politics

  • വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല; കുറ്റവാളി കൈമാറ്റ കരാര്‍ പാലിക്കില്ല; അപേക്ഷ തള്ളാനുള്ള വ്യവസ്ഥ ഉപയോഗിക്കും; സൗഹൃദത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: വധശിക്ഷ വിധിക്കപ്പെട്ട ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനല്‍കില്ല. ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഉണ്ടെങ്കിലും അപേക്ഷ തള്ളാനും വ്യവസ്ഥകളുണ്ട്. ഇതോടെ ഇന്ത്യ ബംഗ്ലദേശ് ബന്ധം കൂടുതല്‍ മോശമായേക്കും. 2013 ല്‍ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച കുറ്റവാളി കൈമാറ്റ കരാര്‍ പ്രകാരം ഒരു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നവരെ പരസ്പരം കൈമാറണം എന്നാണ് വ്യവസ്ഥ. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേസുകള്‍ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മനുഷ്യാവകാശ ലംഘനങ്ങള്‍ അടക്കം തെളിഞ്ഞാല്‍ ഈ ഇളവ് ബാധകമല്ല. ഷെയ്ഖ് ഹസീനയെ വധശിക്ഷയ്ക്ക് വിധിക്കാന്‍ കാരണമായ പ്രധാന കുറ്റം മനുഷ്യാവകാശ ലംഘനമാണ്. കരാര്‍ പ്രകാരം ഹസീനയെ ഇന്ത്യ കൈമാറണം എന്നാണ് ബംഗ്ലദേശ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം സൗഹൃദത്തെ ബാധിക്കുമെന്ന മുന്നറിയിപ്പും നല്‍കുന്നു സദുദ്ദേശത്തോടെ അല്ലാത്ത കേസുകളില്‍ കൈമാറ്റ അപേക്ഷ നിരസിക്കാം എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരിക്കും ഇന്ത്യ പ്രതികരിക്കുക. ബംഗ്ലദേശ് ജനതയുടെ താല്‍പര്യത്തിനാണ് പ്രഥമപരിഗണനയെന്നും സമാധാനം, ജനാധിപത്യം, സ്ഥിരത എന്നി…

    Read More »
  • ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം 

      ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • ഡ്യൂട്ടിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു ; എസ്.ഐ.ആര്‍ ഡ്യൂട്ടി കാരണം ടെന്‍ഷനെന്ന് ബന്ധുക്കള്‍

    തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ എസ്‌ഐആര്‍ ജോലിക്കിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. പാലോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കല്ലറ ശിവകൃപയില്‍ ആര്‍. അനില്‍ (50) ആണ് കുഴഞ്ഞു വീണത്. വാമനപുരം നിയോജകമണ്ഡലം 44-ാം ബൂത്തിലെ ബിഎല്‍ഒ ആണ്. കുഴഞ്ഞുവീണ അനിലിനെ ആദ്യം വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ശ്രീചിത്രയിലും പ്രവേശിപ്പിച്ചു. ബിഎല്‍ഒ ജോലിയുടെ ഭാഗമായി അനില്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്ന് കുടുംബം പറഞ്ഞു.

    Read More »
  • സിപിഐഎമ്മിനെ വെട്ടിലാക്കി മണ്ണാര്‍ക്കാട് വിമതശല്യം ; നീക്കുപോക്കുണ്ടാക്കിയില്ലേല്‍ വിവരമറിയും ; മതേതര മുന്നണിയുണ്ടാക്കി മത്സരിക്കാന്‍ പാര്‍ട്ടിയിലെ ‘അസംതൃപ്തര്‍’ ; നഗരസഭയിലെ പത്ത് വാര്‍ഡുകളില്‍ നീക്കം

    പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിയ്ക്കും പിന്നാലെ സിപിഎമ്മി ലും വിമതശല്യം. മണ്ണാര്‍ക്കാട് മേഖലയില്‍ പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തര്‍ പാര്‍ട്ടിക്കെതിരേ മ ത്സരിക്കാനിറങ്ങുന്നു. ഔദ്യോഗിക പക്ഷം അവഗണിക്കുന്നെന്ന് ആരോപിച്ച് ജനകീയ മതേ ത ര മുന്നണി എന്ന പേരില്‍ നഗരസഭയിലെ പത്തു വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കാനാണ് ഉദ്ദേ ശം. കുളര്‍മുണ്ട, ഉഭയമാര്‍ഗം, വടക്കുമണ്ണം, നടമാളിക, ആല്‍ത്തറ, വിനായക നഗര്‍, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാര്‍ഡുകളില്‍ ഇവര്‍ മത്സരിക്കുമെന്നാണ് സൂചന. ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാര്‍ട്ടി അംഗത്വമുള്ളവരും ആണ് മതേതര മുന്നണിയി ലുള്ളത്. നീക്കുപോക്കുകളുണ്ടായില്ലെങ്കില്‍ മത്സരവുമായി മുന്നോട്ടുപോകാനാണ് മതേതര മുന്നണി പ്രവര്‍ത്തകരുടെ ഉദ്ദേശം. അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. മണ്ണാര്‍ക്കാട് നഗരസഭയില്‍ നിലവില്‍ 30 സീറ്റുകളിലാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ഇതില്‍ മൂന്ന് സീറ്റ് സിപിഐക്കും ഒരു സീറ്റ് എന്‍സിപിക്കുമാണ്. ചൊവ്വാഴ്ച ഇടത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. പിന്നാലെ മതേതരമുന്നണിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. സിപിഐഎമ്മിന് വലിയ സ്വാധീനമുണ്ടെങ്കിലും ഔദ്യോഗികപക്ഷവും വിമതരും ശക്തമായ പോര് നിലനില്‍…

    Read More »
  • കാരാട്ട് ഫൈസല്‍ കളത്തിലിറങ്ങി ; ഇടത് സ്വതന്ത്രനായി മത്സരിക്കും ; പോരാട്ടം കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡില്‍

    കോഴിക്കോട്: കാരാട്ട് ഫൈസല്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. കഴിഞ്ഞ തവണ സ്വര്‍ണക്കടത്തിന്റെ പേരില്‍ നിഷേധിക്കപ്പെട്ട ഇടതു സീറ്റ് ഇത്തവണ കാരാട്ടിന് കിട്ടി. ഇടതു സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടുപോലും കൊടുക്കാതെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കാരാട്ട് ഫൈസല്‍ ഇത്തവണ ഇടത് സ്വതന്ത്രനായി മത്സരിക്കും. കൊടുവള്ളി നഗരസഭയിലെ 24-ാം വാര്‍ഡിലാണ് കാരാട്ട് ഫൈസല്‍ ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞ തവണ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നാണ് കാരാട്ട് ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്. ഫൈസലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒറ്റ വോട്ടും കിട്ടിയിരുന്നില്ല. 2020 ല്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഫൈസലിന്റെ സ്ഥാനാര്‍ത്ഥിത്വം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. ഫൈസലിന് പകരം ഐഎന്‍എല്‍ നേതാവും കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദാണ് പതിനഞ്ചാം ഡിവിഷനില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ തവണ മല്‍സരിച്ചത്. ഫലം വന്നപ്പോള്‍ ഒരു വോട്ടുപോലും എല്‍ഡിഎഫ്…

    Read More »
  • രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട ; ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് ആറു പേര്‍ ;പിടിയിലായവരില്‍ മാവോയിസ്റ്റ് നേതാവ് ദേവ്ജിയും ; ഓപ്പറേഷന്‍ ടീമിനെ അഭിനന്ദിച്ച് അമിത് ഷാ

    ഹൈദരാബാദ് : രാജ്യത്ത് വന്‍ മാവോയിസ്റ്റ് വേട്ട. ആന്ധ്രയില്‍ 31 മാവോയിസ്റ്റുകള്‍ പിടിയില്‍. പിടിയിലായവരില്‍ മാവോയിസ്റ്റ്് നേതാവ് ദേവ്ജിയും. സിപിഐ മാവോയിസ്റ്റിന്റെ പിബി അംഗമാണ് ദേവ്ജി. വിജയവാഡ, കൃഷ്ണ, ഏലൂരു, എന്‍ടിആര്‍ ജില്ലകളില്‍ നിന്നാണ് 31 മാവോയിസ്റ്റുകളെയും പിടികൂടിയിരിക്കുന്നത്. തിപ്പിരി തിരുപ്പതി എന്നാണ് ദേവ്ജി അറിയപ്പെടുന്നത്. നിലവില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ദേവ്ജി സിപിഐ മാവോയിസ്റ്റിന്റെ അവശേഷിക്കുന്ന രണ്ട് പിബി അംഗങ്ങളില്‍ ഒരാളാണ്. ആന്ധ്രയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഉള്‍പ്പടെ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.കൊല്ലപ്പെട്ടവരില്‍ കേന്ദ്ര കമ്മിറ്റി അംഗവും 26ഓളം സായുധ ആക്രമണങ്ങളുടെ സൂത്രധാരനുമായ മാദ്വി ഹിഡ്മയും ഉള്‍പ്പെട്ടിരുന്നു. മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഛത്തീസ്ഗഢ്-ആന്ധ്ര അതിര്‍ത്തിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് കമാന്‍ഡറായ മാദ്വി ഹിഡ്മ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗവും ദണ്ഡകാരണ്യ സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലെ പ്രധാനിയുമാണ്…

    Read More »
  • ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതിയുടെ അംഗീകാരം ; ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകും ; പദ്ധതി ആവിഷ്‌കരിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

      വാഷിംഗ്ടണ്‍: ഗാസയിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമെന്ന നിലയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ പദ്ധതിക്ക് യുഎന്‍ സുരക്ഷാ സമിതി അംഗീകാരം നല്‍കി . എപ്പോള്‍ വേണമെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടേക്കാവുന്ന ഗാസയിലെ അരക്ഷിതാവസ്ഥ മറികടന്ന് സുസ്ഥിരമായ സമാധാനത്തിലേക്കും തകര്‍ന്നടിഞ്ഞ പ്രദേശത്തിന്റെ പുനര്‍നിര്‍മ്മാണത്തിലേക്കും നീങ്ങാന്‍ ലക്ഷ്യമിട്ട് യുഎസ് തയ്യാറാക്കിയ പ്രമേയമാണ് യുഎന്‍ സുരക്ഷാ സമിതി പാസാക്കിയത്. 15 അംഗ സമിതി, 13-0 എന്ന അടിസ്ഥാനത്തിലാണ് പ്രമേയം പാസാക്കിയത്. റഷ്യയും ചൈനയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. പക്ഷേ, വീറ്റോ അധികാരം ഉപയോഗിക്കാന്‍ അവര്‍ തയ്യാറായില്ല.  

    Read More »
  • പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി ; സമ്മതിപ്പിച്ചത് ലാലു പ്രസാദ് യാദവ് ; തോല്‍വിയുടെ ഉത്തരവാദിത്വമെല്ലാം ഏറ്റെടുക്കുന്നുവെന്നും തേജസ്വി

      പാറ്റ്‌ന: ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകാന്‍ സമ്മതം മൂളി തേജസ്വി യാദവ്. കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് തേജസ്വി യാദവ് പ്രതിപക്ഷ നേതാവാകാന്‍ തയ്യാറാകുന്നില്ലെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിതാവും ആര്‍ജെഡി സ്ഥാപകനുമായ ലാലു പ്രസാദ് യാദവിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ തേജസ്വി ഒടുവില്‍ സമ്മതിക്കുകയായിരുന്നുവത്രെ. തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി തേജസ്വി പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഞാന്‍ വളരെയധികം ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും പാര്‍ട്ടി യോഗത്തില്‍ അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യുവ നേതാവിനെ പിന്തുണയ്ക്കുകയും അദ്ദേഹത്തോടൊപ്പം നില്‍ക്കുമെന്നും വ്യക്തമാക്കി. ആര്‍ജെഡിയുടെ മോശം പ്രകടനത്തിന് സഞ്ജയ് യാദവിനെ ലക്ഷ്യം വയ്ക്കുന്നത് തെറ്റാണെന്നും അതിന് അദ്ദേഹം ഉത്തരവാദിയല്ലെന്നും യോഗത്തില്‍ തേജസ്വി പറഞ്ഞു.  

    Read More »
  • മുനമ്പം ഭൂമി തര്‍ക്കം സുപ്രീം കോടതിയില്‍ ; മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ ; നാനൂറാം ദിവസത്തിലേക്ക് മുനമ്പം സമരം ; പറഞ്ഞു വഞ്ചിച്ചവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കാന്‍ മുനമ്പത്തുകാര്‍

    ന്യൂഡല്‍ഹി : മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. കേരള വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. 1950 ലെ ആധാര പ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നുമായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ്. ട്രൈബ്യൂണലില്‍ കേസ് നിലനില്‍ക്കെ ഹൈക്കോടതിക്ക് ഉത്തരവ് ഇറക്കാനാകില്ലെന്നാണ് സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരുടെ വാദം. അഭിഭാഷകന്‍ അബ്ദ്ദുള്ള നസീഹാണ് ഹര്‍ജി ഫയല്‍ ചെയ്തത്. കേസ് സുപ്രീം കോടതി എന്ന് പരിഗണിക്കുമെന്ന കാര്യം വ്യക്തമായിട്ടില്ല. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു കേസ് ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂ എന്നും സിംഗിള്‍ ബഞ്ച് നിലപാട് എടുത്തിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഇത് തിരുത്തുകയായിരുന്നു. 1950 ലെ ആധാര പ്രകാരം…

    Read More »
  • കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ട കൊഴിഞ്ഞുപോക്ക് ; അമ്പതിലേറെ പേര്‍ പാര്‍ട്ടി വിട്ടു ; ഇറങ്ങിപ്പോന്നത് ബ്രാഞ്ച് സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റുമടക്കമുള്ളവര്‍

      കൊല്ലം: കൊല്ലത്ത് സിപിഎമ്മില്‍ നിന്ന് കൂട്ടക്കൊഴിഞ്ഞുപോക്ക്. അമ്പതിലധികം പേര്‍ സിപിഎം വിട്ടു. കൊല്ലം കുന്നത്തൂരിലാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഇത്രയധികം പേര്‍ ഒറ്റയടിക്ക് പാര്‍ട്ടി വിട്ടിരിക്കുന്നത്. ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരിയും അടക്കമുള്ളവരാണ് പാര്‍ട്ടി വിട്ടത്. കുന്നത്തൂര്‍ പഞ്ചായത്തിലെ പുത്തനമ്പലം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുളള തര്‍ക്കമാണ് ഇത്രയധികം പേരുടെ ഇറങ്ങിപ്പോക്കിന് വഴിവെച്ചത്. സാമ്പത്തിക തിരിമറിയില്‍ വിജിലന്‍സ് കേസുളളയാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ആരോപിച്ചാണ് പാര്‍ട്ടിയിലെ പൊട്ടിത്തെറി.  

    Read More »
Back to top button
error: