Newsthen Special

  • ‘തമ്പീ പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗ് ആണ്’; പി.കെ. ഫിറോസിനെ വിടാതെ കെ.ടി. ജലീല്‍; ദുബായിലെ കമ്പനിയില്‍ ഫിറോസ് അടക്കം മൂന്നു ജീവനക്കാര്‍ മാത്രം; ‘ഫിറോസിന്റേത് റിവേഴ്‌സ് ഹവാലയോ’ എന്നും ജലീല്‍

    മലപ്പുറം: യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ വിടാതെ പിന്തുടര്‍ന്ന് കെ.ടി.ജലീല്‍. പി.കെ. ഫിറോസിന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളില്‍ നേരിട്ടുപോയി ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ആരോപണങ്ങള്‍ ഉന്നയിച്ച ജലീല്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വീണ്ടും രംഗത്തുവന്നു. ‘തമ്പീ, പുറത്തുവരൂ, പത്രക്കാര്‍ കട്ട വെയ്റ്റിംഗില്‍ ആണ്’. ഫിറോസിന്റെ കമ്പനി നടത്തുന്നതു റിവേഴ്‌സ് ഹവാലയോ എന്നും ജലീല്‍ ചോദിക്കുന്നു. ദുബായില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ മൂന്നു ജീവനക്കാരാണുള്ളതെന്നും ഇതില്‍ ഫിറോസ് ആണെന്നും ജലീല്‍ രേഖകള്‍ പുറത്തുവിട്ടുകൊണ്ടു പറയുന്നു. 2021ല്‍ നോമിനേഷന്‍ നല്‍കുമ്പോള്‍ ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയോ എന്നും അന്വേഷിക്കണമെന്നു ജലീല്‍ ആവശ്യപ്പെടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തമ്പീ! പുറത്തു വരൂ! പത്രക്കാർ കട്ട വെയിറ്റിംഗാണ്! ഫിറോസിൻ്റെ കമ്പനി നടത്തുന്നത് റിവേഴ്സ് ഹവാലയോ? ദുബായിയിൽ റജിസ്റ്റർ ചെയ്ത “Fortune House General Trading L.L.C” എന്ന കമ്പനിയിൽ ആകെ ഉള്ളത് മൂന്ന് ജീവനക്കാരാണ്. അവർ മൂന്നു പേരും മൂന്നു വിഭാഗത്തിൻ്റെ മാനേജർമാരുമാണ്. 1) ഫിറോസ് പാലുള്ളക്കണ്ടിയിൽ മാമു (Sales…

    Read More »
  • അമേരിക്കയുടെ അടുപ്പക്കാരായിട്ടും അറിയിച്ചില്ലേ? ഖത്തര്‍ ആക്രമണം ട്രംപ് അറിഞ്ഞത് പാതിവഴിയില്‍; ഹമാസ് നേതാക്കള്‍ എവിടെയുണ്ടോ അവിടെല്ലാം ഇസ്രയേല്‍ എത്തും, ആരെങ്കിലും രക്ഷപ്പെട്ടെങ്കില്‍ അടുത്തവട്ടം ‘എടുക്കു’മെന്ന് യുഎസ് അംബാസഡര്‍

    ദോഹ: അമേരിക്കയുടെ ഏറ്റവും വലിയ അടുപ്പക്കാരനായിട്ടും യുഎസിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും ഖത്തിറില്‍ കടന്നുകയറി ഇസ്രയേല്‍ ആക്രമണം നടത്തിയതിന്റെ അമ്പരപ്പിലാണു ലോകം. ‘ഇസ്രയേല്‍ ആക്രമണത്തിന്റെ വിവരം അറിയിക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നെന്നും തടയാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല’ എന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. എങ്കിലും വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധിവഴി വിവരം ഖത്തറിനെ അറിയിച്ചു. പ്രതിരോധിക്കാനാകും വിധം വൈകി, എന്നായിരുന്നു ട്രംപിന്റെ കരുതലോടെയുള്ള പ്രതികരണം. ട്രംപ് പറഞ്ഞത് ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. ദോഹ ലക്ഷ്യമാക്കി യുദ്ധവിമാനങ്ങള്‍ പറന്നതിന് ശേഷമാണ് ഇസ്രയേല്‍ ആക്രമണ വിവരം യുഎസിനെ അറിയിക്കുന്നത്. കിഴക്ക് ലക്ഷ്യമാക്കി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നത് കണ്ട് യുഎസ് സൈന്യം ഇസ്രയേലില്‍ നിന്നും വിശദീകരണം ആവശ്യപ്പെടുകയായിരുന്നെന്ന് ഇസ്രയേലി മാധ്യമായ ചാനല്‍12 റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് മറുപടിയായാണ് ഖത്തറിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ പോവുകയാണെന്ന് ഇസ്രയേല്‍ യുഎസിന് വിവരം നല്‍കുന്നത്. ഈ വിവരം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് കൈമാറി. ഖത്തറിനെ വിവരമറിയിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.…

    Read More »
  • ആ തീരുമാനം എന്റേതല്ല; പക്ഷേ, ഹമാസ് തുടച്ചു നീക്കപ്പെടേണ്ടവര്‍; വാഷിംഗ്ടണ്‍ തെരുവിലൂടെ പതിവില്ലാത്ത നടത്തത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ച് ട്രംപ്‌

    ന്യൂയോര്‍ക്ക്: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പ്രകമ്പനം തുടരുന്നു. ആക്രമണം നടത്താനുള്ള തീരുമാനം തന്‍റേതായിരുന്നില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റേതായിരുന്നുവെന്നും  ട്രംപ് പറഞ്ഞു. വിവരമറിഞ്ഞയുടന്‍ താന്‍ പ്രതിനിധി വഴി വിവരം ഖത്തറിനെ അറിയിച്ചുവെന്നും എന്നാല്‍ അപ്പോള്‍ പ്രതിരോധിക്കാനാകും വിധം വൈകിയിരുന്നുവെന്നും ട്രംപ് വെളിപ്പെടുത്തി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്‍റെ അവകാശവാദം. ‘പുലര്‍ച്ചെയാണ് യുഎസ് സൈന്യം, ഇസ്രയേല്‍ ഖത്തറിനെ ആക്രമിച്ചേക്കുമെന്ന വിവരം സര്‍ക്കാരിന് കൈമാറിയത്.  ദൗര്‍ഭാഗ്യവശാല്‍ ആ പ്രദേശം ഖത്തര്‍ തലസ്ഥാനമായ ദോഹയിലായിരുന്നു. നെതന്യാഹുവിന്‍റേതായിരുന്നു തീരുമാനം. എനിക്കതില്‍ പങ്കില്ല’- എന്നായിരുന്നു ട്രംപ് കുറിച്ചത്. പരമാധികാര രാജ്യവും അമേരിക്കയുടെ സഖ്യ കക്ഷിയുമായ ഖത്തറിനെതിരെ നടന്നത് ഏകപക്ഷീയമായ ആക്രമണം ആണെന്നും ട്രംപ് വിമര്‍ശിച്ചു. അതേസമയം, ഗാസയിലെ ജീവിതം ദുസ്സഹമാക്കുന്ന ഹമാസ് ഭൂമിയില്‍ നിന്നും തുടച്ച് നീക്കപ്പെടേണ്ടതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നിലവിലെ സ്ഥിതിഗതികളില്‍ താന്‍ സന്തുഷ്ടനല്ലെന്നും ബന്ദികളെ എല്ലാവരെയും പൂര്‍ണമായും തിരികെ ലഭിക്കണമെന്നാണ് ആഗ്രഹമെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. വാഷിങ്ടണ്‍ സ്ട്രീറ്റിലൂടെ പതിവില്ലാത്ത നടത്തത്തിന് ഇറങ്ങിയപ്പോഴായിരുന്നു ട്രംപ്…

    Read More »
  • ഖലീല്‍ അല്‍ ഹയ്യ: ഹമാസിന്റെ അവശേഷിച്ച കരുത്തനായ നേതാവ്; അറബ് രാജ്യങ്ങള്‍ക്കിടയിലെ കണ്ണി; ഇറാന്റെ വിശ്വസ്തന്‍; ജൂതന്റെ രക്തത്തിനും വിലയുണ്ടെന്ന് കാട്ടിക്കൊടുത്തെന്ന് നെതന്യാഹു

    കെയ്‌റോ: ഇസ്മായില്‍ ഹാനിയയ്ക്കും യഹ്യ സിന്‍വാറിനും ശേഷം ഇസ്രയേലിന്റെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു ഹമാസിനുവേണ്ടി ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ഖലീല്‍ അല്‍ ഹയ്യ. മുഖ്യ നേതാക്കള്‍ കൊല്ലപ്പെട്ടതിനുശേഷം ഹമാസിനെ ഖത്തറിലിരുന്നു മുന്നോട്ടു നയിച്ചതും ഖലീലായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹം രക്ഷപ്പെട്ടെന്നാണ് ഹമാസ് പറയുന്നതെങ്കിലും ഇസ്രയേല്‍ തള്ളിക്കളഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഗാസ യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഖലീല്‍ ആയിരുന്നു രാജ്യാന്തര തലത്തില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായി മാറിയത്. 2024 ജൂലൈയില്‍ യഹ്യ സിന്‍വാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഹമാസില്‍ ഏറ്റവും സ്വാധീനമുള്ള അഞ്ചുപേരുടെ കൗണ്‍സില്‍ അംഗമായും പിന്നീട് നേതാവുമായി മാറി. ഗാസ മുനമ്പില്‍നിന്ന് ഹമാസിലെത്തിയത ഖലീലിന് ഇതുവരെയുള്ള ആക്രമണത്തില്‍ മക്കളടക്കം നിരവധി ബന്ധുക്കളെ നഷ്ടമായി. ഗാസയില്‍വച്ചാണു ഹമാസ് തീവ്രവാദികൂടിയായ മൂത്തമകന്‍ കൊല്ലപ്പെട്ടത്. ഇറാനുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കാനും ആയുധങ്ങളും പണവും എത്തിക്കാനും ഖലീല്‍ ആണു ചുക്കാന്‍ പിടിച്ചിരുന്നത്. ഇടയ്ക്ക് ഇസ്രയേലുമായി വെടിനിര്‍ത്തലുണ്ടായപ്പോഴും ഖലീല്‍ ചര്‍ച്ചയിലേക്കു വന്നു. 1960ല്‍ ഗാസ മുനമ്പില്‍ ജനിച്ച ഖലീല്‍, 1987 മുതല്‍…

    Read More »
  • നേപ്പാള്‍ കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭം; യുവതെ ഒറ്റവരിയില്‍ നിര്‍ത്തിയത് ഈ ചെറുപ്പക്കാരന്‍; ഇവന്റ് ഓര്‍ഗനൈസറായി തുടങ്ങി; നേപ്പാള്‍ യുവതയുടെ മുഖമായി

    കാഠ്മണ്ഡു: ഇക്കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ നേപ്പാള്‍ കണ്ടത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയൊരു യുവജന പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിച്ചതാകട്ടെ ഒരു യുവാവും. നേപ്പാൾ സർക്കാർ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 20 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെപ്റ്റംബർ 4-നാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്സ് എന്നിവയുൾപ്പെടെ 26 സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചത്.  കാഠ്മണ്ഡുവിൽ പ്രക്ഷോഭകരും പോലീസും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ഏറ്റുമുട്ടലുകള്‍ക്കു പിന്നാലെ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് ധാർമ്മികഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചു. സ്ഥിതിഗതികൾ വഷളായതോടെ സൈന്യം പാർലമെന്റിന് ചുറ്റുമുള്ള റോഡുകളുടെ നിയന്ത്രണം ഏറ്റെടുത്തു. സര്‍ക്കാറിന്റെ ലക്ഷ്യം സെന്‍സര്‍ഷിപ്പ് ആയിരുന്നില്ലെന്നും നിയന്ത്രണം മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി പ്രതികരിച്ചു. നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും ഈ രണ്ടു ദിവസത്തെ സംഭവം രാജ്യത്തിനുണ്ടാക്കിയ നഷ്ടവും അപമാനവും വളരെ വലുതാണ്. യുവാക്കളെ പ്രക്ഷോഭങ്ങളുടെ മുൻനിരയിൽ നിര്‍ത്തിയത്…

    Read More »
  • ആക്രമണം ട്രംപ് പച്ചക്കൊടി കാട്ടിയതോടെ എന്നു പാശ്ചാത്യ മാധ്യമങ്ങള്‍; ഖലീല്‍ അല്‍ ഹയ്യയും മകനുമടക്കം പത്തുപേര്‍ മരിച്ചെന്ന് ഇസ്രയേല്‍; 15 ഫൈറ്റര്‍ ജെറ്റുകള്‍, പത്തു സ്‌ഫോടനങ്ങള്‍; എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍

    ദോഹ: ഗള്‍ഫ് മേഖലയെ ഞെട്ടിച്ച് ദോഹയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ ലക്ഷ്യമിട്ടത് വെടിനിര്‍ത്തല്‍ ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന സംഘത്തെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണമെന്ന് ഹമാസിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഖലീല്‍ അല്‍ ഹയ്യ, ഖാലദ് മാഷാല്‍ എന്നിവരടക്കം പത്തുപേര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്ന് അറേബ്യന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഖലീലിന്റെ മകന്‍ ഹിമാം അല്‍ ഹയ്യ, ഓഫീസ് ഡയറക്ടര്‍ അബു ബിലാല്‍, മൂന്ന് മറ്റ് അടുപ്പക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. പത്തു ബോംബുകളാണ് ഇവരെ ലക്ഷ്യമിട്ട് വര്‍ഷിച്ചതെന്നും ഇതിനു മുമ്പും മരണങ്ങള്‍ മറച്ചു വയ്ക്കാന്‍ ഹമാസ് ശ്രമിച്ചിട്ടുണ്ടെന്നും ഐഡിഎഫ് വൃത്തങ്ങള്‍ പറഞ്ഞു. Reported footage of the Israeli airstrike that targeted Hamas’ leadership in Doha today. pic.twitter.com/vm0E4fepjZ — Joe Truzman (@JoeTruzman) September 9, 2025…

    Read More »
  • പദ്ധതിയിട്ടതും നടപ്പാക്കിയതും ഇസ്രയേല്‍; പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഖത്തര്‍ ആക്രമണത്തില്‍ ബെഞ്ചമിന്‍ നെതന്യാഹു; ആക്രമണത്തിന് എതിരേ ഒറ്റക്കെട്ടായി പ്രതികരിച്ച് മുസ്ലിം രാഷ്ട്രങ്ങള്‍; നേരത്തേ അറിഞ്ഞെന്ന് അമേരിക്ക

    ദോഹ: ഖത്തറില്‍ ജീവിച്ച് ഹമാസിനെ നയിക്കുന്ന നേതാക്കളെ ഉന്നമിട്ട് നടത്തിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നനു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ ആണ് പദ്ധതിയിട്ടതും നടപ്പാക്കിയതെന്നും പൂര്‍ണ ഉത്തരവാദിത്വവും ഇസ്രയേലിനു മാത്രമാണെന്നും നെതന്യാഹു പറഞ്ഞു. പലസ്തീന്‍ ഇസ്ലാമിസ്റ്റ് ഗ്രൂപ്പിന്റെ നേതാക്കള്‍ വര്‍ഷങ്ങളായി ഖത്തര്‍ കേന്ദ്രമാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വക്താവ് ഖലീല്‍ അല്‍ ഹയ്യ അടക്കം ഉള്‍പ്പെടും. ഇസ്രായേലിന്റെ നടപടിയെത്തുടര്‍ന്ന് ഗാസയിലും ലെബനനിലും ഇറാനിലും നടന്ന യുദ്ധം പശ്ചിമേഷ്യയാകെ വ്യാപിക്കുന്നതിന്റെ സൂചനകളാണു കാണുന്നത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഈജിപ്റ്റിനൊപ്പം മധ്യസ്ഥരായി പ്രവര്‍ത്തിക്കുന്നത് ഖത്തറാണ്. ഖലീല്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ടാണ് ആക്രമണമെങ്കിലും ഇവര്‍ രക്ഷപ്പെട്ടെന്നാണ് ഹമാസ് വക്താക്കള്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞത്. കഴിഞ്ഞ ദിവസം ജറുസലേമില്‍ നടത്തിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഹമാസിന്റെ സായുധ വിഭാഗമായ അല്‍-ക്വാസിം ബ്രിഗേഡ് ഏറ്റെടുത്തതിനു പിന്നാലെയാണ് ഇസ്രയേലിന്റെ നടപടി. ഹമാസിന്റെ അവസാന ശക്തികേന്ദ്രമായ ഗാസ പിടിച്ചെടുക്കാനുള്ള തീവ്ര യുദ്ധത്തിലേക്കു കടന്ന ഇസ്രയേലിന്റെ നടപടി നിയന്ത്രിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് ജറുസലേം…

    Read More »
  • ഇന്ത്യയിലെ റോഡപകടങ്ങളില്‍ കൂടുതല്‍ മരണപ്പെടുന്നത് ഇരുചക്ര യാത്രികര്‍ ; കാല്‍നടയാത്രക്കാരേയും സൈക്കിള്‍ യാത്രക്കാരേയും കൂടി അപകടത്തില്‍ പെടുത്തി കൊല്ലുന്നു ; 2023 ല്‍ അപകടമരണത്തിന് ഇരയായത് 27,539 യാത്രികര്‍

    ന്യൂഡല്‍ഹി: ഇന്ത്യയില്‍ റോഡപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണമടയുന്നത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരെന്ന് റിപ്പോര്‍ട്ട്. ഇവര്‍ സ്വയം മരണപ്പെടുന്നതിന് പുറമേ ഫുട്പാത്തിലൂടെ നടന്നു പോകുന്നവരെ കൂടി ഇടുപ്പിച്ച് കൊലപ്പെടുത്തുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ വാഹന അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണം സംഭാവന ചെയ്യുന്നത് ബൈക്ക് യാത്രക്കാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് ഒരു കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയമാണ്. 2023-ല്‍ റോഡപകടങ്ങളില്‍ മരിച്ച ഇരുചക്ര വാഹന യാത്രികരുടെ എണ്ണം 45 ശതമാനമാണ്. ഈ പട്ടികയില്‍ കാറുകളും ടാക്‌സികളും രണ്ടാമതും ട്രക്ക് അപകടങ്ങള്‍ മൂന്നാമതുമാണ്. ‘ഇന്ത്യയിലെ റോഡപകടങ്ങള്‍ 2023’ എന്ന റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. 2023-ല്‍ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരുമായുള്ള നാലിലൊന്ന് മരണവും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെട്ട കൂട്ടിയിടികള്‍ മൂലമാണ്. ഇത് മോട്ടോര്‍ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്ക് വര്‍ധിച്ചുവരുന്ന അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഈ അപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ്. 27,539 യാത്രികരാണ് ഇത്തരം അപകടങ്ങളില്‍ മരിച്ചത്. കൂടുതല്‍ ബൈക്ക് യാത്രികര്‍ മരിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ തമിഴ്‌നാടാണ്…

    Read More »
  • ഖത്തറില്‍ ഇസ്രയേല്‍ ആക്രമണം; ലഷ്യമിട്ടത് ഹമാസ് കേന്ദ്രങ്ങള്‍, ദോഹയില്‍ സ്‌ഫോടന പരമ്പര; ഖാലിദ് മിഷാല്‍ അടക്കം കൊല്ലപ്പെട്ടു?

    ദോഹ: ഖത്തര്‍ തലസ്ഥാനത്ത് ആക്രമണം നടത്തി ഇസ്രയേല്‍. ദോഹയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേല്‍ സ്‌ഫോടനം നടത്തിയത്. കത്താര പ്രവിശ്യയില്‍ ആയിരുന്നു സ്‌ഫോടനം. ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് വിവരം. ഉഗ്ര ശബ്ദം കേള്‍ക്കുകയും പുക ഉയരുകയും ആയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഹമാസ് േനതാവ് ഖാലിദ് മിഷാല്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ദോഹ ലക്ഷ്യമിട്ടുള്ള ആക്രമണം ഹമാസിന്റെ നേതൃത്വത്തെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് സ്ഥിരീകരിച്ചു. ദോഹയിലാണ് ഹമാസിന്റെ നേതാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. അവരെ ലക്ഷ്യമിട്ട് ഞങ്ങള്‍ ഒരു ഓപ്പറേഷന്‍ നടത്തിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഉണ്ടായ കൂട്ടക്കൊലയ്ക്ക് ഉത്തരവാദികള്‍ ആയവരെയാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത് എന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

    Read More »
  • ഗാസയിലെ വേദനയുടെ പ്രതീകം ; ഇസ്രായേല്‍ സൈനികരുടെ 335 വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയ അഞ്ചുവയസ്സുകാരി ഹിന്ദ് രജബ് ; ജീവനു വേണ്ടിയുള്ള അവളുടെ ശബ്ദം പാലസ്തീന്റെ നീറുന്ന നേര്‍ക്കാഴ്ച

    രണ്ട് വര്‍ഷം മുന്‍പ് ലോകമെങ്ങും സഹായത്തിനായി അലമുറയിട്ട അഞ്ച് വയസ്സുകാരി പലസ്തീന്‍ പെണ്‍കുട്ടി ഹിന്ദ് റജബിന്റെ അവസാന നിമിഷങ്ങള്‍ ഗാസയിലെ മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായി മാറുന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്യവേയാണ് ഹിന്ദിന്റെയും കുടുംബത്തിന്റെയും കാറിന് നേരെ വെടിയുതിര്‍ത്തത്. അവളുടെ അമ്മാവനും, അമ്മായിയും, മൂന്ന് കസിന്‍സും തല്‍ക്ഷണം മരിച്ചു. കാറില്‍ ഒതുങ്ങിക്കൂടിയ ഹിന്ദും മറ്റൊരു കസിനും ആദ്യ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു, തുടര്‍ന്ന് സഹായത്തിനായി പലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റിയെ വിളിച്ചു. ഭയന്ന് വിറച്ച് ഫോണിലൂടെ സംസാരിച്ച ഹിന്ദ്, ഇസ്രായേലി ടാങ്ക് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. താമസിയാതെ, ഹിന്ദിന്റെ കസിനും കൊല്ലപ്പെട്ടു, അവള്‍ തനിച്ചായി. മണിക്കൂറുകളോളം അവള്‍ പാരാമെഡിക്കല്‍ പ്രവര്‍ത്തകരുമായി ി ഫോണില്‍ സംസാരിച്ചു, രക്ഷിക്കണമെന്ന് നേര്‍ത്ത ശബ്ദത്തില്‍ കേണപേക്ഷിച്ചു. എന്നാല്‍ പിആര്‍സിഎസ് പാരാമെഡിക്കുകള്‍ സ്ഥലത്തെത്തിയപ്പോള്‍ അവരും ആക്രമിക്കപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റജബിന്റെ കാറിനുനേരെ 335 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന…

    Read More »
Back to top button
error: