NEWSTRENDING

അശ്വ (AŚVA): ലൗഡേലിൽ പ്രഖ്യാപനം ;സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം

കൊച്ചി: ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നവീനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘അശ്വ’ (അഡ്വാൻസ്ഡ് സ്കൂൾസ് വിഷൻ അലയൻസ് – AŚVA) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ ദ ലോറൻസ് സ്കൂൾ, ലൗഡേലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ മുഖ്യ രക്ഷാധികാരിയായും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശിൽപി ഡോ. കെ. കസ്തൂരിരംഗൻ മുഖ്യ ഉപദേശകനായും പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ മലയാളികളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ഞൂറിലധികം വരുന്ന മുതിർന്ന അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അശ്വയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Signature-ad

കാലാവസ്ഥാ ലാബ് ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ ഭാഗമായി ഐ.ഐ.എസ്.സി (IISc) ഡീനും ഡൈവേച്ച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ചെയർമാനുമായ ഡോ. എസ്.കെ. സതീഷ് ലോറൻസ് സ്കൂൾ കാമ്പസിൽ അത്യാധുനിക കാലാവസ്ഥാ ലബോറട്ടറി ഉദ്ഘാടനം ചെയ്തു. കേവലം പുസ്തക പഠനത്തിനപ്പുറം പ്രായോഗികമായ ഗവേഷണങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും വിദ്യാർത്ഥികൾക്ക് അറിവ് പകർന്നുനൽകുക എന്നതാണ് അശ്വ ലക്ഷ്യമിടുന്നത്.

ഹബ്ബ്-നോഡ് മാതൃകയിലൂടെ വിപ്ലവം
രാജ്യവ്യാപകമായി ഒരു ‘ഹബ്ബ്-നോഡ്’ ശൃംഖലയിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത സ്കൂളുകൾ ഹബ്ബ് സ്കൂളുകളായി പ്രവർത്തിക്കുകയും, ആ പ്രദേശത്തെ മറ്റ് സ്കൂളുകൾക്ക് (നോഡ് സ്കൂളുകൾ) സാങ്കേതിക വിദ്യയും അധ്യാപന പരിശീലനവും ഗവേഷണ സൗകര്യങ്ങളും പങ്കുവെക്കുകയും ചെയ്യും. ഇതിലൂടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളിലേക്കും എത്തിക്കാൻ സാധിക്കും.
വികസിത ഭാരതം: ലക്ഷ്യം പുതിയ തലമുറ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച്, ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും വിദ്യാലയങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരമൊരുക്കുന്നതിലൂടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. കേവലം വിവരങ്ങൾ നൽകുന്നവരെന്നതിലുപരി അറിവിനെ ക്രിയാത്മകമായി ഉപയോഗിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്ന ഫെസിലിറ്റേറ്റർമാരായി അധ്യാപകരെ മാറ്റിയെടുക്കാനും പദ്ധതി വിഭാവനം ചെയ്യുന്നു.

കുതൂഹലത്തിൽ നിന്ന് കാര്യക്ഷമതയിലേക്കും, അവിടെ നിന്ന് സർഗ്ഗാത്മകതയിലേക്കും അതുവഴി രാജ്യത്തിന് കരുത്താകുന്ന സംഭാവനകളിലേക്കും കുട്ടികളെ വളർത്തുക എന്നതാണ് അശ്വയുടെ ദർശനം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: