Newsthen Special

  • തമിഴ് പുലികളുമായി ബന്ധമുള്ള ലൈക്ക പ്രൊഡക്ഷന്‍സുമായി സാമ്പത്തിക ഇടപാട്; ജിഹാദി ഗ്രൂപ്പുകളുമായി ലൈക്കയ്ക്കു ബന്ധം; എംപുരാന്റെ ഫണ്ടിംഗില്‍ സംശയം; ചെന്നൈയിലെ റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെതിരേ ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍

    ന്യൂഡല്‍ഹി: ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനും എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിനു പിന്നാലെ കടുത്ത ആരോപണവുമായി ആര്‍എസ്എസ് വാരിക ഓര്‍ഗനൈസര്‍. എമ്പുരാന്‍ മുന്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് എല്‍ടിടിഇയുമായി ബന്ധമുണ്ടെന്നും അവരുമായുള്ള ഗോകുലം ഗോപാലന്റെ സാമ്പത്തിക ബന്ധം അന്വേഷിക്കുന്നതായും ഓര്‍ഗനൈസര്‍ പറയുന്നു. ഇഡിയുടെ അന്വേഷണം എംപുരാന്റെ ധനസഹായത്തെക്കുറിച്ച് സംശയങ്ങള്‍ ജനിപ്പിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് വാരികയിലെ ആര്‍ട്ടിക്കിള്‍ പറയുന്നു. ‘ബ്രിട്ടീഷ് പൗരനും ശ്രീലങ്ക വംശജനുമായ സുബാസ്‌കരന്‍ അല്ലിരാജ 2014 ല്‍ സ്ഥാപിച്ച ലൈക്ക പ്രൊഡക്ഷന്‍സ് എന്ന കമ്പനിയാണ് എമ്പുരാനെ പിന്തുണച്ചത്. നിരോധിത ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയുമായും വിദേശത്തുള്ള ജിഹാദി സംഘടനകളുമായും ലൈക്ക പ്രൊഡക്ഷന്‍സിന് ബന്ധമുണ്ടെന്ന് ആരോപണങ്ങളുണ്ട്. ആ കമ്പനി എമ്പുരാനില്‍ നിന്ന് പിന്മാറുകയും ഗോകുലം ഗോപാലന്‍ പിന്നീട് അതിന്റെ നിര്‍മാണം ഏറ്റെടുക്കുകയും ചെയ്തു. സിനിമയുടെ ഫണ്ടിങ്ങില്‍ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്’- ഓര്‍ഗനൈസര്‍ പറയുന്നു. ലൈക്ക പ്രൊഡക്ഷന്‍സ്,…

    Read More »
  • ആദ്യ ദൗത്യം വിജയം; വഖഫ് ബില്ലിനു പിന്നാലെ മുനമ്പത്തെ 50 പേരെ പാര്‍ട്ടിയില്‍ എത്തിച്ച് രാജീവ് ചന്ദ്രശേഖര്‍; സമരക്കാര്‍ മോദിയെ നേരില്‍കണ്ടു നന്ദി അറിയിക്കും; ക്രിസ്ത്യാനികളെ അടുപ്പിക്കാന്‍ പ്രഫഷണലുകള്‍ തലപ്പത്തെത്തും; തുടക്കം അനൂപ് ആന്റണിയില്‍; ബിജെപിയുടെ ആവനാഴിയില്‍ തന്ത്രങ്ങളേറെ

    മുനമ്പം: പാര്‍ലമെന്റിന്റെ ഇരു സഭകളിലും വഖഫ് നിയമം പാസാക്കിയതിനു പിന്നാലെ മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറില്‍നിന്ന് ക്രിസ്ത്യാനികളടക്കം അമ്പതുപേര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎ ഘടകക്ഷിയായ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്, ബിജെപിയുടെയും ബിഡിജെഎസിന്റെയും ജില്ലാ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് 50 പേര്‍ അംഗത്വം സ്വീകരിച്ചത്. ബിജെപിയിലേക്കു കൂടുതല്‍ ആളുകള്‍ വൈകാതെ ചേരുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മുനമ്പത്തെത്തിയ രാജീവ് ചന്ദ്രശേഖറിനെയും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിജെപി, ബിഡിജെഎസ് അംഗങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. വഖഫ് ബില്‍ പാസാക്കിയതിനു കേന്ദ്ര സര്‍ക്കാരിന് നന്ദി അറിയിച്ച സമരക്കാര്‍, പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നന്ദി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനുള്ള അവസരമൊരുക്കാമെന്ന് ചന്ദ്രശേഖര്‍ സമരസമിതിക്കാരെ അറിയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തിലെ വലിയ നിമിഷമാണ് മുനമ്പത്തേതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. മുനമ്പത്തെ അവഗണിച്ച ജനപ്രതിനിധികള്‍ക്കുള്ള മറുപടിയാണിത്. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം നേടിയെടുക്കും വരെ കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന…

