Breaking NewsKeralaLead Newspolitics

ആന്തൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തുടക്കത്തിലേ തന്നെ തിരിച്ചടി ; മൂന്ന് സ്ഥാനാര്‍ത്ഥികള്‍ കൂടി തെരഞ്ഞെടുപ്പില്‍ നിന്നുംപുറത്തായി ; കണ്ണൂരില്‍ എതിരില്ലാതെ എല്‍ഡിഎഫിന്റെ ജയം 14 ഇടത്ത്

തെരഞ്ഞെടുപ്പില്‍ രണ്ടു സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളുകയും ഒരാള്‍ പിന്‍വലിക്കുകയും ചെയ്തതോടെ കണ്ണൂരില്‍ വോട്ടെടുപ്പ് പോലും നടക്കാതെ തെരഞ്ഞെടുക്കപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ എണ്ണം 14 ആയി. ആന്തൂരിലാണ്  എല്‍ഡിഎഫിന് വിജയം കിട്ടിയത്. ഇതോടെ ആന്തൂരില്‍ അഞ്ച് വാര്‍ഡുകളില്‍ എല്‍ഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി.

തളിയില്‍, കോടല്ലൂര്‍ വാര്‍ഡുകളിലെ യുഡിഎഫ്് പത്രികയാണ് തള്ളിയത്. അഞ്ചാംപീടി കയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചത്. കോള്‍മൊട്ട, തളിവയല്‍, അഞ്ചാം പീടിക വാര്‍ഡുകളില്‍ യുഡിഎഫ് പത്രിക അംഗീകരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ലിവ്യ പത്രിക പിന്‍വലിച്ചു. നേരത്തെ തന്നെ മൊറാഴ, പൊടിക്കുണ്ട് വാര്‍ഡുകളില്‍ സിഐഎമ്മിന് എതിരിഅല്ലായിരുന്നു. കോടല്ലൂര്‍ വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഇ രജിത. തളിയില്‍ കെ വി പ്രേമരാജന്‍ എന്നിവരാണ് എതിരില്ലാത്തവര്‍.

Signature-ad

കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാര്‍ഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകള്‍ തള്ളി. പുനര്‍സൂക്ഷ്മപരിശോധനയിലാണ് പത്രികകള്‍ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. കണ്ണൂരില്‍ എല്‍ഡിഎഫ് ന് ആകെ എതിരില്ലാ ത്തത് 14 ഇടത്ത്. കണ്ണപുരം പഞ്ചായത്ത്- 6, ആന്തൂര്‍ നഗരസഭ 5, മലപ്പട്ടം -3

Back to top button
error: