politics

  • ‘ഇറാന്റെ അടുത്ത നേതാവ് എനിക്ക് സ്വീകാര്യനായയാളാവണം; ഖമനേയിയുടെ മകൻ വേണ്ട’ – ട്രംപ്

    വാഷിങ്ടൺ:ഇറാന്റെ ഭാവി നേതൃത്വത്തെ രൂപപ്പെടുത്തുന്നതിൽ യുഎസും ഇടപെടും എന്നതിന്റെ വ്യക്തമായ സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തനിക്ക് പങ്കാളിയാകേണ്ടതുണ്ട് എന്ന് പറഞ്ഞ ട്രംപ് ഖമനേയിയുടെ മകൻ സ്വീകാര്യനല്ലെന്നും അറിയിച്ചു. ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ട ശേഷം പരമോന്നത പദവി ഇറാൻ മകൻ മൊജ്തബ ഖമനേയിക്ക് നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളെ ട്രംപ് തള്ളി. ഖമനേയിയുടെ മകൻ പ്രാധാന്യമില്ലാത്തയാളാണ്, ട്രംപ് ആവർത്തിച്ചു. ‘ അവർ അവരുടെ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ എനിക്ക് സ്വീകാര്യനല്ല. ഇറാനിൽ സമാധാനവും ഐക്യവും കൊണ്ടുവരുന്ന ഒരാളെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്’ എന്നും ട്രംപ് പിന്നീട് കൂട്ടിച്ചേർത്തു. വെനസ്വേലയിൽ മഡുറോയ്ക്ക് ശേഷം ഡെൽസി റോഡ്രിഗസിനെ നിയമിച്ചത് പോലെ ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിലും ട്രംപിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ. ‘ഇറാന്റെ ഭാവി നേതൃത്വത്തിന്മേൽ എനിക്ക് വലിയ സ്വാധീനമുണ്ടാകും, അല്ലെങ്കിൽ അവർക്ക് ഒരു ഒത്തുതീർപ്പും ഉണ്ടാകില്ല. ആണവായുധങ്ങൾ ഇല്ലാതെ തന്നെ ഇറാനെ…

    Read More »
  • ഗവര്‍ണര്‍മാര്‍ കൂട്ടത്തോടെ തെറിച്ചു; സി.വി. ആനന്ദബോസിന്റെ രാജിയില്‍ തുടക്കം; കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദമെന്ന് മമത ബാനര്‍ജി; കേരള ഗവര്‍ണര്‍ക്ക് തമിഴ്‌നാടിന്റെ അധിക ചുമതല

    ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗവര്‍ണര്‍മാരുടെ അഴിച്ചുപണിക്ക് രാഷ്ട്രപതി ഭവന്‍ ഉത്തരവിട്ടു. ബിഹാര്‍ ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്തുനിന്നും മാറ്റി. ആരിഫ് മുഹമ്മദ് ഖാന് പകരമായി ലഫ്റ്റനന്റ് ജനറല്‍ സയ്യിദ് അതാ ഹസ്‌നൈനെ (റിട്ട.) ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.   കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ അധിക ചുമതല കൂടി നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് രാജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഈ നിര്‍ണായക നീക്കം. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിനയ് കുമാര്‍ സക്സേനയെ ലഡാക്കിലേക്ക് മാറ്റി. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാണ് പുതിയ ഡല്‍ഹി എല്‍ജി ലഡാക്ക് എല്‍ജി കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും നിയമിച്ചു. ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും മാറ്റി. പകരം റിട്ട. ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്നാടിന്റെ…

    Read More »
  • സഹപ്രവര്‍ത്തകരെ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ല; മറവി, പൊതുപരിപാടികളില്‍ മോശം പെരുമാറ്റം; ഭരണം ‘ഓട്ടോ-പൈലറ്റ്’ മോഡില്‍; ഭാര്യയുടെ 20,000 രൂപ സമ്പാദ്യം എടുത്ത് മത്സരിച്ച് മുഖ്യമന്ത്രി പദംവരെ! പകരക്കാരനില്ലാത്ത നിതീഷ് കുമാറിന്റെ പടിയിറക്കം ബിജെപി യുഗത്തിന്റെ തുടക്കം

    ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പടിയിറക്കം നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നതാണ്. അത് ‘എപ്പോള്‍’ സംഭവിക്കും എന്നത് മാത്രമായിരുന്നു ചോദ്യം. അതുകൊണ്ടുതന്നെ, വ്യാഴാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിനായി 75-കാരനായ ഈ നേതാവ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ അത് വലിയ അത്ഭുതമുണ്ടാക്കിയില്ല. ബിഹാറില്‍ ഒരു ഭരണമാറ്റത്തിന് ഇത് വഴിതുറന്നു. എന്നാല്‍, പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വെറും രണ്ടര മാസത്തിനുള്ളില്‍ അദ്ദേഹം ഈ തീരുമാനമെടുത്തത് പലരെയും അമ്പരപ്പിച്ചു. മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ കഴിഞ്ഞ കാലങ്ങളില്‍ എത്ര തവണ അദ്ദേഹം സഖ്യകക്ഷികളെ മാറ്റിയിട്ടുണ്ടെന്ന് നോക്കുക. 2020-ലെ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയില്‍ ജെഡിയുവിന് (ജെഡിയു) വെറും 43 എംഎല്‍എമാര്‍ മാത്രമുണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിടെ രണ്ട് തവണ സഖ്യം മാറി അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. ഇത്തവണ ബിജെപിയുടെ 89 എംഎല്‍എമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജെഡിയുവിന് 85 എംഎല്‍എമാരുണ്ടായിട്ടും എന്തുകൊണ്ടാണ് അദ്ദേഹം അധികാരം വിട്ടൊഴിയുന്നത്? പാര്‍ട്ടിയും നേതാക്കളും അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്ന പഴയ കാലത്തില്‍ നിന്ന്…

    Read More »
  • ഇറാനില്‍നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ കുറയുന്നു; ഭൂമിക്കടിയിലെ ബാലിസ്റ്റിക് മിസൈല്‍ ശേഖരവും രണ്ടാം ഘട്ടത്തില്‍ തകര്‍ക്കുമെന്ന് ഇസ്രയേല്‍; ഭൂരിഭാഗം വ്യോമാതിര്‍ത്തിയും നിയന്ത്രണത്തില്‍; ഒരേ യുദ്ധവിമാനം ആക്രമിക്കുന്നത് ഇറാനിലും ലെബനനിലും

    ടെല്‍അവീവ്: ഇറാനിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണെന്നും ഭൂമിക്കടയില്‍ ഒളിപ്പിച്ച ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നും വെളിപ്പെടുത്തല്‍. ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാനില്‍ യുഎസുമായി ചേര്‍ന്ന് നടത്തുന്ന സംയുക്ത വ്യോമാക്രമണം ഒന്നാം വാരം പിന്നിടുകയാണ്. നേതാക്കളെ വധിച്ചുകൊണ്ടുള്ള ആദ്യഘട്ട ആക്രമണങ്ങള്‍ ഇറാന്‍ തിരിച്ചടിക്കാനും തുടര്‍ന്ന് ഗള്‍ഫ് മേഖലയിലും ഇറാഖിലും ഇസ്രായേലിലും ലെബനനിലും വ്യാപിച്ച പ്രാദേശിക യുദ്ധമായും മാറി. ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യംവയ്ക്കാന്‍ ശേഷിയുള്ള ഉപരിതലത്തിലെ നൂറുകണക്കിന് ഇറാനിയന്‍ മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ബാലിസ്റ്റിക് മിസൈലുകളും മറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കറുകള്‍ ഉള്‍പ്പെടുമെന്ന് പേര് വെളിപ്പെടുത്താത്ത സോഴ്‌സുകള്‍ പറഞ്ഞു. യുദ്ധം അവസാനിക്കുമ്പോഴേക്കും വ്യോമാക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുകയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്ന് ഒരാള്‍ പറഞ്ഞു. ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തെ ഇല്ലാതാക്കുന്നതിലും യുദ്ധം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ആക്രമണ പദ്ധതികളെക്കുറിച്ചുള്ള പ്രതികരണത്തിനായി സൈനിക…

    Read More »
  • ‘ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും അവിടെയുണ്ട്, ഒറ്റുകൊടുത്തില്ല, മറുകണ്ടം ചാടിയില്ല; അന്നു കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശശി വീണ്ടും വിളിച്ചു പറയുന്നു’; പി.കെ. ശശിക്കെതിരേ എണ്ണിയെണ്ണി കുറ്റപത്രം നിരത്തി ഏരിയ സെക്രട്ടറിയുടെ കുറിപ്പ്

    പാലക്കാട്: പാര്‍ട്ടിയില്‍നിന്ന് കാന്‍സര്‍ ബാധിത കോശം മുറിച്ചു മാറ്റിയെന്നും ബോഡി വേസ്റ്റ് താമസിയാതെ യുഡിഎഫില്‍ എത്തുമെന്നും രൂക്ഷ വിമര്‍ശനവുമായി ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവന്റെ കുറിപ്പ്. നിരന്തരമായി ശല്യം ചെയ്തതിനു പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയിരുന്നെങ്കില്‍ പി.കെ. ശശി ജയിലില്‍ പോകുമായിരുന്നെന്നും തെഹല്‍കയിലെ മാത്യൂ സാമുവലിനെ സമീപിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ സ്ത്രീവിഷയം, സ്പിരിറ്റ് കേസ്എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും പി.കെ. ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ജയദേവന്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം പി.കെ. ശശിക്ക് ‘ആദരാഞ്ജ’ലികള്‍ ഒരു കേന്‍സര്‍ ബാധിത കോശം ഒടുവില്‍ മുറിച്ചുമാറ്റപ്പെട്ടു. ശരീരം കുറച്ചുകൂടി രോഗമുക്തമായി. പാര്‍ട്ടി മുറിച്ചു കളഞ്ഞ ‘ബോഡിവേസ്റ്റ്’ താമസിയാതെ വി.ഡി. സതീശന്റെ നേതൃത്തിലുള്ള UDF ന്റെ ഭാഗമാകും. കാലമെത്ര കഴിഞ്ഞാലും എത്തേണ്ടത്, എത്തേണ്ടിടത്ത് എത്തും. പി.കെ.ശശിയെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത കേട്ടപ്പോള്‍…

