Newsthen Special
-
സംഘപരിവാറിന്റെ ബലം കേന്ദ്രത്തിലെ ബിജെപി; ‘ബി കെയര്‍ ഫുള്‍’ എന്നു സുരേഷ് ഗോപി അക്രമികളോടു പറയണം; നിങ്ങളുടെ കാല്‍ച്ചുവട്ടില്‍ ചിതറുന്നത് മതേതര ഇന്ത്യ; സിപിഎമ്മിനും കോണ്‍ഗ്രസിനും പിന്നാലെ മോദി സര്‍ക്കാരിനെ കുടഞ്ഞ് സഭയുടെ മുഖപത്രം
കൊച്ചി: ജബല്‍പൂരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ടതില്‍ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്റെ ബലം. സുരേഷ്‌ഗോപി മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാര്‍ അഴിഞ്ഞാടുമ്പോള്‍ ജബല്‍പൂരിലും പൊലീസ് നോക്കിനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ജബല്‍പുര്‍ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികള്‍ ജൂബിലിയുടെ ഭാഗമായി ജബല്‍പുരിലെതന്നെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാള്‍ ഫാ. ഡേവിസ് ജോര്‍ജും പ്രൊകുറേറ്റര്‍ ഫാ. ജോര്‍ജ് തോമസും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കണ്‍മുന്നില്‍ സംഘപരിവാര്‍ ആക്രമണത്തിനിരയായി. തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവര്‍ത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെല്ലാം പൊലീസിനെ നിര്‍ത്തിയിരിക്കുന്നത്. ജബല്‍പുരിലെ പൊലീസിനും അതില്‍നിന്നു മുക്തിയില്ല. 2017ല്‍…
Read More » -
വീണ വിജയന് എതിരായ എസ്എഫ്‌ഐഒ കേസ് കോടതിയുടെ വരാന്തയില്‍ പോലും നിലനില്‍ക്കില്ല; ഒളിച്ചുവച്ചെന്നു പറയുന്ന 73.38 കോടി ആരുടെയൊക്കെ പോക്കറ്റിലെത്തി? അന്വേഷണം വന്നാല്‍ ആരൊക്കെ കുടുങ്ങും? കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് ഇടതുപക്ഷം
തിരുവനന്തപുരം: സിഎംആര്‍എല്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടു സേവനം നല്‍കിയില്ലെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരേ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വന്‍ വിവാദം. കമ്പനികള്‍ക്കുള്ളിലെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തിന് നിയമപരമായി കൈമാറിയ തുകയുടെ പേരില്‍ എന്തു നടപടികളാണ് എടുക്കാന്‍ കഴിയുകയെന്നതില്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ച സജീവമാണ്. ഒരു സ്വകാര്യ കമ്പനിയും മറ്റൊരു സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ പണമിടപാടില്‍ കുറ്റകൃത്യമുണ്ടെന്നാണു എസ്എഫ്‌ഐഒയുടെ കേസിന്റെ ചുരുക്കം. രാഷ്ട്രീയക്കാര്‍ക്കടക്കം 73.38 കോടിയുടെ ഇടപാടുകള്‍ സിഎംആര്‍എല്‍ നടത്തിയിട്ടുണ്ടെന്നു പറയുമ്പോഴും മറ്റാരെയും പ്രതിയാക്കിയിട്ടില്ല എന്നതും കൗതുകകരമാണ്. കേസിന്റെ നാള്‍വഴികള്‍ ചൂണ്ടിക്കാട്ടിയാണ് ഇടതു ഹാന്‍ഡിലുകള്‍ സര്‍ക്കാരിനെയും വീണയെയും പ്രതിരോധിക്കുന്നത്. എക്‌സാ ലോജിക്കിന് സിഎംആര്‍എല്‍ നല്‍കിയ 1.7 കോടിയുടെ ചുവടുപിടിച്ചാണ് മാത്യു കുഴല്‍നാടന്‍ വിജിലന്‍സ് അന്വേഷണത്തിന് ഹര്‍ജി നല്‍കിയത്. വീണയ്ക്കു പണം കൈമാറിയതിലൂടെ സര്‍ക്കാര്‍ സിഎംആര്‍എല്ലിന് എന്തെങ്കിലും സൗജന്യം ചെയ്തു കൊടുത്തോ, കൈക്കൂലി കേസാണോ എന്നതാണു കോടതി പരിശോധിച്ചത്. വീണ വിജയനെയോ പിണറായി…
Read More » -
തമിഴ് പുലികളുമായി ബന്ധമുള്ള ലൈക്ക പ്രൊഡക്ഷന്‍സുമായി സാമ്പത്തിക ഇടപാട്; ജിഹാദി ഗ്രൂപ്പുകളുമായി ലൈക്കയ്ക്കു ബന്ധം; എംപുരാന്റെ ഫണ്ടിംഗില്‍ സംശയം; ചെന്നൈയിലെ റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെതിരേ ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍
ന്യൂഡല്‍ഹി: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കടുത്ത ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍. എമ്പുരാന്‍ മുന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നും അവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായും ഓര്‍ഗനൈസര്‍ പറയുന്നു. ഇഡിയുടെ അന്വേഷണം എംപുരാന്റെ ധനസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് വാരികയിലെ ആര്‍ട്ടിക്കിള്‍ പറയുന്നു. ‘ബ്രിട്ടീഷ് പൗരനും ശ്രീലങ്ക വംശജനുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാനെ പിന്തുണച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിന് ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. ആ കമ്പനി എമ്പുരാനില്‍ നിന്ന് പിന്മാറുകയും ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ ഫണ്ടിങ്ങില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്’- ഓര്‍ഗനൈസര്‍ പറയുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്,…
Read More » -
ആദ്യ ദൗത്യം വിജയം; വഖഫ് ബില്ലിനു പിന്നാലെ മുനമ്പത്തെ 50 പേരെ പാര്‍ട്ടിയില്‍ എത്തിച്ച് രാജീവ് ചന്ദ്രശേഖര്‍; സമരക്കാര്‍ മോദിയെ നേരില്‍കണ്ടു നന്ദി അറിയിക്കും; ക്രിസ്ത്യാനികളെ അടുപ്പിക്കാന്‍ പ്രഫഷണലുകള്‍ തലപ്പത്തെത്തും; തുടക്കം അനൂപ് ആന്റണിയില്‍; ബിജെപിയുടെ ആവനാഴിയില്‍ തന്ത്രങ്ങളേറെ
മുനമ്പം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും വഖഫ് നിയമം പാസാക്കിയതിനു പിന്നാലെ മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറില്‍നിന്ന് ക്രിസ്ത്യാനികളടക്കം അമ്പതുപേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന…
Read More » -
എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം; വേതനം വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടും അംഗീകരിച്ചില്ല; ഐ.എന്‍.ടി.യു.സി. അടക്കം വഴങ്ങിയിട്ടും ചര്‍ച്ച പൊളിഞ്ഞത് സമരം തുടരണമെന്ന അജന്‍ഡയുടെ ഭാഗമോ?
തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും സമരത്തില്‍ വിട്ടുവീഴ്ച നടത്താത്ത എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും പിടിവാശി തുടര്‍ന്നത് എസ്.യു.സി.ഐക്കാരാണ്. തുടര്‍ന്ന് ചര്‍ച്ച പരാജയമാണെന്നും ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ചര്‍ച്ചയില്‍തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനു നടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രഖ്യാപിക്കാനാകില്ലെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഇക്കാര്യത്തില്‍ എസ്.യു.സി.ഐ നേതാക്കള്‍ക്കിടയിലും…
Read More » -
‘വഖഫിനെതിരേ മുസ്ലിം ലീഗ് പോകുന്നത് മത കോടതികളിലേക്കല്ല; നീതിക്ക് അവിടെയും പ്രതീക്ഷയുണ്ട്; സംഘപരിവാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന്റെ പേരില്‍ ഭിന്നിപ്പിന് ശ്രമിക്കേണ്ട; മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുന്നവര്‍ നിങ്ങളുടെ റഡാറില്‍ വരില്ല’; സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം
കോട്ടയം: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നു രാഷ്ട്രപതിയുടെ തീരുമാനത്തിനു വിട്ടതിനു പിന്നാലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് ബില്‍ കോടതിയില്‍ നേരിടുമെന്നു പറയുന്ന മുസ്ലിം ലീഗ് പോകുന്നതു മത കോടതികളിലേക്ക് അല്ലെന്നും നീതി ലഭിക്കുന്ന ഇന്ത്യന്‍ കോടതികളിലേക്കാണെന്നും ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധതകള്‍ സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞിട്ടല്ല ജനം അറിയുന്നത്. മുസ്ലിംകള്‍ക്കെതിരേയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍തന്നെ മറ്റു വിഷയങ്ങളില്‍ മാറ്റമുണ്ടാകരുതെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ ആക്രമണങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണമെന്നാണോ എന്നും ദീപിക ചോദിക്കുന്നു. ഇന്നു മുസ്ലിം സമുദായത്തിനെതിരേ നില്‍ക്കുന്ന ബിജെപി നാളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ തിരിയുമെന്ന…
Read More » -
അവിടം ഭൂമിയിലെ നരകം; ഹമാസിന്റെ തടവിലായ ഇസ്രയേല്‍ യുവതികളെല്ലാം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ആണുങ്ങള്‍ക്കു മര്‍ദനമേറ്റ് ഭ്രാന്തിന്റെ വക്കിലായി; ചോര മരവിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ബന്ദികള്‍
ടെല്‍അവീവ്: പതിനഞ്ചു മാസം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന യാര്‍ഡന്‍ ബിബാസ് അടുത്തിടെ പൊതുവായ പ്രസ്താവന നടത്തി. ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അഭ്യര്‍ഥന. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനൊപ്പം തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇടുന്ന ഓരോ ബോംബും ഹമാസിന്റെ തടവിലുള്ളവരുടെ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്ന് അദ്ദേഹം പറയുന്നത്. ഗാസയിലെ ടണലുകളില്‍ തടവുകാരനായി പീഡനമേറ്റുവാങ്ങേണ്ടി വന്നതിന്റെ കഥകളും അദ്ദേഹം പുറത്തു പറഞ്ഞിരുന്നു. ഇപ്പോള്‍ സിഎസ്ബി ന്യൂസിന്റെ 60 മിനുട്ട് ഓവര്‍ടൈം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു വിട്ടയയ്ക്കപ്പെട്ട മറ്റു മുന്‍ ഹമാസ് തടവുകാര്‍ക്കൊപ്പം പ്രതികരിക്കുമ്പോഴാണ് തീവ്രവാദികളുടെ തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞത്. അടുത്തിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഒരാളാണ് യാര്‍ഡന്‍. ഹമാസ് തടവുകാര്‍ക്കു ചോര മരവിപ്പിക്കുന്ന ക്രൂരതകളാണു കാണേണ്ടിവരുന്നതെന്നും ഇവരെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്നും…
Read More » -
ഓരോ ഫയലിലും ജീവിതമുണ്ടെന്നത് മറന്നു; ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ ഇനി ‘ഓണ്‍ലൈന്‍’ പിടി; ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കും; മടങ്ങിയാല്‍ നെഗറ്റീവ് സ്‌കോര്‍; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമില്ല; സമ്പൂര്‍ണ ട്രാക്കിംഗിന് കെ- സ്യൂട്ട് ഉടന്‍
പാലക്കാട്: ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നു പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ശീലത്തില്‍ മാറ്റമില്ലെന്നു കണ്ടെത്തി നടപടി കടുപ്പിച്ചു സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കുറഞ്ഞെങ്കിലും ജനങ്ങളെ വലിപ്പിക്കുന്ന ശീലത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലന്നാണു കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിനു മാസങ്ങള്‍മാത്രം ശേഷിക്കേ ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനു നെഗറ്റീവ് മാര്‍ക്കും സ്ഥാനക്കയറ്റത്തില്‍ നിയന്ത്രണവും അടക്കം കൊണ്ടുവരുന്ന സോഫ്റ്റ്‌വേര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും. ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വേര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വേറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ്…
Read More »

