Breaking NewsCrimeKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘നിങ്ങള്‍ ആര്‍ക്കിട്ട്, എവിടെയാണ് കുത്തുന്നത് എന്ന് ഓര്‍ത്തുവച്ചോ?’; ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ നില്‍ക്കുന്നത്’? രാഹുലിനെതിരേ പോസ്റ്റിട്ട കോണ്‍ഗ്രസ് നേതാവ് രാജു പി. നായര്‍ക്കും സൈബര്‍ അണികളുടെ പൊങ്കാല; വ്യത്യസ്തനാകാന്‍ നോക്കിയാലും ഉളുപ്പു വേണമെന്നും കമന്റ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന പരാതിയിലെ ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതികരിച്ച രാഹുല്‍ ഈശ്വറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ രാഹുലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ രാജു പി. നായരെ എതിര്‍ത്ത് കമന്റിടുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

‘ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും, ആ അശ്ലീലം ഇനി കേള്‍ക്കേണ്ടി വരില്ല എന്ന് ഒരു ഗുണമുണ്ട്! ഈശ്വരാ…’ എന്നായിരുന്നു രാജു പി. നായരുടെ പോസ്റ്റ്. ഇതിനാണ് കമന്റ്് ബോക്‌സില്‍ വിമര്‍ശനം. രാജു പി. നായരില്‍ നിന്നും ഇതുപോലൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്നാണ് പലരും കമന്റിടുന്നത്.

Signature-ad

‘നിങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങള്‍ അശ്ലീലം ആകുന്നുവെങ്കില്‍, കണ്ണട മാറ്റേണ്ട സമയം കഴിഞ്ഞു. അയാള്‍ വിളിച്ചുപറഞ്ഞ ഫാക്ട്‌സ് ഇല്ലായിരുന്നുവെങ്കില്‍, രാഹുല്‍ എല്ലാവര്‍ക്കും വെറുക്കപ്പെട്ടവനായേനെ. വഞ്ചകികള്‍ ഇരകളും” എന്നാണ് ഒരു കമന്റ്. ‘ഈ പോസ്റ്റ് രാജു പി. നായരുടെ തന്നാണോ? പ്രതീക്ഷിച്ചില്ല ഇത്തരം ഒരു പോസ്റ്റ് നിങ്ങളില്‍ നിന്ന്’ എന്നും കമന്റുണ്ട്.

ഭീഷണിപ്പെടുത്തുന്ന തരത്തിലാണ് ചില കമന്റുകള്‍. ‘രാജു പി. നായരെ നിങ്ങള്‍ ആര്‍ക്കിട്ട് എവിടെയാണ് കുത്തുന്നത് എന്ന് നേരെ ഓര്‍ത്തുവച്ചോ’ എന്നാണ് ഭീഷണി. ‘നീയൊക്കെ കൂടി ആരെയാടോ തോല്പിക്കാന്‍ നോക്കുന്നത്?’ എന്നാണ് മറ്റൊരു കമന്റ്. എന്താലേ, ഉളുപ്പ് വേണം വ്യത്യസ്തനാകാന്‍ നോക്കുകയായിരിക്കും എന്നും കമന്റുണ്ട്.

‘സിപിഎമ്മിന്റെ ഗുഡ്ബുക്കില്‍ ഇടം നേടാനുള്ള ശ്രമം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ എടുത്ത ശുഷ്‌കാന്തി എല്ലാവരും മനസിലാക്കുന്നുണ്ട്’, ‘നീയൊക്കെക്കൂടി ആരെയാടാ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്’, ‘ആര്‍ക്ക്? രാഷ്ട്രീയ നിലപാടുകളെ രാഷ്ട്രീയമായി നേരിടണം മിസ്റ്റര്‍- നിങ്ങള്‍ രാഹുലിന്റെ മുഖത്ത് കരീ വാരി തേക്കുമ്പോ അത് പ്രതിഫലിക്കുന്നത് കോണ്‍ഗ്രസിന്റെ മുഖത്താണെന്നുള്ള ഓര്‍മ വേണം പണം വാങ്ങി ചാനല്‍ ചര്‍ച്ചയില്‍ പോയിരുന്ന് മെഴുകണ്ട. ഒരുപാട് കാര്യങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് ചെയ്യാനുണ്ട്. നേതാക്കളോട് ഒരു കാര്യം. ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്. രാഷ്ട്രീയം നിങ്ങള്‍ സിപിഎമ്മില്‍നിന്ന് പഠിക്കണം’ എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറിയ കെപിസിസി നടപടിയെ അഭിനന്ദിച്ചും രാജു പി. നായര്‍ പോസ്റ്റിട്ടിട്ടുണ്ട്. ‘സ്വന്തമായി കോടതിയും പോലീസും തീവ്രത അളക്കുന്ന യന്ത്രവും ഇല്ലാത്ത കോണ്‍ഗ്രസ് കെ.പി.സി.സി.ക്ക് ലഭിച്ച പുതിയ പരാതി മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ പോലീസിന് കൈമാറിയിട്ടുണ്ട്. പി.കെ. ശശി, വൈശാഖന്‍ തുടങ്ങിയവര്‍ക്കെതിരേ സ്വന്തം പാര്‍ട്ടിയില്‍ വനിതകള്‍ നല്‍കിയ പരാതികള്‍ എവിടെ പോയി എന്നതാണ് സിപിഎം ഇനി പറയേണ്ടത്’ എന്നാണ് പുതിയ പോസ്റ്റ്.

 

Back to top button
error: