Newsthen Special
-
ബാലൻ സിപിഎമ്മിൽനിന്ന് കുടിയിറങ്ങുന്നോ? രാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതിൻ്റെ സൂചന നൽകി കുറിപ്പ്: ‘പാർട്ടി കോൺഗ്രസ് അവസാന രാഷ്ട്രീയ പ്രവർത്തനം; ചില ഓർമ്മകൾ മറക്കാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാൻ പറ്റില്ല; കുടിയറക്കലുകൾ ബാല്യംമുതലുള്ള അനുഭവമെന്നും ബാലൻ
പാലക്കാട് : പ്രായപരിധിയെ തുടർന്ന് വിവിധ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കലിൻ്റെ സൂചന നൽകി മുൻ മന്ത്രി കൂടിയായ എ കെ ബാലൻ. ഇപ്പോൾ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണെന്നും എകെജി ഫ്ലാറ്റിൽ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവർത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എൻറെ കുടുംബം. അതും കാർഷികബന്ധ നിയമവും ഭൂപരിഷ്കരണ നിയമവും പാസാക്കുന്ന ഘട്ടത്തിൽ. കുടികിടപ്പ് അവകാശം സ്ഥാപിക്കാൻ കഴിയാതിരുന്നത് കാഡർ സ്വഭാവമുള്ള ഒരു പാർട്ടി ആ ഘട്ടത്തിൽ നാട്ടിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തിൽ പിന്നീട് നടന്ന കുടിയിറക്കലുകൾ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണൻ കോളേജ് ഹോസ്റ്റൽ, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തിൽ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകൾ സമൂഹത്തിൽ നല്ലൊരു മേൽവിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡൽഹിയിലെ എംപി ഫ്ലാറ്റ്, തിരുവനന്തപുരം എംഎൽഎ ഹോസ്റ്റൽ, മന്ത്രിമന്ദിരങ്ങൾ. ഇതിൽ നിന്നും…
Read More » -
ഷൈന്‍ ടോം ചാക്കോയും പോലീസും ഒത്തുകളിച്ചു; കൊക്കെന്‍ ഉപയോഗിച്ചോ എന്നു പരിശോധിച്ചില്ല; മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ ഗസറ്റഡ് ഓഫീസറുടെ സാന്നിധ്യമില്ല; കോടതിവിധി പുറത്ത്; ലഹരിയെക്കുറിച്ചുള്ള ചോദ്യം വന്നതോടെ അഭിമുഖം നിര്‍ത്തി ഷൈന്‍!
കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചവരുത്തി. ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയിലാണു പോലീസിന് വിമര്‍ശനം. ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ കൊക്കെയ്ന്‍ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ചുള്ള പരിശോധന നടന്നില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന നടത്തുമ്പോള്‍ വനിതാ ഗസറ്റഡ് ഓഫിസര്‍ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളാണ് വിധി പകര്‍പ്പിലുള്ളത്. ഒന്നാം പ്രതിയായ മോഡലില്‍നിന്ന് ലഹരിവസ്തു കണ്ടെടുത്തത് ഗസറ്റഡ് ഓഫിസറുടെ സാന്നിധ്യത്തിലല്ലെന്നത് കേസില്‍ തിരിച്ചടിയായിരുന്നു. ലഹരിവസ്തു വ്യക്തികളില്‍നിന്നു പിടിച്ചെടുക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥന് സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാല്‍ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ് ഓഫിസറായിരുന്നു. അതുകൊണ്ടു തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനില്ക്കാന് നിയമം അനുവദിക്കുന്നില്ല. ഷൈന്‍ ടോമിന് പുറമെ ആഫ്രിക്ക സ്വദേശിയായ ഒക്കാവ കോളിൻസ്, ചെന്നൈയിൽ താമസിക്കുന്ന ജസ്ബീർ സിങ്, കോഴിക്കോട് സ്വദേശി രേഷ്മ…
Read More » -
അദ്ദേഹം കാത്തിരിക്കുന്നു, ഷി വിളിക്കുന്നില്ല..! ‘എന്നെ വിളിക്കൂ’ എന്നു വളച്ചുകെട്ടി പറഞ്ഞിട്ടും അനക്കമില്ല; ഷി ജിന്‍പിംഗ് ചര്‍ച്ചയ്ക്കു വരാത്തതില്‍ ട്രംപ് അസ്വസ്ഥന്‍; ചൈനയെ മുട്ടില്‍ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചിട്ട് അമേരിക്ക നികുതികള്‍ ഒന്നൊന്നായി ഒഴിവാക്കുന്നു; ‘ക്ഷണിക്കാതെ വരില്ല, നികുതി കൂട്ടിക്കോളൂ’ എന്നു ചൈനയും
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പകരച്ചുങ്കത്തില്‍നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളെ ഒഴിവാക്കിയിട്ടും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്് ഫോണില്‍ വിളിക്കാത്തതില്‍ അസ്വസ്ഥനായി ഡോണള്‍ഡ് ട്രംപ്! ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുന്നത് അമേരിക്കന്‍ വിപണിയിലെ കമ്പ്യൂട്ടറുകളുടേയും സ്മാര്‍ട്ട് ഫേണുകളുടേയും വില കൂട്ടുമെന്നും അത് ടെക് കമ്പനികളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് ഇവയെ താരിഫില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന. ട്രംപിന്റെ ഈ തീരുമാനം ആപ്പിള്‍, സാംസങ് പോലുള്ള ടെക് ഭീമന്മാര്ക്ക് വലിയ ഗുണം ചെയ്യും. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള് എന്നിവയ്ക്ക് പുറമെ ഹാര്‍ഡ് ഡ്രൈവുകള്‍, പ്രോസസറുകള്‍, മെമ്മറി ചിപ്പുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഇലക്ട്രോണിക്സ് ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് ചൈനയിലാണ്. ട്രംപ് ഭരണകൂടം ചൈനയ്ക്ക് 145% താരിഫ് ചുമത്തിയ സാഹചര്യത്തില്‍ ഇവയുടെ വില കുതിച്ചുയരുമെന്ന് യു.എസ് ടെക് കമ്പനികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. താരിഫ് ഏര്‍പ്പെടുത്തി ലോകത്തെ ഏറ്റവും വലിയ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാതാക്കളായ ചൈനയെ മുട്ടുകുത്തിക്കാമെന്നായിരുന്നു കരുതിയതെങ്കിലും ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൈനയുമായി സംഭാഷണത്തിനു തയാറെന്ന…
Read More » -
ഗവര്‍ണര്‍ ഔട്ട്! ഗവര്‍ണര്‍ അടയിരുന്ന പത്തു ബില്ലുകളും പാസാക്കി തമിഴ്നാട് സര്‍ക്കാര്‍; നടപടി സുപ്രീം കോടതി ഉത്തരവിനു പിന്നാലെ; ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതിയില്ലാതെ ബില്ലുകള്‍ നിയമമാകുന്നത് ഇന്ത്യയില്‍ ആദ്യം
ചെന്നൈ: രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി ഗവര്‍ണര്‍ നീക്കി വച്ച 10 ബില്ലുകളും നിയമമാക്കി തമിഴ്നാട് സര്‍ക്കാര്‍. ബില്ലുകളിലെ കാലതാമസം ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രധാന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് നടപടി. ഇതാദ്യമായാണ് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അനുമതി ഇല്ലാതെ ബില്ലുകള്‍ നിയമമാകുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്ക് സമയ പരിധി സുപ്രീംകോടതി നിശ്ചയിച്ചിരുന്നു. ഗവര്‍ണര്‍ ബില്ലുകള്‍ അയച്ചാല്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നും കാലതാമസമുണ്ടായാല്‍ കാരണം സംസ്ഥാനത്തെ അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും 415 പേജുള്ള വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ജെബി പാര്‍ഡിവാല, ആര് മഹാദേവന് എന്നിവര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സുകളില്‍ രാഷ്ട്രപതി മൂന്നാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം ഉത്തരവില്‍ വിശദീകരിച്ചിട്ടുണ്ട്. തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്.എന്‍. രവി ബില്ലുകള്‍ തടഞ്ഞുവെച്ചതിന് എതിരായ വിധിയിലാണ് സുപ്രധാന നിര്‍ദേശം. വിധിപ്പകര്‍പ്പ് എല്ലാ ഗവര്‍ണര്‍മാരുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കും ഹൈക്കോടതികള്‍ക്കും അയക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം നിര്‍ദേശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ രംഗത്തത്തി. ബില്ലുകളില്‍…
Read More » -
വെടിക്കെട്ടു കളിയിലെ മികച്ച ക്യാപ്റ്റന്മാര് ആര്? പത്തു ടീമുകളില്‍ ഒമ്പതിലും നായകരായി ഇന്ത്യന്‍ താരങ്ങള്‍; വമ്പന്‍ തോല്‍വിയായി റിതുരാജ്; തകര്‍പ്പന്‍ കളിയുമായി ശ്രേയസ്; മോശമാക്കാതെ സഞ്ജുവും: ‘തല’ മുതല്‍ ‘വാല്’ വരെയുള്ള പത്തു ക്യാപ്റ്റന്മാര്
ബംഗളുരു: ഇരുപതോവര്‍ വെടിക്കെട്ടു കളിയില്‍ അതേ വേഗത്തില്‍ തീരുമാനമെടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ഫീല്‍ഡിംഗ് പൊസിഷന്‍ മുതല്‍ ഓരോ സ്പെല്ലുകളും നിര്‍ണായകമാണ്. എതിര്‍ടീമിന്റെ കളിക്കാരനെ പഠിച്ചെടുക്കേണ്ട തീരുമാനം പിഴച്ചാല്‍ കളി കൈയില്‍നിന്നു പോകും. ഇവിടെയാണ് ഐപിഎല്‍ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്റെ സ്ഥാനം നിര്‍ണായകമാകുന്നത്. നിലവില്‍ കളിക്കുന്ന പത്തില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്സിനെ മാത്രമാണു ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന വിലയിരുത്തലും കാര്യമായി നടക്കുന്നുണ്ട്. 1. ശ്രേയസ് അയ്യര്‍ ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ പഞ്ചാബ് ക്യാപ്റ്റര്‍ ശ്രേയസ് അയ്യരാണ് മുമ്പില്‍. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിംഗിലും മിടുക്കന്. കഴിഞ്ഞ സീസണല്‍ കൊല്‍ക്കത്തയ്ക്കായി കപ്പടിച്ചശേഷമാണു പഞ്ചാബില്‍ എത്തിയത്. ഈ സീസണില്‍ കളിച്ച നാലില്‍ മൂന്നിലും വിജയിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നാല് ഇന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 2. അക്ഷര്‍ പട്ടേല്‍ റാങ്കിംഗില്‍…
Read More » -
കുതിച്ചുകുതിച്ച് സ്വര്‍ണവില; പവന് 70,000 കടന്നു; പണിക്കൂലിയും നികുതിയും അടക്കം 75,000 കടക്കും; പത്തു ശതമാനം പണിക്കൂലി വാങ്ങിയാല്‍ വില ഇനിയും ഉയരും; 18 കാരറ്റിനും വെള്ളിക്കും പ്രിയമേറുന്നു; ഡോളര്‍ വിലയിലും ഇടിവ്
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. 200 രൂപ വർധിച്ച് 70,160 രൂപയിലാണ് ഇന്നു വ്യാപാരം. ഗ്രാമിന് 25 രൂപ ഉയർന്ന് വില 8,770 രൂപയുമായി. ഇന്നലെ രേഖപ്പെടുത്തിയ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമെന്ന റെക്കോർഡ് ഇനി പഴങ്കഥ. ഈ വർഷം ഇതിനകം പവന് 13,280 രൂപ കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമേറെ. 22 കാരറ്റ് സ്വർണത്തിനൊപ്പം 18 കാരറ്റ്, വെള്ളി വിലകളും മുന്നേറുകയാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (ഡോ.ബി. ഗോവിന്ദൻ വിഭാഗം) കണക്കുപ്രകാരം ഇന്നു 18 കാരറ്റിന് വില ഗ്രാമിന് 15 രൂപ ഉയർന്ന് സർവകാല…
Read More » -
രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?
തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് -ദ് ഹിന്ദുസ്ഥാന്‍ ടൈംസിനു- നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. ”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്കാന് ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള…
Read More » -
കെ.എം. എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം: തട്ടിപ്പുകള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്; പ്രതിഷേധങ്ങളില്ലാതെ പ്രതിപക്ഷം; ജോമോന് പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ; പ്രമുഖ മാധ്യമ കുടുംബാംഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നത് ഇങ്ങനെ
കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരങ്ങളില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയുമായ എം. ശിവശങ്കറിന്റെ കേസ് വിവാദമാക്കിയ പ്രതിപക്ഷം എന്തുകൊണ്ടു മൗനത്തിലായെന്ന ചോദ്യമുന്നയിക്കുകയാണു സോഷ്യല്‍ മീഡിയ. ഇന്നലെ ഹൈക്കോടതി എബ്രഹാമിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആണ്. ഇതിനു പുറമേ, പ്രമുഖ മാധ്യമ കുടുംബത്തിലെ അംഗം കൂടിയാണ് കണ്ടത്തില്‍ മാത്യു എബ്രഹാം എന്ന കെ.എം. എബ്രഹാം. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണു ഭരിച്ചത്. ഇക്കാലത്താണു കേസിന് ആസ്പദമായ സ്വത്തു സമ്പാദനം നടന്നത്. ഇപ്പോഴത്തെ ബിജെപി നേതാവും അന്നത്തെ വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ് ആണു കേസ് അന്വേഷിച്ചു തെളിവില്ലെന്നു കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണ മുന നീട്ടുകയാണു മാധ്യമങ്ങളെന്നും സോഷ്യല്‍…
Read More »

