BusinessTRENDING

മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നു?

ജർമൻ കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് ഒരു ദശലക്ഷത്തോളം കാറുകൾ തിരിച്ചു വിളിക്കുന്നതായി സൂചന. ജർമനിയിലെ 70,000 വാഹനങ്ങൾ ഉൾപ്പെടെ ലോകമൊട്ടാകെ 9,93,407 കാറുകളാണ് തിരിച്ചു വിളിക്കുന്നത്. ബ്രേക്കിംഗ് സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് നടപടിയെന്ന് ജർമൻ ഫെഡറൽ ട്രാൻസ്പോർട്ട് അഥോറിറ്റി അറിയിച്ചു.

2004-2015 കാലയളവിൽ നിർമിച്ച എസ്യുവി സീരിസിലെ എംഎൽ, ജിഎൽ സ്പോർട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആർ ക്ലാസ് ലക്ഷ്വറി മിനിവാൻ വിഭാഗത്തിലെയും കാറുകളാണ് തിരിച്ചുവിളിക്കുന്നത്. കാറുകളുടെ ബ്രേക്ക് ബൂസ്റ്റർ നാശമാകുന്നത് മൂലം ബ്രേക്കിംഗ് സംവിധാനവും ബ്രേക്ക് പെഡലും തമ്മി ലുള്ള ബന്ധം തടസപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Back to top button
error: