Business
-
സാമ്പത്തിക ഉപരോധത്തില്‍ അടിതെറ്റി റഷ്യ; റൂബിളിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു
മോസ്‌കോ: യുക്രൈനില്‍ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ റൂബിളിന്റെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം 26 ശതമാനം ഇടിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റൂബിളിന്റെ മൂല്യം 30 ശതമാനവും അതിലേറെയും ഇടിഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റൂബിളിന്റെ ഇടിവ് പണപ്പെരുപ്പം കുതിച്ചുയരാന്‍ ഇടയാക്കും. ഇത് എല്ലാ റഷ്യക്കാര്‍ക്കും തലവേദനയുണ്ടാക്കും. കൂടാതെ നേരത്തെയുള്ള ഉപരോധങ്ങളുടെ ലക്ഷ്യം റഷ്യന്‍ ഉന്നതര്‍ മാത്രമല്ല. തത്ഫലമായുണ്ടാകുന്ന സാമ്പത്തിക തകര്‍ച്ച കൂടിയാണ്. റഷ്യക്കാര്‍ ബാങ്കുകളില്‍ നടത്തുന്ന ഓട്ടം തീവ്രമാകും. സുരക്ഷിതമായ ആസ്തികള്‍ക്കായി റഷ്യക്കാര്‍ തങ്ങളുടെ ടാര്‍ഗെറ്റഡ് കറന്‍സി വില്‍ക്കാന്‍ നെട്ടോട്ടമോടുമ്പോള്‍ സര്‍ക്കാര്‍ കരുതല്‍ ശേഖരം കുറയുമെന്നും വിശകലന വിദഗ്ധര്‍ പ്രവചിക്കുന്നു. ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി യുഎസും സഖ്യകക്ഷികളും റഷ്യയിലെ ചില പ്രമുഖ ബാങ്കുകളെ രാജ്യാന്തര സാമ്പത്തിക വിനിമയ സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. റഷ്യയുടെ സെന്‍ട്രല്‍ ബാങ്കിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. യുഎസ് ഉള്‍പ്പെടെ ജി7…
Read More » -
ഫ്യൂചര്‍ ഗ്രൂപ്പ് സ്‌റ്റോറുകള്‍ ഏറ്റെടുക്കാനൊരുങ്ങി റിലയന്‍സ്; ബിഗ് ബസാര്‍ അടച്ചുപൂട്ടി
മുംബൈ: ലീസ് പേമെന്റ് മുടങ്ങിയ പശ്ചാത്തലത്തില്‍ ബിഗ് ബസാര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെയടക്കം പ്രവര്‍ത്തനം ഏറ്റെടുക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കത്തിനിടെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഫ്യൂചര്‍ റീടെയ്ല്‍. ഫ്യൂചര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന ബിഗ് ബസാര്‍ സ്റ്റോറുകളിലടക്കം റിലയന്‍സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് മുന്നോട്ട് പോകാനാണ് റിലയന്‍സ് ഇന്റസ്ട്രീസ് തീരുമാനം. ഇതോടെയാണ് ഫ്യൂചര്‍ റീടെയ്ല്‍ കടകള്‍ അടച്ചുപൂട്ടിയത്. 1700 ഔട്ട്ലെറ്റുകളാണ് ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പിനുള്ളത്. ഇതില്‍ 200 സ്റ്റോറുകള്‍ റിലയന്‍സ് റീബ്രാന്റ് ചെയ്യും. ഇതെല്ലാം ബിഗ് ബസാര്‍ സ്റ്റോറുകളായിരിക്കും. എന്നാല്‍ ഇതേക്കുറിച്ച് റിലയന്‍സോ, ഫ്യൂചര്‍ റീടെയ്ല്‍ ഗ്രൂപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച രാജ്യത്തെമ്പാടും ബിഗ് ബസാര്‍ സ്റ്റോറുകള്‍ അടഞ്ഞുകിടന്നു. രണ്ട് ദിവസത്തേക്ക് സ്റ്റോറുകള്‍ തുറക്കില്ലെന്നാണ് ട്വിറ്ററില്‍ ഇതേക്കുറിച്ച് പരാതിപ്പെട്ട ഒരു ഉപഭോക്താവിന് ബിഗ് ബസാറില്‍ നിന്ന് ലഭിച്ച മറുപടി. ഫ്യൂചര്‍ ഇ കൊമേഴ്സ് മൊബൈല്‍ ആപ്പും വെബ്സൈറ്റും പ്രവര്‍ത്തനക്ഷമമായിരുന്നില്ല. രണ്ട് പതിറ്റാണ്ട് മുന്‍പ് കിഷോര്‍ ബിയാനി രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ച പുതിയൊരു റീടെയ്ല്‍ ബിസിനസ് മാതൃകയായിരുന്നു…
Read More » -
സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും
മുംബൈ: സെബിയുടെ പ്രധമ വനിത അധ്യക്ഷ മാധബി പുരി ബുച്ചി ഇന്ന് ചുമതലയേല്‍ക്കും. സെബിയുടെ ചരിത്രത്തിലെ ആദ്യ വനിത അധ്യക്ഷയാണ് മാധബി പുരി ബുച്ചി. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. സെബിയുടെ മുഴുവന്‍സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധവി പുരി ബുച്ച് സ്വന്തമാക്കിയിരുന്നു. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് തീരാനാരിക്കെയാണ് മാധബി പുരി ബുച്ചിയുടെ നിയമനം. അജയ് ത്യാഗിക്ക് പുനര്‍നിയമനം നല്‍കിയേക്കും എന്ന തരത്തില്‍ ചില സൂചനകളുണ്ടായിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ആദ്യവനിത ചെയര്‍പേഴ്സണിന്റെ പേര് പ്രഖ്യാപിക്കപ്പെടുകയായിരുന്നു. ഹിമാചല്‍ പ്രദേശ് കേഡറിലെ 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ത്യാഗിയെ 2017 മാര്‍ച്ച് 1 ന് മൂന്ന് വര്‍ഷത്തേക്ക് സെബി ചെയര്‍മാനായി നിയമിച്ചു. തുടര്‍ന്ന്, അദ്ദേഹത്തിന് ആറ് മാസത്തെ കാലാവധി നീട്ടി നല്‍കുകയും പിന്നീട് 2020 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി 18 മാസം കൂടി നീട്ടുകയും ചെയ്തു. 2009-11 കാലത്ത് ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്ടറും സിഇഒയുമായി അവര്‍ പ്രവര്‍ത്തിച്ചിരുന്നു.…
Read More » -
നിങ്ങള്‍ ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? മൊത്തം വാഹന വിലയുടെ 50% ലാഭിക്കാന്‍ ഇതാ ഒരു പദ്ധതി
ന്യൂഡല്‍ഹി: ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് മൊത്തം വാഹന വിലയുടെ 50% ലാഭിക്കാന്‍ ഒരു പദ്ധതി വരുന്നു. നിതി ആയോഗിന്റെ ‘ബാറ്ററി സ്വാപ്പിംഗ് പോളിസി’ പദ്ധതിയിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ മൊത്തം വിലയുടെ 50% വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് വദഗ്ദര്‍ പറയുന്നു. അടുത്ത 3-4 മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ആലോചന. ഈ പദ്ധതി വഴി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാറ്ററി സ്വന്തമാക്കേണ്ടി വരില്ല. അതുവഴി ചെലവ് കുറയ്ക്കാനും ഇവി വില്‍പ്പന വര്‍ധിക്കുകയും ചെയുമെന്നാണ് കരുതപ്പെടുന്നത്. ഇവി വാഹനങ്ങളുടെ വിലയുടെ നല്ലൊരു പങ്കും ബാറ്ററിക്കാണ്. ഇത് ഒഴിവാകുന്നതോടെ വാഹനത്തിന്റെ വിലയില്‍ വലിയ കുറവുണ്ടാകും. സമീപഭാവിയില്‍ ഐസിഇ എന്‍ജിന്‍ വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുമെന്ന് ഉറപ്പുണ്ടെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞു. നിര്‍ദിഷ്ട നയം, ബാറ്ററി ഒരു സേവനം, ലീസിംഗ് തുടങ്ങിയ ബിസിനസ്സ് മോഡലുകള്‍ അവതരിപ്പിക്കും. അതിനാല്‍ ഇലക്ട്രിക് ടൂ വീലര്‍, ത്രീ വീലര്‍ ഉപഭോക്താക്കള്‍ക്ക് ബാറ്ററി സ്വന്തമായി…
Read More » -
തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു
കൊച്ചി: യുക്രൈന്‍ റഷ്യ സംഘര്‍ഷത്തെത്തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. 400 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. ഇന്നലെ 320 രൂപ താഴ്ന്നിരുന്നു. 720 രൂപയുടെ കുറവാണ് രണ്ടു ദിവസം കൊണ്ട് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 37,080 രൂപ. ഗ്രാം വില 50 രൂപ കുറഞ്ഞ് 4635ല്‍ എത്തി. യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. ആയിരം രൂപയാണ് രണ്ടു തവണയായി പവന് കൂടിയത്. പവന്‍ വില രാവിലെ 680 രൂപ കൂടി പിന്നീട് ഉച്ചയോടെ വീണ്ടും 320 രൂപയും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഹോള്‍മാര്‍ക്ക് വെള്ളി വില ഗ്രാമിന് 100 രൂപയായി തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് വില.
Read More » -
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്
ബെംഗളൂരു: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ചാ പ്രവചനം 8.4 ശതമാനമായി ഉയര്‍ത്തി മൂഡീസ്. കൊറോണയ്ക്ക് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കല്‍, ധനനയ പിന്തുണ, വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള ബജറ്റ്, സാമ്പത്തിക നയം എന്നിവയുടെ പിന്‍ബലത്തിലാണ് നേരത്തെ കണക്കാക്കിയ 7.9 ശതമാനത്തില്‍നിന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസ് വ്യാഴാഴ്ച ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 2022-23ല്‍ 8.4 ശതമാനമായി ഉയര്‍ത്തിയത്. എന്നിരുന്നാലും, ഉയര്‍ന്ന എണ്ണവിലയും വിതരണത്തിലെ അപാകതകളും വളര്‍ച്ചയെ പിന്നോട്ടടിക്കുന്നത് തുടരുമെന്ന് റേറ്റിംഗ് ഏജന്‍സി അതിന്റെ ഏറ്റവും പുതിയ ഗ്ലോബല്‍ മാക്രോ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കി. വാസ്തവത്തില്‍, ഇത് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ വളര്‍ച്ചാ പ്രവചനങ്ങളേക്കാള്‍ ഉയര്‍ന്നതാണ് മൂഡീസിന്റെ റിപ്പോര്‍ട്ട്. ഞങ്ങള്‍ ഇന്ത്യയുടെ 2022 വര്‍ഷത്തെ വളര്‍ച്ചാ പ്രവചനങ്ങള്‍ 7 ശതമാനത്തില്‍ നിന്ന് 9.5 % ആയി ഉയര്‍ത്തി. 2023ല്‍ 5.5 ശതമാനം വളര്‍ച്ചയായി ഞങ്ങളുടെ പ്രവചനം നിലനിര്‍ത്തി. ഇത് യഥാക്രമം 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ 8.4 %, 6.5…
Read More » -
റഷ്യ-യുക്രൈന്‍ യുദ്ധം: ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു; എണ്ണയുടെ വില കുതിച്ചുയരുന്നു
മുംബൈ: റഷ്യ യുക്രൈനെതിരേ യുദ്ധം പ്രഖ്യാപിച്ചതോടെ ഓഹരി സൂചികകള്‍ കൂപ്പുകുത്തുന്നു. മുംബൈ സൂചികയായ സെന്‍സെക്‌സ് വ്യാപാരത്തുടക്കത്തില്‍ തന്നെ രണ്ടര ശതമാനത്തിലേറെ താഴ്ന്നു. നിഫ്റ്റിയും ഇടിവുണ്ടായി. ഒരു മണിക്കൂര്‍ കൊണ്ട് ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്കു നഷ്ടമായത് എട്ടു ലക്ഷം കോടിയിലേറെ രൂപ. സെന്‍സെക്‌സ് 1800 പോയിന്റോളവും നിഫ്റ്റി അഞ്ഞൂറിലേറെയും പോയിന്റാണ് ഇടിഞ്ഞത്. എല്ലാ മേഖലയിലുമുള്ള ഓഹരികള്‍ തകര്‍ച്ച നേരിട്ടു. എയര്‍ടെല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ എന്നിവയുടെ ഓഹരികളാണ് കൂടുതല്‍ താഴ്ന്നത്. ഈ ഓഹരികള്‍ ഒരു മണിക്കൂറിനകം എട്ടു ശതമാനത്തോളം ഇടിഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചു കയറി. ബ്രെന്‍ഡ് ക്രൂഡ് നൂറു ഡോളറിനു മുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് നൂറു ഡോളര്‍ കടക്കുന്നത്.
Read More » -
ഓഹരി നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസം; നാളെ മുതല്‍ ഓഹരി വിപണി ടി+1 സെറ്റില്‍മെന്റ് സംവിധാനത്തിലേക്ക്
മുബൈ: റഷ്യ – യുക്രൈന്‍ സംഘര്‍ഷത്തില്‍ ആടി ഉലയുന്ന ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് ചെറിയൊരു ആശ്വാസമായി സെറ്റില്‍മെന്റ് സംവിധാനത്തില്‍ മാറ്റം വരുന്നു. ടി+2 സെറ്റില്‍മെന്റില്‍നിന്ന് ടി+1 സെറ്റില്‍മെന്റിലേക്ക് ഓഹരി വിപണികള്‍ മാറുന്നു. ഓഹരി വിപണിയിലെ ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്യുന്നതിനുള്ള സംവിധാനത്തിന്റെ പുതിയ മാറ്റം ഫെബ്രുവരി 25 മുതല്‍ നടപ്പാക്കും. നിലവില്‍ ഓഹരി ഇടപാടുകള്‍ പൂര്‍ണമാകുന്നതിന് ട്രേഡിംഗ് ചെയ്ത ദിവസം കൂടാതെ രണ്ട് ദിവസമാണ് ആവശ്യമായി വരുന്നത്. ടി+1 സംവിധാനം നടപ്പാക്കുന്നതോടെ ഇടപാട് കഴിഞ്ഞ് ഒരു ദിവസത്തിനകം സെറ്റില്‍മെന്റ് പൂര്‍ണമാകും. ആദ്യഘട്ടത്തില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 100 ഓഹരികളുടെ ഇടപാടിലാണ് ടി+1 സംവിധാനം നടപ്പാക്കുക. തുടര്‍ന്നുള്ള മാസങ്ങളില്‍ വിപണി മൂല്യത്തില്‍ താഴെയുള്ള 500 കമ്പനികളുടെ ഇടപാടുകള്‍ വീതം ഈ രീതിയിലേക്ക് മാറ്റും. ഇതുവഴി ടി+1 സെറ്റില്‍മെന്റ് സൈക്കിളിന് കീഴില്‍ വരുന്ന സ്റ്റോക്കുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് അവരുടെ പണമോ ഓഹരികളോ 24 മണിക്കൂറിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും. അടുത്ത ആറ് മാസത്തിനുള്ളില്‍ എന്‍എസ്ഇയുടെ 285 സ്റ്റോക്കുകളുമായി…
Read More »