BusinessTRENDING

ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.

ന്യൂഡല്‍ഹി: ടിവിഎസ് മോട്ടോര്‍ കമ്പനി ഇലക്ട്രിക് വാഹന മേഖലയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണയടെ സുസ്ഥിരമായ പ്രധാന പങ്കാളിയാകാനൊരുങ്ങുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക റിപ്പോര്‍ട്ടനുസരിച്ച്, ഇലക്ട്രിക് വാഹന മേഖലയിലെ പങ്കാളിത്തം ശക്തമാക്കാനുള്ള ആസൂത്രണം കമ്പനിക്കുണ്ടായിരുന്നു.

കൂടാതെ, ബിഎംഡബ്ല്യുവുമായുള്ള തന്ത്രപരമായ സഹകരണത്തോടെ, കമ്പനി ആയിരിക്കും ആഗോള വിപണികള്‍ക്കാവശ്യമായ നഗര ഇവി ഓപ്ഷനുകളുടെ സംയുക്ത രൂപകല്‍പ്പനയും വികസനവും ചെയ്യുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി പറഞ്ഞു. ഇവി വാഹനങ്ങള്‍ക്കായി 600 എഞ്ചിനീയര്‍മാരും കോംപിറ്റന്‍സി സെന്ററുകള്‍ എന്നിവയുള്ള ഒരു പ്രത്യേക വിഭാഗം കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. 2021-22ല്‍ ടിവിഎസ് പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റിരുന്നു. പുതിയ ഉത്പന്നങ്ങളുടെ അവതരണത്തിന്റെ പിന്‍ബലത്തില്‍ വില്‍പ്പന വളര്‍ച്ചയിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും കമ്പനി വരും വളര്‍ച്ച വേഗത കൈവരിക്കുമെന്നും കമ്പനി പറഞ്ഞു.

ആഭ്യന്തര മോപെഡ്, ഇക്കോണമി മോട്ടോര്‍സൈക്കിള്‍ മേഖലകള്‍ ഈയിടെയായി മികച്ച പ്രകടനം കാഴ്ചവെക്കാത്തതും എന്നാല്‍, വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ളതാണെന്നും, ഇരുചക്രവാഹന കയറ്റുമതിയും ഈ കാലയളവില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍, കമ്പനിയുടെ ഇരുചക്ര-മുച്ചക്ര വാഹന വില്‍പ്പന, രാജ്യാന്തര ബിസിനസ് ഉള്‍പ്പെടെ എട്ടു ശതമാനം വര്‍ധിച്ച് 2020-21 സാമ്പത്തിക വര്‍ഷത്തിലെ 30.52 ലക്ഷം യൂണിറ്റില്‍ നിന്ന് 33.10 ലക്ഷം യൂണിറ്റായി ഉയര്‍ന്നു.

Back to top button
error: