December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി ഉപരോധങ്ങൾ; ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി

        മോസ്കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി. പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി. എസ് ആന്റ് പി കഴിഞ്ഞയാഴ്ച റഷ്യയുടെ റേറ്റിംഗ് ജങ്ക് പദവിയിലേക്ക് (അപകടകരം എന്ന നില) താഴ്ത്തി. ഈ ആഴ്ച ആദ്യം ഒരു ഉന്നത എംഎസ്സിഐ എക്സിക്യൂട്ടീവ് റഷ്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിക്ഷേപിക്കാനാകാത്തത് എന്ന് വിളിച്ചതിന് ശേഷം, അവരുടെ എല്ലാ സൂചികകളില്‍ നിന്നും റഷ്യന്‍ ഓഹരികള്‍ നീക്കം ചെയ്യുമെന്ന് ബുധനാഴ്ച സൂചികകളായ എഫ്ടിഎസ്ഇ റസ്സലും എംഎസ്സിഐയും പ്രഖ്യാപിച്ചു. മാര്‍ച്ച് 7 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ പറഞ്ഞു. എംഎസ്സിഐ റഷ്യന്‍ സൂചികകളെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് ഒറ്റപ്പെട്ട വിപണികളിലേക്ക് പുനഃക്രമീകരിക്കുകയാണെന്നും അറിയിച്ചു. എംഎസ്സിഐയുടെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കില്‍ റഷ്യക്ക് 3.24 ശതമാനം വെയ്റ്റിംഗ് ഉണ്ട്. ഇന്‍ഡെക്‌സ് ദാതാവിന്റെ ആഗോള ബെഞ്ച്മാര്‍ക്കില്‍ ഏകദേശം 30 ബേസിസ് പോയിന്റ് വെയ്റ്റിംഗ് ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഈ…

        Read More »
      • യുക്രൈനെ സഹായിക്കാന്‍ ചെല്‍സി എഫ്‌സിയെ വില്‍ക്കുന്നു….

        കിവ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി എഫ്‌സിയെ വില്‍ക്കുമെന്ന് അറിയിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഒരു ചാരിറ്റി ഫണ്ടും രൂപീകരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അവസാനം തന്നെ അബ്രോമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞിരുന്നു. നിലവില്‍ ക്ലബ്ബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നടത്തിപ്പ് അവകാശം. 2003ല്‍ ആണ് ഏകദേശം 1500 കോടിക്ക് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആദ്യ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന ട്രോഫികള്‍ ചെല്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അബുദാബിയില്‍ വെച്ച് ആദ്യമായി ചെല്‍സി ആദ്യ ക്ലബ്ബ് ലോകകപ്പ് നേടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് അബ്രമോവിച്ച് എന്നാണ്…

        Read More »
      • വിസ, മാസ്റ്റര്‍ കാര്‍ഡ് റഷ്യയുമായുള്ള ഇടപാടുകളില്‍ നിന്നും പിന്മാറി

        കിവ്: യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ റഷ്യയിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്. റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. അതേസമയം 2 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുദ്ധക്കെടുതിയനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കുമെന്ന് വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ അറിയിച്ചു. മാസ്റ്റര്‍ കാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ നടത്തിയ ആകെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 4 ശതമാനം റഷ്യയില്‍ നിന്നാണെങ്കില്‍ യുക്രെയ്‌ന്റെ സംഭാവന 2 ശതമാനമാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമനുസരിച്ച് ആ രാജ്യത്തു നിന്നും ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ വിസ കാര്‍ഡ് അതിന്റെ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനവുമായ വിടിബിയും (വിടിബിആര്‍എംഎം) ഉള്‍പ്പെടെ വിവിധ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച യു എസ്, ബ്രിട്ടന്‍, യൂറോപ്പ്,…

        Read More »
      • ഫെബ്രുവരിയിലെ കിയ മോട്ടോഴ്‌സിന്റെ വില്‍പ്പന 8.5 % വര്‍ധിച്ചു

        അനന്തപൂര്‍: ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ നേട്ടം കൊയ്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കഴിഞ്ഞമാസത്തെ വില്‍പ്പന 8.5 ശതമാനം വര്‍ധിച്ച് 18,121 യൂണിറ്റായി ഉയര്‍ന്നതായി കിയ ഇന്ത്യ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ 16,702 യൂണിറ്റുകളായിരുന്നു കിയ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി തുടരുന്നതായി കമ്പനി പറയുന്നു. കിയയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 6,575 യൂണിറ്റുകളുമായി സെല്‍റ്റോസാണ് ഒന്നാമതുള്ളത്. സോനെറ്റ്, കാര്‍ണിവല്‍ എന്നീ മോഡലുകള്‍ യഥാക്രമം 6154, 283 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിഞ്ഞത്. ഫെബ്രുവരി പകുതിയോടെ വില്‍പ്പന ആരംഭിച്ച കാരന്‍സിന്റെ 5,109 യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി വ്യക്തമാക്കി. ”കാരന്‍സിന്റെ വിതരണം കൂടി ആരംഭിച്ചതിലൂടെ ഇന്ത്യയില്‍ സ്ഥാനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിലൂടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കാനും ലക്ഷ്യമിടുന്നു” – കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞതായി…

        Read More »
      • റഷ്യ-ഉക്രൈന്‍ സംഘര്‍ഷം: സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ പാം ഓയില്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ഇന്ത്യ

        മുംബൈ: ഉക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണ വിതരണത്തിന്റെ നഷ്ടം നികത്താന്‍ രാജ്യത്തേക്കുള്ള പാം ഓയില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്തോനേഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യയിലെ സര്‍ക്കാര്‍, വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ ഉപഭോക്താക്കളായ ഇന്ത്യ, പാമോയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും വാങ്ങാന്‍ മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ പ്രാദേശിക വില കുറയ്ക്കാന്‍ ജനുവരിയില്‍ ജക്കാര്‍ത്ത കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ആശങ്കാകുലരാണ്. ലോകത്തിലെ സൂര്യകാന്തി എണ്ണയുടെ 60 ശതമാനവും കയറ്റുമതിയുടെ 76 ശതമാനവും വരുന്ന കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തി എണ്ണയുടെ കയറ്റുമതി നിര്‍ത്തിയതിനെ തുടര്‍ന്ന് ഈന്തപ്പന വിതരണം പരിമിതമാകുകയും ആഗോള സസ്യ എണ്ണയുടെ വില റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു. ജനുവരി 27-ന് ഇന്തോനേഷ്യ കയറ്റുമതി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത ക്രൂഡ് പാം ഓയിലിന്റെ വില 38 ശതമാനം ഉയര്‍ന്നു. ഈന്തപ്പന കഴിഞ്ഞാല്‍ ഇന്ത്യയില്‍…

        Read More »
      • ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിച്ചു; ഫെബ്രുവരിയില്‍ കയറ്റുമതി 22 % ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി

        ന്യൂഡല്‍ഹി: വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കേന്ദ്ര വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. 2020 ഏപ്രില്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിലെ 256.55 ബില്യണ്‍ ഡോളറിനെ അപേക്ഷിച്ച് 45.80 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി. 2020 ഏപ്രില്‍ മുതല്‍ 21ഫെബ്രുവരി വരെയുള്ള കാലയളവില്‍ 88.99 ബില്യണ്‍…

        Read More »
      • റഷ്യക്ക് ആപ്പിളിൻ്റെ ആപ്പ്; റഷ്യയിലെ ഓണ്‍ലൈന്‍ വില്‍പ്പന ആപ്പിള്‍ നിര്‍ത്തി

        മോസ്കോ: റഷ്യയിലെ ഐഫോണുകള്‍, ഐപാഡുകള്‍, മാക്സ്, മറ്റ് ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന ആപ്പിള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കഴിഞ്ഞ മാസം അവസാനം ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്ക് തിരിച്ചടിയാണ് ആപ്പിളിന്റെ ഈ പുതിയ നീക്കം. ആപ്പിള്‍ മുമ്പ് റഷ്യയില്‍ ആപ്പിള്‍ പേ നിയന്ത്രിക്കുകയും റഷ്യയ്ക്ക് പുറത്തുള്ള ആപ്പ് സ്റ്റോറില്‍ നിന്ന് സ്പുട്‌നിക്ക്, ആര്‍ടി ന്യൂസ് പോലുള്ള റഷ്യന്‍ ആപ്പുകള്‍ ക്ലോസ് ചെയ്യുകയും ഉക്രെയ്നിന് പിന്തുണ കാണിച്ച് ആപ്പിൾ മാപ്‌സില്‍ ഉക്രെയ്നിലെ ലൈവ് ട്രാഫിക് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. ‘റഷ്യയിലെ എല്ലാ ഉല്‍പ്പന്ന വില്‍പ്പനയും താല്‍ക്കാലികമായി നിര്‍ത്തി’ എന്ന് ആപ്പിള്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ആപ്പിളിന്റെ റഷ്യന്‍ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുമെങ്കിലും അതിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ പറയുന്നത് ഈ മേഖല അടച്ചിട്ടിരിക്കുന്നു എന്നാണ്. കഴിഞ്ഞ ആഴ്ച, ആപ്പിള്‍ റഷ്യയിലേക്കുള്ള എല്ലാ കയറ്റുമതികളും നിര്‍ത്തി, അതേസമയം ചില സോഫ്റ്റ്വെയര്‍ നിയന്ത്രണങ്ങള്‍, ആപ്പിളിന്റെ അഭിപ്രായത്തില്‍, ഉക്രെയ്നെ പിന്തുണയ്ക്കുന്നതിനും ‘അക്രമത്തിന്റെ ഫലമായി കഷ്ടപ്പെടുന്ന എല്ലാ ആളുകള്‍ക്കൊപ്പം…

        Read More »
      • ഒരൊറ്റ ട്വീറ്റില്‍ ഹീറോയായി ഇലോണ്‍ മസ്‌ക്; വാക്ക് പാലിച്ചതിന് നന്ദി പറഞ്ഞ് യുക്രെയ്ന്‍

        കീവ്: ഒരു ട്വീറ്റ് കൊണ്ട് യുക്രെയ്‌നില്‍ ഹീറോയായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസ്സപ്പെട്ടപ്പോള്‍ യുക്രെയ്‌നെ ഈ പ്രതിസന്ധിയില്‍ സഹായിക്കാന്‍ ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോണ്‍ മസ്‌ക് രംഗത്ത് എത്തിയത്. യുക്രെയ്‌നായി തന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് ആക്ടിവേറ്റ് ചെയ്തതായി മക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് ആക്ടിവേറ്റ് ചെയ്ത മസ്‌ക്. ഇപ്പോള്‍ പറഞ്ഞ വാക്കും പാലിച്ചിരിക്കുന്നു. സ്റ്റാര്‍ലിങ്കിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ എത്തുന്നുണ്ടെന്നും മസ്‌ക് അറിയിച്ചത്. ഇപ്പോള്‍ അതും എത്തി. കഴിഞ്ഞ ദിവസമാണ് പടിഞ്ഞാറന്‍ യുക്രൈനില്‍ ഈ സാമഗ്രികള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഉക്രൈയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍ മസ്‌ക് അയച്ച സാമഗ്രികളുടെ ചിത്രം ട്വീറ്റ് ചെയ്ത് നന്ദി അറിയിച്ചപ്പോള്‍ അതിനെ മസ്‌ക് അഭിവാദ്യം ചെയ്യുന്നുണ്ട്. നാല് ദിവസം മുന്‍പാണ് യുക്രെയിന്‍ ഉപപ്രധാനമന്ത്രിയും, ഡിജിറ്റല്‍ മന്ത്രിയുമായ മൈക്കിലോ ഫെഡെര്‍വോള്‍…

        Read More »
      • റഷ്യയെ ഉപരോധിച്ച യൂറോപ്യൻ രാജ്യങ്ങൾ പ്രതിസന്ധിയിൽ; ക്രൂഡ് ഓയിലിനായി കൂടിയാലോചനകൾ

        തിരുവനന്തപുരം: യുക്രൈൻ അധിനിവേശം തുടങ്ങിയതിന് പിന്നാലെ റഷ്യക്ക് മേൽ ഉപരോധങ്ങൾ പ്രഖ്യാപിച്ചുവെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് മുന്നിലുള്ള വലിയ പ്രതിസന്ധി ഇന്ധനമാണ്. പ്രകൃതി വാതകത്തിനും എണ്ണയ്ക്കും റഷ്യയെയാണ് യൂറോപ്യൻ രാജ്യങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്. റഷ്യയ്ക്ക് പകരം ആഫ്രിക്കയിൽ നിന്ന് ഇന്ധനമെത്തിക്കാൻ പറ്റുമോയെന്ന സാധ്യത പരിശോധിക്കുകയാണിപ്പോൾ രാജ്യങ്ങൾ. യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ പ്രകൃതി വാതകത്തിന്‍റെ 40 ശതമാനത്തോളം വരുന്നത് റഷ്യയിൽ നിന്നാണ്. അതിൽ തന്നെ എറ്റവും കൂടുതൽ വാങ്ങുന്നത് ജർമ്മനിയും. റഷ്യയിൽ നിന്ന് ജർമ്മനിയിലേക്ക് പ്രകൃതി വാതകമെത്തിക്കാനുള്ള ബൃഹദ് പദ്ധതിയായിരുന്നു നോർഡ് സ്ട്രീം 2. ബാൽടിക് കടൽ കടന്ന് വരുന്ന 1,222 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈൻ, റഷ്യയുടെ ഗ്യാസ്പ്രോമാണ് പദ്ധതിക്ക് പിന്നിലെ പ്രധാനി. പണിയൊക്കെ ഏകദേശം പൂർത്തിയായതായിരുന്നു. എന്നാൽ യുക്രൈനിലേക്ക് റഷ്യൻ പട നീങ്ങിയതിന് പിന്നാലെ പദ്ധതിക്ക് തൽക്കാലം അംഗീകാരം നൽകാനാകില്ലെന്ന് ജർമ്മനി നിലപാടെടുത്തു. ഇപ്പോൾ കോടികൾ മുടക്കിയ പദ്ധതി അനിശ്ചിതത്വത്തിലാണ്. നടത്തിപ്പ് കമ്പനി കടങ്ങൾ തിരിച്ചടക്കാൻ നിർവാഹമില്ലെന്ന് പറഞ്ഞ് ജീവനക്കാരെ മുഴുവൻ…

        Read More »
      • 1.33 ലക്ഷം കോടി രൂപ ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18% വളര്‍ച്ച

        ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനം 1.33 ലക്ഷം കോടി രൂപയിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വളര്‍ച്ച. എന്നാല്‍ വില്‍പ്പന നികുതിയില്‍ കുറവുണ്ടായി. ജനുവരിയിലെ വില്‍പ്പന നികുതി 1,40,986 കോടി രൂപയായിരുന്നു. 2022 ഫെബ്രുവരിയില്‍ സമാഹരിച്ച മൊത്ത ജിഎസ്ടി വരുമാനം 1,33,026 കോടി രൂപയാണ്. ഇതില്‍ കേന്ദ്ര ജിഎസ്ടി 24,435 കോടി രൂപയും സംസ്ഥാന ജിഎസ്ടി 30,779 രൂപയുമാണ്. സംയോജിത ജിഎസ്ടി 67,471 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയില്‍ ശേഖരിച്ച 33,837 കോടി രൂപ ഉള്‍പ്പെടെ)യുമാണ്. സെസ് ഇനത്തില്‍ 10,340 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ച 638 കോടി ഉള്‍പ്പെടെ) ആണ് ലഭിച്ചതെന്ന് ധനമന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു. 2022 ഫെബ്രുവരിയിലെ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാള്‍ 18 ശതമാനം കൂടുതലും 2020 ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തേക്കാള്‍ 26 ശതമാനം കൂടുതലുമാണ്. ഫെബ്രുവരിയില്‍ 28 ദിവസത്തെ കണക്കെടുക്കുന്നതിനാല്‍ സാധാരണ ജനുവരിയില്‍…

        Read More »
      Back to top button
      error: