Newsthen Special
-
തസ്ലിമ വിളിച്ച് കഞ്ചാവ് വേണോയെന്നു ചോദിച്ചു; ഫോണ്‍ കട്ട് ചെയ്തപ്പോള്‍ വാട്‌സാപ്പില്‍ സന്ദേശം; വെയ്റ്റ് എന്നു മറുപടി; ഷൂട്ടിംഗ് സൈറ്റില്‍ പരിചയപ്പെട്ടത് ക്രിസ്റ്റീന എന്നപേരില്‍; ആരാധികയെന്നു കരുതി നമ്പര്‍ സേവ് ചെയ്തു: ശ്രീനാഥ് ഭാസി; തസ്ലിമയുടെ ഫോണില്‍ പ്രമുഖ സിനിമക്കാരുടെ നമ്പരുകള്‍
കൊച്ചി: ലഹരിക്കേസ് പ്രതി തസ്ലിമ സുല്‍ത്താന കഞ്ചാവ് വേണോയെന്ന് എന്ന് ചോദിച്ച് വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. കളിയാക്കാനെന്ന് കരുതി ഫോണ്‍ കട്ട് ചെയ്തു, തൊട്ടുപിന്നാലെ ആവശ്യമുണ്ടോ എന്ന് വാട്‌സാപ്പില്‍ സന്ദേശമയച്ചു. കളിയാക്കിയതെന്ന് കരുതി ‘വെയിറ്റ്’ എന്ന് മറുപടി നല്‍കിയെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. കോഴിക്കോടുള്ള ഷൂട്ടിങ് സെറ്റില്‍ വച്ച് ക്രിസ്റ്റീന എന്ന പേരിലാണ് തസ്‌ലീമയെ പരിചയപ്പെട്ടതെന്നും തന്റെ ഫാന്‍ എന്ന് പറഞ്ഞതിനാല്‍ നമ്പര്‍ സേവ് ചെയ്യുകയായിരുന്നെന്നും ശ്രീനാഥ് ഭാസി. ഏപ്രില്‍ ഒന്നിനാണ് തസ്‌ലീമ എന്നെ വിളിച്ചതെന്നും നടന്‍ വ്യക്തമാക്കി. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നല്‍കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത കണ്ടതിന് പിന്നാലെയാണ് തസ്ലീമയുമായുള്ള പരിചയത്തെക്കുറിച്ച് നടന്‍ വെളിപ്പെടുത്തിയത്. സിനിമാ നടന്‍മാരായ ഷൈന്‍ ടോം ചാക്കോക്കും ശ്രീനാഥ് ഭാസിക്കും കഞ്ചാവും ലഹരി വസ്തുക്കളും കൈമാറിയിട്ടുണ്ടെന്ന് എക്‌സൈസിനോട് തസ്ലിമ…
Read More » -
കരിമണല്‍ കര്‍ത്തയുടെ ഡയറിയിലെ യഥാര്‍ഥ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെ? അന്വേഷിക്കാന്‍ ഇഡിയും സിബിഐയും; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് കൈമാറും; പണം വാങ്ങിയെന്നു സമ്മതിച്ച ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും കുരുക്കായേക്കും
തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡില്‍ (സിഎംആര്‍എല്‍) നിന്ന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന കേസില്‍ വീണയ്‌ക്കെതിരേ എസ്എഫ്‌ഐഒ അന്വേഷണത്തിനു പിന്നാലെ രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയെന്ന ആരോപണത്തില്‍ സിബിഐയും ഇഡിയും അന്വേഷണത്തിന്. കമ്പനിക്കു നിയമവിരുദ്ധമായ പരിഗണന ലഭിക്കാന്‍ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പോലീസിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും വന്‍തുക നല്‍കിയെന്ന കേസാകും അന്വേഷിക്കുക. കേസില്‍ കമ്പനി കാര്യപ്രകാരമുളള് അന്വേഷണം പൂര്‍ത്തിയാക്കിയ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡി, സിബിഐ ഡയറക്ടര്‍മാര്‍ക്കു കൈമാറും. എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയ വകുപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. പ്രതികള്‍ നേടിയ കള്ളപ്പണം കണ്ടുകെട്ടേണ്ടത് ഇഡിയാണ്. രാഷ്ട്രീയക്കാര്‍ക്കു പണം നല്‍കിയത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരും. ഇതു വിജിലന്‍സും സിബിഐയുമാണ് അന്വേഷിക്കേണ്ടത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരമുള്ള എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി ഫയലില്‍…
Read More » -
വിലയിടിയുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട്! 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനം; ഒരു സ്ഥാനം വീണ്ടും താഴേക്ക്; മാര്‍ക്കിട്ടത് വ്യക്തിസ്വാതന്ത്ര്യം മുതല്‍ ഇരട്ടപൗരത്വംവരെ പരിഗണിച്ച്; മുന്നില്‍ അയര്‍ലന്‍ഡ്; മുസ്ലിം തീവ്രവാദികള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഏറ്റവും പിന്നില്‍
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന ഖ്യാതി ഇനി ഐറിഷ് പാസ്പോര്‍ട്ടിന്. നൊമാഡ് പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട 2025 ലെ പട്ടിക പ്രകാരമാണ് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളെയും പിന്‍തള്ളി അയര്‍ലന്‍ഡിന്റെ കുതിപ്പ്. പട്ടികയില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം സ്ഥാനം നേടിയപ്പോള്‍ ഗ്രീസ് മൂന്നാമതും പോര്‍ച്ചുഗല്‍ നാലാമതുമെത്തി. മാള്‍ട്ടയാണ് അഞ്ചാം സ്ഥാനത്ത് ഉള്ളത്. ‘നൊമാഡ് ക്യാപിറ്റലിസ്റ്റ് പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ്’ വര്‍ഷാവര്‍ഷം പുറത്തുവിടുന്ന പട്ടികയില്‍ ഇതാദ്യമായാണ് അയര്‍ലന്‍ഡ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനം നേടുന്നത്. 2020 ല്‍ ലക്സംബര്‍ഗ്, സ്വീഡന്‍ എന്നിവയുമായി അയര്‍ലന്‍ഡ് ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു. എന്നാല്‍, ആഗോള ശക്തിയാകാന്‍ കുതിക്കുന്ന ഇന്ത്യയുടെ നില ഇക്കാര്യത്തില്‍ ഒന്നുകൂടി പരുങ്ങലിലായി. ആകെ 199 രാജ്യങ്ങളുടെ പട്ടികയില്‍ 148-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഒരുസ്ഥാനംകൂടി പിന്നിലായി. ആഫ്രിക്കന്‍ രാജ്യമായ കോമോറസുമായി ഈ സ്ഥാനം പങ്കിടുന്നു. ഇന്ത്യക്ക് ആകെ ലഭിച്ചത് 47.5 സ്‌കോറാണ്. മൊസാംബിക്കിനാണ് 147-ാം റാങ്ക്. കഴിഞ്ഞ ജനുവരിയില്‍ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഇന്ത്യ 80ല്‍നിന്ന് 85 ലേക്ക്…
Read More » -
പരീക്ഷയിലെ രണ്ട് ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന് എബിവിപി; ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്; നടപടി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റിയുടേത്; ചൊടിപ്പിച്ചത് ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദങ്ങള്‍; അധ്യാപികയുടേത് ദേശവിരുദ്ധ ആശയധാരയെന്നും സംഘടന
ന്യൂഡല്‍ഹി: പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വനിതാ പ്രഫസര്‍ക്ക് ഉത്തരക്കടലാസ് തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക്. മീററ്റിലെ കോളജ് അധ്യാപകനെയാണു ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീററ്റിലെ കോളജിലെ അധ്യാപികയ്ക്കാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ഇടപെടലില്‍ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. സീമ പന്‍വാര്‍ എന്ന അധ്യാപിക തയാറാക്കിയ ചോദ്യങ്ങളില്‍ ദേശവിരുദ്ധ കാര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം. ഉത്തര്‍പ്രദേശ്് സര്‍ക്കാരിന്റെ കീഴിലുള്ള ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിക്കാണ് എബിവിപി പരാതി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും പ്രമുഖ യൂണിവേഴ്‌സിറ്റിയാണിത്. പരാതിക്കു പിന്നാലെ ഇവരെ ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത കാലത്തേക്കു ഡീബാര്‍ ചെയ്‌തെന്നു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ പറഞ്ഞു. എംഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടാണു വിവാദം ഉയര്‍ന്നത്. ‘സ്‌റ്റേറ്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തിയ പരീക്ഷയാണു എബിവിപി വിവാദമാക്കിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടാണു രണ്ടു ചോദ്യമെന്നതാണ് എബിവിപിയെ ചൊടിപ്പിച്ചത്. സമൂഹത്തില്‍നിന്നു…
Read More » -
എന്‍ജിനീയറിംഗ് കൗതുകമായി പാമ്പന്‍ പാലം ഇന്നു തുറക്കും; കപ്പലുകള്‍ക്കു പോകാന്‍ മുകളിലേക്ക് ഉയരും; 100 വര്‍ഷം ആയുസ്; ഏറെ നാളുകള്‍ക്കുശേഷം രാമേശ്വരത്തേക്ക് ട്രെയിന്‍ പായും; നിര്‍മാണം ഏറെ പ്രതിസന്ധികള്‍ക്ക് ഒടുവില്‍
ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേ പാലത്തിന്റെ കൗതുകങ്ങളും ചര്‍ച്ചയാകുന്നു. പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ ആറിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. റെയില്‍ വികാസ് നിഗം ലിമിറ്റഡ് ആണു പഴയ പാമ്പന്‍ പാലത്തിനു പകരം പുതിയതു നിര്‍മിച്ചത്. ഇതോടെ രാമേശ്വരം ദ്വീപുമായുള്ള ബന്ധവും പുനസ്ഥാപിക്കപ്പെടും. എന്‍ജിനീയറിംഗിന്റെ ഏറ്റവും മനോഹരമായ ഉദാഹരണമായിട്ടാണു പുതിയ പാലത്തെ വിശേഷിപ്പിക്കുന്നത്. ഇതിന്റെ മനോഹരമായ ചിത്രങ്ങളും പുറത്തുവന്നു. വെര്‍ട്ടിക്കല്‍ ലിഫ്്റ്റ് മെക്കാനിസം അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ചുവട്ടിലൂടെ ഉയരമുള്ള വെസലുകളും കപ്പലുകളും പോകുമ്പോള്‍ പാലം താനെ മുകളിലേക്ക് ഉയരും. ഇന്ത്യയിലെ ഇത്തരത്തില്‍ ആദ്യത്തെ പാലംകൂടിയാണിത്. പുതിയ പാലം 17 മീറ്റര്‍വരെ മുകളിലേക്ക് ഉയരും. മുമ്പുണ്ടായിരുന്ന പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരത്തിലാണു നിര്‍മാണം. കപ്പലുകള്‍ പാലത്തിന് അടിയിലൂടെ കടന്നുപോകുന്ന സമയത്തു റെയില്‍വേ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ബോട്ടുകള്‍ അടിയില്‍കൂടി പോകുമ്പോഴും അവയുടെ സൗകര്യ പ്രകാരം മുകളിലേക്ക് ഉയര്‍ത്താന്‍ കഴിയും. പുതിയ…
Read More »




