പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ട ; ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പുക മറ കാണിച്ച് ഇലക്ഷന്‍ ജയിക്കാന്‍ സിപിഐഎമ്മും ബി ജെ പി യും കരുതണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തെങ്കില്‍ പാര്‍ട്ടി ഇപ്പോഴത്തെ അച്ചടക്ക നടപടി കടുപ്പിക്കുമെന്ന് കെ മുരളീധരന്‍.
ലൈംഗീക ആരോപ ണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ നടപടി എടുക്കേണ്ടത് സര്‍ക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
രാഹുല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഇല്ല. അറസ്റ്റ് ചെയ്യുന്നതില്‍ തടസം ഇല്ല. അത് പാര്‍ട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടാകും. രാഹുല്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത ആള്‍. കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണം.
അടുത്ത നടപടി രാഹുലിനെ പുറത്താക്കലാണ്. അതിന് സര്‍ക്കാര്‍ തെളിവുസഹിതം പുറത്ത് വരണം. രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് പാര്‍ട്ടി മറുപടി പറയേണ്ടത് ഇല്ല
ആക്ഷന്‍ വന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇത് ഇലക്ഷന് വേണ്ടിയുള്ള അഭ്യാസങ്ങള്‍ ആകരുത്. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം. ഏത് ആക്ഷന്‍ എടുത്താലും പാര്‍ട്ടി തുടര്‍ നടപടികളിലേക്ക് പോകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.






