ഇനി കേരളരാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തില്‍ മുക്തം; കോണ്‍ഗ്രസ് പുറത്താക്കല്‍ ഉടന്‍; ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയും രാഹുലിനെ എടുക്കില്ല

പാലക്കാട്: കേരള രാഷ്ട്രീയം ഇനി രാഹുല്‍ മാങ്കൂട്ടത്തില്‍ മുക്തം. രാഹുലിന്റെ രാഷ്ട്രീയഭാവിയ്ക്കാണ് പീഡനക്കേസോടെ തിരശീല വീണിരിക്കുന്നത്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നിറക്കി വിട്ട രാഹുലിനെ കൂടെ ചേര്‍ക്കില്ലെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇനി രാഷ്ട്രീയമെന്നത് രാഹുലിന് സ്വപ്‌നം മാത്രമാകും.
കോണ്‍ഗ്രസ് പുറത്താക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടെ നിന്നവര്‍ പോലും ഇന്ന് രാഹുലിനെതിരെ പരോക്ഷമായിട്ടെങ്കിലും സംസാരിച്ചത് അതിന്റെ തെളിവാണ്.
രാഹുലിന്റെ ഏറ്റവുമടുത്ത കൂട്ടുകാരനായ ഷാഫി പറമ്പില്‍ എംപിക്ക് പോലും ഇന്ന് രാഹുലിനെ പിന്തുണച്ചൊരു വാക്ക് മിണ്ടാനായില്ല.
സതീശനും മുരളിയുമൊക്കെ പതിവിലും ഉശിരോടെ രാഹുലിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.
ഇതോടെ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് ഔട്ട് എന്ന് ഉറപ്പായി.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വന്നശേഷമായിരിക്കും രാഹുലിനെതിരെയുള്ള നടപടിയുണ്ടാകുകയെന്നാണ് വിവരം. രാഹുലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നേതാക്കളായ കെ മുരളീധരന്‍, അജയ് തറയില്‍, വനിതാ നേതാക്കളായ ജെബി മേത്തര്‍, ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണണ, അഡ്വഇഇ. ദീപ്തി മേരി വര്‍ഗീസ് തുടങ്ങിയവരടക്കം രാഹുലിനെതിരെ കടുത്ത നടപടിവേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു.

രാഹുല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റുമായി ചര്‍ച്ച നടത്തിയെന്നും കോടതി വിധിവരട്ടെയെന്നും നല്ല വാര്‍ത്ത വരുമെന്നുമായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണം. നല്ല വാര്‍ത്ത ആര്‍ക്കായിരിക്കും എന്ന ചോദ്യത്തിന് ആര്‍ക്കുമാകാമെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ മറുപടി.
ജാമ്യ ഹര്‍ജിയില്‍ തീരുമാനം ഉണ്ടായശേഷം രാഹുലിനെതിരായ നടപടിയില്‍ തീരുമാനം ഉണ്ടാകുമെന്ന സൂചനയാണ് അടൂര്‍ പ്രകാശം നല്‍കിയത്. രാഹുലിന് എം എല്‍ എ സ്ഥാനം നല്‍കിയത് ജനങ്ങളാണെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകപരമായ നടപടിയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. നേതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ കോടതി തീരുമാനത്തിന് മുമ്പ് തന്നെ രാഹുലിനെതിരെ നടപടിയുണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ കോടതിവിധി വന്നിട്ടേ നടപടിയുണ്ടാകൂ എന്നാണ് നേതൃത്വം നല്‍കുന്ന സൂചന.
നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുമെന്നും കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണെന്നുമാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. ഒരു എംഎല്‍എയ്‌ക്കെതിരെ മാധ്യമ വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ നടപടി എടുത്തു. അറസ്റ്റിലായവരെ വരെ സിപിഎം സസ്‌പെന്‍ഡ് ചെയ്യുന്നില്ലെന്നും ഹൈക്കോടതി ഇടപെട്ടതുകൊണ്ടു മാത്രമാണ് ശബരിമല മോഷണ കേസ് ഇത്രയും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറയന്നത്.






