Newsthen Special

  • ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ശക്തരായ നേതാക്കളെ; പിണറായി വീണ്ടും അധികാരത്തില്‍ എത്തും; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; മുസ്ലിംലീഗില്‍ കുറേ വയസന്മാര്‍; കെ. സുരേന്ദ്രന്‍ അടുത്തെത്തില്ല; ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ടി.ജി. മോഹന്‍ദാസിന് ഒറ്റ മറുപടി

    തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തുമെന്നു ബിജെപി ബൗദ്ധിക സെല്ലിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിനു ടി.ജി. മോഹന്‍ദാസ് സംശയമില്ലാതെ ഉത്തരം നല്‍കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പിണറായിയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെ പ്രതിപക്ഷത്തുനിന്നോ ബിജെപിയില്‍നിന്നോ ചൂണ്ടിക്കാട്ടൂ എന്നും മോഹന്‍ ദാസ് വെല്ലുവിളിക്കുന്നു. ഒരു മികച്ച നേതാവ് ഇപ്പുറത്ത് ഇല്ലാത്തതുകൊണ്ടാണ് പിണറായി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നത്. എതിര്‍ കക്ഷിക്കാരുടെ ദോഷംകൊണ്ടാണ്. ലോകം മുഴുവന്‍ നോക്കിയാല്‍ പൊതുവായി ശക്തരായ നേതാക്കളെയാണു ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ് എന്നിങ്ങനെ നീളുന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും അവര്‍ക്കു കാര്യങ്ങളില്‍ ഒരു തീരുമാനമുണ്ട്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നത് ഈ ഗുണങ്ങളുള്ളതുകൊണ്ടാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ട്. പിണറായി വിജയന്‍ ഒരാളെ നിയമിക്കണമെന്നു തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞു വീണാലും നിയമിക്കും. അതിനെതിരേ ആരെങ്കിലും ഹൈക്കോടതിയില്‍ പോയാല്‍…

    Read More »
  • കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം

    ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം. മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി. ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ…

    Read More »
  • ‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ചിത്രം ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് ഒന്നരലക്ഷം പിഴ വിധിച്ച് കോടതി; ചിത്രം ഉപയോഗിച്ചത് ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയെന്ന നിലയില്‍; ഒഴിവാക്കണമെന്നു പറഞ്ഞിട്ടും നിഷേധിച്ചു

    ചാലക്കുടി: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമ യിലാണ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപിക കാടുകുറ്റി വട്ടോലി പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാ നുമാണ് ചാലക്കുടി മുന്‍സിഫ് ജഡ്ജി എം.എസ്. ഷൈനി വിധിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സിയുടെ ചിത്രം നല്‍കിയത്. അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന കോടതിയെ സമീപിച്ചത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നി വര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. ഈ ഭാഗം…

    Read More »
  • ഷീല സണ്ണിക്കെതിരായ വ്യാജ മയക്കുമരുന്നു കേസ്; പോലീസിന്റെ ഒത്തുകളിയില്‍ പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മകന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മകന്റെ ഭാര്യയുടെ അനുജത്തിയും മുഖ്യപ്രതി നാരായണദാസും എവിടെ? നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല ഹൈക്കോതിയില്‍ ഹര്‍ജി നല്‍കി

    തൃശൂര്‍: വ്യാജ ലഹരിമരുന്നു കേസില്‍ കുടുക്കി 72 ദിവസം ജയിലില്‍ കഴിയേണ്ടിവന്ന ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി സര്‍ക്കാരില്‍നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും. വ്യാജ മയക്കുമരുന്നാണെന്നു തിരിച്ചറിഞ്ഞിട്ടും മറച്ചുവച്ച് 72 ദിവസം ജയിലില്‍ പാര്‍പ്പിച്ചതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നുമാണു ഷീലയുടെ ആവശ്യം. സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതകളും മറികടക്കാന്‍ വിദേശത്തേക്കു പോകാനിരിക്കേയാണു ജയിലില്‍ കഴിയേണ്ടിവന്നത്. ജീവിതം വഴിമുട്ടിയെന്നും റിട്ട് ഹര്‍ജിയില്‍ പറയുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഷീല സണ്ണി നല്‍കിയ കേസ് ഡിവൈഎസ് പി വി.കെ. രാജുവാണ് അന്വേഷിക്കുന്നത്. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെത്തുടര്‍ന്നു മുഖ്യപ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണദാസ് ഇപ്പോഴും ഒളിവിലാണ്. ഷീലയുടെ മകന്റെ ഭാര്യയുടെ സഹോദരി ലിവി ജോസിന്റെ സുഹൃത്താണു നാരായണദാസ്. ലിവിയ ആവശ്യപ്പെട്ടതനുസരിച്ചു ഷീലയുടെ വാഹനത്തില്‍ ലഹരിമരുന്നുവച്ചശേഷം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചതു നാരായണദാസ് ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചന സംബന്ധിച്ച പരാതിയില്‍ ഷീലയുടെ മൊഴിയെടുത്തെങ്കിലും…

    Read More »
  • കൂടല്‍മാണിക്യം ക്ഷേത്രം; കഴകക്കാരന്റെ രാജിക്കു കാരണം ജാതി വിവേചനംതന്നെ; രേഖകള്‍ പുറത്ത്; കൃഷ്ണപിഷാരവും അറയ്ക്കല്‍ പിഷാരവും തെക്കേ വാരിയവും 40 വര്‍ഷംമുമ്പേ കഴകം വേണ്ടെന്ന് എഴുതി നല്‍കി; ഈഴവനെ നിയമിച്ചപ്പോള്‍ എല്ലാം വളച്ചൊടിച്ചു; തന്ത്രിമാരുടെ ഇരട്ടത്താപ്പ് പുറത്ത്

    തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനു പിന്നാലെ രാജിവയ്‌ക്കേണ്ടിവന്ന കഴകം ജീവനക്കാനും ഈഴവനുമായ ബി.എ. ബാലുവിന്റെ പന്‍മാറ്റം കടുത്ത നിരാശയെത്തുടര്‍ന്ന്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസു നടക്കുന്നുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിവച്ചത്. എന്നാല്‍, ജാതി വിവേചനമെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു കേസിലൂടെ പുറത്തുവരുന്നത്. ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍…

    Read More »
  • ‘വഖഫ് ബില്ലിനെ പിന്തുണയ്ക്കാതെ ജയിച്ചു കയറാമെന്നു കരുതേണ്ട, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി ഇത് എന്നും ഓര്‍ത്തുവയ്ക്കും’: ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിനു മുന്നില്‍ പോസ്റ്ററുകള്‍; മുനമ്പം വിഷയം കത്തി നില്‍ക്കുമ്പോള്‍ സമ്മര്‍ദത്തിലാക്കാന്‍ കത്തോലിക്ക സഭയുടെ പരസ്യ നീക്കം? സമ്മര്‍ദത്തില്‍ നേതാക്കള്‍

      വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നിലപാടെടുക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ക്കു കത്തോലിക്ക സഭ കര്‍ശന നിര്‍ദേശം നല്‍കിയതിനു പിന്നാലെ പ്രതിരോധത്തിലായ പാര്‍ട്ടിയെ കൂടുതല്‍ കുഴപ്പിച്ച് എറണാകുളത്ത് പോസ്റ്ററുകള്‍. ഹൈബി ഈഡന്‍ എംപിയുടെ ഓഫീസിന്റെ പരിസരത്താണ് ‘വഖഫിനെ പിന്തുണച്ചില്ലെങ്കില്‍ ജയിച്ചു കയറാമെന്നു കരുതേണ്ട’ എന്ന മുന്നറിയിപ്പുള്ള പോസ്റ്ററുകള്‍ പ്രഖ്യക്ഷപ്പെട്ടത്. വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പ്രതിപക്ഷ എംപിമാര്‍ അനുവദിച്ചില്ലെങ്കില്‍ കടലിന്റെ മക്കള്‍ കടലിലേക്ക് ഇറങ്ങുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറ്റൊരു പോസ്റ്ററും ഹൈബി ഈഡന്റെ ഓഫീസിന് സമീപം പതിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണുന്നതുവരെ കടലില്‍ നിന്നുകൊണ്ട് സത്യാഗ്രഹം നടത്തുമെന്നും പോസ്റ്ററില്‍ പറയുന്നു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ പേരിലാണ് ഈ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. ‘മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ച് വഖഫിനൊപ്പംനിന്ന കോണ്‍ഗ്രസ് എംപിമാരുടെ ശ്രദ്ധയ്ക്ക്, ക്രൈസ്തവ സമൂഹം നിങ്ങള്‍ക്കെതിരേ വിധിയെഴുതും. വഖഫിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസേ, ക്രൈസ്തവ സമൂഹത്തിനു നിങ്ങള്‍ നല്‍കിയ മുറിവായി മുനമ്പം ഞങ്ങള്‍ എന്നും ഓര്‍ത്തുവയ്ക്കും. വഖഫ് ബില്ലിനെ നിങ്ങള്‍ എതിര്‍ത്താലും ജയിച്ചെന്നു കരുതേണ്ട.…

    Read More »
  • കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം

      തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും. 1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ്…

    Read More »
  • ട്രംപ് പുറത്താക്കിയവരെ അകത്താക്കി ചൈന; തൊഴില്‍ പരസ്യങ്ങളിലൂടെ പാട്ടിലാക്കിയത് ആയിരങ്ങളെ; വിശ്വാസയോഗ്യമായ കമ്പനികളില്‍ ജോലി നല്‍കി വിരങ്ങള്‍ ചോര്‍ത്തുന്നു; കാഞ്ചി വലിക്കാത്ത യുദ്ധമെന്ന് റോയിട്ടേഴ്‌സ്

    ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ട്രംപിന്റെയും ഇലോണ്‍ മസ്‌കിന്റെയും നേതൃത്വത്തില്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൂട്ടമായി പിരിച്ചുവിടുന്നതു മുതലെടുത്ത് ചൈനീസ് ഇന്റലിജന്‍സ്. ഇതു സംബന്ധിച്ച നിര്‍ണായക വിവരങ്ങളാണ് രാജ്യാന്തര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ടത്. ജോലി ഒഴിവുകള്‍ സംബന്ധിച്ച വ്യാജ പരസ്യങ്ങളിലൂടെയും കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങളിലൂടെയും കടലാസ് കമ്പനികളിലൂടെയും ചൈനീസ് ഇന്റലിജന്‍സുമായി ബന്ധമുള്ള ശൃംഖല പ്രവര്‍ത്തിക്കുന്നെന്നാണു വിവരം. ഇതുമായി ബന്ധപ്പെടുന്നവര്‍ പോലും അറിയാതെ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണു ലക്ഷ്യം. സൈബര്‍ സെക്യൂരിറ്റി ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയെന്നത് അമേരിക്കന്‍ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ആയിരക്കണക്കിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണു ട്രംപ് അധികാരമേറ്റതുമുതല്‍ ജോലി നഷ്ടമായത്. ട്രംപിന്റെ വിശ്വസ്തനും സ്‌പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി’ അല്ലെങ്കില്‍ ഡോജ് ആണ് ജീവനക്കാരുടെ പ്രകടനം വിലയിരുത്തി ജോലിയില്‍നിന്ന് ഒഴിവാക്കുന്നത്. ഇതില്‍ പലരും ദേശീയ സുരക്ഷ, സാങ്കേതികവിദ്യ, ഇന്റലിജന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിര്‍ണായക മേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. റോയിട്ടേഴ്‌സിന്റെ കണ്ടെത്തല്‍ അനുസരിച്ചു കാര്യങ്ങള്‍ ലളിതമാണ്- ജോലി പോയ,…

    Read More »
  • കോടികള്‍ ആവിയായോ? തലയില്‍ കൈവച്ച് ഐപിഎല്‍ ടീം മാനേജ്‌മെന്റുകള്‍; മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ താരങ്ങളുടെ പ്രകടനം ശോകം; നിരാശരാക്കി വെടിക്കെട്ടുകാര്‍; ഈ താരങ്ങള്‍ക്ക് ഇതെന്തുപറ്റി?

    ന്യൂഡല്‍ഹി: ഓരോ വര്‍ഷവും ഫ്രാഞ്ചൈസികള്‍ താരങ്ങളെ ടീമിനൊപ്പം ചേര്‍ക്കാര്‍ ചെലവിടുന്നതു കോടികളാണ്. ഇതില്‍ ചിലര്‍ പ്രതീക്ഷയ്‌ക്കൊത്തു തിളങ്ങുമെങ്കില്‍ മറ്റു ചിലര്‍ അമ്പേ നിരാശരാക്കും. ഇതില്‍ പ്രമുഖരും ഉണ്ടെന്നാണു കൗതുകകരം. ഇക്കുറിയും ഐപിഎല്ലില്‍ കോടികള്‍ പോക്കറ്റിലാക്കി ഓരോ ടീമിനൊപ്പം ചേര്‍ന്നവര്‍ എടുത്ത ‘പണി’യുടെ കണക്കുകളാണു പുറത്തുവന്നത്. 1. റിഷഭ് പന്ത്: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഈ വര്‍ഷത്തെ ലേലംവിളിയില്‍ ഏറ്റവും കൂടുതല്‍പേര്‍ മത്സരിച്ചതു റിഷഭ് പന്തിനെ സ്വന്തമാക്കാനാണ്. ഏറ്റവുമൊടുവില്‍ 27 കോടി രൂപയ്ക്കാണു ലക്‌നൗ റിഷഭിനെ സ്വന്തമാക്കിയത്. പണം വാങ്ങി പോയതല്ലാതെ ബാറ്റിംഗില്‍ തിളങ്ങാന്‍ ഇതുവരെ റിഷഭിനു കഴിഞ്ഞിട്ടില്ല. മൂന്നു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 15 റണ്‍സ് മാത്രം നേടി പിന്നിലാണ് ഈ വെടിക്കെട്ടുകാരന്‍. ലക്‌നൗ വിശ്വസിച്ചേല്‍പിച്ച ക്യാപ്റ്റന്‍സിയിലും ഇതുവരെയുള്ള കളികളില്‍ അമ്പേ പരാജയമാണു റിഷഭ്. ഇതുവരെയുള്ള കളികളിലെ ശരാരശി ആവറേജ് 7.50 മാത്രം.   2. രോഹിത് ശര്‍മ- മുംബൈ ഇന്ത്യന്‍സ് മുന്‍ മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ രോഹിത് ശര്‍മ…

    Read More »
  • ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

    മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.…

    Read More »
Back to top button
error: