Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

രാഹുലിനെതിരേ തെളിവുകളുടെ കൂമ്പാരമോ? ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗത്തിനും ഭ്രൂണഹത്യക്കും രേഖ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും; നാളെ അതിനിര്‍ണായകം; ജാമ്യം തള്ളിയാല്‍ ഉടന്‍ അറസ്റ്റ്; കോണ്‍ഗ്രസ് നേതാക്കളുടെ എല്ലാ നുണകളും പൊളിയുന്നു

അതേസമയം, ഇതുവരെ പരാതി ലഭിച്ചില്ലെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയടക്കം വാദങ്ങള്‍ പൊളിച്ചുകൊണ്ടാണു പുതിയ തെളിവുകള്‍ പുറത്തുവന്നത്. ഇത് ഇതുവരെ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള നീക്കത്തിനും ഇനി തടസമാകും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ബലാല്‍സംഗത്തിനും ഭ്രൂണഹത്യക്കും തെളിവുണ്ടെന്ന് കാണിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അതിനിടെ നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ ഹര്‍ജി നല്‍കി.

ആറ് ദിവസമായി മുങ്ങിനടക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് നാളെ അതിനിര്‍ണായകമാണ്. മുന്‍കൂര്‍ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. രാഹുലിന് ഒരുകാരണവശാല്‍ ജാമ്യം നല്‍കരുതെന്ന് തെളിവ് നിരത്തി ആവശ്യപ്പെടാന്‍ ഒരുങ്ങുകയാണ് പൊലീസും പ്രോസിക്യൂഷനും. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമല്ലെന്നും ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാല്‍സംഗമാണ് നടന്നതെന്നതിന് ഫോട്ടോകളടക്കം തെളിവുണ്ടെന്നാണ് പൊലീസിന്റെ പ്രധാന വാദങ്ങളിലൊന്ന്.

Signature-ad

ഗര്‍ഭിണിയാകാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതിനും അതിന് ശേഷം ഭ്രൂണഹത്യക്ക് ഭീഷണിപ്പെടുത്തിയതിനും ഡിജിറ്റല്‍ തെളിവുണ്ട്. ഭ്രൂണഹത്യക്ക് മരുന്നെത്തിച്ച് നല്‍കിയത് രാഹുലിന്റെ സുഹൃത്താണ്. അതുകൊണ്ട് തന്നെ യുവതി സ്വയം ഭ്രൂണഹത്യക്ക് തീരുമാനിച്ചതെല്ലെന്നും പൊലീസ് പറയുന്നു. ഭ്രൂണഹത്യ നടന്നെന്നും അതിന് ശേഷം മാനസികമായി തളര്‍ന്ന യുവതി രണ്ട് തവണ ജീവനൊടുക്കാന്‍ ശ്രമിച്ചതിനും തെളിവായി മെഡിക്കല്‍ രേഖകളടക്കം കോടതിയില്‍ ഹാജരാക്കും. അതേസമയം നാളെ മുന്‍കൂര്‍ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി. തന്റെ സ്വകാര്യത മാനിക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

അതേസമയം, ഇതുവരെ പരാതി ലഭിച്ചില്ലെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയടക്കം വാദങ്ങള്‍ പൊളിച്ചുകൊണ്ടാണു പുതിയ തെളിവുകള്‍ പുറത്തുവന്നത്. ഇത് ഇതുവരെ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള നീക്കത്തിനും ഇനി തടസമാകും.

കേരളത്തിലെ എംഎല്‍എക്കെതിരെ രണ്ടു പീഡന പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടികളിലേക്കു കടക്കാന്‍ ദേശീയ നേതൃത്വവും നിര്‍ബന്ധിതരായിരിക്കുകയാണ്. സസ്പെന്‍ഷനിലുള്ള രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നു കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍തന്നെ ആവശ്യപ്പെട്ടതു ഗൗരവത്തോടെയാണു എഐസിസി കാണുന്നത്. എഐസിസിയുടെ നേതൃത്വത്തിലുള്ള പ്രിയങ്കാ ഗാന്ധിയടക്കമുള്ളവര്‍ ഇതുവരെ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നതോടെ മറ്റു സംസ്ഥാനങ്ങളിലും ഇതു ഗുരുതര പ്രശ്‌നമുണ്ടാക്കുമെന്നും വിലയിരുത്തുന്നു.

ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദു, ഡെക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മാധ്യമങ്ങള്‍ ഈ വിഷയം ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചിട്ടുണ്ട്. ‘ലൈംഗിക വേട്ടക്കാരന്‍’ എന്ന രൂക്ഷമായ വാക്കാണ് ഇന്ത്യടുഡേ പ്രയോഗിച്ചത്. ഇതു ബിജെപി അടക്കമുള്ള പാര്‍ട്ടികളും വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

രണ്ടാമത്തെ പരാതി രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും ലഭിച്ച സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് കടന്നില്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വെട്ടിലാകും. നാളെ കോടതി രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളുകയാണെങ്കില്‍ ഹൈക്കമാന്‍ഡ് അടിയന്തര നടപടികളിലേക്കു കടക്കുമെന്നാണു ഡല്‍ഹിയില്‍നിന്നുള്ള വിവരം.

കേരളത്തിലെ രാഹുലിന്റെ കാര്യങ്ങള്‍ ദീപദാസ് മുന്‍ഷി ഹൈക്കമാന്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. കെപിസിസി തീരുമാനിക്കട്ടെ കാര്യങ്ങള്‍ എന്നായിരുന്നു ഹൈക്കമാന്‍ഡ് അന്നെടുത്ത നിലപാട്. രാഹുല്‍ ഒളിവില്‍ പോയതും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതും ആദ്യ പരാതിക്കാരി ഉന്നയിച്ചതെല്ലാം അന്വേഷണസംഘം ഏറെക്കുറെ ശരിവെച്ചതും ഇതിനെല്ലാം പുറമെ രാഹുലിനെതിരെ രണ്ടാമതൊരു പരാതി പ്രിയങ്കയ്ക്കും രാഹുല്‍ഗാന്ധിക്കും ലഭിച്ചതുമെല്ലാം ഹൈക്കമാന്ററിന് തീരുമാനമെടുത്തേ മതിയാകൂ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണ്.

രാഹുലിനെ പിന്തുണയ്ക്കുന്ന നേതാക്കള്‍ നടപടി ധൃതിയില്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. എന്നാല്‍ കേരളത്തിലെ അവശേഷിക്കുന്ന ജനസമ്മിതി കൂടി ഈ ഒരൊറ്റ വിഷയം കാരണം കോണ്‍ഗ്രസിന് ഇല്ലാതാകുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത് ഹൈക്കമാന്‍ഡ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

കെപിസിസി നേതൃത്വം രാഹുലിനെ കൈ വിടില്ലെന്ന് ഉറപ്പിച്ചപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളിലും പുറത്തും കടുത്ത അമര്‍ഷമുണ്ടായിട്ടുണ്ടെന്നും ദേശീയ നേതൃത്വം കൂടി അതേ നിലപാടെടുത്താല്‍ യുവനേതാക്കളുടെ കൂട്ടരാജിക്കു വരെ കേരളത്തിലെ കോണ്‍ഗ്രസില്‍ സാധ്യതയുണ്ടെന്ന അപകടവും കേരളത്തില്‍ നിനിന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് ലഭിച്ചു.

പ്രിയങ്കഗാന്ധിക്കും രാഹുല്‍ഗാന്ധിക്കും പരാതി നല്‍കിയ വിവരം പുറത്തുവന്ന സ്ഥിതിക്ക് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. നാളെ രാഹുലിന് കോടതി ജാമ്യം അനുവദിച്ചാല്‍ അക്കാര്യം മാത്രം ചൂണ്ടിക്കാട്ടി അല്‍പം കൂടി കാത്തിരിക്കാമെന്നാണ് ഹൈക്കമാന്‍ഡ് രാഹുല്‍ അനുകൂലികളെ ആശ്വസിപ്പിക്കുന്നത്. ഒളിവില്‍ കഴിയുന്ന സമയത്തും കോടതിയില്‍ താന്‍ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ രാഹുലും കൂട്ടരും തുടരുന്നുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിവാഹവാഗ്ദാനം നല്‍കി കഠിനമായി ചൂഷണം ചെയ്യുകയും, ആക്രമിക്കുകയും ചെയ്തു എന്നാണ് ബെംഗളൂരു സ്വദേശിയായ 23കാരി നല്‍കിയ പരാതിയിലുള്ളത്. തന്റെ താല്‍പര്യം പരിഗണിക്കാതെ നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായി എന്നുമാണ് യുവതിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

‘തന്റെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ രാഹുല്‍ ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ബലമായി ലൈംഗികമായി ഉപയോഗിച്ചു. ഇത് പാനിക്ക് അറ്റാക്കിന് കാരണമായി. എനിക്ക് ശ്വാസമെടുക്കാന്‍ പോലും പ്രയാസമായി. മരുന്ന് കഴിക്കേണ്ടി വന്നു. സാധാരണ നിലയിലേക്ക് എത്തുന്നതിന് മുന്‍പ് രാഹുല്‍ ആക്രമണം തുടര്‍ന്നു. അസഹനീയമായ ശാരീരിരവും വൈകാരികവുമായ ആഘാതമാണ് ഇതുണ്ടാക്കിയത്’ എന്നാണ് യുവതിയുടെ പരാതിയിലുള്ളത്.

ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷവും രാഹുല്‍ യാതൊരു വികാരമോ മനുഷ്യത്വമോ കാണിച്ചില്ലെന്നും പരാതിയിലുണ്ട്. ‘രാഹുലിന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ സുഹൃത്ത് തിരികെ കാറില്‍ കൊണ്ടുവിട്ടു. ശാരീരിര, മാനസികാവസ്ഥകളെ പറ്റി സംസാരിക്കാതെ രാഹുല്‍ വീട്ടിനടുത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയപ്പോള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. രാഹുല്‍ ഏല്‍പ്പിച്ച ചതവുകള്‍ക്ക് മരുന്ന് കഴിക്കേണ്ടി വന്നു” എന്നും യുവതി പറഞ്ഞു.

വിവാഹ കാര്യം സംസാരിക്കാനെന്ന പേരിലാണ് യുവതിയെ ബെംഗളുരു നഗരത്തില്‍ നിന്നും കിലോ മീറ്റര്‍ അകലെയുള്ള ഹോംസ്റ്റേ കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. മുറിക്കുള്ളില്‍ എത്തിയ ഉടന്‍ സംസാരത്തിന് നില്‍ക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുല്‍ എന്ന് യുവതിയുടെ പരാതിയിലുണ്ട്. തനിക്ക് താല്‍പര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ‘കാമുകന്മാര്‍ക്കിടയില്‍’ ഇത്തരം അടുപ്പം ‘സ്വാഭാവികമാണ്’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

യുവതിയുടെ പരാതിയുടെ പ്രസക്ത ഭാഗങ്ങള്‍:

2023 സെപ്റ്റംബറില്‍ ഇന്‍സ്റ്റാഗ്രാം വഴി എന്നെ വീണ്ടും ബന്ധപ്പെട്ടു. വളരെ മാന്യമായ രീതിയിലായിരുന്നു സന്ദേശങ്ങള്‍. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റാഗ്രാം അഡ്മിന്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യത വേണമെന്നും പറഞ്ഞ് ടെലിഗ്രാം നമ്പര്‍ ആവശ്യപ്പെട്ടു. രാഹുലിനെ വിശ്വസിച്ച് ഞാന്‍ നമ്പര്‍ നല്‍കി. ടെലിഗ്രാം വഴി അദ്ദേഹം സ്‌നേഹം നിറഞ്ഞ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

വിവാഹാലോചന കുടുംബവുമായി പങ്കുവെച്ചു. രാഹുലിന്റെ കരിയര്‍ അസ്ഥിരമായതിനാല്‍ എന്റെ കുടുംബം ആദ്യം മടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായതോടെ കുടുംബം വിവാഹവുമായി മുന്നോട്ട് പോകാന്‍ സമ്മതിച്ചു. അടുത്ത അവധിക്കാലത്ത് ബന്ധുക്കളോടൊപ്പം വീട്ടില്‍ വരുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കി. കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സ്വകാര്യമായി കാണണമെന്ന് രാഹുല്‍ നിര്‍ബന്ധിച്ചു. സുഹൃത്തായ ഫെനി നിനനോടൊപ്പം കാറില്‍ രാഹുല്‍ എത്തി നഗരത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി.

മുറിക്കുള്ളില്‍ എത്തിയ ഉടന്‍ സംസാരത്തിന് നില്‍ക്കാതെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു രാഹുല്‍. തനിക്ക് താല്‍പര്യമില്ലെന്നും സമയം വേണമെന്നും പറഞ്ഞപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്ന ‘കാമുകന്മാര്‍ക്കിടയില്‍’ ഇത്തരം അടുപ്പം ‘സ്വാഭാവികമാണ്’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

തന്റെ കടുത്ത എതിര്‍പ്പ് വകവെയ്ക്കാതെ രാഹുല്‍ ക്രൂരമായി ആക്രമിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. ബലമായി ലൈംഗികമായി ഉപയോഗിച്ചു. ഇത് പാനിക്ക് അറ്റാക്കിന് കാരണമായി. എനിക്ക് ശ്വാസമെടുക്കാന്‍ പോലും പ്രയാസമായി. മരുന്ന് കഴിക്കേണ്ടി വന്നു. സാധാരണ നിലയിലേക്ക് എത്തുന്നതിന് മുന്‍പ് രാഹുല്‍ ആക്രമണം തുടര്‍ന്നു. അസഹനീയമായ ശാരീരിരവും വൈകാരികവുമായ ആഘാതമാണ് ഇതുണ്ടാക്കിയത്.

വിവാഹത്തോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ നിലപാട് മാറ്റി. ആരെയും വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്യേശമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നല്‍കാന്‍ തന്നെ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. ഇതോടെ താന്‍ തകര്‍ന്നുപോയി.

ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷവും രാഹുല്‍ യാതൊരു വികാരമോ മനുഷത്വമോ കാണിച്ചില്ല. രാഹുലിന് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് പെട്ടന്ന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. രാഹുലിന്റെ സുഹൃത്ത് തിരികെ കാറില്‍ കൊണ്ടുവിട്ടു. ശാരീരിര, മാനസികാവസ്ഥകളെ പറ്റി സംസാരിക്കാതെ രാഹുല്‍ വീട്ടിനടുത്ത് ഇറക്കിവിട്ടു. വീട്ടിലെത്തിയപ്പോള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. രാഹുല്‍ ഏല്‍പ്പിച്ച ചതവുകള്‍ക്ക് മരുന്ന് കഴിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: