Breaking NewsKeralaLead NewsNEWS

പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്…റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, വിഴിഞ്ഞം വികസനത്തിന് 1000 കോടി, കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി, മത്സ്യ മേഖലയ്ക്ക് 239 കോടി

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെര‍ഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്
പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും, കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ചികിത്സ സർക്കാർ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ,

Signature-ad

റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി,
കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി
കൊല്ലത്ത് മറീന നിർമ്മിക്കാൻ തുടർ പ്രവർത്തനങ്ങൾക്ക് 6 കോടി
ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പയ്ക്ക് 30 കോടി,
മത്സ്യ മേഖലയ്ക്ക് 239 കോടി
സ്റ്റാർട്ട് മിഷന് 99.5 കോടി
പ്രവാസി വ്യവസായ പാർക്കിന് 20 കോടി
കെ ഫോണിന് 112.44 കോടി
കെ സ്‌പേസിന് 57 കോടി
ഡിജിറ്റൽ സർവകലാശാലയ്ക്ക് 27.21 കോടി
വിഴിഞ്ഞം വികസനത്തിന് 1000 കോടി
ഐടി കമ്പനികളുടെ എണ്ണം 650ൽ നിന്നും 1160 ആയി വർധിച്ചു
ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ഒന്നാമത്
പുതുതായി 3.92 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു. 22000 കോടി രൂപയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിച്ചു.
കഴിഞ്ഞ അഞ്ചുവർഷക്കാലം കേരളത്തിൽ വികസന വളർച്ചയുടെ കാലം
ശമ്പളവും പെൻഷനും നൽകാൻ 125 കോടിയോളം രൂപ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകി വരുന്നു
തൊഴിലുറപ്പിനായി 1000 കോടി
അം​ഗൻവാടി, ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും, ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടി,
റാപ്പിഡ് റെയിൽ നാലുഘട്ടങ്ങളിലായി, ആദ്യ ഘട്ടത്തിൽ 100 കോടി,
നഗര മെട്രോകളെ യോജിപ്പിക്കും,
ഇലട്രിക് ഓട്ടോകൾ വാങ്ങുന്ന ഓട്ടോ തൊഴിലാളികൾക്ക് 40000 രൂപവരെ സ്ട്രാപ്പേജ് ബോണസ് അനുവദിക്കും
വയനാട് ദുരന്ത ബാധിതർക്ക് ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം
പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ കൂട്ടി
വിഎസ് സെന്റർ തിരുവനന്തരപുരത്ത്, 20 കോടി വകയിരുത്തും
കേരള ഖരമാലിന്യ സംസ്കരണത്തിനായി നഗരതദ്ദേശസ്ഥാപനങ്ങൾക്ക് 160 കോടി രൂപ
ലൈഫ് പദ്ധതിയിലൂടെ 4,81,935 കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകി
കഴിഞ്ഞ പത്ത് വർഷം കൊണ്ട് നൽകിയ ക്ഷേമ പെൻഷൻ 90,000 കോടി രൂപ
62 ലക്ഷം ജനങ്ങൾക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2000 രൂപ സാമൂഹിക സുരക്ഷാ പെൻഷൻ എത്തിക്കുന്നു
ക്ഷേമ പെൻഷനായി രണ്ടാം പിണറായി സർക്കാർ നൽകിയ തുക 48,383.83 കോടി രൂപ
തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പണം കണ്ടെത്താൻ ലോക്കൽ ബോർഡ് ഓഫ് ഫിനാൻസ് രൂപീകരിക്കും
2026-27 ലെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ 28.5% വരുന്ന 10189 കോടി രൂപ പ്രാദേശിക സർക്കാരുകൾക്കുള്ള വികസന ഫണ്ടായി നീക്കി വെക്കും
തദ്ദേശസ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികൾക്കായി ക്ഷേമനിധി
നികുതിദായകർക്ക് പുരസ്‌കാരം നൽകാൻ 5 കോടി
‘കേരളം കടംകയറി മുടിഞ്ഞെന്ന പ്രചാരണം തലയ്ക്ക് വെളിവുള്ള ആരും എടുക്കില്ല’
സർക്കാർ ജീവനക്കാർക്ക് ആശ്വാസം, ഡിഎ കുടിശ്ശിക നൽകാൻ നടപടി
സ്ത്രീ സുരക്ഷാ പെൻഷന് 3820 കോടി നീക്കിവെക്കും
ക്ഷേമപെൻഷന് 14,500 കോടിയും കണക്ട് സ്‌കോളർഷിപ്പിന് 400 കോടിയും നീക്കിവെച്ചു.
അം​ഗൻവാടി- ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ കൂട്ടും
ഹെൽപ്പർമാർക്ക് 500 രൂപ കൂട്ടും

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: