May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      Business

      • കാനറാ ബാങ്ക് എഫ്.ഡി. പലിശ നിരക്ക് ഉയര്‍ത്തി

        ബെംഗളൂരു: വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി കാനറാ ബാങ്ക്. പലിശ നിരക്കില്‍ 25 ബേസ് പോയിന്റുവരെയാണ് ബാങ്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്കുകള്‍ പ്രകാരം 7 മുതല്‍ 45 ദിസവം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനമാണ് പലിശ ലഭിക്കുക. 46-90 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് 3.9 ശതമാനം ആണ്. 91 മുതല്‍ 179 ദിവസം വരെയുള്ളവയ്ക്ക് 3.95 ശതമാനം നിരക്കിലും പലിശ ലഭിക്കും. 4.40 ശതമാനം ആണ് 180 ദിസവസം മുതല്‍ ഒരു വര്‍ഷത്തിന് താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക്. ഒരു വര്‍ഷത്തേക്കുള്ള സ്ഥിരനിക്ഷേപത്തിന് 5.1 ശതമാനമാണ് പുതുക്കിയ നിരക്ക്. രണ്ട് വര്‍ഷം വരെയുള്ളവയ്ക്ക് 5ല്‍ നിന്ന് 5.15 ശതമാനമായി നിരക്ക് ഉയര്‍ത്തി. 2-3 വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.20 ശതമാനവും 3-5 വര്‍ഷം വരെയുള്ളവയ്ക്ക് 5.25 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്.…

        Read More »
      • വാരാന്ത്യത്തില്‍ വിപണി കരടിക്ക് കീഴടങ്ങുമോ?

        മുംബൈ: വാരാന്ത്യ വ്യാപാരത്തിലും നേട്ടം നിലനിര്‍ത്താനാകാതെ ഓഹരിസൂചികള്‍. നിഫ്റ്റി 16,300ന് താഴെയെത്തി. സെന്‍സെക്സ് 717 പോയന്റ് താഴ്ന്ന് 54,385ലും നിഫ്റ്റി 209 പോയന്റ് നഷ്ടത്തില്‍ 16,288ലുമാണ് വ്യാപാരം ആരംഭിച്ചത്. റഷ്യ-യുക്രൈന്‍ സംഘര്‍ഷവും ആഗോള വിപണിയില്‍ അസംകൃത എണ്ണവില ഉയരുന്നതുമൊക്കെയാണ് സൂചികകളെ ബാധിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടത്തിലാണ്.  

        Read More »
      • ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് ഐപിഒയ്ക്ക് ഒരുങ്ങുന്നു

        അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ പ്രകൃതി വാതക എക്‌സ്ചേഞ്ച് കമ്പനിയായ ഇന്ത്യന്‍ ഗ്യാസ് എക്‌സ്‌ചേഞ്ച് (ഐജിഎക്‌സ്) പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡിന്റെ (പിഎന്‍ജിആര്‍ബി) ചട്ടങ്ങള്‍ അനുസരിച്ച്, ഓഹരി വിഹിതം 25 ശതമാനമായി കുറയ്ക്കണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍. 2020 ജനുവരി 15 ന് ആരംഭിച്ച ഐജിഎക്‌സ് ഇന്ത്യന്‍ എനര്‍ജി എക്‌സ്‌ചേഞ്ചിന്റെ (ഐഇഎക്‌സ്) കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഏതാണ്ട് 47 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവില്‍ ഐഇഎക്‌സിനുള്ളത്. ഓയില്‍ ആന്‍ഡ് നാചുറല്‍ ഗ്യാസ് കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഗെയില്‍, ടൊറന്റ്, എന്‍എസ്ഇ, അദാനി എന്നീ കമ്പനികള്‍ ആരംഭ സമയത്ത് തന്നെ ഓഹരി വിപണിയില്‍ പ്രവേശിച്ചിരുന്നു. ഫെബ്രുവരിയില്‍ 2.27 മില്യണ്‍ എംഎംബിടിയു റെക്കോര്‍ഡ് വില്‍പ്പന കമ്പനി നേടിയിരുന്നു. ഒറ്റ ദിവസം കൊണ്ട് 6,88,500 എംഎംബിടിയു വ്യാപാരത്തിലേക്ക് ഉയരാന്‍ കമ്പനിക്ക് സാധിച്ചതും ഐപിഒയില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.  

