BusinessTRENDING

മുത്തൂറ്റ് ഫിനാന്‍സിന്റെ കടപ്പത്ര വില്‍പ്പന ആരംഭിച്ചു

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരിയാക്കി മാറ്റാനാവാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ വില്‍പ്പന ഇന്ന് മുതല്‍. 300 കോടി രൂപയോളം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 1000 രൂപയാണ് മുഖവില. 75 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു വലിപ്പം. 225 കോടി മുതല്‍ 300 കോടി വരെ അധികമായി സമാഹരിക്കാനുള്ള ഓപ്ഷനോടുകൂടിയാണ് ഇഷ്യു അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങള്‍ ബിഎസ്ഇയില്‍ ആണ് ലിസ്റ്റ് ചെയ്യുന്നത്. കടപ്പത്രത്തിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വായ്പാ വിതരണത്തിനായി ആണ് മുത്തൂറ്റ് വിനിയോഗിക്കുക.

എഎപ്ലസ് സ്റ്റേബിള്‍ റേറ്റിങ്ങുള്ള കടപ്പത്ര വിതരണം മെയ് 25ന് ആരംഭിച്ച് ജൂണ്‍ 17ന് അവസാനിക്കും. പ്രതിമാസ- വാര്‍ഷിക അല്ലെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ ലഭ്യമാകുന്ന തരത്തിലുള്ള ഓപ്ഷനുകളിലാണ് കടപ്പത്രങ്ങള്‍ അവതരിപ്പിക്കുന്നത്. കടപ്പത്രങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് 7.25 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക ആദായം നേടാം. നിക്ഷേപകര്‍ക്ക് മികച്ച റേറ്റിംഗും ആകര്‍ഷകമായ പലിശയും ഇഷ്യൂവിലൂടെ നേടാനാവുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

Back to top button
error: