ആന്ധ്രാപ്രദേശിലെ കൊനസീമയിലെ തെങ്ങിന്‍തോപ്പ് നശിക്കാന്‍ കാരണം തെലുങ്കാനയിലെ ആളുകളുടെ ‘കണ്ണ്്’ എന്ന് ; പവന്‍ കല്യാണിന്റെ ‘കണ്ണേറ്’ പരാമര്‍ശം തെലങ്കാനയില്‍ കൊടുങ്കാറ്റായി ; കനത്ത രോഷം

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ ഒരു അന്ധവിശ്വാസജഡിലമായ പരാമര്‍ശം വന്‍ വിവാദം വിളിച്ചു വരുത്തുകയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി യിരിക്കുകയുമാണ്. ആന്ധ്രാപ്രദേശിലെ കടല്‍വെള്ളം കയറി നശിച്ച കൊനസീമ മേഖലയി ലെ തെങ്ങിന്‍ തോട്ടങ്ങള്‍ നശിക്കാന്‍ കാരണം തെലുങ്കാനയിലുള്ളവരുടെ കണ്ണ് (ദൃഷ്ടിദോഷം) വെച്ചതിനെ തുടര്‍ന്നാണെന്ന പരാമര്‍ശമാണ് വിവാദമായത്. ആന്ധ്ര ഉപമുഖ്യന്റെ പ്രസ്താവന യ്‌ക്കെതിരേ തെലുങ്കാനാ നേതാക്കള്‍ രംഗത്ത് വന്നു.
സംസ്ഥാനത്തെ ജനങ്ങളെ പവന്‍ കല്യാണ്‍ അപമാനിച്ചു എന്ന് ആരോപിച്ച്, നടനും രാഷ്ട്രീയക്കാരനുമായ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കുമെന്ന് തെലുങ്കാനക്കാര്‍ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ആഴ്ച കൊനസീമ സന്ദര്‍ശിക്കുമ്പോള്‍ ആയിരുന്നു വിവാദ പരാമര്‍ശം. 2014-ല്‍ സംസ്ഥാനം വിഭജിച്ച് രൂപീകരിച്ച തെലങ്കാനയില്‍ നിന്നുള്ള ആളുകള്‍ പോലും കൊനസീമയുടെ അതുല്യമായ പച്ചപ്പിനെയും സൗന്ദര്യത്തെയും പ്രശംസിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന്, പ്രശസ്തമായ കൊനസീമയിലെ തെങ്ങിന്‍ തോപ്പുകള്‍ ഒരുപക്ഷേ തെലുങ്കാനയില്‍ നിന്നുള്ളവരുടെ ‘കണ്ണേറ്’ കൊണ്ടായിരിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. കടല്‍വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊനസീമയിലെ ആയിരക്കണക്കിന് ഏക്കര്‍ തെങ്ങിന്‍ കൃഷികള്‍ നശിച്ചു. കവിഞ്ഞൊഴുകുന്ന അഴുക്കുചാലുകളും മണ്ണടിയലും കാരണം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടങ്ങള്‍ ചര്‍ച്ച ചെയ്യവെ ജനസേന നേതാവ് പറഞ്ഞു: ”തെലങ്കാനയിലെ നേതാക്കള്‍ കൊനസീമയിലെ പച്ചപ്പിനെ പ്രശംസിക്കാറുണ്ടായിരുന്നു, ഈ പ്രദേശത്തിന്റെ സമൃദ്ധി സംസ്ഥാന വിഭജനത്തിനുള്ള ഒരു കാരണം പോലുമാണെന്ന് അവര്‍ പറഞ്ഞിരുന്നു. ഒരുപക്ഷേ ഇതിന് വളരെയധികം കണ്ണ് ഏറ്റിട്ടുണ്ടാകാം, ഒരു കല്ല് ശക്തമായ ശാപം കൊണ്ട് പൊട്ടുന്ന തുപോലെ, കൊനസീമയിലെ തെങ്ങുകളും സമാനമായ ഒരു നോട്ടം കാരണം തകര്‍ന്നിരി ക്കുന്നു.” പവന്‍ കല്യാണ്‍ പറഞ്ഞത് വലിയ വിവാദമായി.
കല്യാണിനെതിരെ ആഞ്ഞടിച്ച് അനേകം നേതാക്കള്‍ രംഗത്ത് വന്നു. രണ്ട് തെലുങ്ക് സംസ്ഥാ ന ങ്ങളും സഹകരണം വളര്‍ത്താന്‍ ശ്രമിക്കുന്ന സമയത്ത് അദ്ദേഹം സംസ്ഥാനത്തെയും അവി ടുത്തെ ജനങ്ങളെയും അപമാനിച്ചുവെന്ന് തെലങ്കാനയിലെ നേതാക്കള്‍ പറഞ്ഞു. പവന്‍ കല്യാ ണ്‍ നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍, അദ്ദേഹത്തിന്റെ സിനിമകള്‍ തെലങ്കാനയില്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാരുടെ ഭീഷണി.






