politics
-
റെഡ് ഫോര്‍ട്ട് സ്ഫോടനം ; 13 പേരെ ചോദ്യം ചെയ്തു ; ഹോട്ടലുകളില്‍ വ്യാപക പരിശോധന
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി മുഴുവന്‍ പഹാര്‍ഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി. ഹോട്ടല്‍ രജിസ്റ്ററുകള്‍ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. അതിനിടെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര് മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര് പരിക്കേറ്റ് ചികിത്സയിലാണ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ്…
Read More » -
ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയോ റെഡ് ഫോർട്ട് സ്ഫോടനം?
പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിടുന്ന പുതിയ ആക്രമണമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്. പഹൽ ഗാമിലെ കൂട്ടക്കുരുതിക്ക് ഹിന്ദി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയാണോ റെഡ് ഫോർട്ടിൽ സംഭവിച്ചത് എന്ന് പലരും സംശയിക്കുന്നുണ്ട്. തിരക്കേറിയ മെട്രോ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം വെച്ചുണ്ടായ സ്ഫോടനം വൻ കൂട്ടക്കുരുതി ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഇന്റലിജൻസ് വിഭാഗവും പോലീസും കരുതുന്നത്. ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ എത്തിയ രണ്ടുപേരെ മുൻപ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നു ഇവിടെ നിന്നും ഇവർ ഡൽഹിതത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടത്താനാണ് പദ്ധതി ഇട്ടിരുന്നത് എന്നും റെഡ് ഫോർട്ടിൽ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും അന്ന് പറഞ്ഞിരുന്നു. ആ കണ്ണിയിലെ അംഗങ്ങളാണോ ഇപ്പോൾ പിടിയിൽ ആയിട്ടുള്ളത് എന്നാണ് സ്വാഭാവികമായും സംശയം ഉയരുന്നത്. ഭീകരാക്രമണം ഡൽഹിക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ ഇപ്പോഴത്തെ സ്ഫോടനം ഡൽഹിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ…
Read More » -
ഡൽഹി സ്ഫോടനം ; മരണസംഖ്യ ഒമ്പതായി ; പരിക്കേറ്റവരിൽ ആറു പേരുടെ നിലപേരുടെ നില ഗുരുതരം; ഒരാൾ പിടിയിലെന്നു സൂചന; നടന്നത് ഭീകരാക്രമണം എന്ന നിഗമനത്തിലേക്ക് കേന്ദ്രസർക്കാർ; സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച് എന്നും സൂചന
ന്യൂഡൽഹി : ഡൽഹിയിൽ സ്ഫോടനം നടന്നത് പുതിയ വാഹനത്തിൽ ആണെന്ന് സൂചന. ഇപ്പോൾ പുറത്തുവരുന്ന പല ദൃശ്യങ്ങളിലും ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ വരുന്ന വാഹനം പൊട്ടിത്തെറിക്കുന്നതായാണ് കാണുന്നത്. ഈ കാറിനുള്ളിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സ്ഫോടനം കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചപ്പോൾ . സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്നും ഇത് ഭീകരാക്രമണം തന്നെയാണെന്നും പോലീസും സർക്കാരും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
Read More » -
രാജ്യമെങ്ങും കനത്ത ജാഗ്രത ; ഡല്‍ഹിയില്‍ സ്ഫോടനം ; എട്ടു പേര് കൊല്ലപ്പെട്ടതായി സംശയം ; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു; സ്ഫോടനം നടന്നത് ചെങ്കോട്ട മെട്രോ സ്്റ്റേഷനു സമീപം ഡല്‍ഹിയില്‍ റെഡ് അലെര്‍ട്ട് ; മുംബൈയിലും സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് സ്്ഫോടനത്തില്‍ എട്ടു പേര് കൊല്ലപ്പെട്ടതായി സംശയം. നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു. രാജ്യമെങ്ങും കനത്ത ജാഗ്രത നിര്‍ദ്ദേശം. ഡല്‍ഹിയില്‍ അതീവ ജാഗ്രത. ഡല്‍ഹിയില്‍ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്ഫഫോടനമുണ്ടായത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് ഒന്നാം നമ്പര്‍ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം നടന്നത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയും മോട്ടോര്‍ സൈക്കിളും കത്തി. എട്ട് കാറുകള്‍ കത്തിയിട്ടുണ്ട്. സ്ഫോടനം നടന്നയിടത്ത് ഒരു മൃതദേഹം ചിന്നിച്ചിതറിക്കിടക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്‍എസ്ജി ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. അതീവ സുരക്ഷാ മേഖലയിലാണ് സ്ഫോടനം ഉണ്ടായത്. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി അമിത്ഷാ ഡല്‍ഹി പോലീസ് കമ്മീഷണറുമായി സംസാരിച്ചു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വൈകീട്ട് 6.55ഓടെയായിരുന്നു സ്ഫോടനം. ജനത്തിരക്കുള്ള മേഖലയില്‍ നിര്‍ത്തിയിട്ട മാരുതി ഈക്കോ വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ്…
Read More » -
സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം ; തദ്ദേശതെരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് റസാഖ് പാലേരി ; മുസ്ളീംലീഗിന് എതിര്‍പ്പ്
പാലക്കാട്: സംസ്ഥാനത്ത് വെല്‍ഫെയര്‍ വാര്‍ഡുകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനുമൊപ്പം ധാരണയുണ്ടാക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി. തങ്ങള്‍ ഏതെങ്കിലും മുന്നണിയുടെ ഭാഗമല്ലെന്നും ബിജെപി ഒഴികെയുള്ള രാഷ്ട്രീയകക്ഷികളുമായി ധാരണ ഉണ്ടാക്കുമെന്നും റസാഖ് പാലേരി വ്യക്തമാക്കി. പ്രാദേശികമായി നീക്കുപോക്കുകള്‍ ആരുമായും ഉണ്ടാക്കിക്കൊണ്ട് മുന്നോട്ട് പോകുമെന്നും പറഞ്ഞു. അതേസമയം വെല്‍ഫയര്‍ പാര്‍ട്ടിയെ എതിര്‍ത്ത് മുസ്ളീംലീഗ് രംഗത്ത് വന്നിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വേണ്ടി ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലീഗ് നേതൃത്വം ധാരണയുണ്ടാക്കിയെന്ന ആരോപണമാണ് പ്രാദേശിക ലീഗ് നേതൃത്വം ഉന്നയിക്കുന്നത്. അതേസമയം മമ്പാട് പഞ്ചായത്തില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പരസ്പരം പിന്തുണക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 18ാം വാര്‍ഡായ ഇപ്പൂട്ടിങ്ങലില്‍ യുഡിഎഫ് പിന്തുണയോട വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മുബീന ചോലയില്‍ മത്സരിക്കും. ബാക്കിവരുന്ന 21 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഡിസംബര്‍ 11 നാണ് പാലക്കാട് ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് 11നും നടക്കും.
Read More » -
”ബിജെപിക്കാര്‍ക്ക് അങ്ങിനെ തന്നെ വേണം, കണക്കായിപ്പോയി, കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസി; ‘; ആര് ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വിമര്‍ശനവുമായി മണക്കാട് സുരേഷും സന്ദീപ് വാര്യരും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖയ്ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ മണക്കാട് സുരേഷും സന്ദീപ് വാര്യരുമാണ് ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുപ്പിച്ചത് ശ്രീലേഖ ഇടപെട്ടാണെന്നായിരുന്നു സന്ദീപ് വാര്യരുടെ ആരോപണം. കാവിവിശ്വാസികള്‍ക്ക് പറ്റിയ കപടവിശ്വാസിയാണ് ശ്രീലേഖ എന്നായിരുന്നു മണക്കാട് സുരേഷ് പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം. മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം മുന്‍ ഡിജിപി ശ്രീലേഖ ഐപിഎസ് ‘കാവി’വിശ്വാസികള്‍ക്ക് പറ്റിയ ‘കപട’വിശ്വാസി. ശ്രീലേഖ ഐപിഎസിനെ ശാസ്തമംഗലത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയെന്ന് , ഗംഭീരം അനന്തപുരിയിലെ ബിജെപിക്കാര്‍ക്ക് അര്‍ഹതപ്പെട്ടത് തന്നെ കിട്ടി ! അഖില ലോക പ്രശസ്തമായ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അനന്തപുരിയുടെ ദേശീയോത്സവമായ പൊങ്കാലയോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന കുത്തിയോട്ടം ‘ എന്ന ചിരപുരാതനമായ ആചാരമനുഷ്ഠിക്കാന്‍ എത്തുന്ന കുട്ടികളെയും അവരുടെ അച്ഛനമ്മമാരെയും ജയിലില്‍ കയറ്റുമെന്ന് പറഞ്ഞ മഹതിയെ തന്നെ ബിജെപി കെട്ടിയെഴുന്നെള്ളിച്ചത് ആരെ വെല്ലുവിളിക്കാനാണ്? വിശ്വാസ സമൂഹത്തെയോ?…
Read More » -
ഇത്രവലിയ നേട്ടം കൊയ്ത മേയറോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞത് എന്തിനാണെന്ന് വി. മുരളീധരന് ; ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരെന്നും മേയര്‍ ആര്യയ്ക്കെതിരേ വിമര്‍ശനം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടം കൊയ്യുമെന്നും നിലവിലുള്ള സീറ്റുകളില്‍ ഭൂരിപക്ഷം കൂട്ടുമെന്നും മ്റ്റു സീറ്റുകളില്‍ ബിജെപിയ്ക്ക് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും വി. മുരളീധരന് പറഞ്ഞു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വലിയ പ്രതീക്ഷയുണ്ടെന്നും തിരുവനന്തപുരത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മേയര്‍ കടലാസില്‍ അവാര്‍ഡുകള്‍ വാങ്ങും. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ മേയര്‍ മത്സരിക്കാത്തത്. ഇത്രയും വലിയ നേട്ടം കൊയ്ത ആളോട് വീട്ടില്‍ പോയിരിക്കാന്‍ സിപിഐഎം പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്നും അദ്ദേഹം ചോദിച്ചു. മാലിന്യ മുക്ത കേരളത്തിന്റെ പേരില്‍ വലിയ തട്ടിപ്പാണ് നടത്തിയതെന്നും 500 രൂപ വിലയുള്ള കിച്ചണ്‍ ബിന്നിന് ഈടാക്കിയത് 1800 രൂപയാണെന്നും ആരോപിച്ചു. അതിന്റെ പ്രയോജനം കിട്ടിയത് ജനങ്ങള്‍ക്കല്ല. നടക്കാത്ത പൊങ്കാലയുടെ പേരില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് വേണ്ടി പണം തട്ടിയെടുത്തവരാണ്. തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണെന്നും 2015 മുതല്‍ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിയും സിപിഐഎമ്മുമാണ് മുന്നില്‍ വരുന്നതെന്നും…
Read More » -
93 ല്‍ 70 ലും സിപിഐഎം മത്സരിക്കും, സിപിഐ 17 സീറ്റുകളിലും ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരീനാഥന് എതിരാളിയാകുക മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ; ആര് ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര് മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള 93 സീറ്റുകളില്‍ 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജും മത്സരിക്കും. എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി…
Read More » -
പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;
തൃശൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്പറേഷന് പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…
Read More » -
സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും പോളിംഗ് ബൂത്തിലേക്ക് ; വോട്ടെണ്ണൽ ഡിസംബർ 13ന് ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന് ; തൃശൂർ മുതൽ കാസർകോട് വരെ 11ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും തീയതികളിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണൽ നടക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വാർത്ത സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ 23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത് 12 0 3 5 സംവരണ വാർഡുകൾ ഉണ്ട് 284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 1 50 18 0 1 0 സ്ത്രീ വോട്ടർമാരും 134 12 470 പുരുഷ വോട്ടർമാരും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്. കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. 1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും. അന്തിമ…
Read More »