സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്തി യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് പുതുക്കി 2.75 ശതമാനമാക്കി. നിലവില്‍ നല്‍കിയിരുന്നത് 2.90 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തില്‍ നിന്നും 3.10 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ഞൂറു കോടി രൂപ മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം പലിശ ലഭിക്കും. ആയിരം കോടിക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 3.55 ശതമാനമാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് 2.90 ശതമാനമായിരുന്നു. യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ വിവിധ കാലാവധിയിലുള്ളതും രണ്ടു കോടി രൂപയ്ക്ക് താഴെയുള്ളതുമായ നിക്ഷേപങ്ങള്‍ക്ക് മൂന്നു മുതല്‍ 5.50 ശതമാനം വരെയാണ് പലിശ നല്‍കുന്നത്. മേയ് പതിനൊന്നിന് ബാങ്ക് എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ആറുമാസത്തേക്ക് 7.15 ശതമാനം, ഒരു വര്‍ഷത്തേക്ക് 7.35 ശതമാനവുമാണ് എംസിഎല്‍ആര്‍. ആര്‍ബിഐ റിപോ നിരക്ക് 40 ബേസിസ് പോയിന്റ് ഉയര്‍ത്തിയതോടെ മിക്ക ബാങ്കുകളും അവയുടെ പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു.