Breaking NewsIndiaLead NewsNEWSpolitics

പാർലമെന്റിൽ പുതു ചരിത്രത്തിന് വഴിയൊരുങ്ങി; പ്രതിപക്ഷ പ്രതിഷേധത്തിനിടെ മൂന്നു ശ്രദ്ധേയ പദ്ധതികൾ അവതരിപ്പിക്കാനുള്ള അനുമതി നേടി കേന്ദ്രസർക്കാർ; 07 പേർ അനുകൂലിച്ചു,126 പേർ എതിർത്ത് വോട്ടു ചെയ്തു

ന്യൂഡൽഹി: ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും മണ്ഡല പുനർനിർണയം നടത്തുന്നതിനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമായി മൂന്ന് പ്രധാന ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചു. വോട്ടെടുപ്പിലൂടെയാണ് ബില്ലുകളുടെ അവതരണത്തിന് അംഗീകാരം ലഭിച്ചത്.

ആകെ 333 അംഗങ്ങളിൽ 207 പേർ അനുകൂലിക്കുകയും 126 പേർ എതിർക്കുകയും ചെയ്തു. 2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ സംവരണം നടപ്പിലാക്കാനാണ് സർക്കാരിന്റെ പദ്ധതി.

Signature-ad

ബില്ലവതരണത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് പ്രതിപക്ഷം. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളും ആഭ്യന്തര മന്ത്രി അമിത് ഷായുമാകും ലോക്‌സഭയിൽ ബില്ലുകൾ അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: