Breaking NewsCrimeKeralaLead NewsLocalNEWSNewsthen Specialpolitics

കെയര്‍ എന്ന വാക്കിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട് രാഹുലേ; കെയര്‍ ചെയ്യാതിരിക്കാന്‍ മാത്രമുള്ളതല്ല കെയര്‍ ചെയ്യാന്‍ കൂടിയുള്ളതാണ്; മന്ത്രി വീണ ജോര്‍ജിന്റെ എഫ് ബി കുറിപ്പ് കെയര്‍ ചെയ്യപ്പെടേണ്ടതാണ്

 

തിരുവനന്തപുരം : ആരും കെയര്‍ ചെയ്യാത്ത ഒരു അവസ്ഥയിലേക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ഹു കെയേഴ്‌സ് എന്ന രാഹുലിന്റെ ആ പഴയസ്ഥിരം ചോദ്യം രാഹുലിനെ നോക്കി ചിരിക്കുകയാണിപ്പോള്‍.
കെയര്‍ എന്ന വാക്കിന് അര്‍ത്ഥങ്ങള്‍ ഒരുപാടുണ്ടെന്ന് ഒരു പക്ഷെ ഇനിയെങ്കിലും മാങ്കൂട്ടത്തില്‍ മനസിലാക്കിയിരുന്നെങ്കില്‍…
എന്തായാലും ആരോഗ്യവകുപ്പു മന്ത്രി വീണ ജോര്‍ജ് തന്റെ എഫ് ബി കുറിപ്പില്‍ കെയറിനെക്കുറിച്ചെഴുതിയത് വൈറലായിട്ടുണ്ട്. വീണ ജോര്‍ജിന്റെ വാക്കുകള്‍ ശക്തമായ ഒളിയമ്പാണ്. അത് വായിക്കുമ്പോള്‍ കൊള്ളേണ്ടിടത്ത് കൃത്യമായി കൊള്ളും, വേദനിക്കും.
ഹൂ കെയേഴ്സ് അല്ല, വി കെയര്‍ എന്ന കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പോസ്റ്ററാണ് വീണാ ജോര്‍ജ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മതിക്കണം ഇത്തരമൊരു തലക്കെട്ടോടെ ഈ പോസ്റ്റര്‍ തയ്യാറാക്കിയവരെ. സമകാലിന സംഭവങ്ങളിലേക്ക് ഈ പോസ്റ്റര്‍ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. ഒരൊറ്റ സംഭവത്തില്‍ നിന്ന് സമൂഹത്തിനാകെ ഉത്തരം നല്‍കുന്ന ബ്രില്യന്‍സ്, ഒരുപക്ഷെ പൊളിറ്റിക്കല്‍ ബ്രില്യന്‍സ് ഈ പോസ്റ്ററിലുണ്ട്.
ഒരാളുടേയും പേരെടുത്തു പറയാതെയുള്ള ഈ പോസ്റ്റര്‍ കണ്ടാല്‍ തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും ഉള്ളിലിരിപ്പ് പിടികിട്ടും.
പോസ്റ്ററിനൊപ്പം വീണ ജോര്‍ജ് ഇങ്ങനെ കൂടി എഴുതി –
ഏറെ വിശ്വസിച്ച വ്യക്തികളില്‍ നിന്നോ മറ്റുളളവരില്‍ നിന്നോ ജീവിതത്തില്‍ തിക്താനുഭവങ്ങളുണ്ടാകുമ്പോള്‍ തോറ്റ് പോകരുതെന്നും ഭീഷണിയിലേക്കും ബ്ലാക്ക് മെയിലിങ്ങിലേക്കും വാക്കുകള്‍ മാറിയാല്‍, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നാല്‍ നിങ്ങളുടെ സ്വകാര്യത നിലനിലനിര്‍ത്തിക്കൊണ്ട് തന്നെ നീതി ലഭിക്കാന്‍ സംസ്ഥാന സര്‍ക്കരും വനിതാ വികസന കോര്‍പ്പറേഷനും ഒപ്പമുണ്ടാകും.
കൗണ്‍സലിങ്ങ്, നിയമോപദേശം, അടിയന്തര സംരക്ഷണം തുടങ്ങിയ സഹായങ്ങളുമായി 24 മണിക്കൂറും 181 ഹെല്‍പ്പ്ലൈന്‍ നിങ്ങള്‍ക്കായുണ്ടെന്നും മടിക്കാതെ നേരിട്ട് വിളിക്കാം.

Signature-ad

ഏതോ ഒരു സിനിമയില്‍ ജഗതി ശ്രീകുമാര്‍ എന്തോ ഒരു ആരോപണം കേള്‍ക്കുമ്പോള്‍ പറയുന്നുണ്ട് ഇതെന്നെക്കുറിച്ചാണ്, എന്നെക്കുറിച്ച് മാത്രമാണ് എന്ന്. മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കുമ്പോള്‍ മനസില്‍ തെളിയുന്നത് ആ ഡയലോഗ് ഒരു രാഷ്ട്രീയയുവതുര്‍ക്കി പറയുന്നതാണ്.

Back to top button
error: