Newsthen Special
-
ഹിന്ദുക്കളും മുസ്ലിംകളും വ്യത്യസ്തര്‍; ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണം; രാജ്യം എങ്ങനെ രൂപീകരിച്ചെന്നു കുട്ടികളെ പഠിപ്പിക്കണം: കടുത്ത മതവാദം ഉയര്‍ത്തി പാകിസ്താന്‍ സൈനിക മേധാവി; ജനാധിപത്യ മേലങ്കി അഴിഞ്ഞു വീണെന്ന് ഇന്ത്യ
ഇസ്ലാമാബാദ്: തീവ്രവാദികളുടെ അമ്മത്തൊട്ടിലെന്നു വിശേഷിപ്പിക്കാറുണ്ടെങ്കിലും ജനാധിപത്യത്തിന്റെ മേലങ്കിയണിഞ്ഞാണ് പാകിസ്താന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയ നിരവധി നേതാക്കളെ കൊന്നുതള്ളിയ പാകിസ്തന്‍, ഇതുവരെ പുറമേ പ്രഖ്യാപിച്ചിരുന്ന നിലപാടുകളില്‍നിന്നു പിന്നോട്ടു പോകുന്നെന്ന ആശങ്കയുമായി ലോക രാജ്യങ്ങള്‍. പാകിസ്താന്‍ സൈനിക മേധാവി ജനറല്‍ അസീം മുനീറിന്റെ വാക്കുകളാണ് ഇപ്പോള്‍ വന്‍ വിവാദമായിരിക്കുന്നത്. ജനാധിപത്യം വലിച്ചെറിയണമെന്നും ഇസ്ലാമിക റിപ്പബ്ലിക്ക് ആക്കുന്നതിനുള്ള ആശയലോകത്തിനു വിത്തുപാകണമെന്നും ഹിന്ദുക്കളില്‍നിന്നു നാം വ്യത്യസ്തരാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ രൂപീകരണത്തിലേക്കു നയിച്ച ദ്വിരാജ്യ വാദം മുന്നോട്ടുവച്ച സൈനിക മേധാവി, മറ്റൊരു അഫ്ഗാനിസ്ഥാനും സിറിയയ്ക്കും വിത്തുപാകുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സൈന്യത്തിന്റെ ആദ്യകാലംമുതലുള്ള സൈനിക ഗാനം ചൂണ്ടിക്കാട്ടിയാണ് പാകിസ്താനിലെ കുട്ടികളോട് ഇസ്ലാമും ഹിന്ദുക്കളും തമ്മിലുള്ള വ്യത്യാസം പഠിപ്പിക്കണേെന്നും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അടിസ്ഥാനം അതാണെന്നും ജനറല്‍ ആവശ്യപ്പെട്ടത്. 1947ല്‍ ഇരുരാഷ്ട്രങ്ങളും രൂപീകരിച്ചതിന്റെ മാനദണ്ഡങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. മുസ്ലിംകള്‍ക്കായി രാജ്യം വേണമെന്ന ആവശ്യത്തിന്റെ പുറത്താണു പാകിസ്താന്‍ രൂപീകരിക്കപ്പെട്ടതിനെ ഓര്‍മപ്പെടുത്തുകയായിരുന്നു അദ്ദേഹം. ‘ജീവിതത്തിന്റെ എല്ലാ അര്‍ഥത്തിലും നാം ഹിന്ദുക്കളില്‍നിന്നു വ്യത്യസ്തരാണെന്നു…
Read More » -
ഒരുലക്ഷം രൂപയ്ക്ക് കമ്പനി തുടങ്ങി; ഹരിയാന കോണ്‍ഗ്രസ് സര്‍ക്കാര്‍ 7.5 കോടിയുടെ ഭൂമി ഇരുണ്ടു വെളുത്തപ്പോള്‍ രജിസ്റ്റര്‍ ചെയ്തുനല്‍കി; 700 ശതമാനം ഉയര്‍ന്ന നിരക്കില്‍ ഡിഎല്‍എഫിന് വില്‍പന; ഇടപാടു റദ്ദാക്കിയ രജിസ്‌ട്രേഷന്‍ ഐജിയെ തെറിപ്പിച്ചു; കള്ളപ്പണ ഇടപാടില്‍ ഇഡി പിടിമുറുക്കിയ റോബര്‍ട്ട് വാദ്ര ചെറിയ മീനല്ല!
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. 17 വര്‍ഷം പഴക്കമുള്ള കേസില്‍ ഇഡി പുതിയ ഇടപെടലുകള്‍ നടത്തുമ്പോള്‍ അത് രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാകുകയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇഡി ഇന്ന് വാദ്രയെ ചോദ്യം ചെയ്യല്‍ തുടങ്ങി. ഇത് രണ്ടാം തവണയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. ഏറെ കാലമായി ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഹരിയാനയില്‍ ബിജെപി കോണ്‍ഗ്രസിനെതിരെ പ്രചരണായുധമാക്കുന്നതാണ് വാദ്രക്കെതിരായ കേസ്. ഇത്തവണയും രാഷ്ട്രീയ ലക്ഷ്യമാണ് ബിജെപിക്കുള്ളതെന്നാണ് വാദ്രയുടെ പ്രതികരണം. റോബര്‍ട്ട് വാദ്രയുടെ കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് വമ്പന്‍മാരായ ഡിഎല്‍എഫും ചേര്‍ന്ന് നടത്തിയ ഇടപാടാണ് നിയമക്കുരുക്കാകുന്നത്. 2007 ലാണ് വാദ്ര ഈ കമ്പനി ആരംഭിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു മൂലധനം. 2008 ല്‍ ഗുരുഗ്രാമിലെ മനേസര്‍ സിക്കോപൂരില്‍ കമ്പനി 3.5 ഏക്കര്‍ സ്ഥലം വാങ്ങി. ഓംകാരേശ്വര്‍ പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിയുമായി 7.5 കോടി രൂപക്കായിരുന്നു…
Read More » -
കാട്ടാന ആക്രമണം: ടെന്റ് സ്ഥാപിച്ചത് ആനത്താരയിലെന്ന് ആദിവാസികള്‍ക്ക് ഇടയില്‍ വിമര്‍ശനം; എല്ലാവര്‍ക്കും സുപരിചിതമായ ഇടം; അന്നു രാവിലെയും പ്രദേശത്ത് ആനയെത്തി; മൃഗങ്ങളെ അകറ്റാന്‍ തീകൂട്ടിയത് രാത്രി ഏഴിനുമുമ്പ് മഴയില്‍ കെട്ടത് അറിയാതെ പോയതെങ്ങനെ?
അതിരപ്പിള്ളി: വാഴച്ചാല്‍ കാടര്‍ ഉന്നതിയില്‍ നാലുപേര്‍ കാട്ടനയുടെ ആക്രമണത്തിന് ഇരയായത് കാട്ടുതേന്‍ ശേഖരിച്ചു മടങ്ങിയതിനു പിന്നാലെയെന്നും ആന പോകുന്ന വഴിയായിട്ടും മുന്‍കരുതല്‍ എടുത്തില്ലെന്നും വിമര്‍ശനം. ആനയെ അകറ്റിനിര്‍ത്താന്‍ സാധാരണഗതിയില്‍ തീ കൂട്ടാറുണ്ട്. അന്നുപെയ്ത മഴയില്‍ തീയണഞ്ഞു. രാത്രി ഏഴിനായിരുന്നു കാട്ടാന ആക്രമണം. അതിനുമുമ്പു പെയ്ത മഴയില്‍ തീയണഞ്ഞത് ഇവര്‍ എങ്ങനെ അറിയാതെ പോയെന്ന സംശയവും ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ഇവര്‍ തേന്‍ ശേഖരിക്കാന്‍ കാടുകയറിയത്. 13ന് വൈകുന്നേരം ഏഴിന് തേനുമായി അതിരപ്പിള്ളിയിലെത്തി കടയിലെത്തിച്ചശേഷം മടങ്ങുകയായിരുന്നു. കൊല്ലപ്പെട്ട സതീഷ് (36) അംബിക (42) സതീഷിന്റെ ഭാര്യ രമ സതീഷ് (29) അംബികയുടെ ഭര്‍ത്താവ് രവി എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ഒരാഴ്ചയായി ചാലക്കുടി പുഴയ്ക്കരികിലുള്ള പാറക്കെട്ടില്‍ ടാര്‍പോളിന്‍കൊണ്ടുള്ള താത്കാലിക ടെന്റ് കെട്ടി വിശ്രമിക്കുമ്പോഴാണ് കാട്ടാനകള്‍ കൂട്ടാമായെത്തിയത്. ഭക്ഷണസാമഗ്രികളടക്കം ആനക്കൂട്ടം തകര്‍ത്തു. ഇതിനുമുമ്പുള്ള ദിവസങ്ങളിലൊന്നും ഇവിടെ ആനയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. എന്നാല്‍, വേണ്ടത്ര മുന്‍കരുതലെടുക്കാതെ ഇവര്‍ ഇവിടെ കഴിഞ്ഞതില്‍ ആദിവാസി കാടര്‍ വിഭാഗക്കാര്‍ക്കിടയിലും വിമര്‍ശനമുണ്ട്. അതിരപ്പിള്ളിയില്‍നിന്ന് ഏതാനും കിലോമീറ്റര്‍മാത്രം…
Read More » -
മിന്നല്‍ സ്റ്റംപിംഗ്, ബൗളിംഗ് തന്ത്രം, വെടിക്കെട്ട് ബാറ്റിംഗ്: വീണ്ടും കളം നിറഞ്ഞ് ‘തല’; ലഖ്‌നൗ ബാറ്റ്‌സ്മാന്‍മാരെ പൂട്ടിക്കെട്ടിയ തന്ത്രം; അടിപൊട്ടേണ്ട അഞ്ച് ഓവറില്‍ ചെന്നൈ നല്‍കിയത് 26 റണ്‍സ് മാത്രം; മഞ്ഞപ്പട വീണ്ടും ട്രാക്കില്‍?
ലഖ്നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ് നിരന്തര തോല്‍വിയില്‍നിന്നു കരകയറിയതോടെ ധോണിയുടെ ക്യാപ്റ്റന്‍സിയും ചര്‍ച്ചയാകുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗ നിശ്ചിത 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി ലക്ഷ്യം മറികടന്നു. ലഖ്നൗവിനായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറി നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ ഉപകരിച്ചില്ല. 55 off 5 overs need when MS Dhoni arrived to the crease with Shivam Dube who looked like a batter who doesn’t know how to pick a bat. & then MSD scored sensational 25(11)* at age of 43 and rescued CSK. He has been CSK best batter in…
Read More »





