politics
-
സെലിബ്രറ്റി ആയതുകൊണ്ട് പ്രത്യേകത ഇല്ലെന്ന് വി.എം.വിനുവിനോട് കോടതി ; വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതിയുടെ ചോദ്യം ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി
കോഴിക്കോട് : കോര്‍പറേഷന്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ വി.എം.വിനുവിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിനു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. വി.എം.വിനുവിന്റെ പേര് വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ജി തള്ളിയതോടെ വിനുവിന് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ല. സെലിബ്രറ്റി ആയത്‌കൊണ്ട് പ്രത്യേകത ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി രാഷ്ട്രീയക്കാരും സാധാരണക്കാരും ഒന്നുപോലെയെന്നും വ്യക്തമാക്കി. വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ ഇല്ലയോ എന്നുപോലും നോക്കാതെയാണോ തെരഞ്ഞെടുപ്പിന് നില്‍ക്കുന്നതെന്നും കോടതി ചോദിച്ചു. വൈഷ്ണയുടെ കേസ് വ്യത്യസ്തമാണെന്നും കോടതി പറഞ്ഞു. പ്രാഥമിക ലിസ്റ്റില്‍ പേരുണ്ടായിരുന്നു അവസാന നിമിഷമാണ് പേര് വെട്ടിയത്, അതുകൊണ്ടാണ് കോടതി ഇടപെട്ടത്. ഇവിടെ സ്ഥിതി വേറെയാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഹര്‍ജി തള്ളിയ കോടതി വിധി മാനിക്കുന്നുവെന്ന് വി.എം.വിനു. പലവട്ടം വോട്ട് ചെയ്ത വ്യക്തി എന്ന നിലയില്‍ പട്ടികയില്‍ പേര് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. താന്‍ യുഡിഎഫിന്റെ ഭാഗമായി തുടര്‍ന്നും ഉണ്ടാകും. പ്രചാരണത്തിന് ഇറങ്ങണമോ എന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും വിനു പറഞ്ഞു.
Read More » -
ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തിയാല്‍ കര്‍ശന നടപടി ; 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ; സൈബര്‍ ആ ക്രമണം നടത്തുന്നവര്‍ക്കെതിരെയും നടപടി
തിരുവനന്തപുരം: ബിഎല്‍ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. പല ജില്ലകളില്‍നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും വളരെ പ്രാധാന്യമുള്ള ചുമതല നിര്‍വഹിക്കുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ഭാരതീയ ന്യായ് സംഹിതയുടെ 121-ാം വകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. സൈബര്‍ ആക്രമണം നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.നന്നായി പ്രവര്‍ത്തിക്കുന്ന ബിഎല്‍ഒമാര്‍ക്കെതിരെ വ്യാജവാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത് ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബൂത്ത് ലെവല്‍ പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത് ഇവരാണ്. ബിഎല്‍ഒമാര്‍ക്ക് മേലുള്ള എല്ലാ ഉത്തരവാദിത്വവും തിരഞ്ഞെടുപ്പ് കമ്മിഷന് മാത്രമായിരിക്കും. അവരുടെ പ്രവര്‍ത്തനഫലമായാണ് സംസ്ഥാനത്തെ എസ്ഐആര്‍ നടപടികള്‍ നല്ലൊരു ശതമാനം പൂര്‍ത്തിയാക്കാനായതെന്നും ഖേല്‍ക്കര്‍ പറഞ്ഞു. കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ മരണത്തില്‍ കമ്മീഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. എല്ലാ സഹായവും…
Read More » -
കോണ്‍ഗ്രസിനും തരൂരിനുമെതിരെ ജോണ്‍ ബ്രിട്ടാസ് ; അലറിക്കൂവിയവര്‍ എന്തേ മിണ്ടാത്തതെന്ന് ചോദ്യം
തിരുവനന്തപുരം: കോണ്‍ഗ്രസിനും ശശി തരൂര്‍ എംപിക്കുമെതിരെ വിമര്‍ശനവുമായി രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ തരൂര്‍ പുകഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടാസ് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അര്‍ബന്‍ നക്‌സലുകളും മാവോയിസ്റ്റ് ശക്തികളും 10-15 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിനുള്ളില്‍ കയറിക്കൂടി കോണ്‍ഗ്രസിനെ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് ആക്കി മാറ്റിയെന്ന മോദിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ബ്രിട്ടാസിന്റെ ചോദ്യങ്ങള്‍. മോദിയുടെ പ്രസംഗത്തെ ഉദാത്തം എന്നാണ് ശശി തരൂര്‍ വിശേഷിപ്പിച്ചത്. മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് സ്വന്തം സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് ദേശീയ താല്‍പ്പര്യം ഉപേക്ഷിച്ചിരിക്കുകയാണെന്നും ഇന്നത്തെ ഈ മുസ്ലിം ലീഗ്-മാവോയിസ്റ്റ്-കോണ്‍ഗ്രസ് രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. തരൂരിന് നിലപാടുകള്‍ സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസിന്, പ്രത്യേകിച്ച് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക്, ഇക്കാര്യത്തില്‍ എന്തു പറയാനാണുണ്ടെന്ന് അറിയാന്‍ താല്പര്യമുണ്ടെന്നും ബ്രിട്ടാസ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു. പിഎംശ്രീ ഒപ്പുവച്ചപ്പോള്‍ ഡീല്‍… ഡീല്‍… എന്ന് അലറിക്കൂവിയ ഇവര്‍ എന്തേ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചിട്ടുണ്ട്.
Read More » -
‘സംസ്‌കാരമുള്ള സമൂഹത്തിന് അപമാനം’; മുഖ്യമന്ത്രിക്ക് എതിരായ സിസ്റ്റര്‍ ടീന ജോസിന്റെ കൊലവിളി കമന്റിന് എതിരേ മന്ത്രി ശിവന്‍കുട്ടി; ടീന ജോസ് കന്യാസ്ത്രീ വസ്ത്രം ധരിക്കാന്‍ അവകാശമില്ലാത്ത ആളെന്നു സിഎംസി സന്യാസിനീ സമൂഹം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പിണറായി വിജയനെതിരെ കൊലവിളി പരാര്‍ശം നടത്തിയ ടീന ജോസിനെതിരെ മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ ടീന ജോസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് ഞെട്ടലോടെയാണ് കാണുന്നതെന്നും, ജനാധിപത്യ സമൂഹത്തില്‍, ഒരു പൗരന്റെ ജീവന് ഭീഷണി ഉയര്‍ത്തുന്ന, പ്രത്യേകിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനെതിരെ നടത്തുന്ന ഈ പ്രസ്താവന, ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പ്രസ്താവനയിലൂടെ അറിയിച്ചു. പരാമര്‍ശം സംസ്‌കാരമുള്ള സമൂഹത്തിന് അപമാനമാണ്. കേവലം ഒരാളുടെ വ്യക്തിപരമായ അഭിപ്രായപ്രകടനമല്ല, മറിച്ച് രാജ്യത്തെ നിയമവ്യവസ്ഥയോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വ്യക്തമായ വെല്ലുവിളിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. ഈ വ്യക്തി ട്വന്റി 20യുടെ കടുത്ത പ്രചാരകയാണെന്നാണ് വിവരം. ട്വന്റി 20 പോലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം വിഷയത്തില്‍ അവരുടെ നിലപാട് അടിയന്തരമായി വ്യക്തമാക്കണം. കൊലവിളി നടത്തുന്ന ഒരു വ്യക്തിക്ക്, ഒരു ജനകീയ പ്രസ്ഥാനത്തിന്റെ പ്രചാരകയായി തുടരാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അദ്ദേഹം…
Read More » -
‘പാക് ചാര സംഘടന ഇന്ത്യയില്‍ ഹിന്ദുക്കളെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്യുന്നു’; അഭിമുഖം വിവാദമായതോടെ ഡീപ്പ് ഫേക്ക് എന്നു പറഞ്ഞ അജിത് ഡോവലിനെ പൊളിച്ച് ആള്‍ട്ട് ന്യൂസ്; വീഡിയോ അപ്‌ലോഡ് ചെയ്തത് 2024ല്‍
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു മുന്നിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ വിവാദ പ്രസ്താവന നടത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുലിവാലു പിടിച്ചിരുന്നു. അദ്ദേഹത്തിന്റേതായി പുറത്തുവന്ന വീഡിയോ വന്‍ വിമര്‍ശനത്തിനും ഇടയാക്കി. പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐ, ഇന്ത്യയില്‍ മുസ്ലിംകളെക്കാള്‍ കൂടുതല്‍ ഹിന്ദുക്കളെ ചാരവൃത്തിക്കായി റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന് അജിത് ഡോവല്‍ പറയുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പ് പലരും വ്യാപകമായി പങ്കിട്ടിരുന്നു. എന്നാല്‍ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്നും സംഭവം ഡീപ് ഫേക്കാണെന്നുമാണ് അജിത് ഡോവല്‍ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ അജിത് ഡോവലിന്റേത് തെറ്റായ അവകാശവാദമാണെന്നാണ് ആള്‍ട്ട് ന്യൂസ് കണ്ടെത്തുന്നത്. നവംബര്‍ 17ന് സിഎന്‍എന്‍-ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് വീഡിയോ വ്യാജമാണെന്ന് അജിത് ഡോവല്‍ അവകാശപ്പെട്ടത്. പറയാത്ത കാര്യങ്ങളാണിതെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളച്ചൊടിക്കാന്‍ ഇത്തരം മാധ്യമ ഉപകരണങ്ങള്‍ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും ഇന്ത്യയുടെ ഭീകരവിരുദ്ധ പ്രചാരത്തിനിതിരെ നടക്കുന്ന ശ്രമമാണിതെന്നും അദ്ദേഹം വ്യക്താക്കിയിരുന്നു. പിന്നാലെ അജിത് ഡോവലിനെ ഉദ്ധരിച്ച് പല ദേശീയ മാധ്യമങ്ങളും…
Read More » -
ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം ; സംഭവം ഇന്നു പുലര്‍ച്ചെ ചിറയിന്‍കീഴില്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീടിന് തീയിടാന്‍ ശ്രമം. ചിറയിന്‍കീഴ് പതിനാറാം വാര്‍ഡ് പുതുക്കരി വയലില്‍ വീട്ടില്‍ ടിന്റു ജി വിജയന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ടിന്റുവും രണ്ടു കുട്ടികളും അച്ഛനും അമ്മയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന ഇവര്‍ പുറത്തെ ശബ്ദം കേട്ട് ഉണരുകയായിരുന്നു. അപ്പോള്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും ധരിച്ച് രണ്ടുപേര്‍ വീടിന് പിന്‍വശത്തായി തീ ഇടുന്നതാണ് കണ്ടത്. വീട്ടിലെ കതകും ഫ്‌ലോര്‍മാറ്റും കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
Read More » -
ആനന്ദ് തമ്പിയുടെ മരണം ; വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു ; ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നെന്ന് കുടുംബം ; ബിസിനസ് മതി രാഷ്ട്രീയം വേണ്ടെന്ന് ആനന്ദിനോടു പറഞ്ഞതായി വീട്ടുകാര്‍
തിരുവനന്തപുരം : ബിജെപി സംസ്ഥാന നേതൃത്വത്തേയും ആര്‍.എസ്.എസിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആനന്ദ് തമ്പിയുടെ മരണം സംബന്ധിച്ച് പോലീസ് ആനന്ദിന്റെ വീട്ടുകാരുടേയും കൂട്ടുകാരുടേയും മൊഴിയെടുത്തു. ആനന്ദിന് മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ വീട്ടുകാര്‍ക്ക് രാഷ്ട്രീയത്തേക്കാള്‍ ആനന്ദ് ബിസിനസ നോക്കി നടത്തുന്നതായിരുന്നു താത്പര്യമെന്നും മൊഴിയില്‍ പറയുന്നു. ആനന്ദ് തമ്പിയുടെ മരണത്തില്‍ അച്ഛന്‍, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴിയാണ് പോലീസ്് രേഖപ്പെടുത്തിയത്. ആനന്ദിന് തൃക്കണ്ണാപുരം വാര്‍ഡില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ മത്സരിക്കുന്നതില്‍ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. ബിസിസസ് നോക്കിനടത്താനാണ് കുടുംബം ആവശ്യപ്പെട്ടത്. അതേസമയം മത്സരിക്കാനുള്ള താല്‍പര്യം പാര്‍ട്ടി നേതാക്കളോട് പറഞ്ഞതായി അറിയില്ലെന്നാണ് സുഹൃത്തിന്റെ മൊഴി. കമ്മിറ്റിയില്‍ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് പറഞ്ഞിരുന്നില്ലെന്നും മൊഴിയുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഭാര്യയുടെ മൊഴി എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
Read More »