    Read More »
  • ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി

    ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്. ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും…

    Read More »
  • ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം

    ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങ് മാറ്റിവച്ചു. നിയന്ത്രിക്കാനാവാത്ത ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇറാൻ ഇക്കാര്യം അറിയിച്ചത് .ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ നിശ്ചയിച്ചിരുന്ന വിടവാങ്ങൽ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു. 86-ാം വയസ്സിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ദേശീയ ദുഃഖാചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിലിനാണ്. ശനിയാഴ്ച ദീർഘകാല നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 1989-ൽ ശവസംസ്കാരം നടത്തിയ ഖമേനിയുടെ മുൻഗാമിയായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ കാണപ്പെട്ട വൻ ജനക്കൂട്ടത്തെപ്പോലെ വലിയൊരു ജനക്കൂട്ടത്തെയാണ്…

    Read More »
  • ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്; പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

    വാഷിംഗ്ടൺ: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തിൽ എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് താൻ പതിനഞ്ച് മാർക്ക് നൽകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഇറാനെതിരെ പ്രസിഡന്‍റ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ നിർണ്ണായക പിന്തുണ ലഭിച്ചു. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോൺഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി ട്രംപിന് മുന്നോട്ട് പോകാം. മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്‍റെ വാദത്തെ സെനറ്റ് ശരിവെക്കുകയായിരുന്നു. സൈനിക നടപടികൾ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ലഭിച്ച ഈ…

    Read More »
  • വി. എസിന്റെ പിഎ സുരേഷ് മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു; പാണക്കാടും സന്ദർശിച്ചു

    മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു. സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്. അരമണിക്കൂറിൽ താഴെ സമയംമാത്രമാണ് സുരേഷ് പാണക്കാട്ട് ചെലവഴിച്ചത്.

    Read More »
  • ‘അമേരിക്ക ഈ യുദ്ധത്തില്‍ തോല്‍ക്കും, ലോകക്രമം അടിമുടി മാറും’: ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ഇറാനുമായുള്ള യുദ്ധവും പ്രവചിച്ച പ്രഫ. ജിയാങ് സ്യുക്വിന്‍; ‘ഇറാന്റെ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് എതിരേ; അമേരിക്കയുടെ യുദ്ധ തന്ത്രങ്ങള്‍ പഴയത്; എണ്ണ വില്‍ക്കാതിരുന്നാല്‍ എഐ കുമിളയും പൊട്ടും’

    ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും ഇത് ലോകക്രമത്തെ ഉടച്ചു വാര്‍ക്കുമെന്നുമുള്ള ഞെട്ടിക്കുന്ന പ്രവചനവുമായി ചൈനീസ് പ്രഫസര്‍ ജിയാങ് സ്യുക്വിന്‍. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ അദ്ദേഹം നേരത്തേയും വമ്പന്‍ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്ന് 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്നായിരുന്നു. മറ്റൊന്ന് ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടും എന്നതായിരുന്നു. ഇനിയൊന്ന് ഈ യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടും എന്നത്. മൂന്നാമത്തെ കാര്യം സംഭവിച്ചിട്ടില്ലെങ്കിലും അതിലേക്കാണു സാധ്യതകളെന്നും ‘യുദ്ധത്തിന്റെ പുരോഗതി വിശകലനം ചെയ്യുമ്പോള്‍, അമേരിക്കയേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇറാനുണ്ടെന്നാണ് കരുതുന്നതെന്നും’ പ്രഫ. ജിയാങ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രഫ. ജിയാങ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പരസ്പരം ക്ഷീണിപ്പിക്കുന്ന (War of attrition) ഒന്നായിട്ടാണു കരുതുന്നത്. ഇറാന്‍കാര്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. അവരുടെ മതവിശ്വാസമനുസരിച്ച് ഇത് ‘വലിയ സാത്താന്’ (Great Satan) എതിരെയുള്ള യുദ്ധമാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധം ഇസ്രായേലിന്റെയും…

    Read More »
Back to top button
error: