Breaking NewsKeralaLead NewsLIFEMovieNEWSNewsthen Special

‘ഒപ്പം’ സിനിമയില്‍ അനുവാദമില്ലാതെ അധ്യാപികയുടെ ചിത്രം ഉപയോഗിച്ചു; ആന്റണി പെരുമ്പാവൂരിന് ഒന്നരലക്ഷം പിഴ വിധിച്ച് കോടതി; ചിത്രം ഉപയോഗിച്ചത് ക്രൂരമായി കൊലചെയ്യപ്പെട്ട യുവതിയെന്ന നിലയില്‍; ഒഴിവാക്കണമെന്നു പറഞ്ഞിട്ടും നിഷേധിച്ചു

ചാലക്കുടി: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി. ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശനന്‍ സംവിധാനം ചെയ്ത ഒപ്പം സിനിമ യിലാണ് കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപിക കാടുകുറ്റി വട്ടോലി പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാ നുമാണ് ചാലക്കുടി മുന്‍സിഫ് ജഡ്ജി എം.എസ്. ഷൈനി വിധിച്ചത്. മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ഒപ്പം സിനിമയിലെ 29-ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സിയുടെ ചിത്രം നല്‍കിയത്.

അധ്യാപികയുടെ ബ്‌ളോഗില്‍ നിന്ന് എടുക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഇത് കടുത്ത മാനസിക വിഷമത്തിന് കാരണമായി. ഇതേ തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന കോടതിയെ സമീപിച്ചത്. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസ് എന്നി വര്‍ക്കെതിരയാണ് നോട്ടീസ് അയച്ചത്. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും പ്രിന്‍സി ഫ്രാന്‍സിസ്, ഭര്‍ത്താവ് സജി ജോസഫ് എന്നിവര്‍ പറഞ്ഞു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: