Breaking NewsKeralaLead NewsLocalpolitics

തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയാഗാന്ധി മത്സരിക്കുന്നു ; അതും താമരചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ വിവാഹം കഴിച്ചപ്പോള്‍ പാര്‍ട്ടിമാറി

മൂന്നാര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി മത്സരിക്കുന്നു എന്ന് കേള്‍ക്കുന്നത് കൗതകുകയാണ്. എന്നാല്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു എന്ന് കേള്‍ക്കുമ്പോഴോ? മുന്നാറിലാണ് ഈ സംഭവം അരങ്ങേറുന്നത്. മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിക്കുന്നത് സോണിയാഗാന്ധി എന്ന യുവതിയാണ്.

ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി. കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നും വരുന്ന യുവതി ബിജെപിയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നതെന്ന് മാത്രം. നല്ലതണ്ണി കല്ലാറിലെ തൊഴിലാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പരേതനായ ദുരൈരാജിന്റെ മകളാണ്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടം കൊണ്ടാണ് ദുരൈരാജ് മകള്‍ക്ക് ഈ പേരിട്ടത്.

Signature-ad

ഭര്‍ത്താവായ സുഭാഷ് ബിജെപിയുടെ പ്രവര്‍ത്തകനായതോടെയാണ് സോണിയയും ബിജെപിയായത്. ഒന്നരവര്‍ഷം മുമ്പ് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സുഭാഷും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. ബി ജെ പിയുടെ സോണിയ ഗാന്ധിയെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്നത് മഞ്ജുള രമേശിനെയാണ്. സിപിഐഎമ്മിലെ വളര്‍മതിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Back to top button
error: