BusinessTRENDING

ചൈനയിലെ എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നുവെന്ന് എയര്‍ബിഎന്‍ബി ഇങ്ക്

പ്രമുഖ റൂം റെന്റല്‍ സ്ഥാപനമായ എയര്‍ബിഎന്‍ബി ഇങ്ക് ചൈനയിലെ എല്ലാ ആഭ്യന്തര ബിസിനസും അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിഎന്‍ബിസി ആണ് പ്രമുഖ റൂം റെന്റല്‍ ദാതാക്കളെ സംബന്ധിച്ചുള്ള ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച രാവിലെ തന്നെ ബീജിംഗില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ഒരു വിഭാഗത്തോട് കമ്പനി ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എയര്‍ബിഎന്‍ബിയുടെ എല്ലാ ചൈനീസ് ലിസ്റ്റിംഗുകളും വീടുകളും റൂമുകളും മറ്റ് ഓഫര്‍ പ്രഖ്യാപിത സര്‍വീസുകളും ഈ സീസണില്‍ തന്നെ നീക്കം ചെയ്യപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാണെങ്കിലും യുഎസ്, ചൈന എന്നിവിടങ്ങളില്‍ കോര്‍ ബിസിനസുകളുള്ള ഓയോ റൂംസ് നേരത്തെ തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഇരു രാജ്യങ്ങളിലും നിര്‍ത്തലാക്കിയിരുന്നു. ഇന്ത്യയിലും തെക്ക് കിഴക്കന്‍ രാജ്യങ്ങളിലും ബിസിനസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടെന്നാണ് അന്ന് ഓയോ വ്യക്തമാക്കിയത്. എന്നാല്‍ എയര്‍ ബിഎന്‍ബിയുടെ പുതിയ തീരുമാനത്തിന് പിന്നില്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

Signature-ad

കമ്പനി പുറത്തുവിട്ടിട്ടുള്ള വിവരങ്ങള്‍ അനുസരിച്ച് 2007ല്‍ ആരംഭിച്ച കമ്പനിക്ക് നാല് ദശലക്ഷത്തിലധികം ഹോസ്റ്റിംഗ് യൂണിറ്റുകളുണ്ട്. വീടിനോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഹോം സ്റ്റേകള്‍ പോലെ ആതിഥേയരെ ചേര്‍ക്കുന്ന കമ്പനിക്ക് ഓയോ പോലെ സ്വന്തമായി ഒരു ഹോട്ടല്‍ മുറി പോലുമില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ തന്നെ സേവനദാതാക്കളില്‍ മുന്‍നിരക്കാരായി എയര്‍ബിഎന്‍ബി ഇങ്ക് മാറുകയും ചെയ്തു.

Back to top button
error: