Newsthen Special

  • കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍

    മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു.…

    Read More »
  • സംവാദത്തിന്റെ ജാലകം തുറന്നിട്ട മാതൃകാ പുരുഷന്‍; ‘സുവിശേഷത്തിന്റെ ആനന്ദം’ സൃഷ്ടിച്ചതു കോളിളക്കം; മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മികത പങ്കിട്ടതിന്റെ പേരില്‍ താങ്കളെ എന്നും ഓര്‍മിക്കും: മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി ആര്‍. ബിന്ദു

    തൃശൂര്‍: സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട മാതൃകാ പുരുഷനെയാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു മന്ത്രി ഡോ. ആര്‍. ബിന്ദു. തന്റെ ആദ്യ പ്രാമാണികരേഖയായ ‘സുവിശേഷത്തിന്റെ ആനന്ദ’ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓര്‍മ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകള്‍ സൃഷ്ടിക്കും വിധമാണ് തുടര്‍വര്‍ഷങ്ങളില്‍ മാര്‍പാപ്പ നടത്തിയ ഇടപെടലുകള്‍. ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിന്റെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാന്‍ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ…

    Read More »
  • എസ്എഫ്‌ഐഒയുടെ ചുവടുപിടിച്ചുതന്നെ അന്വേഷണം; വീണ വിജയന്‍ അടക്കമുള്ളവുടെ മൊഴി ആവശ്യപ്പെട്ട് ഇഡി; തെളിവുകള്‍ കൈമാറാന്‍ അപേക്ഷ നല്‍കി; കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ പരിശോധിച്ച് ഡയറിക്കുറിപ്പിലേക്ക് അന്വേഷണം കൂട്ടിമുട്ടിക്കാന്‍ നീക്കം

    കൊച്ചി: സിഎംഎആര്‍എല്‍- എക്‌സാലോജിക്ക് കേസില്‍ വീണാ വിജയന്‍ അടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് ഇ.ഡി. ഇതിനായി എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇഡി അപേക്ഷ നല്‍കി. എസ്എഫ്‌ഐഒ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച തെളിവുകളും അനുബന്ധ രേഖകളും നല്‍കണം. നേരത്തെ എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറാന്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എസ്എഫ്‌ഐഒ ചുമത്തിയ കുറ്റങ്ങളും കുറ്റപത്രത്തിലെ വിവരങ്ങളും പരിശോധിച്ച ശേഷമാണ് മൊഴി ആവശ്യപ്പെട്ട് ഇ.ഡി അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയടക്കം എട്ട് വ്യക്തികളും അഞ്ച് സ്ഥാപനങ്ങളുമാണ് പ്രതിപ്പട്ടികയിലുള്ളത്. 2013ലെ കമ്പനി നിയമത്തിലെ 129(7), 134(8), 447, 448 വകുപ്പുകള്‍ കുറ്റാരോപിതര്‍ക്കെതിരെ നിലനില്‍ക്കുമെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റപത്രം കോടതി അംഗീകരിച്ചതോടെയായിരുന്നു കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് ലഭിച്ചത്. ഒരു വര്‍ഷം മുന്‍പ് സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കേസെടുത്തെങ്കിലും കുറ്റകൃത്യം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണം വഴിമുട്ടിയിരുന്നു. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിരിക്കുന്ന മൊഴികള്‍ തെളിവുകളടക്കം പരിശോധിച്ച ശേഷം…

    Read More »
  • ഒരുവെടിക്ക് രണ്ടുപക്ഷി: യുഡിഎഫ് പ്രവേശനത്തിലൂടെ അന്‍വര്‍ ഉന്നമിടുന്നത് തവനൂരും പട്ടാമ്പിയും; എതിര്‍പ്പുമായി ഘടക കക്ഷികള്‍; ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയു’മെന്ന് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ്

    നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിലൂടെ പി.വി. അന്‍വറിന്റെ ലക്ഷ്യം തവനൂരും പട്ടാമ്പിയും. നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന രണ്ടു മണ്ഡലങ്ങളില്‍ കണ്ണുവച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കണമെന്ന ആവശ്യം അന്‍വര്‍ നിരന്തരം ഉന്നയിക്കുന്നത്. മാധ്യമങ്ങളോടുള്ള സമ്പര്‍ക്കം ഒഴിവാക്കിയെങ്കിലും ‘അന്‍വര്‍ ഇല്ലാതെ മത്സരിക്കുന്ന മുന്നണിയുടെ നടുവൊടിയും’ എന്ന തരത്തില്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടത്തുന്നതും കോണ്‍ഗ്രസിനെ ഉന്നമിട്ടാണെന്നാണു വിലയിരുത്തുന്നത്. അടുത്തിടെ തൃണമൂലിലെത്തിയ സജി മഞ്ഞക്കടമ്പനാണ് ഈ പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത്. ദേശീയതലതത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിക്കുന്ന തൃണമൂലിനെ കേരളത്തില്‍ മുന്നണിയിലെടുക്കുന്നതില്‍ ഘടക കക്ഷികള്‍ക്ക് എതിര്‍പ്പുണ്ട്. തൃണമൂലിന് കേരളത്തില്‍ ഒരിടത്തും കാര്യമായ വേരോട്ടമില്ല. അന്‍വര്‍ ചേര്‍ന്നതിനു ശേഷമാണ് അല്‍പമെങ്കിലും തൃണമൂലിന്റെ പേര് ഉയര്‍ന്നു കേട്ടത്. നിലമ്പൂരില്‍ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെങ്കിലും ഉന്നയിക്കുന്ന ഉപാധികള്‍ക്കു കീഴടങ്ങാനാകില്ലെന്നും നിലവിലെ യുഡിഎഫ് സമവാക്യം പൊളിയുമെന്നുമാണു കണക്കാക്കുന്നത്. ദേശീയതലത്തില്‍, കോണ്‍ഗ്രസിനെ നിരന്തരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയുടെ എടുക്കുന്നതിനോട് നേതൃത്വത്തിന് താല്പര്യം ഇല്ല. യുഡിഎഫിന്റെ ഭാഗമല്ലാതെ തന്നെ കെ.കെ.…

    Read More »
  • ഒരു ക്ഷേത്രം, ഒരു കിണര്‍; ഒരു ശ്മശാനം: ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാക്കണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്; ‘ഉത്സവങ്ങള്‍ ഒന്നുചേര്‍ന്നു നടത്തുമ്പോള്‍ ദേശീയതയും ഊട്ടിയുറപ്പിക്കപ്പെടും’

    അലീഗഢ് (യുപി): ജാതി വ്യത്യാസങ്ങള്‍ അവസാനിപ്പിക്കാനായി ‘ഒരു ക്ഷേത്രം, ഒരു കിണര്‍, ഒരു ശ്മശാനം’ എന്ന തത്ത്വം സ്വീകരിച്ച് സമൂഹ ഐക്യത്തിനായി പരിശ്രമിക്കാന്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. എച്ച്ബി ഇന്റര്‍ കോളജ്, പഞ്ചന്‍ നഗരി പാര്‍ക്ക് എന്നിവിടങ്ങളിലെ ശാഖകളില്‍ സന്ദശനം നടത്തി പ്രസംഗിക്കുമ്പോഴായിരുന്നു ഈ ആഹ്വാനം. അഞ്ച് ദിവസത്തെ അലീഗഢ് സന്ദര്‍ശനത്തിനിടെ, ആര്‍എസ്എസ് ശാഖകളില്‍ പങ്കെടുത്ത സ്വയംസേവകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനത്തിനായുള്ള ആഗോള ഉത്തരവാദിത്തം നിറവേറ്റാന്‍ ഇന്ത്യക്ക് യഥാര്‍ഥ സാമൂഹിക ഐക്യം കൈവരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരാനും അടിസ്ഥാനതലങ്ങളില്‍ ഐക്യ സന്ദേശം പ്രചരിപ്പിക്കാന്‍ അവരെ വീടുകളിലേക്ക് ക്ഷണിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. മൂല്യങ്ങളാണ് ഹിന്ദു വിശ്വാസത്തിന്റെ അടിത്തറ. പാരമ്പര്യവും സാംസ്‌കാരിക മൂല്യവും സന്‍മാര്‍ ബോധവുമുള്ള സമൂഹത്തെ വളര്‍ത്തണമെന്നും അദ്ദേഹം ആര്‍എസ്എസ് ശാഖ സന്ദര്‍ശിച്ചുകൊണ്ട് ആഹ്വാനം ചെയ്തു. കുടുംബമാണു സമൂഹത്തിന്റെ അടിസ്ഥാനം. മൂല്യങ്ങളില്‍നിന്നുള്ള അടിത്തറയില്‍നിന്നുമാത്രമേ നല്ല കുടുംബങ്ങളുണ്ടാകൂ. ഉത്സവാഘോഷങ്ങള്‍ എല്ലാവരും ചേര്‍ന്നു നടത്തുമ്പോള്‍ അത് ദേശീയതയ്ക്കും സാമൂഹിക…

    Read More »
  • അധിക്ഷേപിച്ചത് ഏതു മന്ത്രി? മന്ത്രിയെയും എംപിയെയും കണ്ടാല്‍ നിയമനം ലഭിക്കുമോ? ആരോപണത്തില്‍ സംശയം ഉന്നയിച്ച് സൈബര്‍ ലോകം; റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളില്‍ നിയമന ശിപാര്‍ശയ്ക്ക് അധികാരം പി.എസ്.സിക്കു മാത്രം; രണ്ടാം റാങ്ക് കിട്ടിയാലും ആദ്യം നിയമനം ലഭിക്കില്ല

    തിരുവനന്തപുരം: വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഇടതു നേതാക്കളള്‍ക്കും സിപിഎം മന്ത്രിക്കുമെതിരേ രൂക്ഷ വിമര്‍ശനവുമായി എത്തി ഉദ്യോഗാര്‍ഥികള്‍. തെരുവില്‍ കിടന്ന് സമരം ചെയ്തിട്ട് പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നെന്നും മന്ത്രിയെ കാണാന്‍ പോയപ്പോള്‍ മീന്‍ വില്‍ക്കാന്‍ പൊയ്ക്കൂടെ എന്നു ചോദിച്ചെന്നും എംപിയെ കണ്ടപ്പോള്‍ കോണ്‍ഗ്രസിനെക്കുറിച്ചും ബിജെപിയെക്കുറിച്ചും സംസാരിക്കാത്തത് എന്താണെന്നും ചോദിച്ചെന്നാണ് ആരോപണം. എകെജി സെന്ററില്‍ പോയപ്പോള്‍ റോഡില്‍ എണ്ണയൊഴിച്ച് ആത്മഹത്യ ചെയ്താലും സിപിഎമ്മിന് പ്രശ്‌നമില്ലെന്ന് പറഞ്ഞു. അവകാശപ്പെട്ട ജോലി ചോദിക്കുന്നതെങ്ങനെ ദുര്‍വാശിയാകുമെന്നും സമരക്കാര്‍. സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സിപിഒ റാങ്ക് ഹോള്‍ഡേഴ്‌സ് പിഎസ്സി റാങ്ക് ലിസ്റ്റ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. അവസാന നിമിഷവും ലിസ്റ്റ് പരിഗണിച്ചില്ലെങ്കില്‍ 18 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്ന ഉദ്യോഗാര്‍ഥികളുടെ കാക്കി അണിയാനുള്ള പ്രതീക്ഷകള്‍ക്ക് ഇന്ന് വിരാമമാകും. 18 ദിവസം നിരാഹാരം കിടന്നാല്‍ നിയമവും ചട്ടവും മാറ്റാനാകുമോ എന്നായിരുന്നു മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി.…

    Read More »
  • സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയില്‍ കൂപ്പുകുത്തി ജെന്‍സോള്‍ എന്‍ജിനീയറിംഗ്: 1125ല്‍നിന്ന് 116 ലേക്ക് ഓഹരി വില ഇടിഞ്ഞു; പണം നഷ്ടപ്പെട്ടവരില്‍ ധോണി മുതല്‍ ദീപിക പദുകോണ്‍വരെ; കരകയറ്റം എളുപ്പമാകില്ല

      ന്യൂഡല്‍ഹി: സെബിയുടെ നടപടിക്കു പിന്നാലെ ഓഹരി വിപണിയല്‍ ജെന്‍സോള്‍ എന്‍ജിനീയറിംഗ് തകര്‍ന്നടിഞ്ഞപ്പോള്‍ കാശുപോയവരില്‍ സെലിബ്രിറ്റികളും. മറ്റൊരു നോട്ടീസ് ലഭിക്കുന്നതുവരെ ഓഹരി വിപണിയില്‍ കമ്പനിയുടമകളായ ജഗ്ഗി സഹോദരങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയതാണ് കനത്ത തകര്‍ച്ചയ്ക്ക് ഇടയാക്കിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്പനിയുടെ പണം വകമാറ്റിയെന്നാണു കണ്ടെത്തല്‍. ലിസ്റ്റഡ് കമ്പനിയായ ജെന്‍സോള്‍ എന്‍ജിനിയറിംഗ് സ്വരൂപിച്ച നിക്ഷേപത്തില്‍ വലിയൊരു പങ്ക് വകമാറ്റി ചിലവഴിച്ചതായും ഇത് മറച്ചുവയ്ക്കാന്‍ വ്യാജ രേഖ ചമച്ചതായുമാണ് ഓഹരി വിപണി നിയന്ത്രകരായ സെബി കണ്ടെത്തിയിരിക്കുന്നത്. ഒരു ഘട്ടത്തില്‍ 1,125.75 രൂപ വരെ വില ഉയര്‍ന്ന ജെന്‍സോള്‍ ഓഹരികള്‍ വിവാദങ്ങള്‍ രൂക്ഷമായതോടെ 116 രൂപയിലേക്ക് താഴ്ന്നു.   ഇപ്പോഴിതാ ബോളിവുഡ് നടി ദീപിക പദുക്കോണും പ്രശസ്ത ക്രിക്കറ്റ് താരം ധോണിയും അടക്കമുളള പ്രമുഖര്‍ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നെന്ന റിപ്പോര്‍ട്ടാണു പുറത്തുവരുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പെടെയുള്ള നിക്ഷേപകരില്‍ നിന്ന് 2019 ല്‍ കമ്പനി ഏഞ്ചല്‍…

    Read More »
  • വിവാഹ മോചന കേസ് നടക്കുന്ന ദമ്പതികളുടെ മകന്റെ യാത്രാ വിലക്ക്: ദുബായ് കോടതി വിധിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സുപ്രീം കോടതി; ‘കടുത്ത മനുഷ്യാവകാശ ലംഘനം, ആ കോടതികള്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തം’

    ന്യൂഡല്‍ഹി: വിവാഹമോചന കേസ് നടക്കുന്നതിന്റെ പേരില്‍ ദമ്പതികളുടെ കുട്ടിക്കു യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ ദുബായ് കോടതി വിധിക്കെതിരേ സുപ്രീം കോടതി. ദുബായ് കോടതിയുടെ വിധിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി മനുഷ്യാവകാശ ലംഘനമാണെന്നും വീട്ടുതടങ്കലിലാക്കുന്നതിനു തുല്യമാണെന്നും നിഷ്ഠൂരമാണെന്നും പറഞ്ഞു. ജസ്റ്റിസ് കാന്തിന്റെയും എന്‍. കോടീശ്വര്‍ സിംഗിന്റെയും ബെഞ്ചാണു ഹേബിയസ് കോര്‍പസ് കേസ് പരിഗണിക്കുന്നതിനിടെ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ഭാര്യ ദുബായിലെ വീട്ടില്‍നിന്നും അനുമതിയില്ലാതെ കുട്ടിയെ കൊണ്ടുപോയെന്നും ദുബായ് കോടതി കുട്ടിക്കു യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു കുട്ടിയുടെ പിതാവിന്റെ ഹര്‍ജി. എന്നാല്‍, ഇതിനെതിരേ രൂക്ഷ വിമര്‍ശനമാണു കോടതി ഉന്നയിച്ചത്. ‘നിങ്ങള്‍ അവളെ (ഭാര്യയെ) ഏതാണ്ട് ഏകാന്തതടവില്‍ പാര്‍പ്പിച്ച ഒരു കേസായിരുന്നു അത്, പിന്നെ നിങ്ങള്‍ ഒരു കോടതിയില്‍ നിന്ന് ഒരു ഉത്തരവ് നേടി, കാരണം ആ കോടതികള്‍ ഇത്തരത്തിലുള്ള ക്രൂരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതില്‍ പ്രശസ്തമാണ്. ഇത് മനുഷ്യാവകാശങ്ങളുടെ പൂര്‍ണ്ണമായ ലംഘനമാണ്. താമസസ്ഥലത്ത് തടവിലാക്കുകയോ ജയിലിലടയ്ക്കുകയോ ചെയ്യുന്നതിന് തുല്യമാണ്. ഇത് വീട്ടുതടങ്കല്‍ എന്നറിയപ്പെടുന്നു.…

    Read More »
  • ഷൈന്‍ അങ്ങനെ ലൊക്കേഷനില്‍ ചെയ്യുന്നതു കണ്ടിട്ടില്ല; വിന്‍സിയെ തള്ളിപ്പറഞ്ഞിട്ടില്ല; ഞാന്‍ പറഞ്ഞത് എന്റെ അനുഭവം: മാലാ പാര്‍വതി; വിവേകാനന്ദന്‍ വൈറലാണ് സിനിമയിലെ അനുഭവം പറഞ്ഞ് സ്വാസികയും

    കൊച്ചി: ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി നടി മാലാ പാര്‍വതി.ഷൈന്‍ സെറ്റില്‍ എങ്ങനെയാണെന്ന് ചോദിച്ചതിനുള്ള മറുപടിയായി തന്റെ അനുഭവം വിശദീകരിച്ചതാണെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാലാ പാര്‍വതി ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശുകയും വിന്‍ സിയെ തള്ളിപ്പറയുകയും ചെയ്തുവെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങളിലാണ് വിശീദകരണമെന്നും അവര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ താന്‍ അത്തരം അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് പിഴവു പറ്റിയെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കുള്ള അതേ അനുഭവം സ്വാസികയും പങ്കുവച്ചുകണ്ടുവെന്നും അവര്‍ കുറിച്ചു. വിവേകാനന്ദന്‍ വൈറലാണ് എന്ന ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ചപ്പോള്‍ ഷൈന്‍ ടോമിനെ കൊണ്ട് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു സ്വാസികയുടെ പ്രതികരണം. കൃത്യനിഷ്ഠയുള്ള ആളായിരുന്നു ഷൈന്‍. ഷൂട്ടിങ്ങിന് കൃത്യസമയത്ത് തന്നെ എത്തുമായിരുന്നു. എല്ലാം നന്നായി ചെയ്യും. ചിത്രീകരണത്തിലുടനീളം ഷൈന്‍ നന്നായി സഹകരിച്ചു. അതുകൊണ്ടു മാത്രമാണ് നിശ്ചയിച്ച ദിവസങ്ങള്‍ക്കുള്ളില്‍ സിനിമ പൂര്‍ത്തിയാക്കാനായത്. ആ സിനിമ സെറ്റില്‍ മാത്രമാണോ അങ്ങനെ എന്നറിയില്ല. ഷൈനിന്റെ…

    Read More »
  • ഹോട്ടലില്‍നിന്ന് മുങ്ങിയത് പൊള്ളാച്ചിയിലേക്ക്? പുലര്‍ച്ചെതന്നെ കൊച്ചിവിട്ടു; രക്ഷപ്പെട്ടത് അജ്ഞാതന്റെ ബൈക്കില്‍; ഹോട്ടല്‍ മുറിയില്‍ രണ്ടു യുവതികളും; വാതിലില്‍ മുട്ടിയപ്പോള്‍ ഇവിടെ സര്‍വീസ് വേണ്ടെന്നു ഷൈന്‍ പറഞ്ഞെന്നും പോലീസ്; നിയമ നടപടിയോട് സഹകരിക്കാതെ വിന്‍സി

    കൊച്ചി: ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന നടന്‍ ഷൈന്‍ ടോം ചാക്കോ പൊള്ളാച്ചിയിലെ ഒരു റിസോര്‍ട്ടിലെന്ന് സൂചന. തിടുക്കപ്പെട്ട് ചോദ്യം ചെയ്യേണ്ടതിലെന്നും കേരളത്തില്‍ മടങ്ങിയെത്തിയ ശേഷം ചോദ്യം ചെയ്താല്‍ മതിയെന്നുമുള്ള നിലപാടിലാണു പോലീസ്. ഹോട്ടലില്‍ നിന്ന് ചാടിയ ഷൈന്‍ ടോം ചാക്കോ ഇന്നലെ പുലര്‍ച്ചെ തന്നെ കൊച്ചി വിട്ടു. ഹോട്ടല്‍ വേദാന്തയില്‍നിന്ന് അജ്ഞാതന്റെ ബൈക്കില്‍ കൊച്ചിയിലെ മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷൈന്‍ ഇവിടെ മുറിയെടുത്ത് തങ്ങിയ ശേഷമാണ് പൊള്ളാച്ചിയിലേക്ക് പോയത്. ഡാന്‍സാഫ് എത്തിയത് നഗരത്തിലെ മുഖ്യ ലഹരിവിതരണക്കാരനെ തേടിയായിരുന്നു. ഇയാള്‍ ഷൈന്‍ തങ്ങിയ വേദാന്ത ഹോട്ടലില്‍ എത്തിയെന്നാണ് നിഗമനം. ഇയാള്‍ ഷൈനിന്റെ മുറിയിലെന്ന നിഗമനത്തിലായിരുന്നു പരിശോധനയെങ്കിലും ഹോട്ടലില്‍ കണ്ടെത്താനായില്ല. ഡാന്‍സാഫ് സംഘം മുറിയില്‍ തട്ടിയതോടെ ‘ഇവിടെ സര്‍വീസ് വേണ്ടെന്ന്’ ഷൈന്റെ മറുപടി. മുറിയുടെ വാതില്‍ തുറന്നത് ഒരു മണിക്കൂറിന് ശേഷമായിരുന്നു. ഷൈനിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നത് പാലക്കാട് സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. പകല്‍ ഷൈനിന്റെ മുറിയിലെത്തിയ രണ്ട് യുവതികളില്‍നിന്നും പൊലീസ് വിവരങ്ങള്‍ തേടി.…

    Read More »
Back to top button
error: