politics
-
93 ല്‍ 70 ലും സിപിഐഎം മത്സരിക്കും, സിപിഐ 17 സീറ്റുകളിലും ; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ശബരീനാഥന് എതിരാളിയാകുക മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ; ആര് ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാറില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി ശബരീനാഥനെതിരെ മുന്‍ കൗണ്‍സിലര്‍ എ സുനില്‍ കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി സ്ഥാനാര്‍ത്ഥി ആര് ശ്രീലേഖയ്ക്ക് എതിരെ ശാസ്തമംഗലത്ത് അമൃത ആര് മത്സരിക്കും. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചിട്ടുള്ള 93 സീറ്റുകളില്‍ 70 സീറ്റില്‍ സിപിഐഎമ്മും 17 സീറ്റുകളില്‍ സിപിഐയും മത്സരിക്കും. കെ മാണി ഗ്രൂപ്പും ആര്‍ജെഡിയും മൂന്ന് സീറ്റിലും ജെഡിഎസ് രണ്ട് സീറ്റിലും ഐഎന്‍എല്‍ ഒരു സീറ്റിലും മത്സരിക്കും. ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിന്റെ മകള്‍ തൃപ്തി രാജും മത്സരിക്കും. എട്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി…
Read More » -
പത്മജ വേണുഗോപാല്‍ ബിജെപിയുടെ തൃശൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന ; കോണ്‍ഗ്രസ് വോട്ടുകളും കിട്ടുമെന്ന് പ്രതീക്ഷ ; വെറും പ്രതീക്ഷമാത്രമെന്ന് കോണ്‍ഗ്രസ് ; ഒന്നും സംഭവിക്കില്ലെന്ന് സിപിഎം; കാലം മാറി കഥ മാറുമെന്ന് ബിജെപി;
തൃശൂര്‍ കോര്പറേഷന് മേയര്‍ സ്ഥാനാര്‍ഥിയായി കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ മുന്‍നിര്‍ത്തി തൃശൂര്‍ കോര്പറേഷന് പിടിച്ചെടുക്കാന്‍ ബിജെപി ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് തന്ത്രം മെനയുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെങ്കിലും തൃശൂര്‍ കോര്‍പറേഷനില്‍ ഇത്തവണ മേയര്‍ സ്ഥാനം വനിതയ്്ക്കാണെന്നതിനാല്‍ ബിജെപിക്ക് വേണ്ടി പത്മജയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി മത്സരത്തിനറങ്ങിയാല്‍ തൃശൂര്‍ കോര്‍പറേഷനിലെ 56 ഡിവിഷനുകളിലും ബിജെപിക്ക് നേട്ടമുണ്ടാകുമെന്നാണ് പ്രാദേശിക-ജില്ല-സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജയ്ക്ക് ഇതുവരെയും നല്ലൊരു പദവി ബിജെപിയില്‍ ലഭിച്ചിട്ടുമില്ല. പത്മജയുടെ തട്ടകങ്ങളിലൊന്നായ തൃശൂരില്‍ കരുണാകരപുത്രിക്കുള്ള സ്വാധീനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടക്കായി പ്രയോജനപ്പെടുത്താന്‍ പത്മജയുടെ സ്ഥാനാര്‍ഥിത്വം സഹായിക്കുമെന്നാണ് ബിജെപി കരുതുന്നത്. മുന്‍പ് കോണ്‍ഗ്രസിലിരിക്കെ പത്മജ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍പോലും ജനവിധി പത്മജയ്ക്ക് അനുകൂലമായിരുന്നില്ല. പത്മജ വേണുഗോപാല്‍ 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ മുകുന്ദപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 2016, 2021 നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയമായിരുന്നു. കെപിസിസിയുമായും തൃശൂര്‍ ഡിസിസിയുമായും നില…
Read More » -
സംസ്ഥാനത്ത് രണ്ട് ഘട്ടമായി വോട്ടെടുപ്പ് ; കേരളം ഡിസംബർ 9നും 11നും പോളിംഗ് ബൂത്തിലേക്ക് ; വോട്ടെണ്ണൽ ഡിസംബർ 13ന് ; തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9ന് ; തൃശൂർ മുതൽ കാസർകോട് വരെ 11ന്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബർ 9നും 11നും തീയതികളിൽ നടക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് ഡിസംബർ 11 ആണ് വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണൽ നടക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറാണ് വാർത്ത സമ്മേളനത്തിൽ തീയതികൾ പ്രഖ്യാപിച്ചത്സ. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1200 തദ്ദേശ സ്ഥാപനങ്ങളിൽ മട്ടന്നൂർ ഒഴികിയുള്ള 1199 സ്ഥാപനങ്ങളിലെ 23576 വാർഡുകളിലാണ് മത്സരം. സംസ്ഥാനത്ത് 12 0 3 5 സംവരണ വാർഡുകൾ ഉണ്ട് 284 30761 വോട്ടർമാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇതിൽ 1 50 18 0 1 0 സ്ത്രീ വോട്ടർമാരും 134 12 470 പുരുഷ വോട്ടർമാരും 281 ട്രാൻസ്ജെൻഡർ വോട്ടർമാരും 2841 പ്രവാസി വോട്ടർമാരുണ്ട്. കേരളത്തിന്റെ വിധിയെഴുത്തിന് 33757 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. 1.8 0 ലക്ഷം ഉദ്യോഗസ്ഥരും 70,000 പോലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ചുമതലകൾക്കുണ്ടാകും. അന്തിമ…
Read More » -
ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്നുച്ചയ്ക്ക് 12ന്; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചയ്ക്ക്
തിരുവനന്തപുരം: കേരളം പോളിംഗ് ബൂത്തിലേക്ക് പോകേണ്ട തിയതികളറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ഉച്ചയ്ക്ക് 12 ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് വോട്ടെടുപ്പിന്റെ തിയതികള്‍ പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്. എത്ര ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഒറ്റ ദിവസം തന്നെ കേരളത്തില്‍ പോളിംഗ് നടത്തുമെന്നും സൂചനകളുണ്ട്. സംസ്ഥാനത്ത് നിലവില്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ ആകെയുള്ളത് 87 നഗരസഭകളാണ്. അതില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 നഗരസഭകളിലാണ്. യുഡിഎഫ് ഭരിക്കുന്നത് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്.14 ജില്ലാ പഞ്ചായത്തുകളില്‍ ഇടത് ഭരണമുള്ളത് 11 ഇടത്താണ്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.
Read More » -
ഗണഗീതമെങ്ങിനെ ദേശഭക്തിഗാനമാകുമെന്ന് സതീശന്; ആര്‍എസ്എസ് ഗണഗീതം ദേശഭക്തിഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്; സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ്
തിരുവനന്തപുരം: വന്ദേഭാരതിലെ ഗണഗീത വിവാദത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആര്‍എസ്എസ് ഗണഗീതം ദേശഭക്തി ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സ്കൂള്‍ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഔദ്യോഗിക ചടങ്ങില്‍ ഗണഗീതം വേണ്ടെന്നും ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയില്‍ പാടിയാല്‍ മതിയെന്നും സതീശന് പറഞ്ഞു. കുട്ടികള്‍ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നില്‍ ആളുകള്‍ ഉണ്ടെന്നും സതീശന് ആരോപിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്റലിലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവ് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പറഞ്ഞു. സിസ്റ്റം തകര്‍ത്തത് ആരോഗ്യമന്ത്രിയാണ്. ആരോഗ്യമന്ത്രി രാജിവച്ചു ഇറങ്ങി പോകണമെന്നും സതീശന് ആവശ്യപ്പെട്ടു.
Read More » -
എഫ്-35 പോര്‍വിമാന ഇടപാട്; സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പെന്റഗണില്‍ നിന്ന് വാങ്ങാന്‍ പോകുന്നത് 48 വിമാനങ്ങള്‍ ; അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി സൗദി മാറും
ജിദ്ദ യു.എസ് പ്രതിരോധ വകുപ്പില്‍ (പെന്റഗണ്‍) നിന്ന് 48 എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച സൗദി-അമേരിക്കന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഗണ്യമായ സുരക്ഷയും സൈനിക ശേഷിയും നല്കുന്നതിനാല് അമേരിക്കയുമായുള്ള സഖ്യം സൗദി അറേബ്യക്ക് പ്രധാനമാണ്. എഫ്-35 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള സൗദി അറേബ്യയുടെ അപേക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പെന്റഗണിനുള്ളില്‍ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി ഈ ഇടപാട് സൗദി അറേബ്യയെ മാറ്റിയേക്കും. നിലവില്‍ ഇസ്രായിലിന്റെ കയ്യില്‍ മാത്രമാണ് അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളുള്ളത്. ട്രംപ് ഭരണകൂടം 2025 മെയ് മാസത്തില്‍ സൗദി അറേബ്യയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധ ഇടപാട് അംഗീകരിച്ചതില്‍ എഫ്-35 യുദ്ധവിമാനങ്ങള്‍ തുടക്കത്തില്‍ തള്ളിക്കളഞ്ഞെങ്കിലും യു.എസ് പ്രതിരോധ സെക്രട്ടറി ഇതേ കുറിച്ച് ചര്‍ച്ച ചെയ്യുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2017 ല്‍ 48 എഫ്-35 വിമാനങ്ങള്‍ വാങ്ങുന്ന കാര്യത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കന്‍…
Read More » -
വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം – സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു – അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് – സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി
വന്ദേ ഭാരതത്തിലെ ആർഎസ്എസ് ഗണഗീതാലാപന വിവാദം – സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു – അന്വേഷണത്തിന് ഉത്തരവിട്ടത് പൊതുവിദ്യാഭ്യാസ വകുപ്പ് – സംഭവം അതീവ ഗൗരവത്തോടെ കാണുന്നതായി മന്ത്രി ശിവൻകുട്ടി – രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി ശിവൻകുട്ടി തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ്സിലെ ആർഎസ്എസ് ഗണഗീതാലാപനം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.. എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും…
Read More » -
ഓണ്‍ലൈന്‍ ടാക്സികളെ സംരക്ഷിക്കാന്‍ മന്ത്രി ഗണേഷ്കുമാര് രംഗത്ത് ; ഓണ്‍ലൈന്‍ ടാക്സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി ; പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്നത് ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി ; ഓണ്‍ലൈന്‍ ടാക്്സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും താക്കീത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണ്‍ലൈന്‍ ടാക്സികളെ ആക്രമണങ്ങൡ നിന്ന് രക്ഷിക്കാന്‍ മന്ത്രി ഗണേഷ്കുമാര് രംഗത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ തടഞ്ഞാല്‍ നടപടിയെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. ഓണ്‍ലൈന്‍ ടാക്്സിക്കാരെ തടഞ്ഞ് പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ നടത്തുന്ന യാത്ര തടയലും കയ്യാങ്കളിയും തനി ഗുണ്ടായിസമെന്ന് ഗതാഗതമന്ത്രി തുറന്നടിച്ചുു. ഓണ്‍ലൈന്‍ ടാക്്സിക്കാരെ തടഞ്ഞാലോ ആക്രമിച്ചാലോ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രിയുടെ കര്‍ശന താക്കീത് . സംസ്ഥാനത്ത് ഈയിടെ ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകള്‍ക്കു നേരെ സാധാരണ ടാക്സി ഡ്രൈവര്‍മാരുടെ പ്രതിഷേധവും യാത്ര തടയലും പതിവായതോടെ ഓണ്‍ലൈന്‍ ടാക്സിക്കാര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ടാക്സിക്കാര്‍ക്കു നേരെ അക്രമം നടത്തുന്നവരുടെ ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം നടപടി സ്വീകരിച്ച് വണ്ടി തടഞ്ഞവരുടെ ലൈസന്‍സ് ഉടന്‍ സസ്പെന്‍ഡ് ചെയ്യും. കുറ്റകൃത്യത്തിനനുസരിച്ച് നടപടിയെടുക്കുമെന്നും മന്ത്രി താക്കീത് നല്കി.
Read More » -
പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ; ഇവരുടെ 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. ; മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടുന്നു
തിരുവനന്തപുരം: കള്ളപ്പണ പ്രതിരോധ നിയമപ്രകാരം കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും 67 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ ഡി. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവുമായി ബന്ധപ്പെട്ട് ഇഡിയും എന്‍ഐഎയും രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്നും രാജ്യത്ത് ഹവാല പണമിടപാട് നടത്തിയെന്നും വിദേശ ഫണ്ട് ഉള്‍പ്പടെ എത്തിച്ച് അവ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നുമായിരുന്നു പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്ര സര്‍ക്കാര്‍ ആരോപണം. പോപ്പുലര്‍ ഫ്രണ്ടിന് സഹായങ്ങള്‍ നല്‍കുന്നത് എസ്ഡിപിഐ ആണെന്നും ഇതുസംബന്ധിച്ച രേഖകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കി. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ട് സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഗ്രീന്‍വാലി ഫൗണ്ടേഷന്റെ ഭാഗമായുള്ള കെട്ടിടവും ഭൂമിയും, ആലപ്പുഴ സോഷ്യല്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍ ട്രസ്റ്റ്, പത്തനംതിട്ടയിലെ പന്തളം എജ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ ട്രസ്റ്റ്, ഇസ്ലാമിക് സെന്റര്‍ വയനാട്, ഹരിതം ഫൗണ്ടേഷന് മലപ്പുറം, ആലുവ പെരിയാര്‍വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, പാലക്കാട് വള്ളുവനാടന്‍ ട്രസ്റ്റ്, എസ്ഡിപിഐയുടെ തിരുവനന്തപുരത്തെ ഭൂമി എന്നിവയാണ്…
Read More »