    Read More »
  • എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശമാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം; വേതനം വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും മിനിറ്റ്‌സില്‍ രേഖപ്പെടുത്തിയിട്ടും അംഗീകരിച്ചില്ല; ഐ.എന്‍.ടി.യു.സി. അടക്കം വഴങ്ങിയിട്ടും ചര്‍ച്ച പൊളിഞ്ഞത് സമരം തുടരണമെന്ന അജന്‍ഡയുടെ ഭാഗമോ?

    തിരുവനന്തപുരം: വിവിധ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചയ്ക്ക് അനുകൂലമായ നിലപാടെടുത്തിട്ടും സമരത്തില്‍ വിട്ടുവീഴ്ച നടത്താത്ത എസ്.യു.സി.ഐയുടെ നേതൃത്വത്തിലുള്ള ആശ വര്‍ക്കര്‍മാരുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ്. ആശമാര്‍ക്കു പറയാനുള്ളതു മുഴുവന്‍ കേട്ടു. കമ്മിറ്റി തീരുമാനവുമായി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആശമാര്‍ കടുംപിടുത്തം തുടരുമ്പോള്‍ ചര്‍ച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വിശദീകരണം. പരമാവധി താഴ്ന്നത് തങ്ങളാണെന്ന് ആശമാര്‍ പറയുന്നു. 3000 രൂപയെങ്കിലും വര്‍ധിപ്പിക്കണമെന്ന ആവശ്യം പോലും പരിഗണിച്ചില്ല. ചര്‍ച്ചക്ക് മന്ത്രി തയ്യാറാവണമെന്നും ആശമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വേതന പരിഷ്‌കരണത്തിന് കമ്മീഷനെ നിയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശം എസ് യുസിഐയുടെ നേതൃത്വത്തിലുള്ള ആശാ പ്രവര്‍ത്തകര്‍ ഇന്നലെ തള്ളിയിരുന്നു. മൂന്നാമത്തെ ചര്‍ച്ചയിലും സര്‍ക്കാര്‍ ഉറപ്പുകള്‍ നല്‍കിയിട്ടും പിടിവാശി തുടര്‍ന്നത് എസ്.യു.സി.ഐക്കാരാണ്. തുടര്‍ന്ന് ചര്‍ച്ച പരാജയമാണെന്നും ഒരുരൂപപോലും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ലെന്നുമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്. ഓണറേറിയം വര്‍ധനയും വിരമിക്കല്‍ ആനുകൂല്യവും ചര്‍ച്ചയില്‍തന്നെ പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. സര്‍ക്കാരിനു നടപടികള്‍ പൂര്‍ത്തിയാക്കാതെ പ്രഖ്യാപിക്കാനാകില്ലെന്നു പറഞ്ഞിട്ടും വഴങ്ങിയില്ല. ഇക്കാര്യത്തില്‍ എസ്.യു.സി.ഐ നേതാക്കള്‍ക്കിടയിലും…

    Read More »
  • ‘വഖഫിനെതിരേ മുസ്ലിം ലീഗ് പോകുന്നത് മത കോടതികളിലേക്കല്ല; നീതിക്ക് അവിടെയും പ്രതീക്ഷയുണ്ട്; സംഘപരിവാര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നതിന്റെ പേരില്‍ ഭിന്നിപ്പിന് ശ്രമിക്കേണ്ട; മുസ്ലിം മതമൗലികവാദികളാല്‍ കൊല്ലപ്പെടുന്നവര്‍ നിങ്ങളുടെ റഡാറില്‍ വരില്ല’; സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം

    കോട്ടയം: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും കടന്നു രാഷ്ട്രപതിയുടെ തീരുമാനത്തിനു വിട്ടതിനു പിന്നാലെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ചു കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. വഖഫ് ബില്‍ കോടതിയില്‍ നേരിടുമെന്നു പറയുന്ന മുസ്ലിം ലീഗ് പോകുന്നതു മത കോടതികളിലേക്ക് അല്ലെന്നും നീതി ലഭിക്കുന്ന ഇന്ത്യന്‍ കോടതികളിലേക്കാണെന്നും ക്രിസ്ത്യാനികള്‍ക്കു നേരെ രാജ്യത്തു നടക്കുന്ന ആക്രമണങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു. ക്രൈസ്തവ വിരുദ്ധതകള്‍ സിപിഎമ്മും കോണ്‍ഗ്രസും പറഞ്ഞിട്ടല്ല ജനം അറിയുന്നത്. മുസ്ലിംകള്‍ക്കെതിരേയും ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ നിലനില്‍ക്കുമ്പോള്‍തന്നെ മറ്റു വിഷയങ്ങളില്‍ മാറ്റമുണ്ടാകരുതെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? കത്തോലിക്കാ സഭയും മറ്റു ക്രൈസ്തവ വിഭാഗങ്ങളുമൊക്കെ ആക്രമണങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തുകയും തിരുത്തണമെന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷേ, ബിജെപി ചെവിക്കൊണ്ടിട്ടില്ല. അതുകൊണ്ട്, വഖഫ് നിയമം ഈ രാജ്യത്തെ ജനങ്ങളുടെ വീടും പറമ്പും കൈയേറുന്നത് കണ്ടുനില്‍ക്കണമെന്നാണോ എന്നും ദീപിക ചോദിക്കുന്നു. ഇന്നു മുസ്ലിം സമുദായത്തിനെതിരേ നില്‍ക്കുന്ന ബിജെപി നാളെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരേ തിരിയുമെന്ന…

    Read More »
  • അവിടം ഭൂമിയിലെ നരകം; ഹമാസിന്റെ തടവിലായ ഇസ്രയേല്‍ യുവതികളെല്ലാം മറ്റുള്ളവര്‍ നോക്കി നില്‍ക്കേ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; ആണുങ്ങള്‍ക്കു മര്‍ദനമേറ്റ് ഭ്രാന്തിന്റെ വക്കിലായി; ചോര മരവിപ്പിക്കുന്ന കഥകള്‍ പറഞ്ഞ് ബന്ദികള്‍

    ടെല്‍അവീവ്: പതിനഞ്ചു മാസം ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷം പുറത്തുവന്ന യാര്‍ഡന്‍ ബിബാസ് അടുത്തിടെ പൊതുവായ പ്രസ്താവന നടത്തി. ഗാസയിലെ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടുള്ള അഭ്യര്‍ഥന. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിനൊപ്പം തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാന്‍ ഇതല്ലാതെ മറ്റു വഴിയില്ലെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇസ്രയേല്‍ ഇടുന്ന ഓരോ ബോംബും ഹമാസിന്റെ തടവിലുള്ളവരുടെ ദുരിതം വര്‍ധിപ്പിക്കുകയേയുള്ളൂ എന്നാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍നിന്ന് അദ്ദേഹം പറയുന്നത്. ഗാസയിലെ ടണലുകളില്‍ തടവുകാരനായി പീഡനമേറ്റുവാങ്ങേണ്ടി വന്നതിന്റെ കഥകളും അദ്ദേഹം പുറത്തു പറഞ്ഞിരുന്നു. ഇപ്പോള്‍ സിഎസ്ബി ന്യൂസിന്റെ 60 മിനുട്ട് ഓവര്‍ടൈം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തു വിട്ടയയ്ക്കപ്പെട്ട മറ്റു മുന്‍ ഹമാസ് തടവുകാര്‍ക്കൊപ്പം പ്രതികരിക്കുമ്പോഴാണ് തീവ്രവാദികളുടെ തടവില്‍ അനുഭവിക്കേണ്ടിവന്ന ദുരിതങ്ങള്‍ തുറന്നു പറഞ്ഞത്. അടുത്തിടെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെട്ട ബന്ദികളില്‍ ഒരാളാണ് യാര്‍ഡന്‍. ഹമാസ് തടവുകാര്‍ക്കു ചോര മരവിപ്പിക്കുന്ന ക്രൂരതകളാണു കാണേണ്ടിവരുന്നതെന്നും ഇവരെ മോചിപ്പിക്കാന്‍ വെടിനിര്‍ത്തലല്ലാതെ മറ്റു മാര്‍ഗമില്ലെന്നും…

    Read More »
  • ‘അന്നത്തെ നിഷ്പക്ഷ, ഇന്നത്തെ ബിജെപി; പൊക്കിക്കൊണ്ടു നടന്ന ഷാഫി പറമ്പില്‍ എവിടെ?’ എം. സീന ബിജെപി മണ്ഡലം സെക്രട്ടറി ആയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ പരിഹാസവുമായി ഇടതുപക്ഷം; മാധ്യമങ്ങള്‍ക്കും ഒളിയമ്പ്

    തലശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച് സീന മനിയത്ത് ബിജെപി നേതാവായി ചുമതലയേറ്റതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇടതു ഹാന്‍ഡിലുകള്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റ വിവരം സീന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്. അന്നു സീനയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ബോംബ് എടുത്തുകൊണ്ടുപോകുന്നതു കണ്ടെന്നു ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ പറഞ്ഞത് വന്‍ വാര്‍ത്തയുമായി. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിഷ്പക്ഷയാണെന്നും ഇവര്‍ അന്നു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിഷ്പക്ഷരെന്ന ലേബലില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരമാണിതെന്നും ഷാഫി പറമ്പിലിനും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ ബിജെപി അനുഭാവിയാണെന്ന് അറിയാമായിരുന്നിട്ടും മറച്ചുവച്ചെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയില്‍ എങ്ങനെ ബോംബുവന്നതെന്ന് അന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉടമസ്ഥയിലുള്ള വസ്തുവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍…

    Read More »
  • ഓരോ ഫയലിലും ജീവിതമുണ്ടെന്നത് മറന്നു; ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കില്‍ ഇനി ‘ഓണ്‍ലൈന്‍’ പിടി; ഫയല്‍ തീര്‍പ്പാക്കാന്‍ മുന്‍കൂട്ടി സമയം നിശ്ചയിക്കും; മടങ്ങിയാല്‍ നെഗറ്റീവ് സ്‌കോര്‍; സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയുമില്ല; സമ്പൂര്‍ണ ട്രാക്കിംഗിന് കെ- സ്യൂട്ട് ഉടന്‍

    പാലക്കാട്: ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നു പറഞ്ഞ് അധികാരമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണം ഒമ്പതുവര്‍ഷം പിന്നിട്ടിട്ടും ഉദ്യോഗസ്ഥരുടെ ശീലത്തില്‍ മാറ്റമില്ലെന്നു കണ്ടെത്തി നടപടി കടുപ്പിച്ചു സര്‍ക്കാര്‍. ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി കുറഞ്ഞെങ്കിലും ജനങ്ങളെ വലിപ്പിക്കുന്ന ശീലത്തില്‍ ഒട്ടും കുറവുവന്നിട്ടില്ലന്നാണു കണ്ടെത്തല്‍. നിയമസഭാ സമ്മേളനത്തിനു മാസങ്ങള്‍മാത്രം ശേഷിക്കേ ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥനു നെഗറ്റീവ് മാര്‍ക്കും സ്ഥാനക്കയറ്റത്തില്‍ നിയന്ത്രണവും അടക്കം കൊണ്ടുവരുന്ന സോഫ്റ്റ്‌വേര്‍ ഉടന്‍ പ്രവര്‍ത്തന ക്ഷമമാകും. ഫയല്‍ തീര്‍പ്പാക്കല്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഇനി നെഗറ്റീവ് സ്‌കോറിന്റെ പിടിയില്‍പ്പെടും. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) കെ. സ്യൂട്ട് എന്ന സോഫ്റ്റ്‌വേര്‍ തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഫയല്‍നീക്കത്തിലെ കാലതാമസം ഒഴിവാക്കാനാകും. കെ. സ്യൂട്ടും സ്‌കോര്‍ എന്ന സോഫ്റ്റ്‌വേറും ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസസ് (എപിഐ) എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. തീരുമാനത്തിനായി സമര്‍പ്പിച്ച ഫയല്‍ നിര്‍ദിഷ്ട സമയത്തിനകം തീര്‍പ്പാക്കിയില്ലെങ്കില്‍ ഓട്ടോ എസ്‌കലേഷന്‍ വഴി അയച്ചയിടത്തേക്ക് തന്നെ തിരിച്ചെത്തും. ഇതോടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നെഗറ്റീവ്…

    Read More »
  • വിമോചനദിന നികുതിയില്‍ പൊള്ളി രാജ്യങ്ങള്‍; ‘ട്രംപു’രാന്‍ നീക്കത്തില്‍ അധികത്തുക നല്‍കേണ്ടത് 60 രാജ്യങ്ങള്‍; ഇന്ത്യക്കും കനത്ത തിരിച്ചടി; കാപ്പിക്കും ചോക്ലേറ്റിനും അടക്കം അധിക നികുതി നല്‍കണം

    ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളില്‍നിന്നുള്ള ശക്തമായ എതിര്‍പ്പുകള്‍ക്കിടെ ‘വിമോചന ദിന താരിഫ്’ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുമായി വ്യാപാരത്തിലേര്‍പ്പെടുന്ന അറുപതോളം രാജ്യങ്ങളെ ബാധിക്കുന്നതാണു ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കല്‍ ഉത്പന്നങ്ങള്‍ക്കു ചുമത്തുന്ന അന്യായമായ വ്യാപാര രീതികള്‍ അവസാനിപ്പിക്കണമെന്നും ഇതിനായി പരസ്പര തീരുവകളില്‍ ഇളവുണ്ടാകില്ലെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നിവിടങ്ങളില്‍ വന്‍തോതിലാണു തീരുവ ചുമത്തുന്നതെന്നാണു ട്രംപ് പറഞഞ്ത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് ഇറക്കുമതി ചെയ്യുന്നതിനെ ബാധിക്കുന്നെന്നാണു പരാതി. നിരവധി അമേരിക്കക്കാരെ ജോലിയില്‍നിന്നും ബിസിനസില്‍നിന്നും പുറത്താക്കുന്നതിന് ഇതു കാരണമാകുന്നെന്നും അനുവദിക്കാനാകില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. പത്തുശതമാനം യൂണിവേഴ്‌സല്‍ താരിഫിനൊപ്പം 60 രാജ്യങ്ങള്‍ക്കു പരസ്പര പൂരകമായ താരിഫുമുണ്ടാകും. അതായതു പത്തുശതമാനം താരിഫിനൊപ്പം ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം നികുതിയുമുണ്ടാകുമെന്നു ചുരുക്കം. കാപ്പി, ചോക്കലേറ്റ്, ഐഫോണ്‍, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളടക്കം താരിഫ് ബാധകമാകും. ട്രംപിന്റെ ആദ്യ ടേമില്‍ ഇറക്കുമതി ചെയ്യുന്ന വാഷിംഗ് മെഷീനുകള്‍ക്കു തീരുവ വര്‍ധിപ്പിച്ചതിനെത്തുടര്‍ക്കു ശരാശരി വിലയില്‍ 11 ശതമാനം…

    Read More »
  • ബിജെപിയുടെ നെടുന്തൂണായ ഒബിസി വിഭാഗങ്ങളുടെ എതിര്‍പ്പില്‍ ഇടറി യോഗി ആദിത്യനാഥ്; യുപിയിലെ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതില്‍ കൂടുതല്‍ പിന്നാക്കക്കാര്‍; അമിത് ഷായുമായി അടുപ്പമുള്ള നേതാക്കള്‍ പരസ്യമായി രംഗത്ത്; അഴിമതിയില്‍ മുങ്ങിക്കുളിച്ചെന്നും വിമര്‍ശനം

    ലക്‌നൗ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പതറിപ്പോയ ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും തലവേദന ഒഴിയുന്നില്ല. ഞെട്ടിക്കുന്ന വിജയം നേടുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ആകെയുള്ള 80ല്‍ 33 സീറ്റില്‍ ബിജെപി ഒതുങ്ങിയതോടെ വിമത ശല്യവും കൂടി. അത്രയും കാലം ഒബിസി വിഭാഗങ്ങളെ കൂടെനിര്‍ത്തി കൂറ്റന്‍ വിജയങ്ങള്‍ നേടിയ പാര്‍ട്ടിക്ക് ഇപ്പോള്‍ തലവേദനയാകുന്നതും ഇവര്‍തന്നെയെന്നാണു വിവരങ്ങള്‍. ഭാവിയിലെ കുഴപ്പങ്ങള്‍ മുന്നില്‍കണ്ടാണ് രാഷ്ട്രീയം മുഴുവന്‍ സമയ ജോലിയല്ലെന്നും താന്‍ ആത്യന്തികമായി സന്യാസിയാണെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏറ്റവും ഒടുവിലത്തെ സംഭവമായി ഗാസിയാബാദിലെ ലോനി അസംബ്ലിയില്‍നിന്നുള്ള ഒബിസി നേതാവായ ബിജെപി എംഎല്‍എ നന്ദ്കിഷോര്‍ ഗുജ്ജാറാണു യോഗിക്കെതിരേ പരസ്യമായി രംഗത്തുവന്നത്. ഗുജ്ജാര്‍ വിഭാഗത്തിന്റെ പരിപാടിക്കിടെ പോലീസുമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടേണ്ടിവന്നു. ഇതിനുശേഷം ചേര്‍ന്ന പ്രസ് കോണ്‍ഫറന്‍സില്‍ ‘ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്രയധികം അഴിമതിയില്ലെന്നും’ അദ്ദേഹം തുറന്നടിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം മോശമാണ്. അതിനുമുമ്പ് യോഗിജിയെന്ന പേരുപോലും പൂര്‍ണമായി ഉദ്യോഗസ്ഥര്‍ പറയാന്‍…

    Read More »
  • മുരളിയുടെ തോല്‍വിയുടെ ആഘാതം ഒഴിയുന്നില്ല; തൃശൂരില്‍ പുതിയ പ്രസിഡന്റ് വന്നിട്ടും കുത്തഴിഞ്ഞ് സംഘടന; ഹൈക്കമാന്‍ഡ് നിര്‍ദേശം അവഗണിച്ച് ഹോട്ടലില്‍ ഗ്രൂപ്പ് യോഗം; വിമതര്‍ ഇരച്ചു കയറിയതോടെ കോര്‍ കമ്മിറ്റി യോഗം അലസി; കൂനിന്‍മേല്‍ കുരുവായി ക്ഷേത്രം ഓഫീസ് ജീവനക്കാരിയുടെ പീഡന പരാതിയും

    തൃശൂര്‍: കെ. മുരളീധരന്റെ തോല്‍വിക്കു പിന്നാലെ അടിമുടി തരിപ്പണമായ തൃശൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയിലെ താളപ്പിഴകള്‍ക്ക് അന്ത്യയില്ല. നേതാക്കളുടെയെല്ലാം സമവായ പ്രസിഡന്റ് എന്ന നിലയില്‍ ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവുകൂടിയായ അഡ്വ. ജോസഫ് ടാജറ്റിനെ ചുമതലയേല്‍പ്പിച്ചെങ്കിലും വിവാദങ്ങള്‍ക്കു കുറവില്ല. ഏറ്റവുമൊടുവില്‍ ഇഫ്താര്‍ വിരുന്നിന്റെപേരില്‍ നഗത്തിലെ മുന്തിയ ഹോട്ടലില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം യോഗം ചേര്‍ന്നതും കോണ്‍ഗ്രസ് നേതാവിനെതിരേ നഗരത്തിലെ ക്ഷേത്രത്തിലെ ഓഫീസ് ജീവനക്കാരി പീഡന പരാതി ഉന്നയിച്ചതും വരും ദിവസങ്ങളില്‍ തീപിടിക്കുന്ന വിഷയമാകുമെന്ന് ഉറപ്പാണ്. എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അറിവോടെയായിരുന്നു യോഗം ചേര്‍ന്നത്. ഇതോടെ തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് ഇന്നലെ വിളിച്ച കോര്‍ കമ്മിറ്റി യോഗം മുന്‍ ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മറുപക്ഷം അലങ്കോലമാക്കി. സംഘടനാ പ്രശ്‌നങ്ങള്‍ക്കപ്പുറം ജീവനക്കാരിയുടെ ലൈംഗിക പീഡന പരാതി വരും ദിവസങ്ങളില്‍ വന്‍ വിവാദമാകുമെന്നാണ് ഉറപ്പ്. ആദ്യഘട്ടത്തില്‍ നേതാക്കള്‍ ഇടപെട്ട് ഒതുക്കാന്‍ ശ്രമിച്ചെങ്കിലും പരാതിയുമായി മുന്നോട്ടു പോകുമെന്നാണു…

    Read More »
Back to top button
error: