കാക്കിയഴിക്കാന്‍ കറുത്ത മുത്ത്; 18-ാം വയസില്‍ തുടങ്ങി അസി. കമാന്‍ഡന്റ് ആയി ഐ.എം. വിജയന്‍ വിരമിക്കുന്നു; കളമൊഴിയുന്നത് കാല്‍പന്തിലെ അത്ഭുതം; രാഷ്ട്രീയത്തിലേക്കില്ല; സിനിമയില്‍ തുടരും; പാവപ്പെട്ട കുട്ടികള്‍ക്കായി ഫുട്‌ബോള്‍ അക്കാദമിയും സ്വപ്നം

തൃശൂരിന്റെ നാട്ടുമ്പുറങ്ങളില്‍ പന്തുതട്ടി ലോകത്തോളം വളര്‍ന്ന ഇന്ത്യയുടെ കറുത്തമുത്ത് ഒദ്യോഗിക വേഷം അഴിക്കുന്നു. എം.എസ്.പി. അസിസ്റ്റന്‍ഡ് കമാന്‍ഡ് പദവിയില്‍നിന്ന് ഈ മാസം 30ന് ഐ.എം. വിജയന്‍ സ്ഥാനമൊഴിയും. ഇനിയുള്ള നാളുകള്‍ സിനിമകള്‍ക്കും വിദ്യാര്‍ഥികള്‍ക്ക് അക്കാദമിയുമൊക്കയായി തൃശൂരിന്റെ സ്വന്തം ‘ഗഡി’ കളത്തിലുണ്ടാകും.

1986 ല്‍ നടന്ന കേരള പൊലീസ് ടീമിന് വേണ്ടിയുള്ള സെലക്ഷന്‍ ട്രയല്‍സാണ് രംഗം മികവാര്‍ന്ന കളിയ ടവുകളും അസാമാന്യ മെയ്വഴക്കവും കാലിലൊളിപ്പിച്ച് ചടുല നീക്കങ്ങളോടെ കളിക്കളത്തില്‍ നൃത്തം ചവിട്ടിയൊ രു പതിനേഴുകാരന്‍ അന്ന് ഡിജിപിയായിരുന്ന എം.കെ.കെ. ജോസഫിന് ആ കളിമിടുക്ക് നന്നേ ബോധിച്ചു. പക്ഷേ, 18 വയസ് തികയാത്തതിനാല്‍ ടീമിലെടുക്കാനാവില്ല. അ സാമാന്യനായ ആ കായിക പ്രതിഭയെ ഒഴിവാക്കാനുമാ വില്ല. ആറുമാസത്തിലധികം അതിഥി താരമായി പൊലീസ് ടീമില്‍ കളിച്ചു. ‘വിജയന്‍ എന്നൊരു കളിക്കാരന്‍ പയ്യ നുണ്ട്. പൊലീസിന്റെ ഭാഗമാക്കണം’- മുഖ്യമന്ത്രി കെ. ക രുണാകരനോട് ശിപാര്‍ശ ചെയ്തതും എം.കെ. ജോസ ഫാണ്. 1987ല്‍ കൃത്യം 18 തികഞ്ഞപ്പോള്‍ അപ്പോയ്ന്റ്‌മെന്റ് ഓര്‍ഡര്‍ കൈയില്‍ കിട്ടി.
1987ല്‍ പൊലീസ് കോണ്‍സ്റ്റ ബിളായി നിയമനം ഐ.എം വിജയനെന്ന പേരില്‍ കാല്‍ പന്ത് കൊണ്ടെഴുതിയ ഇതിഹാസ കാവ്യത്തിനൊടുവില്‍ അന്ന് കേരള പൊലീസില്‍ പന്ത് തട്ടി തുടങ്ങിയ ആ താ രം നീണ്ട 38 വര്‍ഷക്കാലത്തെ പൊലീസ് ജീവിതത്തില്‍ നിന്ന് അസി. കമാന്‍ഡന്ററായി വിരമിക്കുന്നു. നാല് പതി റ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ രണ്ട് തവണയായി പത്ത് വര്‍ഷത്തിലധികം പ്രഫഷനല്‍ ക്ലബു കളില്‍ കളിക്കാന്‍ സര്‍വീസില്‍നിന്ന് വിട്ടുനിന്നു. വര്‍ഷ ങ്ങള്‍ക്കുശേഷം എ.എസ്.ഐയായി തിരിച്ചെത്തിയ വി ജയന്‍ 2021ല്‍ എം.എസ്.പി അസി. കമാന്‍ഡന്റായി. ഈ മാസം 30 നാണ് കാക്കി കുപ്പായമഴിക്കുന്നത്.
കേരള പൊലീസ് ടീമിന്റെ സുവര്‍ണകാലത്ത് തന്നെ അതിന്റെ ഭാഗമാകാന്‍ ഐ.എം വിജയന് കഴിഞ്ഞിരു ന്നു. അക്കാലത്ത് ഇന്ത്യന്‍ ടീമിലെ പകുതി താരങ്ങളും പൊലീസില്‍ നിന്നുള്ളവരായിരുന്നു. 1984 ലാണ് കേരള പൊലീസ് ഫുട്ബാള്‍ ടീം തുടങ്ങുന്നത് എണ്‍പതുകളു ടെ അവസാനം മുതല്‍ തൊണ്ണൂറുകളുടെ പകുതിവരെ ടീമിന്റെ പ്രതാപകാലം. 1990ല്‍ തൃശൂരിലും 1991ല്‍ കണ്ണു രിലും നടന്ന ഫെഡറേഷന്‍ കപ്പില്‍ കേരള പൊലീസ് കി രീടം ചൂടി. വി.പി സത്യന്‍, യു. ഷറഫലി, സി.വി പാപ്പച്ചന്‍, കുരികേശ് മാത്യു, കെ.ടി ചാക്കോ എന്നിവര്‍ക്കൊപ്പം അ ന്നത്തെ സുവര്‍ണനിരയില്‍ വിജയനും ഇടം പിടിച്ചു. ഇ തിനിടെ 1991ല്‍ കൊല്‍ക്കത്തന്‍ ക്ലബ്ബായ മോഹന്‍ബഗാ ന് വേണ്ടി കളിക്കാന്‍ പോയി. അടുത്തവര്‍ഷം തിരിച്ചുവ ന്നു. 1993ല്‍ സന്തോഷ് ട്രോഫി കിരീടംനേടിയ കേരള ടീമിലും അംഗമായി അധികംവൈകാതെ വീണ്ടും പ്രഫഷ ണല്‍ ക്ലബ്ബുകളിലേക്ക് തിരിച്ചുപോയി. ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി മില്‍സ് എന്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ടീമുകള്‍ക്കായി ബൂട്ടുകെട്ടിയ ശേഷം വീണ്ടും കേരള പൊലീസിലേക്ക്.
1991ല്‍ തിരുവനന്തപുരം നെഹ്‌റു കപ്പില്‍ റുമാനിയ ക്കെതിരെ ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറ്റം നടത്തിയ വിജയന്‍ 88 മത്സരങ്ങളില്‍ നിന്ന് നേടിയത് 39 ഗോളുക ളാണ്. 1998 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും 2000 ഏ ഷ്യാ കപ്പിലുമായി രണ്ട് തവണ ഇന്ത്യന്‍ നായകക്കുപ്പാ യവുമിട്ടു. 1999 സാഫ് കപ്പില്‍ വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്ന മലയാളി സ്‌ട്രൈക്കര്‍, ടൂര്‍ണമെന്റിനിടെ കായിക ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അന്താരാ ഷ്ട്ര ഗോളുകളിലൊന്ന് നേടി ചരിത്രത്തിന്റെ ഭാഗമായി. ഭൂട്ടാനെതിരെ മത്സരം ആരംഭിച്ച് 12-ാം സെക്കന്റിലാണ് അദ്ദേഹം ലക്ഷ്യം കണ്ടത്. 1992, 1997, 2000 വര്‍ ഷങ്ങളി ല്‍ അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്റെ (എ.ഐ.എ ഫ്.എഫ്) മികച്ച താരത്തിനുള്ള അവാര്‍ഡും സ്വന്തമാക്കി. 2003-ലെ ആഫ്രോ ഏഷ്യന്‍ ഗെയിംസിരി നാലു ഗോ ളുകള്‍ നേടി ടോപ് സ്‌കോററായി. ആ ടൂര്‍ണമെന്റിന് ഷമാണ് അന്താരാഷ്ട്ര ഫുട്ബാളില്‍ നിന്ന് ഔദ്യോഗികമാ യി വിരമിച്ചത്. 12 വര്‍ഷം ഇന്ത്യയുടെ നിലക്കുപ്പായത്തി ല്‍ കളിക്കളം അടക്കിവാണ അദ്ദേഹം വിരമിച്ച ശേഷവും ഫുട്ബാളിനെ ചുറ്റിപ്പറ്റിയാണ് ജീവിക്കുന്നത്.കേരള പോ ലീസിന്റെ ഫുട്ബാള്‍ ടീമിന്റെ നെടുംതൂണുകളില്‍ ഒരാ ളായ വിജയനെ 2002ല്‍ അര്‍ജുന അവാര്‍ഡും 2025ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.
വന്നവഴി മറക്കാത്ത വിജയന്‍
ഫുട്‌ബോള്‍ തട്ടിയില്ലായിരുന്നെങ്കില്‍ കൂലിപ്പണിക്കു പോകേണ്ടിവരുമായിരുന്നെന്ന് എപ്പോഴും വിജയന്‍ പറയും. ചെറുപ്പത്തില്‍ ചാത്തുണ്ണി സാറാണു പഠിപ്പിച്ചത്. കേരള പോലീസിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ആത്മവിശ്വാസമെന്നും വിജയന്‍ പറയും. ഞങ്ങള്‍ കളി തുടങ്ങുമ്പോള്‍ ഫുട്‌ബോളിനെക്കുറിച്ചു വലിയ അറിവുണ്ടായിരുന്നില്ല. ഐഎസ്എല്‍ പോലുള്ള മത്സരങ്ങള്‍ വന്നതോടെ കുട്ടികള്‍ക്കു കൂടുതല്‍ അവസരം ലഭിക്കുന്നു. വിദേശതാരങ്ങള്‍ക്കൊപ്പം അനുഭവ പരിചയവും ലഭിക്കുന്നു. കരിയര്‍ എന്ന നിലയില്‍ ഫുട്‌ബോളിനെ യുവാക്കള്‍ സമീപിച്ചു തുടങ്ങി. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ജോലി നല്‍കുന്ന സംസ്ഥാനം കേരളമാണെന്നും വിജയന്‍ പറഞ്ഞു.
വിരമിക്കലിനുശേഷം സിനിമയില്‍ വിളിച്ചാല്‍ അഭിനയിക്കും. രാഷ്ട്രീയത്തിലേക്കുണ്ടോ എന്ന ചോദ്യത്തിന് -എന്നെ കൊലയ്ക്കു കൊടുത്തേ അടങ്ങൂ അല്ലേ- എന്ന തമാശയായിരുന്നു മറുപടി. രാഷ്ട്രീയത്തിലേക്കില്ല. ഫുട്‌ബോള്‍ അക്കാദമിയെന്ന സ്വപ്‌നമുണ്ട്. മന്ത്രിമാര്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് വിരമിക്കും. അതോടൊപ്പം പദ്മശ്രീ ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. ഇന്ത്യ ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹം. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനാണ് താന്‍. കഴിവുള്ളവര്‍ക്ക് ഇന്ത്യയില്‍ കുറവില്ല. പക്ഷേ, അവര്‍ക്കു വിദേശത്തടക്കം പരിശീലനം ആവശ്യമാണ്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കു ലോകകപ്പ് കളിക്കാം.
ഫുട്‌ബോളിലും ജീവിതത്തിലും ഭാര്യയുടെ പിന്തുണയായിരുന്നു വലുത്. വിവാഹത്തിനുശേഷമാണ് ഫുട്‌ബോളില്‍ ഏറെ നേട്ടമുണ്ടാക്കിയത്. അര്‍ജുന അവാര്‍ഡും മൂന്നുവട്ടം മികച്ച കളിക്കാരനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. അമ്മയും ഭാര്യയുമാണ് ജീവിതത്തില്‍ സ്വാധീനിച്ച രണ്ടു സ്ത്രീകള്‍. ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണു പദ്മശ്രീ ലഭിച്ചത്. എല്ലാവര്‍ഷവും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനിലെ ശാന്തയെന്ന മലയാളിയാണ് അപേക്ഷ നല്‍കിയത്. രാജ്യത്തിന്റെ ആദരത്തിനാണ് ജീവിതത്തില്‍ ഏറ്റവും മൂല്യം കല്‍പ്പിക്കുന്നതെന്നും ഐ.എം. വിജയന്‍ പറഞ്ഞു.