        Read More »
      • പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യയ്ക്ക് സഹായവുമായി ഇന്ത്യ ?

        ന്യൂഡല്‍ഹി: യുക്രെയ്ന്‍ റഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് റഷ്യക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ മറകടക്കാന്‍ ഇന്ത്യ സഹായിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പരസ്പരമുള്ള ഇടപാടുകള്‍ക്കായി ഡോളറിന് പകരം ആഭ്യന്തര കറന്‍സികള്‍ ഉപയോഗിച്ചേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയെന്നാണ് റഷ്യ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കെതിരേ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളും. ഇന്ത്യന്‍ രൂപയും റഷ്യന്‍ കറന്‍സി റൂബിളും വ്യാപാരത്തിന് ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം കേന്ദ്ര വാണിജ്യ വകുപ്പ് കൈമാറിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ചകള്‍ക്ക് ശേഷം കേന്ദ്ര ധനകാര്യ മന്ത്രി വ്യക്തമാക്കിയേക്കും. നിലവില്‍ ഇരു കറന്‍സികളും പരസ്പരം എങ്ങനെ പെഗ് ചെയ്യും എന്നതുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ധനമന്ത്രാലയവും ആര്‍ബിഐയും പരിശോധിച്ച് വരുകയാണ്. 1991ല്‍ യുഎസ്എസ്ആര്‍ തകരുന്നത് വരെ ഇരു രാജ്യങ്ങളും സ്വന്തം കറന്‍സികളിലാണ് വ്യാപാരം നടത്തിയിരുന്നത്. രൂപ-റൂബ്ള്‍ വ്യാപാരം പുനസ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ 2009ലും റഷ്യ പരിശോധിച്ചിരുന്നു. 2021ല്‍ 6.9 ബില്യണ്‍ ഡോളറിന്റെ…

        Read More »
      • ആവശ്യക്കാര്‍ കുറഞ്ഞു; മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25% ഇടിവ്

        മുംബൈ: ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഫെബ്രുവരി മാസം അഞ്ച് മുന്‍നിര വാഹന നിര്‍മാതാക്കളുടെ വില്‍പ്പനയില്‍ 25 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ആവശ്യക്കാര്‍ കുറഞ്ഞതാണ് വിപണി നേരിടുന്ന പ്രധാന വെല്ലുവിളി. ഡിമാന്‍ഡ് ഇടിഞ്ഞതിനോടൊപ്പം സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമവും വാഹന വില്‍പ്പനയെ ബാധിച്ചു. റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ഇന്ധന വില ഉയര്‍ന്നാല്‍ ഇരുചക്ര വാഹന വില്‍പ്പനയെ ഇപ്പോഴൊന്നും ഉയരില്ലെന്നാണ് വിലയിരുത്തല്‍. അതേ സമയം വര്‍ക്ക് ഫ്രം ഹോം രീതി ഏറെക്കുറെ അവസാനിച്ചതും സ്‌കൂള്‍/കോളേജുകള്‍ പൂര്‍ണതോതില്‍ തുറന്നതും വരുംമാസങ്ങളില്‍ വില്‍പ്പന ഉയരാന്‍ സാഹായിച്ചേക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022 ഫെബ്രുവരിയില്‍ വില്‍പ്പന ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് ബജാജിന്റേതാണ്. 35 ശതമാനം ഇടിവോടെ 96,523 യൂണീറ്റുകളാണ് ഫെബ്രുവരിയില്‍ ബജാജ് വിറ്റത്. ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം തുടരുന്ന ഹീറോ മോട്ടോകോര്‍പ്പിന്റെ വില്‍പ്പന 29 ശതമാനം ആണ് ഇടിഞ്ഞത്. 2021 ഫെബ്രുവരിയില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ വില്‍പ്പന ഉണ്ടായിരുന്ന ഹീറോ 2022 ഫെബ്രുവരി മാസം…

        Read More »
      • വില്‍പ്പനയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര; പുതിയ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ ഓഗസ്റ്റ് 15ന്

        മുംബൈ: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡിന് വാഹന വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,391 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് മഹീന്ദ്ര വിറ്റഴിച്ചത്. കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പനയിലും മഹീന്ദ്രയ്ക്ക് വന്‍ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. കൊമേഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ കുത്തനെ ഉയര്‍ന്നു. 119 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി ഫെബ്രവരിയില്‍ നേടിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മൊത്തം 20,166 കൊമേഷ്യല്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന 11,559 യൂണിറ്റ് മാത്രമായിരുന്നു. 2022…

        Read More »
      • റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി ഉപരോധങ്ങൾ; ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി

        മോസ്കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ ഉപരോധം റഷ്യയുടെ സാമ്പത്തിക വിപണിയെ പ്രക്ഷുബ്ധമാക്കി. പ്രധാന ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റഷ്യയുടെ റേറ്റിംഗ് താഴ്ത്തി. എസ് ആന്റ് പി കഴിഞ്ഞയാഴ്ച റഷ്യയുടെ റേറ്റിംഗ് ജങ്ക് പദവിയിലേക്ക് (അപകടകരം എന്ന നില) താഴ്ത്തി. ഈ ആഴ്ച ആദ്യം ഒരു ഉന്നത എംഎസ്സിഐ എക്സിക്യൂട്ടീവ് റഷ്യയുടെ സ്റ്റോക്ക് മാര്‍ക്കറ്റിനെ നിക്ഷേപിക്കാനാകാത്തത് എന്ന് വിളിച്ചതിന് ശേഷം, അവരുടെ എല്ലാ സൂചികകളില്‍ നിന്നും റഷ്യന്‍ ഓഹരികള്‍ നീക്കം ചെയ്യുമെന്ന് ബുധനാഴ്ച സൂചികകളായ എഫ്ടിഎസ്ഇ റസ്സലും എംഎസ്സിഐയും പ്രഖ്യാപിച്ചു. മാര്‍ച്ച് 7 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് എഫ്ടിഎസ്ഇ റസ്സല്‍ പറഞ്ഞു. എംഎസ്സിഐ റഷ്യന്‍ സൂചികകളെ വളര്‍ന്നുവരുന്ന വിപണികളില്‍ നിന്ന് ഒറ്റപ്പെട്ട വിപണികളിലേക്ക് പുനഃക്രമീകരിക്കുകയാണെന്നും അറിയിച്ചു. എംഎസ്സിഐയുടെ വളര്‍ന്നുവരുന്ന മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കില്‍ റഷ്യക്ക് 3.24 ശതമാനം വെയ്റ്റിംഗ് ഉണ്ട്. ഇന്‍ഡെക്‌സ് ദാതാവിന്റെ ആഗോള ബെഞ്ച്മാര്‍ക്കില്‍ ഏകദേശം 30 ബേസിസ് പോയിന്റ് വെയ്റ്റിംഗ് ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ഈ…

        Read More »
      • യുക്രൈനെ സഹായിക്കാന്‍ ചെല്‍സി എഫ്‌സിയെ വില്‍ക്കുന്നു….

        കിവ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി എഫ്‌സിയെ വില്‍ക്കുമെന്ന് അറിയിച്ച് റഷ്യന്‍ ശതകോടീശ്വരന്‍ റോമന്‍ അബ്രോമോവിച്ച്. വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക യുക്രൈനിലെ യുദ്ധത്തിന്റെ ഇരകള്‍ക്കായി നീക്കിവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ഒരു ചാരിറ്റി ഫണ്ടും രൂപീകരിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും ക്ലബ്ബിന്റെയും ആരാധകരുടെയും സ്‌പോണ്‍സര്‍മാരുടെയും താല്‍പ്പര്യവും ഇതുതന്നെ ആകുമെന്നും അബ്രോമോവിച്ച് പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഫെബ്രുവരി അവസാനം തന്നെ അബ്രോമോവിച്ച് ചെല്‍സിയുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞിരുന്നു. നിലവില്‍ ക്ലബ്ബിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ് നടത്തിപ്പ് അവകാശം. 2003ല്‍ ആണ് ഏകദേശം 1500 കോടിക്ക് അബ്രോമോവിച്ച് ചെല്‍സിയെ സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയില്‍ ആദ്യ രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും അഞ്ച് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഉള്‍പ്പെടെ 19 പ്രധാന ട്രോഫികള്‍ ചെല്‍സി നേടിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് അബുദാബിയില്‍ വെച്ച് ആദ്യമായി ചെല്‍സി ആദ്യ ക്ലബ്ബ് ലോകകപ്പ് നേടിയത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ അടുത്തയാളാണ് അബ്രമോവിച്ച് എന്നാണ്…

        Read More »
      • വിസ, മാസ്റ്റര്‍ കാര്‍ഡ് റഷ്യയുമായുള്ള ഇടപാടുകളില്‍ നിന്നും പിന്മാറി

        കിവ്: യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ റഷ്യയിലെ ബാങ്കുകളുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ നിന്നും പിന്മാറി അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്. റഷ്യയ്ക്കു മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെടുത്തത്. അതേസമയം 2 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം യുദ്ധക്കെടുതിയനുഭവിക്കുന്നവര്‍ക്കു വേണ്ടി നല്‍കുമെന്ന് വിസ കാര്‍ഡ്, മാസ്റ്റര്‍ കാര്‍ഡ് കമ്പനികള്‍ അറിയിച്ചു. മാസ്റ്റര്‍ കാര്‍ഡ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2021 ല്‍ നടത്തിയ ആകെ ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തിന്റെ 4 ശതമാനം റഷ്യയില്‍ നിന്നാണെങ്കില്‍ യുക്രെയ്‌ന്റെ സംഭാവന 2 ശതമാനമാണ്. ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ഉപരോധമനുസരിച്ച് ആ രാജ്യത്തു നിന്നും ലിസ്റ്റുചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ വിസ കാര്‍ഡ് അതിന്റെ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് താല്‍ക്കാലികമായി നിര്‍ത്തേണ്ടതുണ്ട്. രാജ്യത്തെ സെന്‍ട്രല്‍ ബാങ്കും രണ്ടാമത്തെ വലിയ വായ്പാ സ്ഥാപനവുമായ വിടിബിയും (വിടിബിആര്‍എംഎം) ഉള്‍പ്പെടെ വിവിധ റഷ്യന്‍ ധനകാര്യ സ്ഥാപനങ്ങളെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ശനിയാഴ്ച യു എസ്, ബ്രിട്ടന്‍, യൂറോപ്പ്,…

        Read More »
      • ഫെബ്രുവരിയിലെ കിയ മോട്ടോഴ്‌സിന്റെ വില്‍പ്പന 8.5 % വര്‍ധിച്ചു

        അനന്തപൂര്‍: ഫെബ്രുവരിയില്‍ വില്‍പ്പനയില്‍ നേട്ടം കൊയ്ത് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ്. കഴിഞ്ഞമാസത്തെ വില്‍പ്പന 8.5 ശതമാനം വര്‍ധിച്ച് 18,121 യൂണിറ്റായി ഉയര്‍ന്നതായി കിയ ഇന്ത്യ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ 16,702 യൂണിറ്റുകളായിരുന്നു കിയ വിറ്റഴിച്ചത്. ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന അഞ്ച് കാര്‍ നിര്‍മാതാക്കളില്‍ ഒന്നായി തുടരുന്നതായി കമ്പനി പറയുന്നു. കിയയുടെ മൊത്തത്തിലുള്ള വില്‍പ്പനയില്‍ 6,575 യൂണിറ്റുകളുമായി സെല്‍റ്റോസാണ് ഒന്നാമതുള്ളത്. സോനെറ്റ്, കാര്‍ണിവല്‍ എന്നീ മോഡലുകള്‍ യഥാക്രമം 6154, 283 യൂണിറ്റുകളാണ് ഫെബ്രുവരിയില്‍ വിറ്റഴിഞ്ഞത്. ഫെബ്രുവരി പകുതിയോടെ വില്‍പ്പന ആരംഭിച്ച കാരന്‍സിന്റെ 5,109 യൂണിറ്റുകള്‍ വിറ്റഴിച്ചതായും കമ്പനി വ്യക്തമാക്കി. ”കാരന്‍സിന്റെ വിതരണം കൂടി ആരംഭിച്ചതിലൂടെ ഇന്ത്യയില്‍ സ്ഥാനം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്. അനന്തപൂര്‍ പ്ലാന്റില്‍ മൂന്നാമത്തെ ഷിഫ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചിലൂടെ കാത്തിരിപ്പ് കാലാവധി കുറയ്ക്കാനും ലക്ഷ്യമിടുന്നു” – കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞതായി…

        Read More »
      Back to top button
      error: