ്റാദായം മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ 6,126 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 56 ശതമാനം വര്‍ധിച്ച് 9,549 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തിക (എന്‍പിഎ) 2022 മാര്‍ച്ച് 31 ലെ വായ്പകളുടെ 3.97 ശതമാനമായി കുറഞ്ഞു. 2021 ലെ ഇതേ കാലയളവിലെ 4.98 ശതമാനത്തില്‍ നിന്നാണ് കുറവ് രേഖപ്പെടുത്തിയത്. അറ്റ നിഷ്‌ക്രിയ ആസ്തി 2022 മാര്‍ച്ച് 31-ന് മുന്‍വര്‍ഷത്തെ 1.50 ശതമാനത്തില്‍ നിന്ന് 1.02 ശതമാനമായി കുറഞ്ഞു. സ്റ്റാന്റ് എലോണ്‍…

        Read More »
      • ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്

        ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഇലോണ്‍ മസ്‌ക്. ട്വിറ്ററിലെ സ്പാമുകളുടെയും വ്യാജ അക്കൗണ്ടുകളുടെയും വിശദാംശങ്ങള്‍ ലഭിക്കുന്നതുവരെ ആവും ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുക. 44 ബില്യണ്‍ ഡോളറിനാണ് മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കുന്നത്. മോണിറ്റൈസ് ചെയ്യാവുന്ന പ്രതിദിന ഉപഭോക്താക്കളില്‍ അഞ്ച് ശതമാനത്തില്‍ താഴെ വ്യാജ/ സ്പാം അക്കൗണ്ടുകശ് ഉണ്ടെന്ന് ഈ മാസം ആദ്യം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ആദ്യ പാദത്തില്‍ 229 മില്യണ്‍ ഉപഭോക്താക്കളാണ് പരസ്യങ്ങളോടെ ട്വിറ്റര്‍ ഉപയോഗിച്ചത്. മസ്‌കുമായുള്ള കരാര്‍ ഉറപ്പിക്കുംവരെ പരസ്യവരുമാനം, ഭാവി പദ്ധതികള്‍ തുടങ്ങി നിരവധി അനിശ്ചിതത്വങ്ങള്‍ നേരിടേണ്ടി വന്നതായി ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. പ്രീമാര്‍ക്കറ്റ് ട്രേഡിംഗില്‍ ട്വിറ്ററിന്റെ ഓഹരികള്‍ 20% ആണ് ഇടിഞ്ഞത്. വിഷയത്തില്‍ ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ട്വിറ്റര്‍ ഏറ്റെടുത്തു കഴിഞ്ഞാല്‍ പ്ലാറ്റ്ഫോമിലെ സ്പാം ബോട്ടുകളെല്ലാം നീക്കുമെന്ന് മസ്‌ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

        Read More »
      • ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 31 ശതമാനം വര്‍ധിച്ചു

        ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.7 ശതമാനം വര്‍ധിച്ച് 40.19 ബില്യണ്‍ ഡോളറായെന്ന് റിപ്പോര്‍ട്ട്. പെട്രോളിയം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, കെമിക്കലുകള്‍ തുടങ്ങിയ മേഖലകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമെന്നും സര്‍ക്കാര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വ്യാപാര കമ്മി 20.11 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നിട്ടും ഈ മേഖലകള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചെന്ന് വാണിജ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ മാസം രാജ്യത്തെ ഇറക്കുമതി 30.97 ശതമാനം ഉയര്‍ന്ന് 60.3 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിലെ പെട്രോളിയം, ക്രൂഡ് ഓയില്‍ ഇറക്കുമതി 87.54 ശതമാനം ഉയര്‍ന്ന് 20.2 ബില്യണ്‍ ഡോളറിലെത്തി. കല്‍ക്കരി, ബ്രിക്വെറ്റ്സ് എന്നിവയുടെ ഇറക്കുമതി 2021 ഏപ്രിലില്‍ 2 ബില്യണ്‍ ഡോളറില്‍ നിന്ന് 4.93 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും, സ്വര്‍ണ്ണ ഇറക്കുമതി 2021 ഏപ്രിലിലെ 6.23 ബില്യണ്‍ ഡോളറില്‍ നിന്ന് കഴിഞ്ഞ മാസം ഏകദേശം 72 ശതമാനം ഇടിഞ്ഞ് 1.72 ബില്യണ്‍ ഡോളറായി. എന്‍ജിനീയറിങ്…

        Read More »
      • ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ ഇടിവ്; 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി

        പൊതുമേഖല ബാങ്കായ ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് പാദത്തില്‍ 42 ശതമാനം കുറഞ്ഞ് 984 കോടി രൂപയായി. വര്‍ഷാടിസ്ഥാനത്തില്‍ നിന്നും ത്രൈമാസാടിസ്ഥാനത്തിലേക്ക് ഡിടിഎ കണക്കാക്കല്‍ മാറ്റിയതിനാലാണ് ലാഭത്തില്‍ കുറവുണ്ടായതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,709 കോടി രൂപയായിരുന്നുവെന്നും അതില്‍ 913 കോടി രൂപ ഡിടിഎ മാത്രമായിരുന്നുവെന്നും ബാങ്ക് വ്യക്തമാക്കി. നികുതി കഴിഞ്ഞുള്ള ലാഭം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,005 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വര്‍ധിച്ച് 3,945 കോടി രൂപയായി. അറ്റ പലിശ വരുമാനം (എന്‍ഐഐ) മുന്‍വര്‍ഷത്തെ 3,334 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 4,255 കോടി രൂപയായി. ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതായാണ് കണക്കുകള്‍ കാണിക്കുന്നത്. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 138 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞ് 9.85 ശതമാനത്തില്‍ നിന്ന് 8.47 ശതമാനമായി. അറ്റ എന്‍പിഎ 110 ബിപിഎസ്…

        Read More »
      • ഡിജിറ്റല്‍ ബാങ്കിംഗ് മേഖലയില്‍ വന്‍ പദ്ധതികളുമായി കാനറ ബാങ്ക്; 1000 കോടി രൂപ നിക്ഷേപിക്കും

        സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കാനറ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്. മൊബൈല്‍ ബാങ്കിംഗ്, ഡാറ്റ അനലിറ്റിക്‌സ് എന്നിവയുള്‍പ്പെടെ ഡിജിറ്റല്‍ ഇക്കോ സിസ്റ്റത്തിനായി കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി 800 കോടി രൂപ വായ്പാ ദാതാവ് ഇതിനകം ചെലവഴിച്ചിട്ടുണ്ട്. പ്രവര്‍ത്തനച്ചെലവിലെ ഒരു ഭാഗം ഡിജിറ്റല്‍ രംഗം ശക്തിപ്പെടുത്താനാണ് വിനിയോഗിച്ചിട്ടുള്ളത്. ഇതിനകം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ – യോനോ, ബാങ്ക് ഓഫ് ബറോഡ – ബോബ് വേള്‍ഡ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ ബാങ്കുകള്‍ സൂപ്പര്‍ ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്.…

        Read More »
      • 20 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍ നിര്‍ബന്ധം

        പാന്‍, ആധാര്‍ കൈവശമില്ലാത്തവര്‍ക്ക് വലിയ ബാങ്ക് ഇടപാടുകള്‍ ഇനി പ്രയാസമാകും. 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിന്‍വലിക്കലിനും പാന്‍, ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പുതുക്കിയ നിയമം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) പുറത്തിറക്കി. ഉയര്‍ന്ന തുകയ്ക്ക് നിലവില്‍ ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇനി മുതല്‍ ആധാറോ പാന്‍ കാര്‍ഡോ ഇല്ലാതെ ഇടപാടുകള്‍ നടന്നാല്‍ ബാങ്കുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകും. വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളില്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒന്നോ അതിലധികമോ അക്കൗണ്ടുകളില്‍നിന്ന് 20 ലക്ഷത്തില്‍ കൂടുതല്‍ തുക പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാന്‍, ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കണം. കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകമാണ്. 20 ലക്ഷത്തിന് മുകളിലെ ഇടപാടുകള്‍ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജനറലിനോ ഡയറക്ടര്‍ ജനറലിനോ സമര്‍പ്പിക്കണം. ഇത് പരിശോധിച്ച് ഉറപ്പു വരുത്താതെ…

        Read More »
      Back to top button
      error: